ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തൊടുപുഴ_ശ്രീകൃഷ്ണ_സ്വാമി_ക്ഷേത്രം

ഇടുക്കി ജില്ലയില്‍ സ്ഥിതിചെയ്യുന്ന തൊടുപുഴ പട്ടണത്തില്‍ പുരാതനമായ ശ്രീകൃഷ്ണ ക്ഷേത്രമാണ് തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം.
ഐതീഹ്യം
മലബാറില്‍ ടിപ്പുവിന്റെ ആക്രമണം നടക്കുമ്പോള്‍ അവിടെ നിന്നും തെക്കോട്ടു വന്ന ചില നമ്പൂതിരിമാര്‍ അവരുടെ പരദേവതാ മൂര്‍ത്തിയെ ഇവിടെ വച്ച് ആരാധിച്ചുപോന്നു. ഇങ്ങനെ ഒരു ശ്രീകൃഷ്ണ വിഗ്രഹവുമായി ഏതാനും ഭക്തന്മാര്‍ ഇവിടെ എത്തുമെന്നും അത് പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയണമെന്നും ഒരു യോഗിക്ക് സ്വപ്നദര്‍ശനമുണ്ടായി. അത് പ്രകാരം ആ യോഗീശ്വരന്‍ പ്രതിഷ്ഠ നടത്തിയത് കൊണ്ടാണ് ഇവിടെ നടക്കുന്ന യോഗീശ്വരപൂജയ്ക്ക് പ്രാധാന്യം കൈവരാന്‍ കാരണം എന്നാണു വിശ്വാസം.
പ്രതിഷ്ഠ
ശ്രീകൃഷ്ണന്‍ ആണ് പ്രധാനപ്രതിഷ്ഠ.
കിഴക്കോട്ടു ദര്‍ശനമായി പ്രതിഷ്ഠ നടത്തിയിരിയ്ക്കുന്നു.ഉണ്ണികൃഷ്ണനെ നശിപ്പിക്കുന്നതിനുവേണ്ടി പുള്ളായി വന്ന ബകാസുരന്റെ കൊക്കുകള്‍ വലിച്ചുകീറി ഭഗവാന്‍ അവനെ നിഗ്രഹിക്കുകയായിരുന്നു. ആ ധ്യാനത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ എന്ന സങ്കല്‍പം.
ഉപദേവതകള്‍
ഭഗവതി,ശിവന്‍,ശാസ്താവ്,ഗണപതി,നാഗം,ഇവയാണ്
ഉപദേവതകള്‍
പ്രത്യേകതകള്‍
അന്ന പ്രകാശത്തിന് മുന്‍പു കുട്ടികളെ ദേവസന്നിധിയില്‍ ദര്‍ശനം നടത്തിച്ച് അടിമ കിടത്തി തീര്‍ഥവും പ്രസാദവും നല്‍കിയതിനു ശേഷം ചോറൂണു നടത്തുന്നതും ഇവിടെ കണ്ടു വരുന്നു. അടിമ കിടത്തുകയെന്നത് വളരെ ശ്രേഷ്ഠമായാണ് കരുതുന്നത്. ശ്രീകൃഷ്ണ ഭഗവാന്‍ കുട്ടിയെ തന്റെ കളിക്കൂട്ടുകാരനായി സ്വീകരിക്കുകയും അവരെ യാതൊരാപത്തും വരാതെ രക്ഷിച്ച് ആയുരാരോഗ്യസൗഖ്യങ്ങള്‍ നല്‍കി രക്ഷിക്കുമെന്നും അനുഭവ സമ്പന്നരായ ഭക്തര്‍ പറയുന്നു. ബാലലീലാ വിനോദ തല്‍പ്പരനായ ഈ ദേവന് ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളില്‍ ചിലതാണ് പാല്‍പ്പായസ നിവേദ്യവും കദളിപ്പഴവും പഞ്ചസാരയും. പൊതുവേ ചെറിയ കുട്ടികള്‍ക്ക് മധുരപദാര്‍ഥങ്ങളോട് ഇഷ്ടം കൂടുമല്ലോ? അതു പോലെ തന്നെയാണ് നെയ് വിളക്ക് തെളിയിക്കലും.
കുട്ടികള്‍ക്ക് ഉണ്ടാകുന്ന രാപ്പനി, ദുഃസ്വപ്നം കണ്ട് പേടിച്ച് കരച്ചില്‍, വിട്ടുമാറാത്ത ബാലരോഗങ്ങള്‍ തുടങ്ങിയ ബാലപീഡകള്‍ മാറുന്നതിനു വേണ്ടി പുള്ളും പ്രാവും സമര്‍പ്പിക്കുന്നത് ഇവിടെ മാത്രം കണ്ടു വരുന്ന വിശേഷപ്പെട്ട വഴിപാടാണ്. പക്ഷി പീഡ നിമിത്തം കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങളെ ഈ ദേവന്‍ അത്ഭുതകരമായി ശമിപ്പിക്കുന്നു. വെള്ളി കൊണ്ട് പുള്ളും പ്രാവും(അല്ലെങ്കില്‍ പുള്ളും മുട്ടയും)ഉണ്ടാക്കി നടയ്ക്കല്‍ വച്ച് പ്രാര്‍ഥിച്ച് പ്രസാദം വാങ്ങി കുട്ടികള്‍ക്ക് കൊടുത്താല്‍ പിന്നീടൊരിക്കലും ആ അസുഖം ഉണ്ടാകാറില്ല. ഭഗവാന് ചാര്‍ത്തിയ മാല വാങ്ങി ഗൃഹത്തില്‍ പൂജാമുറിയില്‍ സൂക്ഷിച്ചാല്‍ അദൃശ്യശക്തികള്‍ മൂലമുണ്ടാകുന്ന ബാല ദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. കംസഭൃത്യനായ ബകാസുരന്‍ വലിയൊരു ഗൃദ്ധൃ രൂപത്തില്‍(പുള്ളിന്റെ രൂപത്തില്‍)കൃഷ്ണനും കൂട്ടുകാര്‍ക്കും അടുത്തു വരവെ അവരെ കൊല്ലുന്നതിനായി പിടിച്ച് വിഴുങ്ങിയെങ്കിലും ആയിരം സൂര്യനെ വിഴുങ്ങിയാലെന്ന പോലെ ഉള്ളു പൊള്ളി പെട്ടെന്ന് താഴോട്ടിട്ടുകളയവെ, ആ ദുരാത്മാവിന്റെ മേല്‍ച്ചുണ്ടിലും കീഴ്ചുണ്ടിലും പിടിച്ച് രണ്ടായി കീറി സംഹരിച്ചു. ബകന്‍ വിരോധഭാവത്തിലാണെങ്കിലും ഭഗവത് സായൂജ്യം തന്നെയാണ് പൂകിയത്. ഭിന്ന പ്രകൃതികളായ പറവകളോടും ജീവജാലങ്ങളോടും ഭഗവാന്‍ യഥായോഗ്യം ഇടപെട്ട് നിഗ്രഹാനുഗ്രഹ ലീലകളെ അനുവര്‍ത്തിച്ചു. ദേവന്‍ ഉപകൃത ഭാവത്തിലും അപകൃത ഭാവത്തിലും വിഭിന്നമായി നടിച്ച് ഭക്തരെ അനുഗ്രഹിക്കുന്നു.
കൃഷ്ണ തീര്‍ത്ഥം കല്യാണ മണ്ഡപം
കേരളത്തിലെ ഏറ്റവും വലിയ കല്യാണ മന്ധപമായ കൃഷ്ണ തീര്‍ത്ഥം കല്യാണ മന്ധപം ഇവിടെയാണുള്ളത്
പ്രധാന വഴിപാടുകള്‍
പുള്ളും പ്രാവും നടയ്ക്കു വയ്ക്കല്‍ ആണ് പ്രധാന വഴിപാട് കുട്ടികളുടെ ബാലാരിഷ്ടത മാറുന്നതിനാണ് ഇത് നടത്തുന്നതു . പാല്‍പായസവും വെണ്ണയും അപ്പവുമാണ് മറ്റു പ്രധാന വഴിപാടുകള്‍
പ്രധാന ഉത്സവങ്ങള്‍
മീനമാസത്തിലെ ചോതി കഴിഞ്ഞു വരുന്ന തിരുവോണ ദിവസം കോടിയേറി പത്തുദിവസത്തെ വിശേഷദിനങ്ങള്‍.ഉത്സവത്തിനു മുന്നോടിയായി കൊടിയേറ്റിനു തലേന്ന് വൈകിട്ട് ദീപാരാധനയ്ക്കു ഉത്സവം കൊണ്ടാടുന്നു..വിഷുവും വിജയദശമിയുമാണ് മറ്റു പ്രധാന വിശേഷദിനങ്ങള്‍.
ഉത്സവ ചടങ്ങുകള്‍
ഉത്സവത്തിനു മുന്നോടിയായി കൊടിയേറ്റിനു തലേന്ന് വൈകിട്ട് ദീപാരാധനയ്ക്കുശേഷം മണ്ഡപത്തില്‍ നിര്‍വിഘ്‌ന പരിസമാപ്തിക്കായി മഹാഗണപതി പൂജയോടെ പ്രാസാദ ശുദ്ധി ക്രിയകള്‍ തുടങ്ങുന്നു. ഗോപുരം മുതല്‍ ശ്രീകോവില്‍ വരെയുള്ള എല്ലാ ക്ഷേത്ര സമുച്ചയവും ഉള്‍പ്പെടുന്ന പദമാണ് പ്രാസാദം. ഇത് ദേവന്റെ സ്ഥൂല ശരീരമാണ്. ബിംബം സൂക്ഷ്മ ശരീരവും. ഈ സ്ഥൂലസൂക്ഷ്മ ശരീരങ്ങളില്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ള മാലിന്യങ്ങളെ ദുരീകരിക്കാനുള്ള ചടങ്ങുകളാണ് ഉത്സവത്തിന്റെ പ്രാരംഭമായി കൊടിയേറ്റിന്റെ തലേന്ന് രാത്രിയും കൊടിയേറ്റ് ദിവസം രാവിലെയുമായി ക്ഷേത്രത്തില്‍ നടക്കുന്നത്. പ്രാസാദ ശുദ്ധിയെ തുടര്‍ന്ന് തെക്കേ വലിയമ്പലത്തില്‍ രാക്ഷോഘ്‌നഹോമവും വടക്കേ വലിയമ്പലത്തില്‍ വാസ്തുകലശ പൂജയും, വാസ്തുഹോമവും, വാസ്തുബലിയും ക്ഷേത്രം തന്ത്രിയും പരികര്‍മ്മിമാരും ചേര്‍ന്ന് നടത്തുന്നു. ദേവ സന്നിധിയില്‍ അസ്ത്രകലശപൂജയും വാസ്തുകലശാഭിഷേകവും നടത്തി പുണ്യാഹ പ്രോഷണവും നടത്തുന്നു. പിറ്റേന്നു കാലത്ത് മണ്ഡലത്തില്‍ ചതുഃശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം എന്നിവ യഥാവിധി പൂജിച്ച് ദേവന് തത്തല്‍ കലശാഭിഷേകങ്ങളും നടത്തുന്നു. അന്നു വൈകിട്ട് ദീപാരാധനയ്ക്ക് ശേഷമാണ് ബലിക്കല്‍ പുരയില്‍ വച്ചു നമസ്‌ക്കാരം.
ബലിക്കല്‍ പുര നമസ്‌കാരം
കൊടിയേറ്റിന് നടത്തുന്ന പ്രധാന്‍ ചടങ്ങാണ് ബലിക്കല്‍ പുര നമസ്‌കാരം. ക്ഷേത്രജീവനക്കാര്‍ എല്ലാം ഈ ചടങ്ങില്‍ പങ്കെടുക്കും. തന്ത്രി ബലിക്കല്‍പുരയില്‍ ഇരിക്കും. തന്ത്രിക്കും ബലിക്കല്ലിനും പ്രദക്ഷിണം വച്ച് തന്ത്രിയുടെ മുന്‍പില്‍ നമസ്‌ക്കരിച്ച് അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ പൊറുക്കണമെന്ന് ദേവനോട് അപേക്ഷിച്ച് കാണിക്കയര്‍പ്പിക്കുന്നു. ഇതാണ് ബലിക്കല്‍പുര നമസ്‌ക്കാരം. ഈ ചടങ്ങിനുശേഷമാണ് കൊടിയേറ്റം നടക്കുക...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ