ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

രാമായണം പ്രശ്നോത്തരി2. അയോദ്ധ്യാകാണ്ഡം



രാമായണം പ്രശ്നോത്തരി2. അയോദ്ധ്യാകാണ്ഡം

Q 1. രാമാഭിഷേകം മുടക്കുവാന്‍ ദേവന്മാര്‍ സമീപിച്ചത് ആരെയാണ് ?
സരസ്വതി
Q 2 . ശ്രീരാമന്‍റെ അവതാരരഹസ്യം അയോധ്യാവാസികളെ ബോധ്യപ്പെടുത്തിയത് ആരായിരുന്നു ?
വാമദേവന്‍
Q 3. വനവാസാവസരത്തില്‍ അനുഷ്ട്ടിക്കേണ്ട ധര്‍മ്മങ്ങളെ കുറിച്ച് ലക്ഷ്മണന് ഉപദേശം നല്‍കിയത് ആരായിരുന്നു ?
സുമിത്ര
Q 4 . വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ തേരിലേറ്റി കൊണ്ടുപോയത് ആരായിരുന്നു ?
സുമന്ത്രന്‍
Q 5. യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍ കൈകേകി ആസ്ഥാനത്ത് എന്താണ് വച്ചത് ?
സ്വന്തംചെറുവിരല്‍
Q 6. .''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത് ഏതു പേരില്‍ അറിയപ്പെടുന്നു ?
ചതുരംഗപ്പട
Q 7. ദശരഥൻ ഏതു മൃഗമാണെന്ന് തെറ്റിധരിച്ചാണ് മുനികുമാരനു നേരെ അസ്ത്രമയച്ചത് ?
കാട്ടാന
Q 8. ദശരഥന്റെ മൃതദേഹം എണ്ണത്തോണിയിൽ സൂക്ഷിക്കാൻ ആരാണ് നിർദ്ദേശം നല്കിയത് ?
വസിഷ്ഠന്‍
Q 9 . ഭർത്താവിനെ കൊന്ന പാപിയും നിർദയയും ദുഷ്ടയും ആയ കൈകേയി ഏതു നരകത്തിൽ പതിക്കുമെന്നാണ് ഭരതൻ പറഞ്ഞത് ?
കുംഭീപാകം
Q 10. ശബ്ദം കേൾക്കുന്ന ദിക്കിനെ ലക്ഷ്യമാക്കി അയക്കുന്ന അസ്ത്രമേത് ?
ശബ്ദഭേദി
Q 11. വനത്തിലേക്ക് പുറപ്പെട്ട ഭരതനും കൂട്ടരും ആദ്യം എവിടെയാണ് എത്തിയത് ?
ശൃംഗിരിവേരം
Q 12 . രാമലക്ഷ്മണന്‍മാര്‍ക്ക് ജടപിരിക്കുവാനായി ഗുഹന്‍ കൊണ്ടുവന്ന് കൊടുത്തത് എന്തായിരുന്നു ?
വടക്ഷീരം ( പേരാലിൻ കറ )
Q 13. ശ്രീരാമന്‍ എവിടെ വസിക്കുന്നതായിട്ടാണ് ഗുഹന്‍ ഭരതനോട് പറഞ്ഞത് ?
ചിത്രകൂടം
Q 14. ഗംഗാനദി കടന്നശേഷം ശ്രീരാമന്‍ സന്ദര്‍ശിച്ചത് ഏതു മഹര്‍ഷിയെ ആയിരുന്നു ?
ഭരദ്വാജന്‍
Q 15. വാത്മീകീ ആരുടെ പുത്രന്‍ ആയിരുന്നു ?
വരുണന്‍
Q 16. ഭരതന്റെ വനാഗമനഉദ്ദേശം യഥാര്‍ത്ഥമായി അറിഞ്ഞ ഗുഹന് ഭരതനോട് തോന്നിയ മനോവികാരം എന്തായിരുന്നു ?
ഭക്തി
Q 17. ഭരദ്വാജമഹര്‍ഷി ആരുടെ സഹായം കൊണ്ടായിരുന്നു ഭരതാദികളെ സല്ക്കരിച്ചത് ?
കാമധേനു
Q 18. ശ്രീരാമന്‍ പിതാവിന് സമര്‍പ്പിച്ച പിണ്ഡം എന്തു കൊണ്ടുള്ളതായിരുന്നു ?
ഇംഗുദിയുടെ പിണ്ണാക്ക് ( ഓടൽപിണ്ണാക്ക് ) തേനിൽ കുഴച്ചുണ്ടാക്കിയ അന്നം
Q 19. അയോധ്യയിലേക്ക് തിരിച്ചുവരാന്‍ ഭരതന്‍ നിര്‍ബന്ധിച്ചപ്പോള്‍ ശ്രീരാമന്റെ അവതാര രഹസ്യം ഭരതനെ ധരിപ്പിച്ചത് ആരായിരുന്നു ?
വസിഷ്ഠന്‍
Q 20. പതിനാലുസംവല്‍സരം പൂര്‍ത്തിയാക്കി പിറ്റേദിവസം ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിഎത്തിയില്ലെങ്കില്‍ എന്തുചെയ്യുമെന്നായിരുന്നു ഭരതന്റെ ശപഥം ?
അഗ്നിപ്രവേശം
Q 21. ശ്രീരാമന്റെ ആജ്ഞാനുസരണം അയോധ്യയിലേക്ക്
തിരിച്ചുപോയ ഭരതന്‍ പിന്നീട് താമസിച്ചിരുന്നത് എവിടെ ?
നന്ദിഗ്രാമം
Q 22 . ശ്രീരാമ പാദുകങ്ങളെ എവിടെവച്ചായിരുന്നു
ഭരതശത്രുഘ്നന്‍മാര്‍ പൂജിച്ചിരുന്നത് ?
സിംഹാസനം
Q 23 . ചിത്രകൂടം വിട്ടുപോയ ശേഷം ശ്രീരാമന്‍ ഏതു മഹര്‍ഷിയെ ആയിരുന്നു സന്ദര്‍ശിച്ചത് ?
അത്രി
Q 24. അത്രിമഹര്‍ഷിആരുടെ പുത്രനായിരുന്നു ?
ബ്രഹ്മാവ്
Q 25. അത്രിമഹര്‍ഷിയുടെ പത്നി ആരായിരുന്നു ?
അനസൂയ
Q 26. അനസൂയയുടെ മാതാപിതാക്കള്‍ ആരായിരുന്നു ?
ദെവഹുതി ,കര്‍ദ്ദമന്‍
Q 27. അത്രിമഹര്‍ഷിയുടെയും അനസൂയയുടെയും പുത്രനായി മഹാവിഷ്ണു അവതരിച്ചത് ഏതു നാമത്തില്‍ ആയിരുന്നു ?
ദത്താത്രേയന്‍
Q 28. അനസൂയ സീതാദേവിക്ക് നല്‍കിയ വസ്തുക്കള്‍ എന്തെല്ലാം ആയിരുന്നു ?
അംഗരാഗം ,പട്ട്‌ ,കുണ്ഡലങ്ങള്‍
Q 29. ശ്രീരാമന്റെ വനവാസം വര്‍ണിക്കുന്നത് രാമായണത്തിലെ ഏതു കാണ്ഡത്തിലാണ് ?
ആരണ്യകാണ്ഡം
Q 30. അത്രിമഹര്‍ഷിയുടെ ആശ്രമം പിന്നിട്ടശേഷം ശ്രീരാമാദികള്‍ പ്രവേശിച്ചത് ഏതു വനത്തിലേക്ക് ആണ് ?
ദണ്ഡകാരണ്യം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...