ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കേരളാകുണ്ട് വെള്ളചാട്ടം

കേരളാകുണ്ട് വെള്ളചാട്ടം


"പ്രണയമാണ് യാത്രയോടു" കൂടായ്മയുടെ അട്ടപ്പാടിയിലെ കാടിന്റെ അവകാശികളെ തേടി ഒരു കൈ സഹായം എന്ന സംരംഭത്തിനായ് പുറപ്പെടു മ്പോൾ തന്നെ ഒരുപാട് നാളായി മനസ്സിൽ കോറിയിട്ട ഒരു സ്വപ്നമാണ് കേരളാൻകുണ്ട് (കൾക്കുണ്ട്) വെള്ളച്ചാട്ടം കാണുക എന്നത്.... അട്ടപ്പാടി പ്രൊജക്റ്റ്‌ തന്ന ആത്മസുഖവും നന്മയും മനസ്സിൽ പൂത്തുലഞ്ഞു നില്പുണ്ട്.. അവിടെ നിന്നിറങ്ങുമ്പോൾ എത്രയും വേഗം കൾക്കുണ്ട് ലക്ഷ്യമാക്കി യാത്ര തിരിക്കുക എന്നുള്ളതായിരുന്നു എന്റെയും സുഹൃത് സുജിത്തിന്റെയും അടുത്ത ലക്ഷ്യം... വേനൽ ആയതിനാൽ വെള്ളം ഉണ്ടാകുമോ എന്ന സംശയം ഉണ്ടായിരുന്നു. Baava Madeena സുഹൃത്തിനെ വിളിച്ചു അന്വേഷിച്ചു..... വേനൽ മഴ ഉണ്ടായതിനാൽ വെള്ളം ഉണ്ടെന്നും എന്ത് സഹായം വേണമെങ്കിലും സുഹൃത്തിനെ വിളിക്കാം എന്ന മറുപടിയും കിട്ടി..... അപ്പോൾ മനസ്സിൽ കുറിച്ചു "പ്രണയമാണ് യാത്രയോടു" കൂട്ടായ്മയിൽ നിന്നു ലഭിച്ച സുഹൃത് ബന്ധം അതു യാത്രകൾ ഇഷ്ടപെടുന്ന ആർക്കും ഏതു കോണിലേക്കും യാതൊരു ശങ്കയും ഇല്ലാതെ യാത്ര ചെയ്യാം എന്ന ആത്മവിശ്വാസവും ധൈര്യവും കൂടിയാണ് ലഭിച്ചത്......
മണ്ണാർക്കാട് നിന്നും 46 km ഉണ്ട് കേരളാൻകുണ്ടിലേക്കു അതിനോട് ഏറ്റവും അടുത്ത സ്ഥലത്തു റൂം🏬 എടുക്കണം എന്ന തീരുമാനത്തിൽ യാത്ര തുടർന്നു... 🏍🏍കരുവാരകുണ്ട് റൂം എടുത്തു സാമാന്യം വലിയൊരു പട്ടണം. അവിടെ നിന്നും 7.6km മാത്രമേ ഉള്ളൂ. പുലർച്ചെ ഉണർന്നു 🌄അവിടടുത്തു തന്നെ കരുവാരകുണ്ട് ഇക്കോ ടൂറിസം വാട്ടർ പാർക്കുണ്ട് രാവിലെ അവിടേക്കു പോയി കുടുംബവും ഒത്തു ചിലവഴിക്കാൻ പറ്റിയ പാർക്ക്‌ 9 മണി മുതലേ പ്രവേശനം ഉള്ളൂ പൂന്തോട്ടവും ബോട്ടിങ്ങും ഒക്കെ സജ്ജീകരിച്ചിട്ടുണ്ട്.... വിവാഹ പാർട്ടികളുടെ ഷൂട്ടിംഗ് 🎥 ലൊക്കേഷൻ ആണ്‌.... അവിടെ നിന്നും പുറപ്പെട്ടു കേരളം കുണ്ടിലേക്കു 1 km ഉള്ളിലേക്കു യാത്രചെയ്തപ്പോൾ ഗ്രാമീണതയുടെ വശ്യ ഭംഗി മനോഹരമായ റോഡ്🛣ഇരുവശവും റബ്ബർ തോട്ടങ്ങളും മരങ്ങളും എങ്ങും പച്ചപ്പ്‌ അതിനിടയിൽ പ്രൗഢിയോടെ നിൽക്കുന്ന ആഡംബര വീടുകളും. 🏢 നഗരത്തിന്റെ തിരക്കിൽ നിന്നും ശുദ്ധ വായു ശ്വസിച്ചു പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന അവരോടു അല്പം അസൂയ തോന്നി....
2 km യാത്ര ചെയ്തപ്പോൾ കേരളാംകുണ്ടു ദിശാ സൂചിക കണ്ടു 🛣മനസിന്റെ ഉള്ളിൽ ലക്ഷ്യ സ്ഥാനം എത്തിയതിന്റെ സന്തോഷം ലൈറ്റിട്ടു🤩😇 അല്പം മുന്നോട്ടു പോയി പെട്ടെന്നാണ് വെള്ളിടി വീണ പോലെ അത് കണ്ടത് ഒരു റോഡിനു കുറുകെ കെട്ടിയ ഒരു കയറും അതിൽ തൂങ്ങി ആടി ഒരു ബോർഡും റോഡ് പണി നടക്കുന്നതിനാൽ യാത്ര നിരോധിച്ചിരിക്കുന്നു🚳 നേരത്തെ കത്തിയ ലൈറ്റ് ഡിം. 😔
കേരള ടൂറിസത്തിന്റെ ഭാഗമല്ലാത്ത തദ്ദേശ വാസികൾ അല്ലാതെ മറ്റാരും അറിയാത്ത സ്ഥലമാണ കേരളാൻകുണ്ട് ... മലപ്പുറം ജില്ലാ ടൂറിസം കീഴിൽ അവിടെ വികസന പ്രവർത്തനങ്ങൾ നടന്നു വരുന്നതേ ഉള്ളൂ. എന്തെകിലും ചോദിച്ചറിയാനായി ഞങ്ങൾ അല്ലാണ്ട് വേറെ ഒരു മനുഷ്യനെയും കാണാനില്ല. കോൺക്രീറ്റ് ഇടുന്ന പണി നടക്കുന്നതെ ഉള്ളൂ. നടത്തം തന്നെ ശരണം.... ബുള്ളറ്റ് സൈഡിൽ പാർക് ചെയ്തു🏍 നടന്നു തുടങ്ങി 🚶‍♂🚶‍♂ 500 മീറ്റർ കോൺക്രീറ്റ് വഴി കഴിഞ്ഞു അവിടെ മലമേടകളിലെ രാജാക്കന്മാരുടെ പ്രൗഢിയോട് കൂടി 3 ജീപ്പുകൾ കിടപ്പുണ്ട്🏎പാറകൾ പാകിയ വഴിയാണ് അവിടെ നിന്നും ജീപ്പ് സർവീസ് കേരളാൻ കുണ്ടിലേക്കുണ്ട് ഓഫ്‌ റോഡണ് വെള്ളിയാഴ്ച ആയതിനാലും സഞ്ചാരികൾ ഇല്ലാത്തതിനാലും ജീപ്പ് സർവീസ് വൈകുന്നേരം മാത്രമേ ഉണ്ടാകു എന്ന വിവരം അവിടെ നിന്ന ചേട്ടൻ പറഞ്ഞു ( ഇത് അറിയിക്കാൻ മാത്രം ദൈവം കൊണ്ട് നിർത്തിയ ആളാണ്‌ എന്ന് വെറുതെ മനസ്സിൽ തോന്നി)🧚‍♂🧚‍♂അവിടെ നിന്നും 3.5 km ഉണ്ട് നടക്കാൻ "പടച്ചോനെ ഇങ്ങള് കാത്തോളീൻ" പറഞ്ഞു നടത്തം തുടർന്നു....
മനോഹരമായി കല്ലുകൾ പാകിയ വഴി ഇരുവശവും കൊക്കോ തോട്ടങ്ങൾ ഇത്രയധികം കൊക്കോ മരങ്ങൾ നില്കുന്നത് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല ഇടതൂർന്നു അധികം ഉയർച്ചയില്ലത്ത കൊക്കോ മരങ്ങൾ കാഴ്ചക്ക് നല്ല അനുഭവമാണ് സൂര്യകിരണങ്ങൾ ഇടതൂർന്നു തോട്ടി ഉരുമ്മി നിൽക്കുന്ന ഇലകൾക്കിടയിലൂടെ ഊർന്നിറങ്ങുണ്ട്. സുജിത് മിഴിവാർന്ന സെൽഫികൾ അതിനിടയിൽ ഇറങ്ങി എടുക്കുന്നുണ്ട്....
മണലിയം പാടം മലയുടെ മാറ് പിളർന്നാണ് ഈ വഴി ശുദ്ധ വായു, കിളികളുടെ കലപിലകൽ, തികച്ചും ഒരു കാടിനുള്ളിൽ നടക്കുന്ന അനുഭവം ഇപ്പോൾ കൊക്കോ തോട്ടങ്ങൽ മാറി റബ്ബർ തോട്ടങ്ങൾ കാണാം പാറക്കെട്ടുകൾക്കു മുകളിൽ ഒരു ചെറിയ വീടിൽ നിന്നും കൂട്ടിനു സംഗീതം🎼 വരുന്നുണ്ട്. അല്പം കയറ്റമുള്ള വഴി ആയതിനാൽ കുറച്ചു ആയാസമാണ് ഇടയ്ക്കു വഴി തെറ്റിയോ സംശയം ബാവയെ വിളിച്ചു സുഹൃത്തിന്റെ നമ്പർ തന്നു ഇർഷാദ് പുള്ളി പറഞ്ഞു നാടൊന്നോളീൻ കുറച്ചും കൂടി ഉണ്ട് എന്ന്. വീണ്ടും നടത്തം തുടർന്നു....
മനസ്സിൽ ഒരൊറ്റ ആഗ്രഹം മാത്രമേ ഉള്ളൂ കേട്ടറിഞ്ഞ അതെ മനോഹാരിത ഉണ്ടാകണേ എന്ന്.🙏 ( ഇന്നുവരെ കഷ്ടപ്പെട്ടു കണ്ടെത്തിയ കാഴ്ചകൾ നിരാശപെടുത്തിട്ടില്ല എന്ന ആത്മവിശ്വാസവും ഉണ്ട് ) ഇടതു വശത്തായി ഇടതൂർന്ന മരങ്ങളും🌳🌳 അതിൽ കൂട്ടത്തോടെ തൂങ്ങി ആടുന്ന വാനര🐒🐒സംഘങ്ങളും അങ്ങകലെ നെഞ്ചു നിവർത്തി നിൽക്കുന്ന മലനിരകളും.  പെട്ടന്നാണ് വലതു വശത്തായി നിന്ന ഒരു ആൽ മരത്തിൽ കണ്ണുടക്കിയത് ഇതിനു മുൻപും ആല്മരങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരത്തിൽ ഒന്ന് ആദ്യമായാണ് കൂറ്റൻ പാറയെ തന്റെ വേര് പടലങ്ങൾ കൊണ്ട് പ്രണയബദ്ദിതരെ പോലെ ചുറ്റി പുണർന്നു നിൽക്കുന്ന പോലത്തെ 💞മനോഹരമായ കാഴ്ച പുരാണ കഥകളിൽ പോലെ വല്ല ശാപം കിട്ടിയ ടീംസ്ആണോ അറിയില്ല. (നാട്ടിൻ പുറങ്ങളിൽ ആയിരുന്നേൽ പറഞ്ഞു നടക്കാൻ പറ്റിയ ഒരു കഥക്കുള്ള വകയുണ്ട് ). 😝....
ഒടുവിൽ "കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് സ്വാഗതം" ബോർഡ്‌ കണ്ടു കല്ലുകളിൽ തത്തി കളിച്ചു ഒഴുകി ഇറങ്ങുന്ന വെള്ള ചട്ടത്തിന്റെ സംഗീതം കാതുകളിൽ അടിച്ചു തുടങ്ങി നടത്തത്തിനു വേഗം കൂടി സാധാരണ വെള്ളച്ചാട്ടങ്ങൾ മുകളിലേക്കാണെൽ ഇതു താഴെക്കു നടന്നിറങ്ങുന്നതാ സഞ്ചാരികളുടെ ഒച്ചയോ ബഹളങ്ങളോ ഇല്ലാത്ത പ്രദേശം. താഴെ എത്തിയപ്പോൾ ശുചിമുറിയും., മറ്റു പ്രാഥമിക ആവശ്യങ്ങൾക്കുമുള്ള സൗകര്യം സജ്ജീകരിച്ച കെട്ടിടം, ഓഫീസ് മുറിയിൽ ലൈഫ് ജാക്കറ്റും,മറ്റു സുരക്ഷ സജ്ജീകരണങ്ങളും ഉണ്ട്. കെട്ടിടത്തിന് മുന്നിലായി ഒരു പൂന്തോട്ടം 💐🌺🌸നിറയെ ചിത്രശലഭങ്ങൾ തേൻ നുകർന്നു പാറി നടക്കുന്നു. " ജീവിക്കുന്നേൽ അവരെ പോലെ ആകണം, പൂർണ വളർച്ച എത്തിയാൽ അല്പം ദിവസത്തെ ആയുസ്‌ ഉള്ളെങ്കിലും മാറ്റു ള്ളവരുടെ മനസ്സിൽ ആനന്ദം നിറച്ചു കൊണ്ടു ഉത്സാഹ പൂർണമായ ജീവിതം"... ചിത്ര ശലഭങ്ങളെ ആകർഷിക്കാൻ ചില പ്രത്യേക തരാം ചെടികൾ നട്ടു പരിപാലിക്കുന്നുണ്ടെന്നു ഗാർഡ് ഉണ്ണി ചേട്ടൻ പറഞ്ഞു.... ഞങ്ങൽ ബാഗും മറ്റും ഓഫ്‌സിനോട് ചേർന്ന മുറിയിൽ വെച്ചു ഇറങ്ങി....
കരുവാരകുണ്ട് വില്ലേജിൽ പെട്ട സൈലന്റ് വാലി ബഫർ സോണിൽ 1500 അടി മുകളിൽ നിന്നും കുന്തി പുഴയുടെ പോഷക നദിയായ ഒലിപ്പുഴയുടെ കാട്ടരുവികളിൽ നിന്നു പാറകളിലൂടെ ഒഴുകി വരുന്ന ജലമാണ് കുണ്ടിൽ(കുഴി) പതിക്കുന്നത്. മഴക്കാലം🌧 ശക്തമായ മലവെള്ളം ഇറങ്ങാൻ സാധ്യത ഉള്ളതിനാൽ കുളിക്കുന്നത് അപകട സാധ്യത ഉണ്ടാകും, പാറക്കെട്ടിന്റെ മുകളിൽ നിന്നു ചാടുന്നതും പലപ്പോഴും അപകടം വരുത്തി വെച്ചിട്ടുള്ളതിനാൽ അത്തരം സാഹസികതക്‌ കർശന നിയന്ത്രണവും ഉണ്ടെന്നു പ്രണവും, ഉണ്ണി ചേട്ടനും (Guard) മുന്നറിയിപ്പ് തന്നു. ഞനും സുജിത്തും മാത്രമേ സഞ്ചാരികൾ ആയി ഉള്ളൂ ഞങ്ങൾ കേട്ടറിഞ്ഞ ആ മനോഹരമായ കാഴ്ചകാണാൻ ഇറങ്ങി. പൂന്തോട്ടത്തെയും ചിത്രശലഭങ്ങളെയും ക്യാമെറയിൽ📷 പകർത്തി മുന്നോട്ടു നടന്നു മലമു കളിൽ നിന്നും ശുദ്ധമായ ജലം തത്തി കളിച്ചു പാറകളെ തട്ടി തഴുകി ഒഴുകി വരുന്നുണ്ട് അവക്ക് കുറുകെ മനോഹരമായി പണികഴിപ്പിച്ച ഒരു നടപ്പാലം അതിനെ തുടർന്നു മരച്ചില്ലകൾക്കിടയിലൂടെന്നവണ്ണം ഇരുമ്പ് പടികൾ വളഞ്ഞും പുളഞ്ഞും നിർമിച്ചിരിക്കുന്നു പച്ചയും മഞ്ഞയും കലർന്ന നിറം അതിനെ കൂടുതൽ മിഴവുള്ളതാകുന്നു. അവിടെ നിന്നും നല്ല വ്യൂ മലമുകളിൽ നിന്നും ഊർന്നിറങ്ങി കിടക്കുന്ന കാട്ടു വള്ളികൾ അതിൽ ഊഞ്ഞാലാടി കളിക്കുന്ന കുട്ടി കുരങ്ങുകൾ🐒കുണ്ടിലേക്കടുക്കും തോറും കാഴ്‌ചകൾ കൂടുതൽ കൂടുതൽ മനോഹരമായി കൊണ്ടിരിക്കുന്നു..... ഒടുവിൽ കേരളാൻകുണ്ട് എന്ന പ്രകൃതി ഒളിപ്പിച്ചു വെച്ച പ്രകൃതിയുടെ നീന്തൽ കുളം, ആർക്കും പിടികൊടുക്കാതെ ആ നീന്തൽ കുളത്തെ സംരക്ഷിക്കാൻ നിയോഗിക്കപെട്ടവനെ പോലെ ചുറ്റും വലിയ പാറകെട്ടുകൾ പ്രകൃതി പണിത സുരക്ഷിത വലയം പോലെ തല ഉയർത്തി നിക്കുന്നു..... അതിനു നടുവിലായി കേരളാംകുണ്ട്. കുളത്തിനു ചുറ്റുമായി കലപില കൂട്ടുന്ന കുട്ടി കുഴങ്ങുകൾ ഞങ്ങളുടെ കാൽ പെരുമാറ്റം കേട്ടപ്പോൾ "ആരാടാ രാവിലെ തന്നെ കുറ്റിയും പറിച്ചു" എന്ന ഭാവത്തിൽ അവർ നോക്കുന്നുണ്ട്....😡 അപകട ഭീഷണി കാരണമാകാം ഇരുമ്പ് പടവുകൾ കെട്ടി അടച്ചിരിക്കുന്നു. കുണ്ടിന്റെ മാസ്മരിക സൗന്ദര്യം കുണ്ടിന്റെ അടി തട്ടിൽ ഉള്ള മണൽ തരികൾ പോലും കാണാവുന്ന തരത്തിലുള്ള പാറകളിൽ തട്ടി ഒഴുകി വന്നു പതിക്കുന്ന ശുദ്ധമായ ജലം. കൂടുതൽ സമയം ആ മനോഹാരിത കണ്ടു നിൽക്കാൻ മനസ്സ് വന്നില്ല എത്രയും പെട്ടെന്ന് അതിലേക്കു ഇറങ്ങണം അല്പം സാഹസികമായി പടവിന്റെ അരികിൽ കൂടി ചാടി കടന്നു പടവുകളിൽ കെട്ടിയിരിക്കുന്ന കയറു വഴി പാറകളിലൂടെ ഇറങ്ങണം മറ്റു സഞ്ചാരികൾ ഇല്ലാത്തതിനാൽ ഞനും സുജിത്തും ആസ്വദിച്ചു കുളിച്ചു ജീവിതത്തിൽ ഇന്നുവരെ അത്തരത്തിൽ ഒരു ജലാശയത്തിൽ കുളിച്ചട്ടില്ല.... വേനലായതിനാൽ വെള്ളച്ചാട്ടത്തിന്റെ ശക്തി കുറവാണ് മഴക്കാലത്തു അതി ശക്തമായ കുത്തിയൊരുക്കും അപകടവുമാണ്... വേനൽലിൽ പ്രകൃതി ഒഴുക്കി വെച്ചിരിക്കുന്ന നീന്തൽ കുളം മനസ്സിനും ശരീരത്തെയും പൂർണമായും തണുപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ മൂക്കത്തു നിന്നു 3 ചെറുപ്പക്കാർ എത്തി " പ്രണയമാണ് യാത്രയുടെ" ഫോളോവെർസ് ആണ്‌ അവർ വായിച്ചറിഞ്ഞു കേരളവുംകുണ്ടു ആസ്വദിക്കാൻ വന്നവരാണ്. 3 മണിക്കൂറോളം അവിടെ ചിലവിട്ടു ഞാനും സുജിത്തും മനസില്ല മനസോടെ അവിടെ നിന്നും കയറാൻ തീരുമാനിച്ചു. നെല്ലിയാമ്പതി തേക്ക് മുത്തശ്ശിയെ കണ്ടു വേണം തിരിച്ചു മടങ്ങാൻ.... തിരികെ കയറുമ്പോൾ ഇനിയും ഒരു വരവ് കൂടി വരേണ്ടി വരും എന്ന് മനസ്സിൽ ഉറപ്പിച്ചു. മതിയാവോളം ചിത്രങ്ങൾ ക്യാമെറയിൽ ഒപ്പി പ്രണവിനോടും ഉണ്ണി ചേട്ടനോടും രാധ ചേചിക്കും കേരള കുണ്ട് എന്ന മനോഹാരിതയെ കാത്തു സൂക്ഷിക്കുന്ന അവർക്കു ഒരുപാട് നന്ദി അറിയിച്ചു.... കുടിക്കാൻ വെള്ളം കിട്ടുമോ എന്ന് എന്റെകയ്യിലുള്ള കുപ്പി നീട്ടി ചോദിച്ചപ്പോൾ മലമുകളിലെ നീരുറവകളിൽ നിന്നുള്ള വെള്ളം ഒരു കുഴലിലൂടെ വരുന്നുണ്ട് അതിൽ നിന്നെടുക്കാം എന്ന് പറഞ്ഞു ഉണ്ണി ചേട്ടൻ കുപ്പിയുമായി പോയി ( crystel ക്ലിയർ ) 100% ശുദ്ധമായ വെള്ളം നിറച്ചു തന്നു നാളിതുവരെ അത്തരത്തിൽ ശുദ്ധമായ. സ്വാദുള്ള വെള്ളം കുടിച്ചിട്ടുണ്ടായിരുന്നില്ല.
കേട്ടറിഞ്ഞതിനേക്കാൾ ആസ്വദിച്ചും കണ്ടും അനുഭവിച്ചറിഞ്ഞതുമായ മനോഹരമായ കേരളകുണ്ടിനോട് യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങുമ്പോൾ പ്രണവിന്റെ നമ്പർ വാങ്ങാൻ മറന്നില്ല റേഞ്ച് കിട്ടാൻ സാധ്യതയില്ല എന്ന് മുന്നറിയിപ്പും, മഴക്കാലത്തെ കേരളാൻകുണ്ടിലെ ഒരു കലി തുള്ളിയ വെള്ളച്ചാട്ടത്തിന്റെ ഒരു ചിത്രവും കാട്ടി തന്നു.
കേട്ടറിഞ്ഞതിനേക്കാൾ സ്വർഗീയ ഭംഗിയുള്ളതായിരുന്നു ആസ്വദിച്ചറിഞ്ഞ കേരലാംകുണ്ടു മനസ്സ് നിറഞ്ഞു

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ്യഭാവം  9. ശ്രീകൃഷ്ണനും അര്‍ജുനനും ഏതുനിലയില്‍ നിന്നാണ്    സംസാരിക്കുന്നത് ?   >തെരാളിയും പോരാ