ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമായണം പ്രശ്നോത്തരി4. കിഷ്കിന്ധാകാണ്ഡം



രാമായണം പ്രശ്നോത്തരി4. കിഷ്കിന്ധാകാണ്ഡം

Q1 . ശബര്യാശ്രമത്തിൽ നിന്ന് രാമലക്ഷ്മണന്മാർ എവിടെക്കാണ്‌
പോയത് ?
പമ്പാ സരസ്സ്
Q2 . സുഗ്രീവൻ എവിടെയാണ് താമസിക്കുന്നത് ?
ഋഷ്യമൂകാചലം
Q3 . സുഗ്രീവന്റെ പിതാവാരാണ് ?
സൂര്യഭഗവാൻ
Q4 . രാമലക്ഷ്മണന്മാരുടെ അടുത്തേക്ക്‌ സുഗ്രീവൻ അയച്ചത് ആരെയാണ് ?
ഹനുമാനെ
Q5 . ഹനുമാൻ ഏതു വേഷം ധരിച്ചാണ് രാമലക്ഷ്മണന്മാരുടെ
അടുത്തെത്തിയത് ?
വിപ്രവേഷം
Q6 . ഹനുമാന്റെ മാതാപിതാക്കൾ ആരൊക്കെ ?
വായുദേവനും അഞ്ജനയും
Q7 . ബാലി ആരുടെ പുത്രനാണ് ?
ദേവേന്ദ്രന്റെ
Q8 . ബലിയുടെ ഭാര്യയുടെ പേരെന്ത് ?
താര
Q9 . ബാലിയുടെ മകന്റെ പേരെന്ത് ?
അംഗദൻ
Q10. ബാലിയുടെ രാജ്യത്തിന്റെ പേരെന്ത് ?
കിഷ്കിന്ധ
Q11. സുഗ്രീവൻ ശ്രീരാമനോട് എന്ത് സഹായം ആണ് അഭ്യർദ്ധിച്ചത് ?
ബാലി വധം
Q12. രാമ - സുഗ്രീവ സഖ്യത്തിന്റെ സാക്ഷി ആരാണ് ?
അഗ്നിദേവൻ
Q13. പഞ്ചവാനരന്മർ ആരെല്ലാമാണ് ?
സുഗ്രീവൻ , ജാംബവാൻ , ഹനുമാൻ , ജ്യോതിർമുഖൻ , വേഗദർശി
Q14. സീത ഉത്തരീയത്തിൽ പൊതിഞ്ഞു കീഴ്പ്പോട്ടെറിഞ്ഞ ആഭരണങ്ങൾ
ശ്രീരാമന് നല്കിയത് ആരാണ് ?
സുഗ്രീവൻ
Q15. ബാലിയെ പോരിനു വിളിച്ച അസുരനായ മായാവി ആരുടെ
പുത്രനാണ് ?
മയൻ
Q16. ഋഷ്യമൂകാചലത്തിൽ കടന്നാൽ തല പൊട്ടിത്തെറിക്കുമെന്നു ഏതു
മഹർഷിയാണ് ബാലിയെ ശപിച്ചത്‌ ?
മാതംഗ മഹർഷി
Q17. ബാലിയാൽ വധിക്കപ്പെട്ട ഏതു അസുരന്റെ അസ്ഥികൂടമാണ്
ശ്രീരാമൻ കാൽവിരൽ കൊണ്ട് പത്തു യോജന ദൂരത്തേയ്ക്ക്
തോണ്ടിയെറിഞ്ഞത് ?
ദുന്ദുഭി
Q18. ഒരു അസ്ത്രത്താൽ ലക്ഷ്യം ഭേദിക്കാനായി സുഗ്രീവൻ ശ്രീരാമന്
കാണിച്ചുകൊടുത്തത് എന്തായിരുന്നു ?
സപ്തസാലങ്ങൾ
Q19. ബാലിയെ യുദ്ധത്തിനു വിളിക്കാൻ ആരാണ് സുഗ്രീവനോട്
പറഞ്ഞത് ?
ശ്രീരാമൻ
Q20. ബാലി സുഗ്രീവ യുദ്ധത്തിൽ സുഗ്രീവനെ തിരിച്ചറിയുവാനായി
ശ്രീരാമൻ സുഗ്രീവന് നല്കിയത് എന്താണ് ?
പുഷ്പമാല
Q21. ബാലിയുടെ മറ്റു പേരുകൾ ?
വ്രത്രാരിപുത്രൻ , ശക്രാത്മജൻ
Q22. മിത്രാത്മജൻ ആരുടെ പേരാണ് ?
സുഗ്രീവൻ
Q23. സുഗ്രീവനുമായി രണ്ടാമത് യുദ്ധത്തിനു പുറപ്പെട്ട ബാലിയെ
ആരാണ് തടഞ്ഞത് ?
താര
Q24. ബാലിയുടെ കഴുത്തിലുള്ള മാല ആര് നല്കിയതാണ് ?
ദേവേന്ദ്രൻ
Q25. ശ്രീരാമൻ ബാലിയെ വധിച്ചത് ഏതു അസ്ത്രത്താലാണ് ?
മഹേന്ദ്രാസ്ത്രം
Q26. ബാലിയുടെ മരണശേഷം കിഷ്കിന്ധയിലെ രാജാവും
യുവരാജാവും ആയതാരൊക്കെ ?
സുഗ്രീവൻ , അംഗദൻ
Q27. ശ്രീരാമാലക്ഷ്ണന്മാർ വർഷകാലമായ ചാതുർമാസത്തിൽ
എവിടെയാണ് കഴിഞ്ഞത് ?
പ്രവർഷണപർവ്വതം
Q28. ശ്രീരാമൻ സീതാന്വേഷണകാര്യം സുഗ്രീവനെ ഓർമ്മിപ്പിക്കാൻ
ആരെയാണ് പറഞ്ഞുവിട്ടത് ?
ലക്ഷ്മണനെ
Q29. ഋഷകുലാധിപൻ ആരാണ് ? ആരുടെ പുത്രനാണ് ?
ജാംബവാൻ , ബ്രഹ്മാവ്‌
Q30. സീതാന്വേഷണത്തിനു വാനരന്മാര്ക്ക് എത്രദിവസം സമയവും ,
കണ്ടുപിടിക്കാത്തവർക്ക് എന്ത് ശിക്ഷയുമാണ് സുഗ്രീവൻ വിധിച്ചത് ?
30 ദിവസം , മരണശിക്ഷ
Q31. ദക്ഷിണദിക്കിലേക്ക് പോയ ഹനുമാൻ വശം സീതയ്ക്ക് വിശ്വാസം
വരാനായി ശ്രീരാമൻ എന്താണ് കൊടുത്തയച്ചത്‌?
രാമനാമം കൊത്തിയ അംഗുലീയം
Q32. സീതാന്വേഷണത്തിനു പുറപ്പെട്ട വാനരന്മാർ ചെന്നെത്തിയ
ഗുഹയിൽ ആരാണ് താമസിച്ചിരുന്നത് ?
സ്വയംപ്രഭ
Q33. വാനരന്മാർ ഗുഹയിൽ എന്തന്വേഷിച്ചാണ് പ്രവേശിച്ചത്‌ ?
ദാഹജലം
Q34. ഹേമയുടെ പിതാവാരാണ് ?
വിശ്വകർമ്മാവ്‌
Q35. ഹേമയ്ക്ക് ദിവ്യഹർമ്മ്യം നല്കിയത് ആരാണ് ? അത്
കൊടുക്കാനുള്ള കാരണം എന്താണ് ?
പരമശിവൻ , ഹേമയുടെ നൃത്തം
Q36. ഹേമ ഈ സ്ഥലം ഉപേക്ഷിച്ചു എങ്ങോട്ടാണ് പോയത് ?
ബ്രഹ്മലോകം
Q37. ശ്രീരാമസന്നിധിയിലെത്തിയ സ്വയംപ്രഭയോട് എവിടെപ്പോയി
തപസ്സനുഷ്ടിച്ചു മോക്ഷം നേടാനാണ് ശ്രീരാമൻ ഉപദേശിച്ചത് ?
ബദര്യാശ്രമം
Q38. സ്വയംപ്രഭയുടെ പിതാവാരാണ് ?
ഗന്ധർവ്വൻ
Q39. ദക്ഷിണവാരിധിതീരത്തെത്തിയ വാനരന്മാർ സീതയെ കാണാത്ത
നിരാശ മൂലം എന്ത് ചെയ്യാനാണ് ഒരുങ്ങിയത് ? അപ്പോൾ അവരെ
ആരാണ് ഭക്ഷിക്കാൻ വന്നത് ?
പ്രായോപവേശം , സമ്പാതി
Q40. ജാടായുവുമായി മത്സരിച്ചു ഉയരത്തിൽ പറന്ന സമ്പാതിയുടെ
ചിറകുകൾക്ക് എന്ത് സംഭവിച്ചു ?
സൂര്യരശ്മിയാൽ തീ പിടിച്ചു
Q41. ചിറക് കരിഞ്ഞു വീണ സമ്പാതിയെ ആരാണ് സമാശ്വസിപ്പിച്ചത് ?
നിശാകര മുനി
Q42. സമ്പാതിയോട്‌ തങ്ങളുടെ ആഗമനോദ്ദേശം പറഞ്ഞത്
വാനരന്മാരിൽ ആര് ?
അംഗദൻ
Q43. സമ്പാതി വാനരന്മാരോട് സീത എവിടെയുണ്ടെന്നാണ് പറഞ്ഞത് ?
ഇത് പറഞ്ഞപ്പോൾ സമ്പാതിക്കുണ്ടായ മാറ്റം എന്ത് ?
അശോകവനത്തിൽ , പുതിയ ചിറകുകൾ പ്രത്യക്ഷപ്പെട്ടു
Q44. മഹാവിഷ്ണുവിന്റെ വാമനാവതാരത്തെ 21 വട്ടം പ്രദക്ഷിണം
ചെയ്തത് ആരാണ് ?
ഭക്ഷിക്കാൻ വേണ്ടി
Q45. ജനിച്ചുവീണ ഉടനെ ഹനുമാൻ സൂര്യനെ ലക്ഷ്യമാക്കി ചാടിയത്
എന്തിനു വേണ്ടിയാണ് ?
ജാംബവാൻ
Q46. സമുദ്രലംഘനത്തിനു ഹനുമാനെ പ്രേരിപ്പിച്ചത് ആരാണ് ?
ഭക്ഷിക്കാൻ വേണ്ടി
Q47. സൂര്യന് നേരെ ചാടിയ ഹനുമാനെ വെട്ടിവീഴ്ത്തിയത് ആരാണ് ?
ദേവേന്ദ്രൻ
Q48. വെട്ടേറ്റുവീണ ഹനുമാനെ ആരാണ് പാതാളത്തിലെടുത്തു
കൊണ്ടുപോയി ഒളിപ്പിച്ചത് ?
വായു ദേവൻ
Q49. ഹനുമാന് ദേവന്മാർ എന്തു അനുഗ്രഹമാണ് നല്കിയത് ?
അമരത്വം
Q50. ഹനുമാൻ എന്ന പേര് കിട്ടിയതെങ്ങനെ ?
വജ്രായുധം ഹനു (താടി) യിൽ ഏറ്റതിനാൽ
Q51. സമുദ്രലംഘനത്തിനായി ഹനുമാൻ എവിടെ നിന്നാണ്
ലങ്കയിലേക്ക് ചാടിയത് ?
മഹേന്ദ്രപർവ്വതം
Q52. വജ്രായുധം നിർമ്മിച്ചത് ആരാണ് ?
വിശ്വകർമ്മാവ്‌
Q53. ഏതു മഹർഷിയുടെ അസ്ഥി കൊണ്ടാണ് വജ്രായുധം നിർമ്മിച്ചത് ?
ദധീചി മഹർഷി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...