ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കൈവിഷം_കളഞ്ഞു_ചിത്തം_തെളിയാൻ_തിരുവിഴ_മഹാദേവക്ഷേത്ര ദർശനം.


ആലപ്പുഴ ജില്ലയിലെ പ്രസിദ്ധമായ പ്രാചീന ക്ഷേത്രങ്ങളിലൊന്നാണ്‌ തിരുവിഴ മഹാദേവ ക്ഷേത്രം. സ്വയംഭൂവായ ശിവനാണ്‌ പ്രധാനമൂര്‍ത്തി. വിഷ്ണു, ശാസ്താവ്‌, ഉഗ്രമൂര്‍ത്തിയായ യക്ഷി, ഗണപതി, രക്ഷസ്‌ എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. ഈ ക്ഷേത്രം ഏറ്റവും പ്രശസ്തമാകുന്നത്‌ കൈവിഷം ഛര്‍ദ്ദിപ്പിക്കല്‍ ചടങ്ങാണ്‌.ക്ഷേത്രത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച്‌ ഒരു ഐതീഹ്യമുണ്ട്‌. ഇപ്പോള്‍ ക്ഷേത്രമിരിക്കുന്ന സ്ഥലം അറയ്ക്കല്‍ പണിക്കരുടേതായിരുന്നു. ഇവിടെയുണ്ടായിരുന്ന കുളത്തില്‍ ആമകളെ തേടിയിറങ്ങിയ ഉളളാട സ്ത്രീ കുത്തി നോക്കിയപ്പോള്‍ കൂര്‍ത്ത കോലിന്‍റെ അഗ്രം കുളത്തിലുണ്ടായിരുന്ന സ്വയംഭൂവായ ശിവലിംഗത്തിന്‍റെ മേല്‍ കൊണ്ട്‌ രക്തം വന്നു. ദേവസാന്നിധ്യം കണ്ടതുകൊണ്ട്‌ കുളം നികത്തി അമ്പലം പണിതുവെന്നാണ്‌ ഐതീഹ്യം.ഈ ഐതീഹ്യത്തെ ബലപ്പെടുത്തുന്നതാണ്‌ ഈ ക്ഷേത്രത്തിന്റെ നിര്‍മ്മാണം. ഗര്‍ഭഗൃഹം ഭൂനിരപ്പില്‍ നിന്നും താഴെയാണ്‌. മഴ പെയ്താല്‍ ഇവിടെ വെള്ളം കയറും.ക്ഷേത്രത്തിലെ ചടങ്ങുകളില്‍ പ്രധാനപ്പെട്ടതാണ്‌ കൈവിഷം ഛര്‍ദ്ദിപ്പിച്ചു കളയാനുളള മരുന്നു നല്‍കല്‍. ഇതിനായി ദൂരദേശങ്ങളില്‍ നിന്നുപോലും ധാരാളം ഭക്തര്‍ എത്താറുണ്ട്‌. ജാതി മതഭേദമില്ലാതെയാണ്‌ ഇതിനായി ഭക്തര്‍ എത്തുന്നത്‌. ഒട്ടേറെ പ്രശസ്തരും ഇതില്‍പ്പെടും.ആലപ്പുഴ ജില്ലയില്‍ തെക്കുംമുറി പഞ്ചായത്തില്‍ ചേര്‍ത്തല - ആലപ്പുഴ റൂട്ടില്‍ തിരുവിഴ സ്റ്റോപ്പില്‍ നിന്ന്‌ ഒരു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ്‌ ക്ഷേത്രം. മീന മാസത്തിലെ തിരുവാതിര ആറാട്ടായി പത്തു ദിവസത്തെ ഉത്സവമുണ്ട്‌.
ക്ഷേത്രളങ്ങളാൽ അനുഗൃഹീതമായ കേരളത്തിൽ ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. അങ്ങനെ, കൈവിഷബാധ കളഞ്ഞു മനസ്സു തെളിയാൻ ഉത്തമമെന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ തിരുവിഴ മഹാദേവ ക്ഷേത്രം. കേരളത്തിലെ അപൂർവം ചില ക്ഷേത്രങ്ങളിലേതുപോലെ സ്വയംഭൂ ശിവലിംഗമാണ് ഇവിടുത്തെ പ്രതിഷ്ഠ.
അർദ്ധ ചന്ദ്രാകൃതിയിൽ പ്രദക്ഷിണം ചെയ്തു വേണം ശിവനെ വണങ്ങുവാൻ. വിഷ്ണു, ശാസ്താവ്‌, യക്ഷി, ഗണപതി, രക്ഷസ്സ് എന്നീ ഉപദേവതാ പ്രതിഷ്ഠകളും ഇവിടെയുണ്ട്‌. മഹാദേവനെ കണ്ടു വണങ്ങി കൂവളത്തില ചാർത്തി പ്രാർഥിച്ചാൽ നിശ്ചിത ദിവസത്തിനുള്ളിൽ പ്രാർഥന ഫലം കാണുമെന്നാണു വിശ്വാസം.
ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗം കുളത്തിൽനിന്നു ലഭിച്ചതാണ് എന്നാണു ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യം. ഇപ്പോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പണ്ട് അറയ്ക്കൽ പണിക്കർമാരുടെ വക കുളമായിരുന്നു. ഒരിക്കൽ വീട്ടിലെ സ്ത്രീകൾ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ അസാധാരണമായ എന്തിലോ തട്ടി. കമ്പു കൊണ്ടു കുത്തിനോക്കിയപ്പോൾ രക്തമൊഴുകുന്ന ഒരു സ്വയംഭൂ ശിവലിംഗം കിട്ടി. ഉടൻ തന്നെ കുളം നികത്തി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയായിരുന്നു. അതിനാൽതന്നെ ക്ഷേത്ര നിർമാണത്തിലും പ്രത്യേകതകൾ ഉണ്ട്. മഴ പെയ്താൽ ഇവിടെ കുളത്തിലെന്ന പോലെ വെള്ളം കയറും.
തിരുവിഴ മഹാദേവക്ഷേത്രത്തിന്റെ പ്രസിദ്ധി കൈവിഷം ഛര്‍ദിപ്പിച്ചുകളയുന്നതിലാണ്. ഒരു വ്യക്തിയെ വശീകരിക്കാനോ നശിപ്പിക്കാനോ ആരെങ്കിലും നൽകിയ കൈവിഷം ഇവിടെ ഛർദിപ്പിച്ചു കളയുന്നു. ഇതിനായി വളരെയകലെനിന്നുപോലും ആളുകൾ എത്താറുണ്ട്.
ക്ഷേത്രത്തിൽ നിവേദിച്ച പ്രത്യേക മരുന്നു നൽകിയാണ് ഇതു ചെയ്യുന്നത്. മരുന്നു സേവിക്കുന്നതിനു മൂന്നു ദിവസം മുമ്പു മുതൽ ലഹരിപദാര്‍ഥങ്ങൾ ഉപയോഗിക്കരുതെന്നും ഗര്‍ഭിണികളും ഹൃദ്രോഗമുള്ളവരും മറ്റും ഈ മരുന്നു കഴിക്കരുതെന്നും നിർബന്ധമുണ്ട്. മരുന്നു കഴിക്കാൻ എത്തുമ്പോൾ കൂടെ ആരെങ്കിലും ഉണ്ടായിരിക്കുകയും വേണം.
മരുന്നു സേവിക്കാനെത്തുന്ന ഭക്തർ തലേദിവസം ദീപാരാധനയ്ക്കു മുൻപു ക്ഷേത്രത്തിൽ എത്തണം. ദീപാരാധന കഴിഞ്ഞ് നാഗയക്ഷിക്കു ഗുരുതി കഴിച്ച് അതിന്റെ പ്രസാദം കഴിച്ചു വേണം ചികിത്സ തുടങ്ങാൻ. അടുത്ത ദിവസം പന്തീരടിപൂജയ്ക്കു ശേഷമാണ്‌ മേല്‍ശാന്തി മരുന്നു നൽകുക. മരുന്നു കഴിച്ച്‌ പ്രദക്ഷിണം നടത്തുമ്പോൾ കൈവിഷം ഛര്‍ദിച്ചു പോകുമെന്നാണു വിശ്വാസം. ഇതിനുശേഷം ക്ഷേത്രത്തിലെ പടച്ചോറ് പ്രസാദമായി കഴിക്കുകയും വേണം. വില്വമംഗലം സ്വാമിയാണ് ഈ ചികിത്സ ആരംഭിച്ചതെന്നു പറയപ്പെടുന്നു.
ക്ഷേത്രത്തിനകത്തു മാത്രം വളരുന്ന ഒരുതരം കാട്ടു ചെടിയിൽനിന്നാണ് കൈവിഷം കളയാനുള്ള മരുന്നുണ്ടാക്കുന്നത്. ഈ ചെടിയുടെ നീര് ദേവനു നേദിച്ച പാലില്‍ ചേര്‍ത്ത്‌ കിണ്ടിയിലൊഴിച്ചു ഭക്തർക്കു നൽകും. ആ മരുന്നു സേവിച്ചാണ് കൈവിഷം പുറന്തള്ളുന്നത്. ഇതിനായി എത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൊണ്ടുതന്നെ ഈ ക്ഷേത്രത്തിന്റെ പ്രശസ്തി ഏറെയാണ്.
#_സ്വാമിയെ_ശരണം_അയ്യപ്പാ..🚩🚩🚩
#_അദ്ധ്യാത്മിക അറിവുകളെ കുറിച്ചുള്ള കൂടുതൽ #_ഫോട്ടോയ്ക്കും_വീഡിയോയ്ക്കും_ലെെക്ക് ചെയ്യൂ.
👉 കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താവ് കുഞ്ചാച്ചമനും നാല് കരക്കാരും.
നമസ്തേ കൂട്ടുകാരെ ഞങ്ങളുടെ കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്‌താ കുഞ്ചാച്ചമന്റെ ഈ #_പേജ് നിങ്ങൾ ഒന്ന് #_ലൈക്ക് ചെയ്യു.
🔻

ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി........................!
മാറുന്ന കാലത്തിനൊപ്പം മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് മലയാളത്തെ അറിയാന്‍,സനാതന ധര്‍മത്തെ അറിയാന്‍, അറിയിക്കാന്‍ പ്രചരിപ്പിക്കാന്‍ ഹൈന്ദവ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ സ്‌നേഹിക്കാന്‍, സല്ലപിക്കാന്‍, പഴമയെ മറക്കാത്ത നവയുഗ പ്രതിഭകളുടെ സൃഷ്ടികളും ചിന്തകളും നിറച്ചാര്‍ത്തുകളും നവ്യാനുഭവം പകരുന്നത് ആസ്വദിക്കാന്‍, പങ്കുചേരാന്‍ നമുക്കീഒത്തുചേരാം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...