ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിലമ്പൂരിന്‍റെ ഹൃദയത്തിലൂടെ ഒരു യാത്ര

നിലമ്പൂരിന്‍റെ ഹൃദയത്തിലൂടെ ഒരു യാത്ര

നിലമ്പൂരിലേക്ക് കടക്കുമ്പോൾ വടപുറം പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റർ ഈ കാട്ടിലൂടെ യാത്ര മനോഹരമായ കാഴ്ച്ചയാണ് ചാലിയാർ നദിയുടെ കരയിലുള്ള ഒരു പട്ടണമാണ്‌ നിലമ്പൂർ . കേരളത്തിൽ മലപ്പുറം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഇവിടേക്ക് കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 100 കിലോമീറ്ററും ഉണ്ട്.നിലമ്പൂരിന്റെ കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് ഏറനാട് താലൂക്കും തെക്ക് പെരിന്തൽമണ്ണയും വടക്ക് വയനാടും ആകുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കിൻ‌തോട്ടം ഇവിടെയാണുള്ളത്. കൊണോലി പ്ലോട്ട് എന്നു പേരുള്ള ഇവിടേക്ക് നിലമ്പൂർ പട്ടണത്തിൽ നിന്ന് 2 കിലോമീറ്ററുണ്ട്.
ബ്രിട്ടീഷ് ഇന്ത്യയിലെ മലബാർ ജില്ലയുടെ കളക്ടറും മജിസ്റ്റ്രേട്ടും ആയിരുന്ന സർ ലെഫ്റ്റനന്റ് ഹെന്രി വാലന്റൈൻ കനോലി 1846ൽ ആദ്യമായി തോക്കുതോട്ടം വെച്ചുപിടിപ്പിച്ചതു് ഇവിടെയായിരുന്നു. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള തേക്കുമ്യൂസിയത്തിലേക്കുള്ള ദൃശ്യം ആകർഷണീയമാണു്. അഞ്ച് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഈ തോട്ടത്തിലെ നൂറുകണക്കിനു തേക്കുവൃക്ഷങ്ങളിൽ ഒന്നാണു് ലോകത്തിൽ ഇന്നുള്ളതിൽ, വെച്ചുപിടിപ്പിച്ച തേക്കുകളിൽ ഏറ്റവും പ്രായമേറിയതും വലുതും.ചാലിയാറും കുറുവൻപുഴയും സംഗമിക്കുന്നത് ഇവിടെയാണ്.ഇവിടുത്തെ കേരള വന ഗവേഷണ കേന്ദ്രത്തിലുള്ള നിലമ്പൂർ തേക്ക് മ്യൂസിയത്തിൽ പല ഇനത്തിലും ഗുണത്തിലും ഉള്ള തേക്കുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
മഴക്കാലത്തും വേനൽക്കാലത്തും രണ്ടുതരം കാഴ്ച്ചയാണ്.. എന്താണ് നിലംബൂർ കാണാൻ ഉള്ളത് എന്ന് ചോദിച്ചാൽ എല്ലാം കാണാൻ ഉള്ള ചരിത്ര പ്രസിദ്ധ സ്ഥലങ്ങൾ ആണ് ഞാൻ ഓരോ പൊയറ്റ് ഇട്ട് പറയാം
1. തേക്ക്‌ മ്യ്സിയം ഏറ്റവും പഴക്കം ഉള്ള തേക്ക് മ്യുസിയം സ്ഥിതി ചെയ്യുനത് ഇവിടെ ആണ് പ്രകൃതി രാമനിയമായ ഒരു ഉഥിയാനം അവിടെ നിര്മിചിടുണ്ട് ചിത്രശലഭങ്ങൾ ധാരാളമായി കണ്ടു വരുന്ന ഒരു പ്രത്യേക സ്ഥലവും അവിടെ ഉണ്ട്
2.കനോലി പ്ലോട്ട് റോൾസ് റോയ്സ് കാറിന്റെ interiour ചെയ്യാൻ നിലംബൂര് തേക്ക് ആണ് ഉപയോകികുന്നത് അവിടെ തന്നെ ഒരു വലിയ തൂക് പാലം ഉണ്ട് ബോട്ട് സർവീസ് ഉണ്ട് പ്രകൃതി ശല്യം ഇല്ലാത്ത പെടൽ ബോട്ട് സർവീസ് ആണ്
3.നിലംബൂര് കോവിലകം രാജാ പരംപരയിലെ ബാകി വന്ന രാജാ വംശജർ താമസിക്കുന്ന നിലംബൂര് കോവിലകം കാണാം കോവിലകത്തിന്റെ തന്നെ ഒരു ഉത്സവം ആണ് വർഷത്തിൽ നടന്നു വരുന്ന നിലംബൂര് ഉത്സവം
4.നെടുംകയം കാടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു ആതിവാസി കോളനി ആണ് ഇത് ഒരുപാട് അതിവാസി ഊരുകൾ അവിടെ ഉണ്ട് അവരൊകെ സർകാർ കേട്ടികൊടുത്ത വീടുകളിലും ബാകി കുറച്ചു വിഭാഗം മരത്തിൽ ടെന്റ് കെട്ടിയും ഗുഹകളിൽ ആയിടാണ് കസിയുനത് പുറം ലോകവുമായി അധികം ബന്ധം ഇല്ലാത്ത ഇവർ മാസത്തിൽ ഒരു തവണ മാത്രമാണ് പുറത്തേക് വരുനത് അവര്കുള്ള സാധനങ്ങളും മറ്റും വാങ്ങാൻ കാട്ട് തേൻ ഔഷത സസ്യങ്ങൾ ഇവയോകെ ശേകരിച് വിൽക്കലാണ് ഇവരുടെ വരുമാന മാര്ഗം അവിടെ തന്നെ ബ്രിടിശുകാർ പണി കഴിപിച്ച ഒരു ഇരുമ്പ് പാലം കാണാം പണ്ട് ബ്രിടിഷിൽ നിന്നും വന്ന ഒരു സായിപ്പും ഭാര്യയും അവിടെ വന്നു താമസിച്ചിരുന്നു കുളിക്കാൻ പോയ സായിപ്പ് വെള്ളത്തിൽ മുങ്ങി മരിച്ചു ആ സയൊഇനെ അടക്കിയ ശവകല്ലറ അവിടെ ഉണ്ട് ലേലം ചെയ്ത പോകുന്ന നിലംബൂര് തേക്ക് അവിടെ കാണം ശുദ്ധമായ ഒരുപാട് നല്ല്ല അരുവികൾ കാണാം 10 രൂപ ടിക്കറ്റ്‌ എടുത്ത് അകത് പോകണം ഒരു പരിതി കഴിഞ്ഞാൽ വാഹനം കടത്തി വിടില്ല
5.ആഡ്യൻ പാറ വെള്ള ച്ചാട്ടം ചെറിയ ഒരു കറന്റ് ഉലപാതന കേന്ദ്രം അവിടെ പണി നടകുനുട് വെള്ളച്ചാട്ടം കാണാൻ ധാരാളം ആളുകൾ അവിടെ എത്താറുണ്ട് ഒരു റിസോർട്ട് ഇതിനോട് അനുഭംധിച് അവിടെ ഉണ്ട്
6.കക്കാടം പോയിൽ നിലമ്പൂർ വനം അതിർത്തിയിലാണ് ഈ വിസ്മയ സ്ഥലം ഉള്ളത് . ഒരു സഞ്ചാരി കാണേണ്ട സ്ഥലം ."കക്കാടംപൊയിൽ കോഴി പാറ". എത്ര പോയാലും മതി വരാതത്ര കാഴ്ച്ചകൾ .ശരീരം മാത്രം നമ്മുടെത് തിരിച്ച് പോരുന്നൊള്ളു, മനസു മുഴുവനും മല ചെരുവിലും ചോലയിലും എസ് വളവിലും വെള്ളച്ചാട്ടത്തിനടുത്തും ആയിരിക്കും നിലമ്പൂർ ചന്തക്കുന്ന് കഴിഞ്ഞ് തേക്കു മ്യൂസിയ മെത്തുന്നതിനു മുമ്പായാണ് ഈ സ്വപ്ന ഭൂമിയിലേക്ക് പാത .നിലമ്പൂരിൽ നിന്നും 24 km.
7. ബംഗ്ലാവു കുന്ന് ഒരു കുന്നിൻ മുകളിൽ സ്തുതി ചെയ്യുന്ന കുറച്ച് പുരാതന ബ്മ്ഗ്ലവൂകൾ വലിയ ഒരു വെള്ള സംഭരണി എതികെ ആണ് അവിടുത്തെ കാഴ്ചകൾ
8.ബ്രിറ്റിഷുകർ അന്നത്തെ കാലം പണി തീർത്ത ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റൈഷൻ നിലംബൂര് റെയിൽവേ ആണ്
9. ആന പന്തി കാട്ടാനയെ പിടിച്ചു മെരുക്കി എടുക്കുന്ന ഒരു കുഉടരം ആണ് ആന പന്തി അതും ഉള്ളട് നിലംബൂര് ബ്നെടുംകയതാണ്
10. വർഷത്തിൽ നടന്നു വരുന്ന കരിം പുഴ വെള്ളം കളിയും നികംബുരിന്റെ മാത്രം പ്രത്യേകതയാണ് കുടുംബവമൊത്ത് വന്ന കണ്ടു ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞ് നോക്കി ആസ്വതിക്കാൻ പറ്റിയ ഒരു സ്ഥലം ആയിരിക്കും നിലംബൂര്. കൂടുതൽ ചിത്രങ്ങളില്ല എല്ലാവരും നേരിട്ട് ചെന്ന് കണ്ട് ആസ്വദിക്കട്ടെ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...