ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം



ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം
******************************************
വാനരന്മാരുടെ വാസംകൊണ്ടും വ്യത്യസ്തമായ പടയണി രീതികൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ഭഗവതീക്ഷേത്രം ചെങ്ങന്നൂർതാലൂക്കിലാണ് സ്ഥിതിചെയ്യുന്നത് . പത്തേക്കറോളം വിസ്തൃതിയുള്ള ക്ഷേത്രത്തിൽ എട്ടേക്കർ വള്ളികൾ പടർന്നുനില്കുന്ന കാവാണ്. ആദിശക്തി മാതാവിന്റെ(ദുർഗ്ഗ) അവതാരമായ ശ്രീ ഭദ്രകാളിയാണ് പ്രധാന പ്രതിഷ്ഠ. ദാരികനിഗ്രഹത്തിനു ശേഷം രൗദ്രഭാവത്തിൽ ആണ് പ്രതിഷ്ഠ സങ്കൽപ്പം. 1947 മുതൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ളതാണീ ക്ഷേത്രം.
മറ്റു പ്രത്യേകതകൾ
ഇവിടെ രണ്ട് ക്ഷേത്രങ്ങൾ ഉണ്ട് .വടക്കെകാവും, തെക്കെകാവും. വടക്കെകാവാണ് പ്രധാന ശ്രീകോവിൽ. ഇവിടെ ഉഗ്രരൂപിണിയായ 'രുധിര മഹാകാളിയാണ്" പ്രതിഷ്ഠ. വടക്കെകാവ് ബുധനൂർ പഞ്ചായത്തിലും തെക്കെകാവ് പുലിയൂർ പഞ്ചായത്തിലും ആണ്. രൗദ്ര മൂർത്തിയായതിനാൽ സ്ത്രീകൾ വടക്കേകാവിൽ പൊതുവേ പോകാറില്ല. കാളി അത്യുഗ്ര ഭാവത്തിൽ ആയതിനാൽ വടക്കേകാവിലെ നടയുടെ പുറത്തെ ഒരു വാതിലെ തുറക്കൂ. അതിനാൽ മറ്റുള്ളവർക്കും അവിടുത്തെ ബിംബം കണ്ടു തൊഴാൻ പറ്റില്ല. കുറുപ്പൻമാരാണ് ഇവിടെ പൂജ നടത്തുന്നത്. അകത്തുകണ്ടത് പുറത്തുപറയില്ല എന്ന പ്രതിജ്ഞയോടെ കുറുപ്പൻമാർ പൂജാദികർമങ്ങൾ നടത്തുന്നു. അടിമുറ്റത്തുമഠത്തിനാണ് ഇവിടുത്തെ തന്ത്രം. തന്ത്രിയാണ് പുലുക്കുറുപ്പിനെ പൂജാരിയായി നിയമിക്കുന്നത്. കൂടാതെ നടപ്പന്തൽ ക്ഷേത്രത്തിന്റെ തെക്ക് ഭാഗത്താണെങ്കിലും ക്ഷേത്രദർശനം കിഴക്കോട്ടാണ്. മദ്യമാണ് നിവേദ്യം. കണ്ട ചേകോൻ എന്ന ഈഴവ കുടുംബം നിവേദ്യം സമർപ്പിക്കാൻ അവകാശം. കളപ്പൊടിയാണ് ഈ കാവിലെ പ്രസാദം. അരിപ്പൊടി ,മഞ്ഞൾപ്പൊടി ,കരിപ്പൊടി,വാകയിലപ്പൊടി തുടങ്ങിയവ ചേർത്താണ് കളപ്പൊടി ഉണ്ടാക്കുന്നത്‌ .
തെക്കേ കാവിൽ സൌമ്യ ഭാവത്തോടെ ഉള്ള ഭദ്രകാളി ദേവിയാണ് പ്രതിഷ്ഠ. എല്ലാവർക്കും ദർശനം നടത്താൻ പിന്നീട് നിർമ്മിച്ചതാണെന്ന് കരുതപ്പെടുന്നു. ബ്രാഹ്മണ പൂജയാണ്. സ്വാതികപൂജയാണിവിടെ, അതായത് രണ്ടുനേരം സാധാരണക്ഷേത്രത്തിലെ പോലെയുള്ള പൂജ. തേനും ,വറപ്പൊടിയും, തിരളിയുമാണ് ഇവിടുത്തെ നിവേദ്യം. ഇണ്ടിളിയപ്പൻ , യക്ഷി, ഭൂതഗണങ്ങൾ ഉപദേവതകൾ ഉണ്ട്. 2008 ഫെബ്രുവരി 18 തീയതി ഒരു ഭക്തന്റെ സമർപ്പണത്തിന്റെ ഭാഗമായി ഒരു പുതിയ ക്ഷേത്രം കൂടി ഈ കാവിൽ പണിയുകയും സിദ്ധവിനായകനെ പ്രതിഷ്ടിക്കുകയും ചെയ്തു. വാനരയൂട്ട്‌ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്.
ആഘോഷങ്ങൾ
ചിങ്ങത്തിലെ ചതയത്തിന് കൊടിയെറി മകം നാളിൽ മകമഹോത്സവം നടത്തുന്നു. പതിനാലു ദിവസവും ഇവിടെ കളമെഴുത്തും പാട്ടും നടത്തും.
കച്ചയേറ്
ക്ഷേത്രത്തിൽ ഒരുമാസം നീണ്ടുനിന്ന ഉത്സവത്തിന് സമാപനം കുറിച്ചാണ് കച്ചയേറ് നടക്കുന്നത്. ക്ഷേത്രമുറ്റത്ത് കിഴക്കുപടിഞ്ഞാറും തെക്കുവടക്കുമായി നാല്പതോളം മീറ്റർ നീളത്തിലും എട്ടടിയോളം ഉയരത്തിലുമായി വൃക്ഷങ്ങളിൽ വലിച്ചുകെട്ടിയ രണ്ട് വടങ്ങളിലാണ് കച്ചയേറ് നടത്തിയത്.മുപ്പത്തിയൊന്നു മീറ്റർ നീളവും ആറുമുതൽ എട്ടുവരെ ഇഞ്ച് വീതിയുമുള്ള വെളുപ്പ്, കറുപ്പ്, ചുവപ്പ് നിറങ്ങളുള്ള തുണികളാണ് കച്ച.തപ്പിന്റെ മേളം മുറുകുമ്പോൾ കച്ചകൾ കൈയിലേന്തിയ ഭക്തർ ആർപ്പുവിളികളുമായി ക്ഷേത്രമുറ്റത്തേക്ക് ഓടിയെത്തി കച്ചകൾ വടത്തിൽ എറിഞ്ഞുപിടിപ്പിക്കും. ആദ്യത്തെ ഏറിനുതന്നെ വടത്തിൽ കച്ച പതിക്കുന്നത് അനുഗ്രഹമായി ഭക്തർ കരുതുന്നു. ദാരികാസുരനെ നിഗ്രഹിച്ച ഭദ്രാഭഗവതി , അസുരന്റെ വയർ പിളർന്ന് കുടൽമാലകൾ വലിച്ചെറിഞ്ഞു എന്ന ഐതിഹ്യമാണ് കച്ചയേറിനു പിന്നിൽ. കച്ചയേറിനുശേഷം കച്ചകൾ ശരീരത്തിൽ ചുറ്റി ബാലന്മാർ താവടിനൃത്തം ചവിട്ടും.
പടയണി
സാധാരണ ക്ഷേത്രങ്ങളിലെ പോലത്തെ പടയണിരീതിയല്ല ഇവിടുത്തെത്. ഇവിടുത്തെ പടയണിക്ക് കോലങ്ങളില്ല. ഉറഞ്ഞുതുള്ളലില്ല. പടയണിയുടെ ആദ്യപടിയായി ഭദ്രാഭഗവതിയെ എഴുന്നള്ളിച്ച് പടയണി അമ്പലത്തിൽ പ്രതിഷ്ഠിച്ചശേഷം പടയണിവിളി നടക്കുന്നു. തുടർന്ന് തപ്പിന്റെ താളം മുറുകുമ്പോൾ പടയണിവേഷക്കാർ ക്ഷേത്രമൈതാനത്ത് നിരക്കും. തുടർന്ന് മരമോന്ത, വെളിച്ചപ്പാട്, മരയ്ക്കാത്തി, വേടൻ, കുതിര, ജീവതഎടുത്ത പോറ്റിമാർ, പരദേശി, അപ്പൂപ്പൻ, അമ്മൂമ്മ, കാട്ടാളൻ, കാട്ടാളത്തി, പട്ടര്, ആയമ്മ, കാക്കാൻ, കാക്കാത്തി, ശർക്കര കടക്കാരൻ എന്നീ വേഷക്കാർ അണിനിരക്കും. ഇലന്തയും പടയും എന്നാണ് ഇവർ അറിയപ്പെടുന്നത്. ഓരോ വേഷവും രംഗത്തെത്തി ഹാസ്യരസ പ്രദായകമായ ചേഷ്ടകളും വാചക കസർത്തുക്കളും നടത്തി കാഴ്ചക്കാരെ രസിപ്പിക്കും. സമൂഹത്തിൽ നടമാടിക്കൊണ്ടിരിക്കുന്ന നന്മതിന്മകളെ വേർതിരിച്ചുകാട്ടാൻ ഭക്തിഫലിത സമ്മിശ്രമായ സംഭവങ്ങൾ ഇവർ കോർത്തിണക്കിയാണ് ഈ പടയണി അവതരിപ്പിക്കുക. ദാരികാസുരനെ നിഗ്രഹിച്ച് കുടൽമാലകൾ വലിച്ചെറിഞ്ഞ് സംഹാരരുദ്രയായ കാളിയുടെ കോപം ശമിപ്പിക്കുന്നതിനായി ശിവഗണങ്ങൾ കോമാളി വേഷംകെട്ടി വിക്രിയകൾകാട്ടി ഭഗവതിയെ രസിപ്പിച്ച് കോപം ശമിപ്പിച്ചുവെന്ന ഐതിഹ്യത്തിന്റെ ഓർമ പുതുക്കലാണ് ഇവിടത്തെ പടയണി. . സാധാരണ പടയണികളിൽനിന്ന് വ്യത്യസ്തമായ ഈ പടയണി ഇലഞ്ഞിമേൽ വള്ളിക്കാവ് ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഉത്സവമാണ്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ