ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമായണം പ്രശ്നോത്തരി 1. ബാലകാണ്ഡം





രാമായണം പ്രശ്നോത്തരി 1. ബാലകാണ്ഡം

1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
വാത്മീകി രാമായണം
2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
വാത്മീകി മഹര്‍ഷി
3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന
ഗ്രന്ഥം ഏത് ?
അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
4.അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
തുഞ്ചത്തെഴുത്തച്ഛന്‍
5.അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര്
എന്ത് ?
ബാലകാണ്ഡം
6.അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട്
കൂടിയാണ് ?
ശ്രീരാമാ രാമ! രാമ!
7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ്
രചിക്കപ്പെട്ടീട്ടുള്ളത് ?
ഉമാമഹേശ്വരന്‍മാര്‍
8.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
സംസ്കൃതം
9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
ശ്രീനാരദമഹര്‍ഷി
10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ്
കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ?
തമസ്സാനദി
11.വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത്
എങ്ങനെയാണു ?
''മാ നിഷാദ ''
12.വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട് ?
ഏഴ്
13.വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?
24000
14.ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു ?
സൂര്യവംശം
15.ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു ?
അജമഹാരാജാവ്
16.ദശരഥമഹാരാജാവിന്‍റെ വാണിരുന്ന രാജ്യത്തിന്‍റെ പേര്
എന്ത് ?
കോസലം
17.ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
അയോധ്യ
18.സൂര്യവംഷത്തിന്‍റെ കുലഗുരു ആര് ?
വസിഷ്ട്ടന്‍
19.ദശരഥമഹാരാജാവിന്‍റെ മന്ത്രിമ്മരില്‍ പ്രധാനി ആരായിരുന്നു ?
സുമന്ദ്രന്‍
20.ദശരഥമഹാരാജാവിന്‍റെ പത്നിമാര്‍ ആരെല്ലാം ആയിരുന്നു ?
കൌസല്യ, കൈകേകി ,സുമിത്ര
21. ദശരഥമഹാരാജാവിന്‍റെ പുത്രിയുടെ പേര് എന്തായിരുന്നു ?
ശാന്ത
22.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ
വളര്‍ത്തുപുത്രിയായി നല്കിയയത് ആര്‍ക്കായിരുന്നു ?
രോമപാദന്‍
23.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം
ചെയ്തത് ആരായിരുന്നു ?
ഋഷിശൃംഗമഹര്‍ഷി
24.കൈകേകി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രിആയിരുന്നു ?
കേകയം
25.പുത്രന്മാര്‍ ഉണ്ടാകനായി ദശരഥമഹാരാജാവ് ഏതു
കര്‍മ്മമാണ് അനുഷ്ട്ടിച്ചത് ?
പുത്രകാമേഷ്ടിയാഗം
26.ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം
ഉപദേശിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
27.എതുനടിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം
നടത്തിയത് ?
സരയൂനദി
28.പുത്രകാമേഷ്ടിയാഗം നടത്തിയത് ആരുടെ
കാര്‍മികത്വത്തില്‍ ആയിരുന്നു ?
ഋഷിശൃംഗമഹര്‍ഷി
29.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍
അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?
വഹ്നിദേവന്‍
30.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍
അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍
ദശരഥന് നല്‍കിയത് എന്തായിരുന്നു ?
പായസം
31.ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട്
ജനിച്ചത്‌ ആരായിരുന്നു ?
ശ്രീരാമന്‍
32.ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു ?
കൌസല്യ
33.ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു ?
നാള്‍ ;പുണര്‍തം ,തിഥി ; നവമി
34.ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍
ആയിരുന്നു ?
അഞ്ച്
35.മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
പാഞ്ചജന്യം
36.മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍
ആരായിട്ടായിരുന്നു ജനിച്ചത്‌ ?
ഭരതന്‍
37.ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍
ആരായിട്ടായിരുന്നു ജനിച്ചത്‌ ?
ലക്ഷ്മണന്‍
38.ശത്രുഘ്നന്‍ ആയി ജനിച്ചത്‌ മഹാവിഷ്ണുവിന്റെ ഏതു
ആയുധത്തിന്റെ അംശം ആയിട്ടാണ് ?
ചക്രം (സുദര്‍ശനം )
39.കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
ഭരതന്‍
40.ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു ?
ശത്രുഘ്നന്‍
41.ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത്
ആരായിരുന്നു ?
സുമിത്ര
42.സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു ?
ലക്ഷ്മണനും ,ശത്രുഘ്നനും
43.ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ
സംസ്കാരങ്ങള്‍ നടത്തിയത് ആരായിരുന്നു ?
വസിഷ്ഠന്‍
44.യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ
അയക്കുവാന്‍ ദശരധനോട് അഭ്യര്‍ത്ഥിചത് ആരായിരുന്നു ?
വിശ്വാമിത്രന്‍
45.വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍
രാമലക്ഷ്മനന്മാര്‍ക്ക് ഉപതേശിച്ച മന്ത്രങ്ങള്‍ ഏവ ?
ബല ,അതിബല
46.ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു ?
തടാക
47.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍
ആരെല്ലാം ?
>മാരീചന്‍ ,സുബാഹു
48.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍
ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?
സുബാഹു
49.വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര്
എന്ത് ?
സിദ്ധാശ്രമം
50.ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട
മുനിപതിആരായിരുന്നു ?
അഹല്യ
51.അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?
ഗൌതമന്‍
52.അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു ?
ദേവെന്ദ്രന്‍
53.അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി ?
ശില
54.അഹല്യയുടെ പുത്രന്‍ ആരായിരുന്നു ?
ശതാനന്തന്‍
55.അഹല്യശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ
വിശ്വാമിതന്‍ കൂട്ടികൊണ്ട്പോയത് എവിടേക്ക് ആയിരുന്നു ?
മിഥിലാപുരി
56.മിഥിലയിലെ രാജാവ് ആരായിരുന്നു ?
ജനകന്‍
57.വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ മിഥിലയിലേക്ക്
കൂട്ടികൊണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു ?
ശൈവചാപം
58.ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു ?
സീത
59.ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത്
എവിടെനിന്നായിരുന്നു ?
ഉഴവുച്ചാല്‍
60.സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി
ജനകന്‍ നിശ്ചയിച്ചത് എന്തായിരുന്നു ?
ശൈവചാപം ഭജ്ഞനം
61.വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?
അരുന്ധതി
62.ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര്
എന്തായിരുന്നു ?
ഊർമ്മിള
63.ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു ?
മാണ്ഡവി
64.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?
ശ്രുതകീര്‍ത്തി
65.സീതയായി ജനിച്ചത്‌ ഇതുദേവിയായിരുന്നു ?
മഹാലക്ഷ്മി
66.സീതാസ്വയംവരം കഴിഞ്ഞു അയോധ്യയിലേക്ക് മടങ്ങുംപോള്‍
ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു ?
പരശുരാമന്‍
67.പരശുരാമന്റെ വംശം എന്തായിരുന്നു ?
ഭൃഗുവംശം
68.പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു ?
രേണുക ,ജമദഗ്നി
69.പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു ?
മഹാവിഷ്ണു
70.പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു ?
പരശു(വെണ്മഴു )
71.പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു ?
പരമശിവന്‍
72.പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ്
ആരായിരുന്നു ?
കാര്‍ത്തവീര്യാര്‍ജുനന്‍
73.പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം
കൊന്നോടുക്കപ്പെട്ടത്‌ ഏതു
വംശക്കാരായിട്ടാണ് ?
ക്ഷത്രിയവംശം
74.പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത്
എവിടെയാണ് ?
മഹേന്ദ്രപര്‍വതം
75.പരശുരാമാനില്‍ ഉണ്ടായിരുന്ന ഏതു
ദേവാംശമാണ് ശ്രീരാമനിലേക്ക്
പകര്‍ത്തപ്പെട്ടത് ?
വൈഷ്ണവാംശം
76.പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം
എന്താണ് ?
വൈഷ്ണവചാപം
77.ദശരഥന്‍ പരിവാരസമേതം അയോധ്യയില്‍
തിരിച്ചെത്തിയശേഷം
ഭാരതശക്ത്രുക്നന്മാര്‍ എവിടേക്കായിരുന്നു
പോയത് ?
കേകയരാജ്യം
78.ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
യുധാജിത്ത്
79.ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍
ആയിരുന്നു ?
ത്രേതായുഗത്തില്‍
80.ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത്
ആരുടെ വംശത്തില്‍
ജനിച്ചതിനാല്‍ ആയിരുന്നു ?
രഘുവംശം
Q 81 . ദശരഥന്റെ അസ്ത്രമേറ്റു കൊല്ലപ്പെട്ട മുനികുമാരന്റെ പേരെന്ത് ?
ശ്രവണകുമാരൻ
Q 82 . വിശ്വാമിത്രൻ എവിടെയാണ് യാഗം നടത്തിയത് ?
സിദ്ധാശ്രമം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...