ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ക​മ്പ​രും​ ല​ങ്കാ​ല​ക്ഷ്മി​യും​ ഭ​ദ്രകാ​ളി​യും



ക​മ്പ​രും​ ല​ങ്കാ​ല​ക്ഷ്മി​യും​ ഭ​ദ്രകാ​ളി​യും
ആദ്യമായി ലങ്കയിൽപ്രവേശിച്ച ഹനുമാനെ ഒന്നാമതായി തടഞ്ഞുനിർത്തിയത് ലങ്കയെ പരിപാലിച്ചുകൊണ്ടുനിന്ന ലങ്കാലക്ഷ്മിയാണ്. ഈ ലങ്കാലക്ഷ്മി ഭദ്രകാളിയുടെ അവതാരമായിരുന്നുഎന്ന് തമിഴ്പുരാണങ്ങളിൽ കാണുന്നു. ഹനുമാൻ ലങ്കാലക്ഷ്മിയെ ഇടതുകൈകൊണ്ട് ഒന്നു പ്രഹരിച്ചു. അവൾ ആ അടിയേറ്റ് ചോരഛർദ്ദിച്ചുകൊണ്ട് മൂർച്ഛിച്ചുവീണു. ബോധം തിരിച്ചത്തിയപ്പോൾ അവൾക്ക് പൂർവ കഥഓർമ്മവന്നു. പൂർവരൂപം കൊടുത്ത ഹനുമാനെ അനുമോദിച്ചശേഷം അവൾ കൈലാസത്തിലേയ്ക്ക് തരിച്ചുപോയി. തനിക്ക് രാമരാവണയുദ്ധം കാണുവാൻ കഴിഞ്ഞില്ലല്ലോ എന്ന് അവൾ ശിവനോട് പരാതി ബോധിപ്പിച്ചു. അപ്പോൾ അവളോട് ശ്രീ മഹാദേവൻ ഇങ്ങനെ മറുപടി പറഞ്ഞു. 'നീ ദ്രാവിഡ നാട്ടിൽചെന്ന് അവിടെയുള്ള 'സ്വയംഭൂലിംഗ' ക്ഷേത്രത്തിൽ അധിവാസമുറപ്പിക്കുക, അവിടെ ഞാൻ കമ്പരായി അവതരിച്ച് തമിഴ്ഭാഷയിൽ രാമായണം രചിച്ച് പാവക്കൂത്ത് നടത്തിക്കാം. അപ്പോൾ നിനക്ക് കാണുന്നതിനേക്കാൾ വ്യക്തമായും ഭംഗിയായും സമ്പൂർണ്ണമായും ശ്രീരാമകഥ, വിശേഷിച്ച് രാമരാവണയുദ്ധം കേട്ടും കണ്ടും രസിക്കാം.' ശിവന്റെ ഈ പ്രസ്താവന അനുസരിച്ച് ഭദ്രകാളി തിരുവണ്ണനല്ലൂർ സ്വയം ഭൂലിംഗക്ഷേത്രത്തിൽ ആവാസമുറപ്പിച്ചു. ആക്ഷേത്രത്തിന്റെ സമീപത്ത് ശങ്കരനാരായണൻ എന്ന പണ്ഡിതശ്രേഷ്ഠൻ വസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയായ 'ചിങ്കാരവല്ലി' സന്താനലബ്ധിക്ക് സ്വയംഭൂലിംഗശിവനെ ആരാധിച്ചുപോന്നു. അങ്ങനെയിരിക്കെ വിധവയായി ത്തീർന്ന ചിങ്കാരവല്ലിയുടെ സന്താനമായി, ശ്രീ മഹാദേവൻ, മുൻനിശ്ചയമനുസരിച്ച് അവതരിച്ചു. അപവാദ ശങ്കിതയായ വല്ലി സ്വസന്താനത്തെ ക്ഷേത്രസങ്കേതത്തിൽ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു. അങ്ങനെ അനാഥമായിക്കിടന്ന ആകുട്ടിയെ ഗണേശകൗണ്ടനെന്ന ഒരാൾ എടുത്ത് 'ജയപ്പവള്ളൻ' എന്ന കൗണ്ടപ്രമാണിയെ ഏൽപ്പിച്ചു. അപുത്രനായിരുന്ന അദ്ദേഹം ആശിശുവിനെ സ്വപുത്രനായി സ്വീകരിച്ച് വളർത്തിവന്നു. കൊടിമരക്കൊമ്പിന്റെ ചുവട്ടിൽ കിടന്നുകിട്ടിയ ശിശുവിനെ 'കമ്പൻ' എന്നുപേരിട്ടു ബാല്യത്തിൽത്തന്നെ അതിബുദ്ധിമാനായ കമ്പൻ പ്രകൃത്യാ അലസനാണെങ്കിലും യുവാവായപ്പോൾ അതി പണ്ഡിതനും നല്ല ഒരു കവിയുമായതോടുകൂടി ചോളരാജാവിന്റ കവി സദസ്സിൽ പ്രമുഖാംഗമായിത്തീർന്നു. പേരിൽ ബഹുമാന സൂചകമായ ബഹുവചന പ്രത്യയം ചേർന്നപ്പോൾ കമ്പൻ കമ്പരായിത്തീർന്നു. അന്നൊരിക്കൽചോളരാജാവ് കമ്പരോടും കവിസദസ്സിലെ ഒരംഗമായ 'ഓട്ടക്കുട്ടത്തെി'നോടും രാമകഥ തമിഴു കവിതയായി നർമ്മിക്കാനാവശ്യപ്പെട്ടു. സേതുബന്ധനംവരെ ഓട്ടക്കൂട്ടത്തനും, യുദ്ധപ്രകരണം കമ്പരും നിർമ്മിക്കാനാണ് നിർദ്ദേശം. ഓട്ടക്കൂട്ടത്തൻ തന്റെജോലി ആറുമാസംകൊണ്ട് പൂർത്തിയാക്കി. കമ്പരാകട്ടെ ഒന്നുംചെയ്തിട്ടുണ്ടായിരുന്നില്ല. ഈവിവരം രാജാവ് എങ്ങനെയോ അറിഞ്ഞു. കമ്പരെ തിരുമുമ്പിൽ വിളിച്ചുവരുത്തിക്കൊണ്ട് പറഞ്ഞു. നാളെത്തന്നെ രാമായാണം രാജസദസ്സിൽ വായിക്കണമെന്ന് കൽപ്പിച്ചു. ആ ഒരുരാത്രികൊണ്ട് കവിതയെഴുതാനിരുന്ന കമ്പർ ഒന്നും തന്നെ എഴുതാതെ ഉറക്കത്തിലാണ്ടുപോയി. വെളുപ്പിന് ഉണർന്നപ്പോൾ ഒരു ദിവ്യാകൃതി തിരോധാനം ചെയ്യുന്നതുകണ്ട് 'എഴുതിവെടിഞ്ചിതേ അംബ' എന്ന് കമ്പർ കുണ്ഠിതപ്പെട്ടപ്പോൾ 'എഴുതി മുടിഞ്ചിതേകമ്പാ' എന്ന ആദിവ്യാകൃതി അരുളിച്ചയ്ത് അപ്രത്യക്ഷയായി. കമ്പർബോധം തെളിഞ്ഞ്‌നോക്കുമ്പോൾ രാമായണം സമ്പൂർണ്ണമായി എഴുതിവച്ചിരിക്കുന്നതുകണ്ടു. അങ്ങനെ ചെയ്തത് വാഗ്‌ദേവതയായ ശാരദാ ഭഗവതിയാണെന്നുകണ്ട് അത്ഭുതപരതന്ത്രനായിത്തീർന്നു. അനന്തരം മഹത്തായ ആ കൃതി രാജസദസ്സിൽ പാടുകയായിരുന്നു. അന്ന് ആ കൊട്ടരസദസ്സിലുള്ളവർ ആശ്ചര്യത്താൽ ഇളകിമറിഞ്ഞു. പിന്നീട് രാജകൽപ്പനയനുസരിച്ച് ദേവാലയത്തിൽ ദേവീപ്രതിഷ്ഠയുടെ സന്നിധാനത്തിൽ യുദ്ധകാണ്ഡം കൂത്തുതുടങ്ങി. ഇങ്ങനെയാണ് കമ്പരെകുറിച്ചുള്ള പ്രധാന ഐതീഹ്യം. ഇങ്ങനെ കമ്പരായി അവതരിച്ച് രാമരാവണയുദ്ധം ക്ഷേത്രത്തിൽവച്ച് വർണ്ണിച്ചു പാടിക്കേൾപ്പിച്ചു. ഭദ്രകാളി അതുകേട്ട് നൃത്തം വച്ചുഎന്നാണ് സങ്കൽപ്പം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ