ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാളിമല





കാളിമല
കൺകുളിർക്കെ കാണാം കാളിമല പോയാൽ..!!
തിരുവനന്തപുരത്തു നിന്നും 50 km മാറി വെള്ളറടക്കു സമീപം കേരളാ- തമിഴ്നാട് അതിർത്തിയിൽ 'കടയിൽ' പഞ്ചായത്തിലെ "പത്തുകാണി"യിലാണ്‌ "കാളിമല" സ്ഥിതിചെയ്യുന്നത്.അഗസ്ത്യാർകൂടത്തിന് സമീപം സമുദ്രനിരപ്പിൽ നിന്നും 3000 ത്തോളം അടി ഉയരത്തിൽ "വരമ്പതി" മലനിരയിൽ ആണു "കാളിമല" ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. താഴെ വരെ വാഹനത്തിൽ എത്തിച്ചേരാം.പിന്നെ അങ്ങോട്ട് രണ്ടു കിലോമീറ്റർ നല്ല കയറ്റവും ഓഫ്‌റോഡും ആണ്.ഓഫ്‌റോഡ് ഡ്രൈവ് ഇഷ്ടപ്പെടുന്നവർക്ക് ബൈക്കിലോ ജീപ്പിലോ ഹിൽടോപ്പിൽ എത്താം.മുകളിൽ ചെക്‌പോസ്റ് ഉണ്ട്.അതുവരയെ വാഹനങ്ങൾ പോകു.
പേര് സൂചിപ്പിക്കുംപോലെ ഭദ്രകാളിയാണ് പ്രധാന ആരാധനാമൂർത്തി.ഒപ്പം തന്നെ ശിവൻ,ശാസ്താവ്,നാഗയക്ഷി,ഗണപതി, തുടങ്ങിയ ആരാധന മൂർത്തികളും ഉണ്ട്.വിശേഷ ദിവസങ്ങളിൽ ശബരിമലയെ ഓർമിപ്പിക്കും വിധം വൃതം അനുഷ്ഠിച്ചു മാലയിട്ട് ഇരുമുടികെട്ടും കെട്ടിയാണ് ഭക്തർ മലചവിട്ടുന്നത്.വർഷത്തിൽ ഒരിക്കൽ "ചിത്രപൗര്ണമി" നാളിൽ ആണു പ്രധാന ഉത്സവവും പൂജയും നടക്കുന്നത്.നൂറുകണക്കിന് ആളുകൾ എത്താറുണ്ട്.ചൊവ്വ,വെള്ളി,ഞായർ ദിവസങ്ങളിൽ രാവിലെ പൂജ ഉണ്ടായിരിക്കും.
'വരമ്പതി'മലയിൽ തപസനുഷ്ഠിച്ച അഗസ്ത്യമുനി ധർമശാസ്താവിനെ പ്രസാദിപ്പിച്ചു ദർശനം നേടിയെന്നും മുനിയുടെ തപശക്തിയിൽ മലമുകളിൽ രൂപം കൊണ്ട കാളീതീർഥം കൊടുംവേനലിലും വറ്റാതെ കവിഞ്ഞൊഴുകുമെന്നും എട്ടുവീട്ടിൽപിള്ളമാരുടെ ആക്രമണം ഭയന്നു കൂനിച്ചിമലയിലെത്തിയ മാർത്താണ്ഡവർമ മഹാരാജാവിനെ വനവാസി ബാലന്റെ രൂപത്തിലെത്തിയ ധർമശാസ്താവ് രക്ഷപ്പെടുത്തിയെന്നുമാണ് ഐതിഹ്യം.
കാളിമലയുടെ മുകളിൽ നിന്നുള്ള കാഴ്ച്ച ദൃശ്യമനോഹരമാണ്.തലയെടുപ്പോടെ നിൽക്കുന്ന പശ്ചിമഘട്ടമലനിരകൾ,അവയെതഴുകി പോകുന്ന മേഘകെട്ടുകൾ .പച്ചപുതച്ച താഴ്വാരത്തിനു ഇടയിൽ ജലസമൃദ്ധമായി കിടക്കുന്ന ശിവലോകം ഡാമുകളും(ചിറ്റാർ 1,2) നെയ്യാർഡാമും കാഴ്ചക്ക് വിരുന്നൊരുക്കുന്നു.അങ്ങകലെ പടുകൂറ്റൻ കെട്ടിടങ്ങൾ നഗരങ്ങളെ പ്രതിനിധികരിച്ചു നില്കുന്നത് കാണാം.ബൈനോക്കുലർ ഉണ്ടെങ്കിൽ ഉപകാരപ്പെടും.
അതിശക്തിയായി വീശുന്ന കാറ്റിനെ തഴുകി നിൽക്കുന്ന കാറ്റാടി മരങ്ങൾക്കിടയിലൂടെ നടന്നാൽ കുരുശുമലയിൽ എത്താം.ചിലപ്പോൾ 100 km വേഗതയിൽ വരെ കാറ്റു വീശാറുണ്ട്. അഗാതത്തിലേക്ക് എത്തിനോക്കുന്ന പാറക്കെട്ടിനു മുകളിൽ കയറി നിന്നാൽ മരങ്ങളെ ഉറുമ്പുകളെ പോലെ കാണാം.ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്.ആൾവാസം കുറവായതിനാൽ ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ട്(അനുഭവം).ഇളം മഞ്ഞു പെയ്യുന്നത്കൊണ്ട് ഇവിടെ പൊതുവെ തണുത്ത കാലാവസ്ഥയാണ്.വെള്ളം കൂടെ കരുതുന്നത് ഉപകാരപ്പെടും.
ഈ യാത്രക്കിടയിൽ പകർത്തിയ ചിത്രങ്ങളും കൂടെ ചേർക്കുന്നു...
#_സ്വാമിയെ_ശരണം_അയ്യപ്പാ..🚩🚩🚩
#_അദ്ധ്യാത്മിക അറിവുകളെ കുറിച്ചുള്ള കൂടുതൽ #_ഫോട്ടോയ്ക്കും_വീഡിയോയ്ക്കും_ലെെക്ക് ചെയ്യൂ.
👉 കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താവ് കുഞ്ചാച്ചമനും നാല് കരക്കാരും.
നമസ്തേ കൂട്ടുകാരെ ഞങ്ങളുടെ കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്‌താ .

ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...