ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം.

കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം...
കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയിൽ കതിരൂര്‍ എന്ന സ്ഥലത്താണ് അത്യപൂർവ പ്രതിഷ്ഠയുള്ള പ്രസിദ്ധമായ ശ്രീ സൂര്യനാരായണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വിഷ്ണു സങ്കല്പത്തിലുള്ള സൂര്യഭഗവാന്‍ (കതിരവന്‍) ആണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. സൂര്യനും മഹാവിഷ്ണുവും കൂടിച്ചേർന്ന അത്യപൂർവ്വ പ്രതിഷ്ഠയാണ് ഇത്.
ഉപദേവതകളായി ശ്രീ പരമേശ്വരനും ശ്രീ ഗണപതിയും ഈ ക്ഷേത്രത്തില്‍ അനുഗ്രഹം ചൊരിയുന്നു...
മേടമാസത്തിലെ രോഹിണി നാളിലാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്...
കതിരൂര്‍ പണ്ട് കതിരവന്‍റെ ഊര് അല്ലെങ്കില്‍ കതിരവപുരം എന്നു അറിയപ്പെട്ടിരുന്നുവെന്നും, ഇതില്‍ നിന്നാണ് കതിരൂര്‍ എന്ന സ്ഥലനാമം ലഭിച്ചതെന്നും പറയപ്പെടുന്നു.
ക്ഷേത്രത്തിനു ഐശ്വര്യം നല്‍കിക്കൊണ്ട് ഒരേക്കറോളം വിസ്തൃതിയുള്ള ചിറ ( അമ്പലക്കുളം) ഇവിടെയുണ്ട്.
അപൂർവ്വത കൊണ്ടും പൗരാണികത കൊണ്ടും പ്രസിദ്ധമായ ഭാരതത്തിലെ അത്യപൂർവ്വ മഹാക്ഷേത്രമായ കതിരൂർ ശ്രീ സൂര്യനാരായണ ക്ഷേത്രം വർത്തമാനകാല
ഘട്ടത്തിൽ ആദിത്യ കോപത്താൽ ഉണ്ടാകുന്ന മനോദുഃഖം, സന്താനസുഖം, കുടുംബ കലഹം, ഇത്യാദി ദുരിതങ്ങളിൽ ഉഴലുന്ന ആയിരങ്ങൾക്ക് അഭയസ്ഥാനമായി നിലകൊള്ളുകയാണ്.
ത്രേതായുഗത്തിൽ വനവാസകാലത്ത് ശ്രീരാമൻ രാവണനെ നിഗ്രഹിക്കാൻ പോകും വഴി അഗസ്ത്യമുനി രാവണനുമായുള്ള യുദ്ധത്തിൽ ജയിക്കാൻ ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് കൊടുത്തത് കതിരപുരം എന്ന ഈ സ്ഥലത്താണ് എന്നും യുദ്ധത്തിൽ വിജയശ്രീലാളിതനായ ശ്രീരാമൻ കലിയുഗത്തിൽ മനുഷ്യകുലത്തിനു പ്രാർത്ഥനയ്ക്കായി കതിരൂരിൽ ശ്രീ സൂര്യനാരായണ പ്രതിഷ്o നടത്തി എന്നാണ് ഐതീഹ്യം..
അതുകൊണ്ട് തന്നെ രാമായണവുമായി ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്...
ഏതോ ചിത്രകാരന്‍ കണ്ട സ്വപ്നം പോലെയാണ് കതിരൂര്‍ ഗ്രാമം. എങ്ങും ചിത്രങ്ങള്‍... നാല്‍ക്കവലകളില്‍, നാട്ടുവഴികളില്‍, വായനശാലകളില്‍, സ്കൂള്‍ ചുവരുകളില്‍, ബസ്സ്റ്റോപ്പുകളില്‍...അങ്ങനെ നോക്കുന്നിടത്തെല്ലാം ചിത്രങ്ങള്‍. ഒരു നാടും സാധാരണക്കാരായ നാട്ടുകാരും ഒരുകൂട്ടം ചിത്രകാരന്മാരും ഒന്നിച്ചപ്പോള്‍ ഇതള്‍ വിരിഞ്ഞത് അസാധാരണമൊരു ചിത്രചരിതം.
കണ്ണൂര്‍ ജില്ലയില്‍ പാട്യവും കോടിയേരിയും കൂത്തുപറമ്പും പിണറായിയും അതിരിടുന്ന കതിരൂര്‍ ഗ്രാമം. വടക്കന്‍ പാട്ടിന്‍െറ ഈരടികളില്‍ ചുവന്നു തുടുത്ത മണ്ണ്. എതിരിട്ടവരോട് ചുരികത്തലപ്പു കൊണ്ട് മറുപടി നല്‍കിയ കളരിവീരന്മാരുടെ നാട്.
വിദ്വേഷത്തിന്‍െറയും കുടിപ്പകയുടെയും കാര്‍മേഘങ്ങള്‍ നിറഞ്ഞ ഇന്നലെകള്‍ക്കു മീതെ കതിരൂര്‍ ദേശം ചായം തേക്കുകയാണ്. കാണുംതോറും കൗതുകമേറുന്ന ചിത്രശാലയായി പരിണമിക്കുകയാണ്..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...