ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോകനാർകാവ്_ഭഗവതി_ക്ഷേത്രം

ലോകനാർകാവ് ഭഗവതി ക്ഷേത്രത്തിന് 1500 വർഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ആദികാലങ്ങളിൽ കേരളത്തിലേയ്ക്ക് കുടിയേറിയതായി വിശ്വസിക്കുന്നു അഞ്ഞുറിലധികം ആര്യ ബ്രാഹ്മണരുടെ കുടുംബ ക്ഷേത്രമായി കരുതപ്പെടുന്നു. ദുർഗ്ഗാ രൂപത്തിലുള്ള ഭദ്രകാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. തച്ചോളി ഒതേനൻ ദിവസേന ഇവിടെ ആരാധിച്ചിരുന്നതായി ഐതിഹ്യമുള്ളതിനാൽ ഈ ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യവും ഉണ്ട്. അരങ്ങേറ്റത്തിനുമുമ്പ് എല്ലാ കളരിപ്പയറ്റു വിദ്യാർത്ഥികളും ഈ ക്ഷേത്രത്തിലെത്തി വണങ്ങുന്ന പതിവ് ഇന്നും നിലവിലുണ്ട്. കേരളത്തിലെ വടക്കൻ വീരഗാഥകളിലെല്ലാം ലോകനാർകാവ് ഭഗവതി ക്ഷേത്രം നിറഞ്ഞുനിൽക്കുന്നുണ്ട്.
‌കോഴിക്കോട് ജില്ലയിലെ വടകരയിൽ നിന്നും 5 കിലോമീറ്റർ അകലെ മേമുണ്ടയിൽ ‍സ്ഥിതിചെയ്യുന്ന ഹൈന്ദവ ക്ഷേത്രമാണ് ലോകനാർകാവ് ഭഗവതീ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ചുമർചിത്രങ്ങൾ പ്രശസ്തമാണ്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ദുർഗ്ഗാദേവിയാണ്. ലോകനാർകാവിലമ്മ എന്നാണ് ഭഗവതി അറിയപ്പെടുന്നത്. തൊട്ടടുത്തായി വിഷ്ണുവിനും ശിവനുമായി രണ്ട് നടകളും ഉണ്ട്. രണ്ട് ക്ഷേത്രങ്ങളും ദേവീക്ഷേത്രത്തേക്കാൾ പഴയതാണ്.
ക്ഷേത്രത്തിലെ ഉത്സവം (പൂരം) മാർച്ച് / ഏപ്രിൽ മാ‍സങ്ങളിലാണ് നടക്കുന്നത്. പൂരം തുടങ്ങുന്നത് കൊടിയേറ്റത്തോടെ ആണ്. ഉത്സവം ആറാട്ടോടെ സമാപിക്കുന്നു.
ആയിരത്തി അഞ്ഞുറിലധികം വർഷം മുമ്പ് കേരളത്തിലെക്ക് കുടിയേറി പാർത്ത ആര്യ ബ്രാഹ്മണരാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്. ഇവരുടെ പിൻതുടർച്ചകാർക്ക് ഇന്നും ഇവിടെ പ്രത്യേക സ്ഥാനമുണ്ട്. ഇവരുടെ ഒപ്പം സ്ത്രീയുടെ രൂപത്തിൽ കുടിയേറിയ ദേവിയെ ഇവർ അമ്മയായിട്ടാണ് കാണുന്നത്. കാവിന്റെ സ്ഥാപകരുടെ ഓർമ്മക്കായി പ്രധാന കവാടത്തിനു വലതു വശത്ത് സ്ഥാപിച്ചിട്ടുള്ള പീഠത്തിൽ വണങ്ങി അവരുടെ അനുവാദം വാങ്ങി ശേഷം മാത്രമേ കാവിൽ പ്രവേശിക്കവാൻ പാടുളളൂ എന്ന് ഐതിഹ്യം. സ്ഥാപകരായ ആര്യ ബ്രാഹ്മണരുടെ ഒപ്പം യാത്രചെയ്ത് അവരുടെ സന്തോഷത്തിന് മുൻതൂക്കം നല്കിയിരുന്നതായിട്ടാണ് ഐതിഹ്യം. ജാതി വ്യവസ്ഥ പ്രകാരം നാഗരികർ എന്നറിയപ്പെട്ടിരുന്ന ഈ ബ്രാഹ്മണർക്കു മുകളിൽ മലയാള ബ്രാഹ്മണർ മാത്രമാണ് ഉള്ളത്.
പിൽക്കാലത്ത് നായർ സമുദായവുമായി വിവാഹ ബന്ധങ്ങൾ സ്വീകരക്കുകയും നായന്മാരുടെ ആചാരങ്ങൾ സ്വീകരിക്കുകയും ചെയ്തുവെങ്കിലും നാഗരിക ബ്രാഹ്മണരുടെ ആചാരാനുഷ്ഠാനങ്ങൾ നായർ സമുദായത്തിലേതിൽനിന്നും വ്യത്യസ്തമാണ്.
നരബലിയുടെയും മൃഗബലിയുടെയും അവശിഷ്ടമായി കേരളത്തിലെ എല്ലാ നാടുവാഴികളുടെയും കുടുംബ ക്ഷേത്രങ്ങളിൽ കണ്ടു വരുന്ന താമസ, ശാക്തേയ പൂജകളും ഇവയ്കു പകരമായി നടക്കുന്ന വാഴവെട്ടലും മദ്യം, മാംസം എന്നിവക്കു പകരമായി യഥാക്രമം കരിക്ക്, ധാന്യങ്ങൾ എന്നിവയുടെ വഴിപാട് സമർപ്പണവും ഈ കാവിൽ ഇല്ല എന്ന വസ്തുതയിൽ നിന്നു തന്നെ ഈ ക്ഷേത്രത്തിന്റെ ആര്യ ഉത്ഭവത്തിലേക്ക് ചൂണ്ടുന്നു.
#_സ്വാമിയെ_ശരണം_അയ്യപ്പാ..🚩
#_അദ്ധ്യാത്മിക അറിവുകളെ കുറിച്ചുള്ള കൂടുതൽ #_ഫോട്ടോയ്ക്കും_വീഡിയോയ്ക്കും_ലെെക്ക് ചെയ്യൂ.
👉 കൊല്ലം ശക്തികുളങ്ങര ശ്രീധർമ്മ ശാസ്താവ് കുഞ്ചാച്ചമനും നാല് കരക്കാരും.
നമസ്തേ കൂട്ടുകാരെ ഞങ്ങളുടെ കൊല്ലം ശക്തികുളങ്ങര ശ്രീ ധർമ്മ ശാസ്‌താ കുഞ്ചാച്ചമന്റെ ഈ #_പേജ് നിങ്ങൾ ഒന്ന് #_ലൈക്ക് ചെയ്യു.

ഭക്തർ പരമാവധി ഷെയർ ചെയ്ത് കൂടുതൽ ഭക്തരിലേക്ക് എത്തിക്കണമെന്ന് അറിയിക്കുന്നു...
അത് നമ്മുടെ ധര്‍മ്മമാണ്.
ലോകത്തിലെ ഏറ്റവും മഹത്തായ സംസ്കാരമായ സനാതന ധര്‍മ്മ സംസ്കൃതിയിലേക്ക് ഏവര്ക്കും സുസ്വാഗതം...!
ഭാരതത്തെ സ്നേഹിക്കുന്നവര്‍ക്കായി ഭാരത സംസ്കാരത്തെ സ്നേഹിക്കുന്നവര്‍ക്കായ് നാടിന്‍റെ പരമ വൈഭവത്തിനായി അഴിമതിക്കെതിരെ, ജാതിമത ഭേദങ്ങള്‍ക്കെതിരെ നാടിന്‍റെ പരമ പാവന പൈതൃകം സംരക്ഷിക്കാന്‍ ........... അജ്ഞതയുടേയും അന്ധവിശ്വാസത്തിന്റേയും ഇരുളില്‍ കൊളുത്തിവയ്ക്കുന്ന ഒരു കൈത്തിരി......

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...