ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ചീപുരത്തെ വിളക്കൊളി പെരുമാള്‍ വിഷ്ണുക്ഷേത്രം.




വിളക്കൊളി പെരുമാളായി വിഷ്ണുഭഗവാന്‍
നൂറ്റിയെട്ട് ദിവ്യദേശങ്ങളില്‍ ഒന്നാണ് ത്തതിനാല്‍ ഖിന്നനായ ബ്രഹ്മാവ് ആ ആഗ്രഹസാക്ഷാത്കാരത്തിനായി ഒരു മഹായജ്ഞം ആരംഭിച്ചു. പത്‌നിയായ സരസ്വതിയെ യജ്ഞത്തില്‍ പങ്കാളിയാക്കാതിരുന്നതില്‍ കുപിതയായ ദേവി യജ്ഞസ്ഥലത്താകെ ഇരുട്ട് വ്യാപിക്കട്ടെ എന്ന് ശപിച്ചു. പ്രശ്‌നപരിഹാരത്തിനായി ബ്രഹ്മാവ് വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു അവിടെ പ്രകാശം പരത്തി. അങ്ങനെ ദേവന്‍ വിളക്കൊളി പെരുമാള്‍, ദീപ പ്രകാശനാഥന്‍, ദിവ്യപ്രകാശ പെരുമാള്‍ എന്നെല്ലാം അറിയപ്പെട്ടു.
കാഞ്ചീപുരത്തെ വിളക്കൊളി പെരുമാള്‍ വിഷ്ണുക്ഷേത്രം.
ഐതിഹ്യം മറ്റൊന്നുകൂടി പാഠഭേദത്തോടെ പറഞ്ഞുവരുന്നു. തനിക്കാണോ ലക്ഷ്മീദേവിക്കാണോ മഹത്വം കൂടുതല്‍ എന്ന് സരസ്വതീദേവി ഭര്‍ത്താവായ ബ്രഹ്മാവിനോട് ചോദിച്ചു. ലക്ഷ്മീദേവിയാണ് എന്ന ഹിതകരമല്ലാത്ത മറുപടി ഭര്‍ത്താവില്‍നിന്ന് ഉണ്ടായതിനെത്തുടര്‍ന്ന് ദേവി ഭര്‍ത്താവിനെ വിട്ട് ഇറങ്ങിത്തിരിച്ചു. താന്‍ നടത്തുന്ന മഹായജ്ഞം വിധിയാംവണ്ണം പൂര്‍ത്തിയാക്കാന്‍ പത്‌നിയുടെ സാന്നിദ്ധ്യം വേണ്ടതുകൊണ്ട് ദേവിയോട് മടങ്ങിവരാന്‍ ബ്രഹ്മാവ് അഭ്യര്‍ത്ഥിച്ചു. ദേവി അനുസരിച്ചില്ല. വാശിക്കാരനായ ബ്രഹ്മാവ് യജ്ഞകര്‍മ്മങ്ങള്‍ തനിയെ തുടര്‍ന്നു. ദേവി നിരവധി വിഘ്‌നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും മഹാവിഷ്ണുവിന്റെ സഹായത്തോടെ ബ്രഹ്മാവ് അതെല്ലാം തരണം ചെയ്തു. വിഷ്ണു പലരൂപങ്ങളില്‍ എത്തി സഹായിച്ചു. യജ്ഞസ്ഥലത്താകെ ദേവി ഇരുള്‍ പരത്തി. വിഷ്ണു അവിടെ പ്രത്യക്ഷപ്പെട്ടു. ആ പ്രകാശത്തില്‍ ഇരുള്‍ അലിഞ്ഞു. സര്‍വ്വസംരക്ഷകനായ ഈശ്വരന്റെ സാന്നിദ്ധ്യം ഉണ്ടായാല്‍ മറ്റാര് ശ്രമിച്ചാലും ഇരുള്‍ വ്യാപിപ്പിക്കാനാവില്ലെന്ന് ദേവി മനസ്സിലാക്കി. ഇവിടുത്തെ ദീപപ്രകാശ ദേവന്റെ പ്രതിഷ്ഠയ്ക്ക് ഇരുവശങ്ങളിലുമായി പത്‌നിമാരായ ശ്രീദേവിയും ഭൂദേവിയും ഉണ്ട്. ഭഗവാന്റെ ദേവി മരതകവല്ലി തായാര്‍ എന്നറിയപ്പെടുന്നു.
കവി വേദാന്തദേശികരുടെ അമ്മ ഒരു കുഞ്ഞിനായി ഇവിടുത്തെ ഭഗവാനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ തിരുപ്പതി ദേവന്‍ തന്റെ കയ്യിലുണ്ടായിരുന്ന മണി ആ അമ്മയുടെ കുഞ്ഞ് ആകട്ടെ എന്ന് അനുഗ്രഹിച്ചു. ഇക്കാരണത്താല്‍ പൂജാവേളകളില്‍ തിരുപ്പതി ക്ഷേത്രത്തില്‍ മണി അടിക്കാറില്ലത്രെ.
വിളക്കൊളി പെരുമാള്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത് വേദാന്തദേശികരുടെ പുത്രനും പണ്ഡിതനുമായ നയിനവരദാചാരിയത്രെ. ഇവിടുത്തെ ദേവീക്ഷേത്രത്തിന് തൊട്ടടുത്ത ശ്രീകോവിലിലാണ് ദേശികരുടെ പ്രതിഷ്ഠ. ലക്ഷ്മി ഹയഗ്രീവസ്വാമി, ആണ്ടാല്‍, ആള്‍വാഴ്മാര്‍ എന്നിവരുടെ ഉപപ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍.
വിദ്യാലബ്ധിക്കും സന്താനലാഭത്തിനും ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു. വൈശാഖമാസത്തിലാ (തമിഴ്മാസമായ വൈകാശി-മെയ്-ജൂണ്‍)ണ് പ്രധാന ഉത്സവം. അന്ന് കാഞ്ചി വരദരാജ പെരുമാള്‍ ഗരുഡവാഹനത്തില്‍ എഴുന്നള്ളി ദേശികര്‍ക്ക് ദര്‍ശനം നല്‍കാന്‍ എത്തുന്നു. ആവണി മാസത്തില്‍ (ആഗസ്റ്റ്-സെപ്തംബര്‍) വിളക്കൊളി പെരുമാള്‍ ദേശികദര്‍ശനം നടത്തുന്നു. മാര്‍ഗഴി മാസത്തിലും (ഡിസംബര്‍-ജനുവരി) ചിത്രാപൗര്‍ണമി ദിവസവും (ഏപ്രില്‍-മെയ്) വരദരാജ പെരുമാള്‍ ദേശികരെ ദര്‍ശിച്ച് ആദരിക്കാനെത്തുന്നു.
തീര്‍ത്ഥക്കുളം സരസ്വതീതീര്‍ത്ഥം എന്നാണ് അറിയപ്പെടുന്നത്. ദര്‍ഭപ്പുല്‍ കാടുകളാണ് ക്ഷേത്രത്തിന് ചുറ്റും. രാവിലെ 7.30, 10.30 വൈകിട്ട് 5 മണി 7 മണി സമയങ്ങളിലായി നാലു പൂജകളാണ് ഇവിടെ. രാവിലെ 7.30\
തുറന്ന് 10 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 7 ന് അടയ്ക്കും


 ന് തുറന്ന് 10 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 7 ന് അടയ്ക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം

kannanchira sree vishnumaya temple (history) ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ വിശ്വവിഖ്യാതമായ ഐതിഹ്യമാലയില്‍ പരാമര്‍ശമുള്ള ഏകമൂലസ്ഥാനവും വിഷ്ണുമായ സന്നിധിയുമായ കണ്ണന്‍ചിറ വിഷ്ണുമായ ക്ഷേത്രം ഏറെ പുകള്‍പേറ്റതത്രേ! പുണ്യപുരാതനമായ ഈ സന്നിധിയില്‍ നിന്നുമാണ് മറ്റ് ചാത്തന്‍ സ്വാമിമഠങ്ങളുടെ ഉത്ഭവം. അതുകൊണ്ടു തന്നെയാണ് കണ്ണന്‍ചിറ മൂലസ്ഥാനമായി അറിയപ്പെടുന്നതും. ഭൂലോക വൈണ്ഠമായ ഗുരുപവനപുരിക്കടുത്ത് സ്ഥിതിചെയ്യുമ്പോള്‍ തന്നെ സ്ഥല മാഹാത്മ്യ മേറുന്നു. ശ്രീ പരമേശ്വരന്‍ ഭൂതഗണങ്ങളുമായി പള്ളിവേട്ടയ്ക്കു പോകുമ്പോള്‍ കാനനമദ്ധ്യത്തില്‍ ഊഞ്ഞാലാടികൊണ്ടിരിക്കുന്ന "കൂളിവാക" എന്ന അതി സുന്ദരിയായ കാനനസ്തീയെ കാണുകയും ദേവന്‍ അനുരക്തനാവുകയും ചെയ്യുന്നു. എന്നാല്‍ സംഹാര മൂര്‍ത്തിയുടെ തേജസ്സിനെ ഉള്‍ക്കൊള്ളുവാന്‍ കെല്പില്ലാത്തവളാണ് താനെന്നറിഞ്ഞ സംഭ്രമിച്ച പാര്‍വ്വതി ഭക്തരായ കൂളിവാക പര്‍വ്വത നന്ദിനിയെ പ്രത്യക്ഷപ്പെടുത്തി തന്‍റെ ധര്‍മ്മ സങ്കടമുണര്‍ത്തുന്നു. അനന്തരം സാക്ഷാല്‍ പാര്‍വതീദേവി തന്നെ കൂളിവാകയായി കൈലാസ നാഥനുമായി സംഗമിയ്ക്കുകയും കാനനവാസനായ സത്രുസംഹാരമൂര്‍ത്തിയായ് വിഷ്ണുമായ അവതരിക്കുകയും ച...