ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശിവനും വിഷ്ണുവും ഉമയും ഒന്നുതന്നെ




ശിവനും വിഷ്ണുവും ഉമയും ഒന്നുതന്നെ

ശൈവം, വൈഷ്ണവം, ശാക്തേയം എന്നിങ്ങനെ മത്സരിക്കുന്ന അല്ജ്ഞന്‍മാര്‍ക്കുള്ള അസന്ദിഗ്ദ്ധമായ മറുപടിയാണ് ഇവിടെ ലഭിക്കുന്നത്. ശിവനും പാര്‍വതിയും വിഷ്ണുവും ഒന്നുതന്നെയാണെന്ന് സ്ഥാപിച്ചിരിക്കുന്ന ഉപനിഷദ് വാക്യമാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ശുക്രബ്രഹ്മര്‍ഷിയുടെ ചോദ്യത്തിന് തന്റെ പിതാവായ വ്യാസനില്‍നിന്നു ലഭിക്കുന്ന ഉത്തരമാണിത്.

‘സര്‍വദേവാത്മകോ രൂദ്ര:
സര്‍വദേവാ: ശിവാത്മക:
രുദ്രസ്യ ദക്ഷിണേ പാര്‍ശ്വേ:
രവിര്‍ ബ്രഹ്മാ ത്രയോfഗ്നയ:
വാമപാര്‍ശ്വേ ഉമാദേവീ
വിഷ്ണു: സോമോപി തേ ത്രയ:
യാ ഉമാ സാസ്വയം വിഷ്ണുര്‍-
യോ വിഷ്ണു: സ ഹി ചന്ദ്രമാ:
യേ നമസ്യന്തി ഗോവിന്ദം
തേ നമസ്യന്തി ശങ്കരം
യേfര്‍ച്ചയന്തി ഹരിം ഭക്ത്യാ
തേfര്‍ച്ചയന്തി വൃഷധ്വജം
യേ ദ്വിഷന്തി വിരൂപാക്ഷം
തേ ദ്വിഷന്തി ജനാര്‍ദനം
യേ രുദ്രം നാഭിജാനന്തി
തേ ന ജാനതി കേശവം

ശിവനില്‍ സര്‍വ്വദേവന്‍മാരും വസിക്കുന്നു. സര്‍വ്വദേവന്മാരിലും ശിവനും വസിക്കുന്നു. ശിവന്റെ വലതുവശത്ത് സൂര്യനും ബ്രഹ്മമാവും, ഗാര്‍ഹപത്യം, ദക്ഷിണം, ആഹവനീയം എന്നീ മൂന്നഗ്നികളും വസിക്കുന്നു. ഇടതുഭാഗത്ത് ഉമയും വിഷ്ണുവും സോമനും സ്ഥിതിചെയ്യുന്നു. ഇവര്‍ മൂന്നുപേരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ആരാണോ ഗോവിന്ദനെ നമസ്‌ക്കരിക്കുന്നത് അവര്‍ ശിവനെത്തന്നെയാണ് നമസ്‌കരിക്കുന്നത്. ആരാണോ വിഷ്ണുവിനെ ഭക്തിയോടെ പൂജിക്കുന്നത് അവര്‍ വൃഷധ്വജനായ ശിവനെത്തന്നെയാണ് പൂജിക്കുന്നത്. ശിവനെ ദ്വേഷിക്കുന്നവര്‍ വിഷ്ണുവിനെത്തന്നെയാണ് ദ്വേഷിക്കുന്നത്. ശിവനെ അറിയാത്തവര്‍ വിഷ്ണുവിനെയും അറിയുന്നില്ല.

‘പുല്ലിംഗം സര്‍വമീശാനം
സ്ത്രീലിംഗം ഭഗവത്യുമാ’ (രുദ്രഹൃദയോപനിഷത്ത്)

പുല്ലിംഗത്തിലുള്ള സര്‍വവും ശിവനും, സ്ത്രീലിംഗാത്മകമായ സര്‍വവും ഉയുമാകുന്നു. ഇങ്ങനെ അനേകം ഉദാഹരണങ്ങള്‍കൊണ്ടു സ്ഥാപിച്ചിരിക്കുന്നത് സര്‍വദേവതൈക്യമാണ്. ദേവീസങ്കല്പത്തെ സ്ത്രീസങ്കല്പത്തിലും ദേവസങ്കല്പത്തെ പുരുഷരൂപത്തിലും വ്യത്യസ്തവ്യക്തികളായി ധരിക്കുന്നവര്‍ക്ക് ഈ തത്ത്വം മനസ്സിലാക്കുവാന്‍ പ്രയാസമുണ്ട്. അചഞ്ചലനായ പുരുഷന്റെ വ്യാപാരശക്തിയാണ് ഉമയെന്നും, ദേവിയെന്നും വിശേഷിപ്പിച്ചിരിക്കുന്നത്.ഒരു വ്യക്തിയെക്കൂടാതെ ശക്തിയുണ്ടാകുന്നില്ല. ശക്തി വ്യക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തിക്ക് രൂപകല്പന നടത്തിയതാണ് ദേവീസങ്കല്പം. ഉപാസനാശേഷികൊണ്ട് തപസ്വികളായ ആചാര്യന്‍മാര്‍ക്ക് ഈ വ്യക്തിഭാവത്തിന് സജീവമായ സരൂപത ലഭിച്ചിട്ടുണ്ട്. വിഷ്ണു എന്ന വാക്കിന് വ്യാപനശീലത്തോടുകൂടിയവന്‍ എന്നാണല്ലോ അര്‍ഥം. ശക്തിയും അചഞ്ചലനായ പുരുഷന്റെ വ്യാപനസ്വഭാവമാണ്. ഇക്കാരണത്താല്‍ ഉമയും ശങ്കരനും വിഷ്ണുവും ഒന്നാണെന്നും തെളിയുന്നു.

‘ഉമാശങ്കരയോഗോ യ:
സയോഗോ വിഷ്ണുരുച്യതേ’

പുരുഷനും ശക്തിയും, രുദ്രനും ഉമയും ഒന്നുതന്നെയാണെന്നും, സര്‍വദേവതാഭാവങ്ങളുടെയും ദേവീ സങ്കല്‍പങ്ങളുടെയും തത്ത്വം ശിവശക്തൈ്യക്യമാണെന്നും മേല്‍പറഞ്ഞ ഉപനിഷദ് വാക്യങ്ങളിലൂടെ ധരിക്കേണ്ടതാണ്. ഗന്ധവും പുഷ്പവും പോലെയും അര്‍ഥവും വാക്കും പോലെയും, പകലും രാത്രിയും പോലെയും, നിഴലും വെളിച്ചവും പോലെയും, ശിവനും ശക്തിയും, ദേവനും ദേവിയും അഭേദ്യവ്യക്തിത്വമാണെന്ന് ധരിക്കുന്നതോടുകൂടി നാനാത്വങ്ങളില്‍ തപ്പിത്തടഞ്ഞ് തമ്മില്‍ തല്ലുന്നവര്‍ക്ക് മേല്‍പറഞ്ഞ ഉനിഷദ്‌വാക്യങ്ങളില്‍നിന്ന് ശാന്തിയും സമാധാനവും ലഭിക്കും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...