ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അഘോരികൾ...



അഘോരികൾ...

നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ് പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന് വടക്ക് വരണയും
തെക്ക് അസിയും ഗംഗയുടെ ഭുജങ്ങളിൽ നില കൊള്ളും മഹേശ്വര വാസസ്ഥാനം.
ഗംഗയുടെ സ്നാനഘട്ടങ്ങൾക്ക് മരണത്തിന്റെ രൂക്ഷഗന്ധമാണ്. മരിക്കാനായി ഇവിടെ എത്തുന്നു നിരവധിപേർ. ഇവിടെ വന്ന മരിക്കുന്നവർ ശ്രീ പരമേശ്വര സന്നിധി പുല്കുന്നു.
ജടയിൽ ഗംഗയും വാമഭാഗത്ത് ഗൌരിയും കുടികൊള്ളുന്ന മഹാദേവ ദർശനം ജന്മ പുണ്യം.എന്ന് പലരും ചിന്തിക്കുന്നു.
ഭഗവാൻ ശിവനെ ഭൈരവ രൂപത്തിലാരാധാക്കുന്ന ഒരുപറ്റം സന്യാസികളാണ് അഘോരി ബാബമാർ. ഹിന്ദു വിശ്വാസമായ മോക്ഷത്തിലാണ് ഇവരും വിശ്വസിക്കുന്നത്. പക്ഷേ മാർഗം ഏറെ വ്യത്യസ്തമാണെന്ന് മാത്രം. സംസാരത്തിൽ നിന്നുളള മോചനവും അതിലൂടെ ആത്യന്തികമായ ആത്മസ്വത്വം തിരിച്ചറിയുകയുമാണ് തങ്ങളെന്ന് ഇവർ അവകാശപ്പെടുന്നു. ഭൈരവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരമാസകലം ഭസ്മം പൂശി നടക്കുന്ന ഇവർ പൂർണനഗ്നരായാണ് കഴിയുന്നത്. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
ഇവർ കൈയിൽ കിട്ടുന്നതെന്തും കഴിയ്ക്കും. അത് ചിലപ്പോൾ മനുഷ്യമാംസം പോലുമാകാം. കോഴിയിറച്ചിയും മനുഷ്യമാംസവും തമ്മിൽ യാതൊരു വ്യത്യാസവും ഇവർ കാണുന്നില്ല. ഇവർക്ക് സർവ്വവും ബ്രഹ്മം. പട്ടിയടക്കമുളള മൃഗങ്ങളുമായി ആഹാരം പങ്ക് വയ്ക്കുന്നതിനും മടിയേതുമില്ല. ഭാംഗ് ഇവരുടെ ജീവിത ശൈലിയാണ്.കഞ്ചാവ് ചെടിയുടെ ഇലകൾ കൊണ്ടും, പൂക്കൾ കൊണ്ടും ഉണ്ടാക്കുന്ന ഒരു തരം ലഹരിപദാർത്ഥമാണ് ഭാംഗ്. ഉദ്ദേശം 1000 ബി.സി. തൊട്ട് തന്നെ ഹൈന്ദവ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായിത്തീർന്ന ഒരു ലഹരിപദാർത്ഥമാണ് ഭാംഗ്. മാനസിക പിരിമുറുക്കങ്ങൾ കുറയ്ക്കുന്ന ഒരു പച്ചമരുന്നായിട്ട് ഭാംഗിനെ അഥർവവേദത്തിൽ വിശേഷിപ്പിച്ചിട്ടുണ്ട്. ഹിന്ദു ദൈവങ്ങളുടെ, വിശേഷിച്ച് ശിവന്റെ വിശിഷ്ട ഭോജ്യമായി ഭാംഗിനെ കാണുന്നവരുണ്ട്. അത് കൊണ്ടു തന്നെ ധ്യാനിക്കുവാനുള്ള സഹായിയായി ഭാംഗ് ഉപയോഗിക്കാറുണ്ട്.ഉത്തരേന്ത്യയിൽ ഹോളി പോലെയുള്ള ആഘോഷങ്ങളിൽ വിളമ്പുന്ന പ്രധാന പാനീയമാണ് ഭാംഗ്. അതേ സമയം ശിവാരാധനയ്ക്ക് പേര് കേട്ട വാരണസിയിലും ബനാറസിലുമൊക്കെ എല്ലാ സമയങ്ങളിലും ഭാംഗ് നിർമ്മിക്കാറുണ്ട്. കഞ്ചാവിന്റെ പൂമൊട്ടുകളും ഇലയും നല്ല പോലെ അരച്ച് പാലും നെയ്യും സുഗന്ധദ്രവ്യങ്ങളും ചേർത്ത് നല്ല പോലെ കലക്കിയാണ് ഭാംഗ് നിർമാണം. നെയ്യും പഞ്ചസാരയും കലർത്തിയുരുട്ടി ചവച്ചിറക്കുവാൻ കഴിയുന്ന ഭാംഗ് ഉണ്ടകളും സമാനമായി നിർമിക്കപ്പെടുന്നുണ്ട്.
താന്ത്രിക ലൈംഗികതയും ഇവർ പുലർത്തുന്നു. എല്ലാം ശിവമയമാണിവർക്ക്. കല്ലിനും മണ്ണിനും മരത്തിനും ചിന്തകൾക്കും എല്ലാം കാരണക്കാരൻ ശിവനാണെന്ന് ഇവർ വിശ്വസിക്കുന്നു. എല്ലാത്തിലും പൂർണത ദർശിക്കാനും ഇവർക്ക് കഴിയുന്നു. പൂർണതയെ തളളിപ്പറയുന്നത് വിശുദ്ധിയെ ചോദ്യം ചെയ്യലാണെന്നും കരുതുന്നു. ദൈവനിന്ദയും ഇവരെ സംബന്ധിച്ചിടത്തോളം പാപമാണ്. തങ്ങൾക്ക് ഭഗവാനെ കാണാനും സംസാരിക്കാനും കഴിയുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.
അഘോരികളുടെ മാനസികശക്തി അപാരമാണു. മന്ത്ര തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച്‌ അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കും. ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടു. മനുഷ്യനെ മഞ്ഞുപോലെ തണുപ്പിച്ചുകൊല്ലുവാനും അഗ്നിയെ വ്യാപിപ്പിക്കുവാനും കഴിവുള്ള അഘോരികളുമുണ്ടു.എരിയുന്നതീയിൽക്കൂടി നടക്കുക.ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ ചെറു വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക.. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച്‌ രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണു. ഇഛാശക്തിയും,ക്രിയാശക്തിയും യോജിക്കുമ്പോൾ ഇതൊക്കെസാധ്യമാണെന്നു അഘോരികൾ സമർത്ഥിക്കുന്നു. നിഗൂഡശക്തികളെക്കുറിച്ചുള്ള ഇവരുടെ വിജ്ഞാനം അപാരമാണു.
50 വർഷം മുൻപുനടന്ന ഇന്ത്യ ചൈന യുദ്ധത്തിൽ. യോഗസിദ്ധിനേടിയ സന്യാസി മാർ ക്കൊപ്പം അഘോരികളും ചൈനക്കാരെ തുരത്തുന്നതിൽ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്‌. ഇവരുടെ താവളങ്ങൾ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ആക്രമണമുണ്ടായപ്പോഴാണു ഇവർ പ്രതികരിച്ചത്‌. അല്ലാതെ ഭാരതത്തെ വിദേശാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള ചുമതലയൊന്നും ഏറ്റെടുത്തില്ല. ഏറ്റെടുക്കുകയുമില്ല. അതൊക്കെ ഓരൊ നിയോഗമാണു. അതുപോലെ നടക്കും. പരകായപ്രവേശം അറിയുന്നവർ അഘോരികളിലുണ്ട്‌. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ. ശക്തിയുടെ ഉറവിടം ബോധമാണു. ബോധത്തിന്റെ സ്പന്ദനം ആരംഭിച്ചാൽ ശക്തിയുടെ ഉദയമായി.സ്പന്ദനം നിലച്ചാൽ ശക്തിയില്ലാതാകുന്നു. വികാരരൂപമായ മനസ്സ്‌ ഏകാഗ്രമാകുമ്പോൾ പ്രാണസ്വരൂപിണിയായ കുണ്ഡലിനീ ഉയരും. മനസ്സ്‌ സത്യബോധത്താൽ ഏകാഗ്രമാകുമ്പോൾ ശരീരത്തിനുള്ളിൽ വ്യാപിക്കുന്ന പ്രാണപ്രസരണമാണു കുണ്ഡലിനീശക്തി. കുണ്ഡലിനീ ഉണർന്നാൽ അപാരമായ സിദ്ധികളിലേക്കു കടക്കാം. ഏകാഗ്രത കടുത്തതാകുമ്പോൾ ദേഹത്താസകലമുള്ള പ്രസരമുപേക്ഷിച്ച്‌ പ്രാണൻ മധ്യനാഡിയായ സുഷ്മനയിലേക്കു പ്രവേശിക്കുന്നു. ഈ ശക്തി സഹസ്രാര പത്മത്തിലെത്തുമ്പോൾ( സഹസ്രദള ചക്രം) സാധകൻ സാധനസിദ്ധിയുടെ ഉത്തുംഗശ്രംഗത്തിൽ വിരാജിക്കുന്നു.പ്രാണസാക്ഷാൽക്കാരമാണു കുണ്ഡലിനീ യോഗം. സാധകനു സ്വന്തം ശരീരത്തിൽതന്നെ അനുഭവിച്ചറിയാൻ കഴിയുന്ന പ്രപഞ്ചശക്തിയാണു കുണ്ഡലിനീ. പരമശിവൻ പാർവ്വതീദേവിക്കു ഉപദേശിച്ചുകൊടുത്തതാണു കുണ്ഡലിനീ യോഗവിദ്യ.കുണ്ഡലാകൃതിയിൽ കിടക്കുന്ന ശക്തി മൂലാധാരത്തിൽനിന്ന് സഹസ്രാരപത്മ ത്തിലെത്തുമ്പോൾആയിരം തരംഗങ്ങൾ അനന്തൻ എന്നസർപ്പത്തെപ്പോലെ അനന്തതയുടെ സ്വരൂപമായി ഫണംവിടർത്തിയാടുന്നു. അതിന്റെ മധ്യം ശയ്യമാക്കി പരമാത്മായ വിഷ്ണുരൂപം വിരാജിക്കുന്നു. മദ്യം ഭാംഗ്‌ കഞ്ചാവ്‌ തുടങ്ങിയ ലഹരി വസ്തുക്കളും മാംസഭക്ഷണവും അഘോരിമാർഗ്ഗത്തിൽ അനുവദനീയമാണു. വീര്യം കുറഞ്ഞ പോഷകമൂല്യമുള്ള സോമരസവും ഇവർക്കു പഥ്യമാണു. പക്ഷേ എല്ലാം നിയന്ത്രിതമാണു. രക്തപാനവും ചിലപൂജാവസരങ്ങളിൽ ഇവർ ആസ്വദിക്കുന്നു.മൃഗബലിയും ചില അവസരങ്ങളിൽ പതിവുണ്ട്‌.
നിബിഡവനങ്ങളിലാണു താവളമെങ്കിൽ ഇതിനുസൗകര്യങ്ങളുണ്ട്‌. ഹിമാലയത്തിലെ മഞ്ഞുഭൂമിയിലാണെങ്കിൽ വനത്തിലേക്കിറങ്ങേണ്ടിവരും. സൂര്യന്റെ ഊർജ്ജവും ശുദ്ധജലവും കൊണ്ട്‌ എത്രനാൾ വേണമെങ്കിലും ഇവർക്കു കഴിയാനാവും. അഘോരികൾ രാത്രി ഉറങ്ങാറില്ല. മന്ത്രജപമാണു ഈ സമയത്തെ മുഖ്യജോലി. സന്ധ്യാവന്ദനംഅഞ്ച് നേരത്തും കൃത്യമായി ചെയ്യും. സൂര്യാരാധന വളരെ കൃത്യതയോടെ അനുഷ്ഠിക്കും. തന്ത്രസാരത്തിലെ വിധിപ്രകാരം ഷഡാഗധ്യാനം ചെയ്ത്‌ ഇടതുകയ്യിൽ ജലമെടുത്ത്‌ വലതുകൈകൊണ്ടു അടച്ചുപിടിക്കുന്നു. പിന്നെ ഹം യം രം ലം വം എന്നീ ബീജാക്ഷരങ്ങളുടെ മന്ത്രം ജപിക്കുന്നു. അതിനുശേഷം ആ ജലം മന്ത്രോച്ചാരണത്തിനിടയിൽ ഏഴ് പ്രാവശ്യം തലയിൽ തളിക്കുന്നു. ശേഷിച്ച ജലംകൊണ്ടു ആദിത്യനെ ധ്യാനിക്കുന്നു. പ്രഭാതവന്ദനം കഴിഞ്ഞാൽപിന്നെ ഉച്ചവരെ കിടന്നുറങ്ങും.ആർഷഭാരതഗ്രന്ഥങ്ങളും നവീനശാസ്ത്രഗ്രന്തങ്ങളും നിത്യവായനയിൽപ്പെടുന്നു. കടുത്ത മഞ്ഞുകാലത്തു ഹിമസാമ്രാജ്യത്തിലൂടെ സഞ്ചരിച്ച്‌ മംഗോളിയവരെ ചെന്നെത്താറുണ്ട്‌. കുറെക്കാലം അവിടെതങ്ങും. മധ്യറ്റിബറ്റിലെ മൊണാസിട്രികളിലും ഗുഹകളിലും ഇവർ താമസിക്കാറുണ്ട്‌. തിബറ്റൻ ലാമമാരുമായി അഘോരികൾക്ക്‌ നല്ല ബന്ധമുണ്ട്‌. അഘോരികളിൽ നിന്നാണു ലാമമാർ പ്രകൃതിശക്തിയെ വെല്ലുന്ന സിദ്ധികൾ കൈവരിച്ചത്‌. അരുണാചലിലേയും ബർമ്മയിലേയും വനാന്തരങ്ങളിലും ഇവർക്കു താവളങ്ങളുണ്ട്‌. പാസ്പോർട്ടും വിസയുമൊന്നും ഇവർക്കാവശ്യമില്ല. അഘോരികളെ ഒരാളും തടയില്ല.തടഞ്ഞാൽ കളി കാര്യമാകും.കുറച്ചു വർഷം മുൻപ്‌ കാശിയിലുണ്ടായ ഒരു സംഭവം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കേന്ദ്രസുരക്ഷാഭടന്മാരായിരുന്നു അന്നു വിശ്വനാഥക്ഷേത്രത്തിലേക്കുള്ള പ്രവേശനമാർഗ്ഗത്തിലെ സെക്യുരിറ്റി ഉദ്യോഗസ്തന്മാർ. ഭക്തജനങ്ങളുടെ കൈവശമുള്ള താക്കോൽക്കൂട്ടം ചീർപ്പ്‌ തുടങ്ങി പേനവരെ അന്ന് അവർ അനുവദിച്ചിരുന്നില്ല. പെരുമാറ്റവും മോശമായിരുന്നു. ത്രിശൂലങ്ങളും മറ്റും കയ്യിലേന്തിവന്ന ഒരുകൂട്ടം അഘോരികളോടു സഭ്യമല്ലാത്തരീതിയിൽ സെക്യുരിറ്റിക്കാർ പെരുമാറിയപ്പോൾ അഘോരികൾ പ്രതികരിച്ചു. ഉന്തും തള്ളും വരെയുണ്ടായി. ഉടനെ അവരുടെ ഗുരു എന്തോജപിച്ച്‌ കൈകൊണ്ടു വായുവിൽ വീശിയപ്പോൾ സെക്യുരിറ്റിക്കാർ നിശ്ചലരായി നിന്നുപോയി.!! അഘോരികൾ ഉള്ളിലേക്കു പോവുകയും ചെയ്തു. പൂജാരി പണ്ഡിറ്റുമാർ വന്ന് മാപ്പുപറഞ്ഞശേഷമാണു അവരെ സ്വതന്ത്രരാക്കിയത്‌.
നേരേ വാ നേരേ പോ.എന്നതാണു അഘോരികളുടെ രീതി.ഇവരുടെ ദൃഷ്ടിയിൽ പുരുഷനും സ്ത്രീക്കും തുല്യ പ്രാധാന്യമാണു.അവർ വിവാഹത്തിലുംസന്താനോൽപാദനത്തിലും ഒട്ടും വിശ്വസിക്കുന്നില്ല.സ്ത്രീ പുരുഷസംഭോഗം അവരുടെ ഇടയിൽ നിഷിദ്ധമാണു. പക്ഷേ.ലൈംഗികസാക്ഷാൽക്കാരം ഇവർ ആസ്വദിക്കുന്നു.ഭോഗിക്കാതെ തന്നെ ഈ അവസ്ഥയിലേക്കു എത്തുവാനും കഴിയും.
യഥാർത്ഥ അർദ്ധനാരീശ്വരസങ്കൽപമാണിത്‌.ഊർജ്ജവും ജഡവും യോജിക്കുകതന്നെ വേണം.അപ്പോൾ മാത്രമേ പൂർണ്ണതയിലേക്കുള്ള പ്രയാണം പൂർത്തിയാകുകയുള്ളൂ.സംഭോഗം കൂടാതെ ഇതു സാധ്യവുമാണു.സ്ത്രീയും പുരുഷനുംസംഭോഗത്തിൽ ഏർപ്പെടുമ്പോൾ ലഭിക്കുന്ന ആനന്ദം ക്ഷണികമാണു.പെട്ടെന്നുള്ള ഇന്ദ്രിയസ്ഖലനമല്ല യഥാർത്ഥത്തിലുള്ള ആനന്ദം. ഒന്നോ രണ്ടോ മണിക്കൂർക്കൊണ്ട്‌ ആനന്ദത്തിന്റെ പരമോന്നതിയിൽ എത്തിയശേഷം മാത്രമേ സ്ഖലനം നടക്കുവാൻ പാടുള്ളൂ.അതാണു യഥാർത്ഥ ആനന്ദമൂർച്ച. വിശുദ്ധി ചക്രയ്ക്കു സെക്സ്‌ ചക്രയുമായി ബന്ധമുണ്ട്‌. വിശുദ്ധിചക്ര ഓവർ ആക്ടിവേറ്റായാൽ ആ അധിക ഊർജ്ജം സെക്സ്‌ ചക്രയിലേക്കെത്തുന്നു.തന്മൂലം ലൈംഗികാസ്ക്തി വർദ്ധിക്കുന്നു.അഘോരികൾ ശബ്ദംകൊണ്ടു വിശുദ്ധിചക്രയെ ഊർജ്ജസ്വലമാക്കുമ്പോൾ സാധനകൊണ്ടു സെക്സ്‌ ചക്രയെ നിയന്ത്രണത്തിൽ നിർത്തുന്നു.ലൈംഗികോത്തേജനം ദീർഘ സമയം നിലനിർത്താൻ അവർക്കതുകൊണ്ടു സാധിക്കുന്നു.പൗർണ്ണമി ദിവസം മാത്രമേ അവർ ഈ സാക്ഷാൽക്കാരത്തിനുവേണ്ടി തുനിയുകയുള്ളൂ. അന്ന് താന്ത്രികസാധനയുടെ സാമൂഹികമൈഥുന സമയമാണു.നരനും നാരിയും ഒന്നാകുന്ന പുണ്യമുഹൂർത്തമാണത്‌.
താന്ത്രികമൈഥുനത്തെപ്പറ്റിശിവപുരാണത്തിൽ വിസ്തരിക്കുന്നുണ്ട്‌. ശിവനു പാർവ്വതിയും ഈ രീതിയിൽ ആനന്ദമൂർച്ചയിലെത്തിയതായിക്കാണാം. പൗർണ്ണമിദിവസം എട്ട് മണി കഴിഞ്ഞാൽ ഈ ആനന്ദോൽസവത്തിനുതുടക്കമായി.എല്ലാവരും വട്ടം കൂടിയിരുന്ന് ഭാംഗ്‌ കുടിക്കും.കൂടിയലഹരിവേണ്ടവർക്ക്‌ അതുമാകാം.മുഖ്യപൂജാരി മന്ത്രോച്ചാരണം തുടങ്ങുമ്പോൾ മറ്റുള്ളവരേറ്റുചൊല്ലും.മന്ത്രോച്ചാരണം കൊണ്ടു ചുറ്റുമുള്ളവായുവിലെ കണങ്ങൾക്കു സാന്ദ്രത വർദ്ധിക്കും.ഇത്‌ സൂഷ്മശരീരത്തിലെകണങ്ങളെ ഉത്തേജിപ്പിക്കാൻ തുടങ്ങും.ഈ സമയം നഗാരിവാദ്യം ആരംഭിക്കും.കിന്നരവീണയിൽ നിന്നും അൽപം വ്യത്യസ്തമായ ഒരുതരം വീണയുടെ കറ.കറാ ശബ്ദം നഗാരിവാദ്യത്തിനു കൂട്ടായെത്തുമ്പോൾ അന്തരീക്ഷം ശബ്ദമുഖരിതമാകും.ഈ സമയം പുരുഷൻ ഒരിണയെ സ്വീകരിക്കുന്നു.ആർക്കുംസ്ഥിരമായി ഇണയൊന്നുമില്ല.ഇണയില്ലാതെ തനിയേ നൃത്തം വയ്ക്കുന്നവരുമുണ്ട്‌. ഇണയോടൊത്തുള്ള ഈ നൃത്തം ഒരുന്മാദലഹരിപോലെയാണു.ഓരോഘട്ടം കഴിയുമ്പൊഴും വാദ്യത്തിന്റെ തീവ്രത വർദ്ധിക്കും. സ്ത്രീകളുടേയും പുരുഷന്മാരുടേയും ലൈംഗികാവയവങ്ങൾ എല്ലാം തുടിച്ചു നിൽക്കും.പുരുഷലിംഗവുംയോനിയും ഇണകൾ പരസ്പരം സ്പർശിക്കാൻ പാടില്ല എന്നത്‌ കർശന നിയമമാണു.ബാക്കിയുള്ള അവയവങ്ങളൊക്കെ ഏതുതരത്തിൽ വേണമെങ്കിലും ഉപയോഗിക്കാം.ചിട്ടകൾ തെറ്റിക്കുന്നുണ്ടോ എന്നു നോക്കുവാൻ ഗുരുക്കന്മാരുടേയും അവരുടെ സഹായികളുടേയും ഒരുസംഘമുണ്ട്‌.അങ്ങനെ ചെയ്താൽ അവരെ ഉടൻ അയോഗ്യരാക്കും. അടുത്ത 3പൗർണ്ണമി മദനോത്സവത്തിൽനിന്നും ഇവരെ ഒഴിച്ചുനിർത്തുകയും ചെയ്യും.
ആനന്ദനൃത്തം അതിന്റെ മൂർദ്ധന്യത്തിൽ എത്തുന്നത്‌ വാദ്യഘോഷങ്ങൾ മുറുകുമ്പോഴാണു. പന്ത്രണ്ട്മണികഴിഞ്ഞാൽ ചന്ദ്രകിരണങ്ങൾക്ക്‌ ശക്തിയേറും.കൂടുതൽ ദീപ്തമാകുകയും ചെയ്യും.ഈ സമയത്ത്‌ ഇണകൾ ഉന്മാദാവസ്ഥയിൽ എത്തിക്കഴിഞ്ഞിരിക്കും. ഗുരുക്കന്മാരുടേയും സഹായികളുടേയും മന്ത്രോച്ചാണം തൊണ്ടപൊട്ടുമാറുഉച്ചത്തിലാവുമ്പോൾ നഗാരിവാദ്യക്കാരും വീണവായനക്കാരും അവസരത്തിനൊത്തുയരും.ചാമുണ്ഡാദേവിയുടെ വലിയവിഗ്രഹത്തിനു മുന്നിൽ കത്തിജ്വലിച്ചുനിൽക്കുന്ന പന്തത്തിലേക്ക്‌ഗുരുക്കന്മാർ ആക്രോശത്തോടെ ഭസ്മം വാരിവിതറുമ്പോൾ വാദ്യഘോഷങ്ങൾ അതിന്റെ ഉത്തുംഗാവസ്ഥയിലെത്തുന്നു. അഘോരി സ്ത്രീകളുടെ ലൈംഗികൊന്മാദത്തിന്റെ ഭ്രാന്തമായ ശബ്ദപ്രകടനങ്ങൾക്കിടയിൽ അവർ അരക്കെട്ടു വട്ടത്തിൽ ചലിപ്പിക്കുമ്പൊൾ അവർക്ക്‌ ശക്തമായ സ്ഖലനം സംഭവിച്ചുകൊണ്ടിരിക്കും.പുരുഷന്മാർക്കും ഇതുപോലെതന്നെ.ഇണകൾ പരസ്പരം കെട്ടിപ്പിടിച്ച്‌ നിലത്തുവീഴുന്നതോടെ മദനോൽസവത്തിനു വിരാമമായി. പിറ്റേദിവസം 9മണിവരെയെങ്കിലും ഇണകൾ ഇതേകിടപ്പു കിടക്കും .ഈ അവസ്ഥയിൽ തങ്ങളുടെ സൂഷ്മശരീരം ജ്വലിക്കുന്നതായും ആ നിർവൃയിൽ പരമാത്മചൈതന്യം അബോദമനസ്സിൽ തെളിയുന്നതായും അഘോരികൾ സാക്ഷ്യപ്പെടുത്തുന്നു.സംഭോഗം കൂടാതെതന്നെ സാക്ഷാൽക്കാരം സാദ്ധ്യമാണെന്നു ആർഷഗ്രന്ഥങ്ങളിൽപറയുന്നുണ്ട്‌. ജീവാത്മാവ്‌സൂഷ്മശരീരത്തെ സുഷുപ്താവസ്ഥയിൽവഴിപോലെ പ്രവേശിക്കുന്ന അവസ്ഥയെ സംവേഷണം എന്നുപറയുന്നു. പുരുഷശ്ബ്ദം കൊണ്ടുമാത്രം ഇണയെ
രതിബന്ധത്തിൽക്കൂടി സാക്ഷാൽക്കാരത്തിലെത്തിക്കാൻ സാധിക്കും.ഈ രീതിയിൽ ഗർഭധാരണവും സാധ്യമാണു.മന്ത്ര - തന്ത്ര സിദ്ധിയും ഉപാസനയും സാധനയും ഉള്ളവർക്കു മാത്രമേ ഇതു സാധ്യമാകൂ.
സൂഷ്മശരീരത്തിലെകണങ്ങൾ അന്തരീക്ഷകണങ്ങളുമായി താദാന്മ്യം പ്രാപിക്കുമ്പോൾഈ കണങ്ങൾ ഒരു കാര്യർ ആയി മാറുന്നു.ശുക്ലം ഡ്രൈ ആയിമാറുന്ന അവസ്ഥയിൽ ഉത്തമബീജത്തെ സ്ത്രീ യോനിയിൽ എത്തിക്കുന്നതു കണങ്ങളാണ് ഞൊടിയിട കൊണ്ടിതുസംഭവിക്കുന്നു.ഇത്തരത്തിൽ പ്രജനനം നടത്തുന്ന ആശ്രമങ്ങൾ ഭാരതത്തിലുണ്ട്‌. സിദ്ധ സമാജക്കാരുടെ ആശ്രമങ്ങളിൽ ഇത്തരത്തിലുള്ള ഉത്തമ സന്താനങ്ങൾ നിരവധി പിറന്നിട്ടുണ്ട്‌.ഈ കുട്ടികളെല്ലാം ഹിമാലയത്തിലെ ദിവ്യ സന്യാസിസംഘങ്ങളിൽ എത്തിച്ചേരുന്നു.ഋതുഗാമി ദിവസത്തിലാണു മേൽപ്പറഞ്ഞ്‌ സന്താനോല്പത്തിക്ക് ഉത്തമം . വിഭ്രമകുശലത്വവും അനുരാഗവുമുള്ള സ്ത്രീ പുരുഷന്മാർ ദർശന സ്പർശന ശ്ബ്ദാദികളിൽ അന്യോന്യം പ്രവർത്തിക്കുന്നത്‌ സംഭോഗത്തിനു തുല്യമാണു. സൂഷ്മശരീരം മുഖേന പരസ്പരാകർഷണമുണ്ടാക്കുന്ന സ്ത്രീ പുരുഷന്മാർക്ക്‌ഈ സാക്ഷാൽക്കാരം എളുപ്പമാണു.പ്രമാണഗ്രന്തങ്ങളിൽ ഇതു വ്യക്തമാക്കുന്നു..
അഘോരികൾ നമ്മുടെ ശത്രുക്കളല്ലാ... അവർ നമ്മെ ഉപദ്രവിക്കുകയുമില്ലാ. അവർ നമ്മെ തേടി വരില്ലാ.അവരുടേ കൂട്ടത്തിലേക്ക് അവർ ആളുകളെ ആകർഷിപ്പിച്ച് കൊണ്ട്പോ കാറുമില്ലാ. അഘോരി ആകാൻ ആഗ്രഹിക്കുന്നവർ അവരെ തേടി എത്തുകയാണ് ചെയ്യുന്നത് .
അഘോരി സന്യാസി സമൂഹത്തെ പറ്റി കേട്ടിട്ടുണ്ടോ ?
ഹരിദ്വാര്‍, ഋഷികേശ്‌, കാശി തുടങ്ങിയ പുണ്യസങ്കേതങ്ങളിലും ഹിമാലയ മലനിരകളിലും കാണാവുന്ന ഒരു സന്യാസി സമൂഹമാണ്‌ അഘോരികള്‍. അഘോരി എന്ന സന്യാസി സമൂഹത്തെപറ്റി ഒട്ടനവധി തെറ്റിദ്ധാരണകള്‍ ഇന്ന്‌ സമൂഹത്തിലുണ്ട്‌. അഘോരി എന്ന സന്യാസി സമൂഹത്തെ കുറിച്ചുള്ള ഒരു ചെറിയ വിവരണമാണ്‌ ഈ പോസ്റ്റ്‌.
അഘോരി സന്യാസിമാരെ അവസരം കിട്ടുമ്പോഴൊക്കെ തെറിവിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്‌ സമൂഹത്തില്‍. എന്നാല്‍ ഇതൊന്നും അവരെ ബാധിക്കാറില്ല എന്നത്‌ മറ്റൊരു സത്യം. അഘോരി സന്യാസ സമൂഹത്തെ കുറിച്ച്‌ പറഞ്ഞുകേള്‍ക്കുന്ന കഥകള്‍ പലതുണ്ട്‌. ഗംഗയില്‍ ഒഴുകിനടക്കുന്ന ശവശരീരങ്ങള്‍ പിടിച്ചെടുത്ത്‌ ഭക്ഷിക്കുക, ഭംഗും, കഞ്ചാവും ഉപയോഗിക്കുക, ആര്‍ത്തവത്തിലുള്ള സ്തീയുമായി രതിയിലേര്‍പ്പെടുക, സാധാരണ ആള്‍ക്കാരെ തെറിപറഞ്ഞ്‌ ഓടിക്കുന്നവര്‍, എന്നിങ്ങനെ നിരവധി ആക്ഷേപങ്ങളാണ്‌ അഘോരികളെ കുറിച്ചുള്ളത്‌. കാശി, ഋഷികേശ്‌ തുടങ്ങിയ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴൊക്കെ പലപ്പോഴും നമുക്ക്‌ അഘോരി സന്യാസി സമൂഹമായി അടുത്തിടപഴകാനും അവരെ കുറിച്ച്‌ പഠിക്കാനും അവസരം ലഭിച്ചിട്ടുണ്ട്‌.
ശൈവ ചൈത്യന്യത്തെ അതിണ്റ്റെ അടിതട്ടുവരെ കണ്ട്‌ ഉപാസിക്കുന്നവരാണ്‌ അഘോരികള്‍. ചുടുകാടാണ്‌, ശൈവമൂര്‍ത്തിയുടെ ഇരിപ്പിടം എന്ന അടിസ്ഥാനത്തിനു പിന്നില്‍ മാനുഷിക അഹങ്കാരങ്ങളുടെ അവസാനം ആ ചുടലക്കാട്‌ തന്നെയാണെന്ന് തിരിച്ചറിയിപ്പിക്കുന്നതാണ്‌. മനുഷ്യശരീരം ചുട്ടുകരിച്ച ഭസ്മം അനേകം അരോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണെന്ന് കരുതിപോരുന്നു. അത്മീയതയില്‍ ആ ചാരത്തിണ്റ്റെ തണുപ്പേയുള്ളൂ ഓരോ ശരീരങ്ങള്‍ക്കുമെന്നോര്‍മ്മിപ്പിച്ചുകൊണ്ട്‌ അഘോരീ സന്യാസിമാര്‍ ശരീരമാകെ ഭസ്മാഭിഷേകം നടത്തുന്നു. രാത്രി പന്ത്രണ്ടുമണിക്ക്‌ ശേഷം തലകുത്തി നിന്ന് മണിക്കൂറുകളോളും നീണ്ടുനില്‍ക്കുന്ന ധ്യാനം. ഓരോന്നിനും ഓരൊ അര്‍ത്ഥങ്ങളാണ്‌. സാധാരണ മനസ്സുകള്‍ക്ക്‌ തിരിച്ചറിയപെടാനാകാത്ത നിഗൂഡമായ പ്രാപഞ്ചിക സത്യങ്ങള്‍.
അഘോരികള്‍ മൃതശരീരങ്ങള്‍ ഭക്ഷിക്കുന്നു എന്നത്‌ ശരിയാണ്‌. മൃതശരീരത്തോട്മാത്രമല്ല. സാധാരണ മനുഷ്യന്‌ അറപ്പും വെറുപ്പുമുളവാക്കുന്ന എന്തിനോടും ഇടപഴകുന്നവാരണിവര്‍. എത്രമാത്രം വൈരാഗ്യത്തിലേക്ക്‌ ജീവിതത്തില്‍ പോകാമോ അതിലേക്കുള്ള യാത്രയാണ്‌ അഘോരി സന്യാസിമാരുടെ ജീവിതം. അതിനുള്ള വഴികളാണിതൊക്കയും. സാധാരണ മനുഷ്യന്‍ ജീവിതത്തില്‍ ആവശ്യൊപ്പെടുന്നതൊന്നും ഈ പ്രത്യേക വിഭാഗത്തില്‍പ്പെടുന്ന അഘോരി എന്ന സന്യാസിമാര്‍ക്കില്ല. ഞാന്‍ എന്ന ബോധംപോലും ഉപേക്ഷിച്ച്‌ ഉള്ളിലെ ഈശ്വരനെ തിരിച്ചറിഞ്ഞ്‌ ജീവിക്കുന്ന ഇവരുടെ പ്രവര്‍ത്തികളെ സാധാരണ മനുഷ്യര്‍ക്ക്‌ മനസ്സിലാക്കാന്‍ കഴിയില്ല. അത്ര എളുപ്പമല്ല നശ്വരമായ മനുഷ്യശരീരത്തെ നിസ്സാരമായി പച്ചയോടെ ഭക്ഷിക്കുക എന്നത്‌. കെട്ടുകഥകളെക്കാള്‍ അത്ഭുതകരമാണ്‌ ചിലപ്പോള്‍ പല യാഥാര്‍ത്ഥ്യങ്ങളും. നമുക്ക്‌ അളക്കാനാവുന്നതിലും അപ്പുറത്താണ്‌ അഘോരികള്‍
ഭാവി പ്രവചിക്കുന്നവരാണ്‌, അനുഗ്രഹിക്കുന്നവരാണ്‌ അഘോരികള്‍ എന്നൊക്കെ നാം കേേട്ടിട്ടുണ്ട്‌. എന്നാല്‍ അഘോരികള്‍ ഭാവി പ്രവചിക്കാറുമില്ല ആരേയും അനുഗ്രഹിക്കാറുമില്ല. എല്ലാ വിഭാഗങ്ങളിലും കള്ളനാണയങ്ങള്‍ ഉണ്ടാകുമെന്ന തിരിച്ചറിവ്‌ അമൂല്യമാണ്‌. പൊതുബന്ധത്തെ വിട്ടൊഴിഞ്ഞ്‌ ദിക്ക്‌ എന്ന വസ്ത്രത്തെ മാത്രമുടുത്ത്‌ സ്വയം ഈശ്വരനായി കഴിയുന്നവര്‍. അമൂല്യമായ ഔഷധക്കൂട്ടുികളുടേയും വിദ്യകളുടേയും മൂലസ്ഥാനമാണ്‌ ഇക്കൂട്ടര്‍. വസ്ത്രം എന്നത്‌ നാണം എന്ന മനുഷ്യ സഹജ വാസന ഉള്ളവര്‍ക്ക്‌ മാത്രം ഉള്ളതാണ്‌. എന്നാല്‍ തങ്ങളെ സ്വയം മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ എല്ലാ മനസ്സുകളും തങ്ങളുടേതുതന്നെ എന്ന് മനസ്സിലാക്കിയ അഘോരികള്‍ക്ക്‌ വസ്ത്രം ആവശ്യമുള്ള ഒന്നല്ല. കടുത്ത വേനലിനേയും ഹിമാലയത്തിലെ പൂജ്യം ഡിഗ്രിക്കും താഴെയുള്ള കൊടുതണുപ്പിനെ വസ്ത്രരഹിതമായി ഇവര്‍ നേരിടുകളും ചെയ്യുന്നത്‌ സ്വയമാര്‍ജ്ജിച്ചിരിക്കുന്ന മാനസിക നിലകൊണ്ടാണ്‌. അഘോരികളെകുറിച്ചുള്ള പഠനം ഒരിക്കലും അവസാനിക്കുന്നതല്ല. അന്വേഷിച്ചു പോയാലും പിടിതരാത്ത ചില പ്രഹേളികകളെ കാലം കാത്തുവെയ്ക്കും. ഉത്തരം കിട്ടാത്ത ചില ചോദ്യങ്ങള്‍ പോലെ. ഓം നമ:ശിവായ.അഘോരികൾ...
നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെ ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
ഹ്യൂയാൻസാങ്ങിന്റെ യാത്രാവിവരണങ്ങളിലാണ് അഘോരിസംഘത്തെക്കുറിച്ച് ആദ്യപരാമർശമുള്ളത്. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്. കാപാലികൻമാരിലൊരു വിഭാഗമാണ് ഇവർ. കുതിരയുടേതൊഴിച്ച് മറ്റെല്ലാ മൃഗങ്ങളുടെയും മാംസം ഇവർ ഭക്ഷിച്ചിരുന്നു. നരബലി ഇവരുടെ ഇടയിൽ സാധാരണമായിരുന്നു. ബലി കഴിക്കുന്ന വ്യക്തിയെ ഒരു പ്രത്യേക ചടങ്ങിൽവച്ച് ശിരഃഛേദം ചെയ്യുകയോ തൊണ്ടയിൽ കഠാരി കുത്തിക്കൊല്ലുകയോ ചെയ്തശേഷം ഇവർ രക്തം കുടിക്കുകയും മാംസം ഭക്ഷിക്കുകയും ചെയ്തിരുന്നു.നരഭോജികളായിരുന്ന ഒരു സംഘം ഭാരതീയ സന്ന്യാസിമാരാണ് അഘോരികൾ. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.
1901-ലെ സെൻസസ് റിപ്പോർട്ടനുസരിച്ച് ഈ സന്ന്യാസിമാരുടെ എണ്ണം 5,580 ആയിരുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ബീഹാറിലുംപശ്ചിമ ബംഗാളിലും ശേഷിച്ചവർ അജ്‌മീർ‍-മേർവാഡായിലും ബീഹാറിലും ആണ് താമസിച്ചിരുന്നത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാറുണ്ടായിരുന്ന ഇവർക്ക് ആബുപർവതം, ഗിർനാർ, ബുദ്ധഗയ, കാശി, ഹിംഗ്ളാജ് എന്നിവിടങ്ങളിൽ സന്ന്യാസിമഠങ്ങളുണ്ടായിരുന്നു.
ഇതായിരുന്നൂ എനിക്ക് ആദ്യം കിട്ടിയ അറിവ് പക്ഷേ തുടർന്നുള്ള വായന എന്നിൽ കൌതുകമായി.
5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വിശ്വനാഥന്റെ പുണ്യഭൂമിയാണ് വാരണാസി.
ബനാറസ് എന്നും വാരണാസി എന്നും കാശി എന്നും വിളിക്കുന്ന അഘോരികളുടെ ആവാസ ഭൂമി. ഈ ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്ന് തന്നെ
 പുരാതന നഗരങ്ങളിലൊന്ന് തന്നെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ