ഭഗവാന്റെ ഒരോ ലീലകളെ എത്രകേട്ടാലും മതിവരില്ലാ അങ്ങനെ ഒരു കഥ ഇതാ
ഒരു ദിവസം ഭഗവാന്‍ മഹാവിഷ്ണു തന്റെ പാദുകങ്ങള്‍ പള്ളിയറയില്‍ വെച്ച് ശയിക്കാന്‍ തുടങ്ങി. എന്നാല്‍, പുറത്തു നിര്‍ത്തേണ്ട”പാദുകങ്ങളെ പള്ളിയറയില്‍ വെച്ചത് ഭഗവാന്റെ കിരീടത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. കിരീടം പാദുകങ്ങളോടു പറഞ്ഞു:
എടോ, എന്റെ നിലയും വിലയും നിനക്കറിയില്ലേ? ഞാന്‍ ഭഗവാന്റെ ശിരസ്സിനെ അലങ്കരിക്കുന്നവനാണ്. ഞാനിരിക്കുന്നിടത്ത് കയറി വരാന്‍ നിനക്കെന്താണ് യോഗ്യത? ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. വേഗം തന്നെ ഈ മുറിയില്‍ നിന്നു പുറത്തു പോകൂ.”
കിരീടത്തിന്റെ അവഹേളനം കേട്ട് പാദുകം പറഞ്ഞു: അല്ലയോ കിരീടമേ, നീ ഈ വിധം സംസാരിക്കരുത്. ഞങ്ങള്‍ ഭഗവാന്റെ പാദങ്ങള്‍ സംരക്ഷിക്കുന്നവരാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഭക്തന്മാര്‍ ഭഗവാന്റെ കീരീടം നോക്കിയല്ലല്ലോ പ്രാര്‍ത്ഥിക്കുന്നത്! പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചല്ലേ സങ്കടങ്ങള്‍ പറയുന്നത്!
അങ്ങനെയുള്ള പാദങ്ങള്‍ സംരക്ഷിക്കുന്ന ഞങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.”ഈ തര്‍ക്കത്തില്‍ ഭഗവാന്റെ ശംഖും ചക്രവും കൂട്ടു ചേര്‍ന്നു. അവരും പാദുകങ്ങളെ അധിക്ഷേപിച്ചു.
ഈ അധിക്ഷേപങ്ങളില്‍ മനംനൊന്ത് പാദുകങ്ങള്‍ ഭഗവാന്റെ സമീപം ചെന്ന് സങ്കടംപറഞ്ഞു. അവരുടെ സങ്കടമറിഞ്ഞ് ഭഗവാന്‍ പറഞ്ഞു: അല്ലയോ പാദുകങ്ങളേ, നിങ്ങള്‍ വിഷമിക്കാതിരിക്കൂ. നിങ്ങള്‍ക്കും നല്ല കാലംവരും. ഞാന്‍ ശ്രീരാമനായി ഭൂമിയില്‍ അവതാരമെടുക്കുന്ന ഒരു സമയമുണ്ടാകും.
അക്കാലത്ത് നിങ്ങളെ നിന്ദിച്ച കിരീടം പതിന്നാലു വര്‍ഷം നിങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരും. കിരീടത്തിനോടു ചേര്‍ന്ന് നിങ്ങളെ അധിക്ഷേപിച്ച ശംഖും ചക്രവും നിങ്ങളെ പൂജിക്കുകയും ചെയ്യും.”‘ഭഗവാന്‍ പറഞ്ഞതുപോലെ സംഭവിച്ചു.
‘ഭൂമിയില്‍ ശ്രീരാമചന്ദ്രന്‍ അവതാരമെടുത്തു.
ഈ സമയം ഭരതനും ശത്രുഘ്‌നനുമായി അവതരിച്ചത് ശംഖും ചക്രവുമാണ്. ശ്രീരാമന്‍ പതിന്നാലു വര്‍ഷം വനവാസത്തിനായി യാത്രയായി. ഈ സമയം ശ്രീരാമസ്വാമിയുടെ പാദുകങ്ങള്‍ സിംഹാസനത്തില്‍ വെച്ചാണ് ഭരതനും ശത്രുഘ്‌നനും രാജ്യം ഭരിച്ചത്. ഈ സമയം സിംഹാസനത്തിന്റെ കീഴില്‍ ഒരു പീഠത്തിലാണ് കിരീടം വെച്ചിരുന്നത്. ശരിക്കും പാദുകങ്ങള്‍ക്ക് പാദസേവ ചെയ്യുന്നതുപോലെ.

അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു
അലങ്കാരപ്രിയനായ ശ്രീമഹാവിഷ്‌ണു കണ്‌ഠത്തില്‍ ധരിച്ചിരിക്കുന്ന രത്നമാണ് കൗസ്‌തുഭം. പണ്ട് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതായിരുന്നു ഈ രത്നം. ശ്രീവത്സം മാറില്‍ ചാര്‍ത്തിയ വിഷ്‌ണുവിനെ ഏവര്‍ക്കുമറിയാം. വിഷ്‌ണുവിന്റെ നെഞ്ചിലുള്ള ഒരടയാളമാണ് ശ്രീവത്സം. ഭൃഗുമഹര്‍ഷി ഒരിക്കല്‍ കോപിഷ്‌ടനായി വിഷ്‌ണുവിന്റെ നെഞ്ചില്‍ ചവിട്ടിയപ്പോള്‍ ഉണ്ടായ അടയാളമാണിത്. പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്‌ണു ശ്രീവത്സത്തിന്റെ രൂപത്തില്‍ വിളങ്ങുന്നു. മഹാവിഷ്‌ണു ധരിക്കുന്ന മാലയാണ് വൈജയന്തി. അഞ്ചുരത്നങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള ഈ മാലയ്‌ക്ക് വനമാല എന്നും പേരുണ്ട്. പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. പാഞ്ചജന്യമാണ് വിഷ്‌ണുവിന്റെ ശംഖ്. ഇത് വെളുത്ത നിറത്തിലുള്ളതാണ്. ഈ ശംഖിന്റെ സ്‌പര്‍ശനശക്‌തി കൊണ്ടുതന്നെ മനുഷ്യന്‍ ജ്‌ഞാനിയായിത്തീരുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമസാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.
മഹാവിഷ്‌ണുവിന്റെ വില്ലിന്റെ പേര് ശാര്‍ങ്‌ഗമെന്നാണ്. വൈഷ്‌ണവചാപം എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തില്‍ ഭഗവാന്‍ ധരിക്കുന്നു.
മനസ്സിന്റെ സാത്വികാഹങ്കാരത്തിന്റെ രൂപമാണ് വിഷ്‌ണുവിന്റെ തൃക്കൈയില്‍ തിരിയുന്ന സുദര്‍ശനചക്രം. ഇതിന് വജ്രനാദം എന്നും പേരുണ്ട്. ശത്രുസംഹാരത്തിനായി വിഷ്‌ണു ഈ ആയുധം ഉപയോഗിക്കുന്നു. എന്നാല്‍ , തന്റെ ഭക്‌തോത്തമനായ അംബരീഷനുവേണ്ടി, ദുര്‍വ്വാസാവിനെ ഒരു പാഠം പഠിപ്പിക്കുവാനായി ഈ ആയുധം ഉപയോഗിച്ചിട്ടുണ്ട്. പണ്ട് സൂര്യനെ കടഞ്ഞു കിട്ടിയ തേജസ്സിനാല്‍ വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച് വിഷ്‌ണുവിനു നല്‍കിയതാണ് സുദര്‍ശനചക്രം. മദ്ധ്യത്തില്‍ സുഷിരത്തോടും, നാലുവശത്തും ആരത്തോടും കൂടിയതാകുന്നു. പുറകുവശം കത്തിപോലെ മൂര്‍ച്ച കൂടിയതുമാണ്. ചൂണ്ടാണി വിരലിലിട്ട് കറക്കി എറിഞ്ഞാണ് മഹാവിഷ്‌ണു സുദര്‍ശനചക്രം പ്രയോഗിക്കുന്നത്. സുദര്‍ശനചക്രം ദുഷ്‌ടന്മാര്‍ക്ക് ഭയാനകവും, ശിഷ്‌ടന്മാര്‍ക്ക് 'സു' ദര്‍ശനവുമാണ്. (മംഗളദര്‍ശനമാണ്) കര്‍മ്മേന്ദ്രിയങ്ങളും ജ്‌ഞാനേന്ദ്രിയങ്ങളും വിഷ്‌ണുവിന് അസ്‌ത്രങ്ങളാകുന്നു. മഹാവിഷ്‌ണുവിന്റെ വാളാണ് നന്ദകം. വിദ്യാമയമായ ജ്‌ഞാനത്തോടുകൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയില്‍ ധരിക്കുന്നവനാകുന്നു മഹാവിഷ്‌ണു. സുഗ്രീവന്‍ , മേഘപുഷ്‌പന്‍ , വലാഹലന്‍ , ശൈബ്യന്‍ എന്നീ നാലുകുതിരകളെ പൂട്ടിയ തേരിലാണ് വിഷ്‌ണുവിന്റെ സഞ്ചാരം. ദാരുകനാണ് വിഷ്‌ണുവിന്റെ സാരഥി.
കശ്യപപുത്രനായ ഗരുഡന്‍ , വിഷ്‌ണു സ്‌മരിക്കുന്ന മാത്രയില്‍ അദ്ദേഹത്തിന്റെ മുന്നിലെത്തി വാഹനമായിത്തീരുന്നു. വിഷ്‌ണുവിന്റെ നാല് തൃക്കൈകളിലും ശംഖ്, ചക്രം, ഗദ, പങ്കജം ഇവ ധരിച്ചിരിക്കുന്നു. മഹത്തത്വത്തെ വിഷ്‌ണു കൗമോദകിയെന്ന ഗദയുടെ രൂപത്തില്‍ ധരിക്കുന്നു. വിദ്യയും അവിദ്യയും സത്തും, അസത്തും ഭഗവാന്‍ വിഷ്‌ണുവില്‍ത്തന്നെ സ്‌ഥിതി ചെയ്യുന്നു. പുരുഷന്മാരില്‍വച്ച് പരനും ത്രിഗുണാത്മകമായ പ്രകൃതിയും നാലു പാദത്തോടുകൂടിയ ഓംകാരമന്ത്രവും ഭഗവാന്‍ വിഷ്‌ണുതന്നെയാകുന്നു. കാലവും, കാലത്തെ ഹനിക്കുന്നവനും; കാലത്തെ സംവത്സരങ്ങളായും ഋതുക്കളായും അയനങ്ങളായും തരംതിരിക്കുന്നവനും ഭഗവാന്‍ വിഷ്‌ണുതന്നെ.
നാലുവേദങ്ങളും വേദാംഗങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും സംഗീതശാസ്‌ത്രവും, സര്‍വ്വശാസ്‌ത്രങ്ങളും ശബ്‌ദ ബ്രഹ്‌മസ്വരൂപിയായ ഭഗവാന്‍ വിഷ്‌ണുവിന്റെ ശരീരമാകുന്നു. പഞ്ചഭൂതങ്ങളും പഞ്ചതന്മാത്രകളും, മനസ്സും, ഇന്ദ്രിയങ്ങളും എല്ലാംതന്നെ വിഷ്‌ണുവാകുന്നു. ഇങ്ങനെയുള്ള ഭഗവാന്‍ മഹാവിഷ്‌ണു പാലാഴിയില്‍ അനേകം ആടയാഭരണങ്ങളോടും ആയുധങ്ങളോടുംകൂടി ആദിശേഷന്റെ മുകളില്‍ ശയിക്കുന്നു.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ