ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഇടുക്കിയിലെ പുരാതനമായ ഏക ശിവക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം

 ഇടുക്കിയിലെ പുരാതനമായ ഏക ശിവക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം


ഇടുക്കിയിലെ ഏക ശിവാലയം ഏതെന്നറിയുമോ ?
ഇടുക്കിയിലെ ഏക ശിവാലയമായ ഈ ക്ഷേത്രത്തെ കുറിച്ചാവട്ടെ ഇന്ന് ......
പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണല്ലോ ഇടുക്കി. പ്രകൃതിഭംഗിയുടെ കാര്യത്തിലായാലും കാഴ്ചകളുടെയും വെള്ളച്ചാട്ടങ്ങളുടെ കാര്യത്തിലും ഇടുക്കിയെ മറികടക്കാന്‍ ഇന്ന് കേരളത്തിൽ വേറൊരു സ്ഥലത്തിനും കഴിഞ്ഞിട്ടില്ല. അങ്ങനെയുള്ള ഇടുക്കിയിലെ പുരാതനമായ ഏക ശിവക്ഷേത്രമാണ് കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം. ആയിരത്തി അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട് ഇടുക്കിയിലെ തൊടുപുഴയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിന്. എന്നാല്‍ ചരിത്രവുമായി ബന്ധപ്പെട്ട് അധികം കഥകള്‍ ഈ ക്ഷേത്രത്തിനില്ല. ഇടുക്കി ജില്ലയിലെ തൊടുപുഴക്ക് സമീപമുള്ള കാഞ്ഞിരമറ്റത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തൊടുപുഴ ബസ് സ്റ്റാൻഡിൽ നിന്നും ഒരു കിലോമീറ്റര്‍ ദൂരമേയുള്ളു ഈ ക്ഷേത്രത്തിലേക്ക് .
തൊടുപുഴയാറിന് മുന്നില്‍ സ്ഥിതി ചെയ്യുന്ന കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രം പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമായാണ് കരുതുന്നത്. മലയോര ക്ഷേത്രമായ ഇത് നൂറ്റെട്ടു ശിവക്ഷേത്രങ്ങളില്‍ ഇടുക്കി ജില്ലയിലെ ഏക ശിവക്ഷേത്രമാണിത്. പടിഞ്ഞാറേ നടയിൽ കോൺക്രീറ്റിൽ പടുത്തുയർത്തിയ ആനക്കൊട്ടിൽ ഇടത്തരം വലിപ്പമുള്ളതു മാത്രം. അതിനോടുചേർന്നുതന്നെ കൊടിമരവും സ്ഥിതിചെയ്യുന്നു. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്. അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്. എന്നാല്‍ തൊട്ടുമുന്നീലൂടെ ഒഴുകുന്ന തൊടുപുഴയാര്‍ കോപത്തെ തണുപ്പിക്കുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ ക്ഷേത്രം നിര്‍മ്മിച്ചതിനു ശേഷം മാത്രമാണ് തൊടുപുഴയാര്‍ ക്ഷേത്രത്തിനു മുന്നിലൂടെ ഒഴുകിയതെന്ന് പറയപ്പെടുന്നു. പാർവതിസാന്നിധ്യവും ശ്രീലകത്തുണ്ടെന്നാണ് വിശ്വാസം. ക്ഷേത്രം എന്ന് നിര്‍മ്മിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ രേഖകള്‍ ലഭ്യമല്ല. വടക്കുംകൂര്‍ രാജാവിന്റെ കാലത്താണ് നിര്‍മ്മാണം നടന്നതെന്നാണ് പൊതുവായി വിശ്വസിക്കപ്പെടുന്നത്. കാടുവെട്ടിത്തെളിയിച്ചു കൃഷിക്കായി നിലം ഒരുക്കിയപ്പോള്‍ അവിടെ നിന്നും ഒരു ശിവലിംഗം കണ്ടെടുത്തുവെന്നും അവിടെ ക്ഷേത്രം നിര്‍മ്മിക്കുകയും ചെയ്തുവത്രെ. തികച്ചും കേരളീയ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടുത്തെ ദ്വാരപാലക വിഗ്രഹങ്ങളും ശ്രീകോവിലും സോപാനവുമെല്ലാം വളരെ ഭംഗിയായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ലളിതമായ നിര്‍മ്മാണ ശൈലിയാണ് ഇവിടെ പിന്തുടര്‍ന്നിരിക്കുന്നത്.ചതുരാകൃതിയിൽ പണിതീർത്ത ഇവിടുത്തെ ശ്രീകോവിലിൽ പടിഞ്ഞാറേക്ക് ദർശനം നൽകി പശുപതി കാഞ്ഞിരമറ്റത്ത് കുടികൊള്ളുന്നു. ഒരു സാധാരണ ശ്രീകോവിലിന്റെ നിർമ്മിതിയാണ്; കാഞ്ഞിരമറ്റത്ത് പുരാതന ദ്രാവിഡ-ശില്പകലാവിദ്യകൾ ഒന്നും നമ്മുക്കു കൂടുതൽ ദർശിക്കുവാൻ കഴിയില്ല. എങ്കിൽ തന്നെയും ക്ഷേത്ര ശ്രീകോവിലിലെ ദ്വാരപാലക വിഗ്രഹങ്ങളും, സോപാനപടികളും മറ്റും മനോഹരങ്ങളാണ്. ശ്രീകോവിൽ വാതിൽമാടവും, സോപാനവും പിച്ചള പൊതിഞ്ഞ് കമനീയമാക്കിയിട്ടുണ്ട്. അതുപോലെതന്നെ കല്ലിൽ തീർത്ത നാലരയടിയിലേറെ പൊക്കമുള്ള ഈ ദ്വാരപാലക വിഗ്രഹങ്ങളും പിച്ചള പൊതിഞ്ഞ് മനോഹരമാക്കിയിട്ടുണ്ട്. ഇവിടുത്തെ ശ്രീകോവിൽ ചെമ്പ് പൊതിഞ്ഞിട്ടുണ്ട്. അടുത്തക്കാലത്താണ് അതു നടന്നതെന്നു തോന്നത്തക്കവണ്ണം പുതുമയുള്ളതാണിവിടുത്തെ ശ്രീകോവിൽ മേൽക്കൂരയും താഴികകുടവും.കല്ലിൽ കെട്ടി ഉയർത്തിയ ഇവിടുത്തെ നാലമ്പലത്തിന് ഇടത്തരം വലിപ്പമേറിയതാണ്. നാലമ്പല ചുമരുകൾ സിമന്റ് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. തടിയിൽ തീർത്ത വിളക്കുമാടം നാലമ്പലഭിത്തിയോട് ചേർത്തു ഭംഗിയാക്കി പിടിപ്പിച്ചിരിക്കുന്നു. വിശേഷദിവസങ്ങളിൽ വിളക്കുമാടം തെളിയിക്കാറുപതിവുണ്ട്. നാലമ്പലത്തിന്റെ പടിഞ്ഞാറു വശത്ത് ചതുരാകൃതിയിൽ പണിതീർത്ത നമസ്കാരമണ്ഡപവും വടക്കു കിഴക്കേ നാലമ്പലത്തിൽ തിടപ്പള്ളിയും നിർമ്മിച്ചിരിക്കുന്നു. നാലമ്പലത്തിനോട് ചേർന്നുതന്നെ പടിഞ്ഞാറു വശത്ത് ബലിക്കൽപ്പുരയും നിർമ്മിച്ചിട്ടുണ്ടിവിടെ. വലിയ ബലിക്കല്ല് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇതിലാണ്. തടികൊണ്ടുള്ള അഴികളാൽ തീർത്ത ചാരുപടികളോടുകൂടിയ ബലിക്കൽപ്പുര തനതു കേരളാ ശൈലിക്കു ഉദാഹരണമാണ്. നാലമ്പലത്തിനു പുറത്തായി പ്രദക്ഷിണ വഴിയും മനോഹരമായി തന്നെ ഇവിടെ നിർമ്മിച്ചിട്ടുണ്ട്.മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ സോപാനത്തിനോട് ചേർന്ന് പടിഞ്ഞാറു വശത്ത് ചതുരാകൃതിയിൽ നമസ്കാര മണ്ഡപം പണിതീർത്തിരിക്കുന്നു. കരിങ്കൽതൂണുകളാൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ചെമ്പ് മേഞ്ഞതാണ്. നമസ്കാരമണ്ഡപത്തിൽ സോപാനത്തോട് ചേർന്നുതന്നെ നന്ദികേശ്വര പ്രതിഷ്ഠയുണ്ട്. ഈ നന്തികേശ്വര പ്രതിഷ്ഠയ്ക്കും ഭഗവാനും ഇടയിലൂടെ ആരും മറികടക്കാറില്ല. അതിനോട് ചേർന്നുതന്നെ ആൽവിളക്കും സ്ഥാപിച്ചിരിക്കുന്നു.പടിഞ്ഞാറേ നടയിൽ കോൺക്രീറ്റിൽ പടുത്തുയർത്തിയ ആനക്കൊട്ടിൽ ഇടത്തരം വലിപ്പമുള്ളതു മാത്രം. അതിനോടുചേർന്നുതന്നെ കൊടിമരവും സ്ഥിതിചെയ്യുന്നു. പടിഞ്ഞാറേനടയിൽ അതിമനോഹരമായി കോൺക്രീറ്റിൽ നിർമ്മിച്ചിരിക്കുന്ന അലങ്കാര ഗോപുരം തമിഴ്-ദ്രാവിഡീയ ശൈലിയിൽ നിർമ്മിച്ചിരിക്കുന്നതാണ്. മനോഹരങ്ങളായ ദേവ-ദേവി ശില്പങ്ങളാൽ സമ്പന്നമാണ് ഗോപുരമാളിക. ഗോപുരം നിൽക്കുന്നത് അല്പം ഉയർന്ന സ്ഥലത്താണ്. ക്ഷേത്രത്തിനുമുന്നില്‍ ആരെയും ആകര്‍ഷിക്കുന്ന അലങ്കാരഗോപുരം. നാലുനിലകള്‍, ആധുനിക രീതിയില്‍ പണിതിരിക്കുന്ന ബൃഹത്തായ ഗോപുരത്തിന്‌ തമിഴ്‌നാട്ടിലെ ക്ഷേത്രശില്‍പ്പ മാതൃക. അതിന്റെ മധ്യഭാഗത്തെ ശിവപാര്‍വതി പ്രതിമ. മഹാദേവന്റെ ശിരസ്സില്‍ നിന്നും ഗംഗയൊഴുകുന്നതും കഴുത്തിലെ സര്‍പ്പം ചലിക്കുന്നതും വിസ്മയാവഹമാണ്‌. ഗോപുരത്തിനു മുന്നില്‍ ഒരു പ്രത്യേക സ്ഥാനത്തുനിന്നുവേണം നോക്കാന്‍. പടിക്കെട്ടുകൾ കയറിചെല്ലുമ്പോൾ ആദ്യം എത്തിചേരുന്നത് പടിഞ്ഞാറേ ആനക്കൊട്ടിലിലേക്കാണ്.
അവിടെ നിന്നുതന്നെ ക്ഷേത്രേശനെ ദർശിക്കത്തക്കവണ്ണമാണ് ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നത്.
കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രത്തിൽ പ്രത്യേകപൂജകളും എഴുന്നള്ളിപ്പുകളും നടത്തുന്നു. ശിവരാത്രി ദിവസം രാത്രിയിൽ യാമപൂജയും കലശാഭിഷേകവും പതിവുണ്ട്. അതു കണ്ടുതൊഴാൻ ഭക്തർ ഉറക്കമുഴിഞ്ഞ് ക്ഷേത്രത്തിൽ ‍തങ്ങാറുണ്ട്.ധനുമാസത്തിലെ തിരുവാതിര നാളിലാണ് (മഹാദേവന്റെ ജന്മനാൾ) തിരുവാതിര ആഘോഷിക്കുന്നത്. ധനുമാസത്തിലെ തിരുവാതിരനാളിൽ വ്രതമെടുത്താൽ നെടുമാംഗല്യം ലഭിക്കുമെന്നാണ് വിശ്വാസം. തിരുവാതിരക്കു രണ്ടു ദിവസം മുൻപുതന്നെ വ്രതമെടുത്തു തുടങ്ങി അന്നേദിവസം രാവിലെ ക്ഷേത്രദർശനം നടത്തി വിവാഹിതരായ സ്ത്രീകൾ നെടുമാംഗല്യത്തിനും കന്യകകൾ നല്ല വിവാഹബന്ധത്തിനും വ്രതം നോറ്റ് തേവരേയും ദേവിയേയും പൂജിക്കുന്നു.കന്നിമാസത്തിലെ വെളുത്ത പക്ഷത്തിലെ ചതുർത്ഥിനാളാണ് (അത്തം നക്ഷത്രം) വിനായക ചതുർത്ഥി' ആഘോഷിക്കുന്നത്. അന്നേദിവസം രാവിലെ വിശേഷാൽ ഗണപതിഹോമം നടത്തുന്നു. പ്രത്യേക പൂജകൾ ഗണപതിനടയിലും ശിവക്ഷേത്രത്തിലും ഉണ്ടാവും. വൈകുന്നേരം ദീപാരാധനക്കു വിളക്കുമാടം ദീപപ്രഭയാൽ തെളിയിക്കുന്നു.കൊടിയേറിയുള്ള ഉത്സവം എട്ടുദിവസമാണ്‌. തൊടുപുഴയാറിന്റെ കടവിലാണ്‌ ആറാട്ട്‌. ആറാംദിവസത്തെ ഉത്സവ ബലിയും കൊടിമൂട്ടിലെ പറയും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്‌. അന്ന്തന്നെ അന്നദാനവും മുല്ലയ്ക്കല്‍ ക്ഷേത്രത്തിലേയ്ക്ക്‌ എഴുന്നെള്ളത്തുമുണ്ടാകും. വഴിപാടായി കാവടിയാട്ടവുമുണ്ട്‌. ഇവിടത്തെ കല്യാണമണ്ഡപവും എല്ലാ മലയാളമാസം ഒന്നാം തീയതി സാധുജനങ്ങള്‍ക്ക്‌ അഞ്ചുകിലോ അരിയും നല്‍കുന്നതുപോലുള്ള നിരവധി ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു.അകത്ത്‌ ഉപദേവതകളായി കന്നിമൂലയില്‍ ഗണപതിയും നാലമ്പലത്തിനുപുറത്ത്‌ ദക്ഷിണഭാഗത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായി അമൃതകല ശാസ്താവും വടക്കുഭാഗത്ത്‌ കിഴക്കോട്ട്‌ ദര്‍ശനമായി ദുര്‍ഗാദേവിയും കുടികൊള്ളുന്നു. കൂടാതെ പുഴക്കടവിലുള്ള മൂകാംബില്‍ ഭഗവതിയും ഉപദേവ പ്രതിഷ്ഠകളാണ്‌. ചുറ്റുമതിലിനകത്ത്‌ നാഗരാജാവും നാഗയക്ഷിയും കൂടെ ഗണപതിയുമുണ്ട്‌. ധാരയാണ്‌ പ്രധാന വഴിപാട്‌. ശനിദോഷനിവാരണത്തിനും ഗ്രഹപ്പിഴകള്‍ മാറി ഐശ്വര്യം കൈവരുന്നതിനും നൂറ്റൊന്നു കുടം ജലധാരയുമുണ്ട്‌. ഉമാമഹേശ്വര പൂജയും മൃത്യുഞ്ജയഹോമവും ഗണപതിഹോമവും കൂവളത്തില പുഷ്പാഞ്ജലിയും കൂടുതലായി നടന്നുവരുന്ന വഴിപാടുകളാണ്‌. ദേവിക്ക്‌ പട്ടുചാര്‍ത്തലും ശാസ്താവിന്‌ നെയ്‌ വിളക്കും വഴിപാടായുണ്ട്‌. കുടുംബ ഐശ്വര്യത്തിനായി അനുഷ്ഠിക്കുന്ന പ്രദോഷവ്രതത്തിന്‌ പ്രാധാന്യം ഏറിവരികയാണ്‌. മാസത്തില്‍ ഒരു ദിവസം ജലപാനം പോലുമില്ലാതെ പഞ്ചാക്ഷരീമന്ത്രം മനസ്സില്‍ ധ്യാനിച്ച്‌ കഴിയുകയും വൈകിട്ട്‌ ക്ഷേത്രത്തില്‍നിന്ന്‌ പ്രദക്ഷിണം കഴിഞ്ഞ്‌ ദീപാരാധനയ്ക്കുശേഷം കരിക്കിന്‍ വെള്ളം കുടിച്ച്‌ വ്രതം അവസാനിപ്പിക്കുന്നു. മണ്ഡലകാലത്തു തുടങ്ങി മകരവിളക്കുവരെ എല്ലാ ദിവസവും പ്രത്യേക ദീപാരാധനയുണ്ട്‌. വിനായകചതുര്‍ത്ഥിക്ക്‌ പ്രസിദ്ധമായ ആനയൂട്ടുണ്ട്‌. ഈ ദിവസം അഷ്ടദ്രവ്യഹോമവും നവരാത്രിക്ക്‌ സംഗീതസദസ്സും കുട്ടികളുടെ അരങ്ങേറ്റവും നടന്നുവരുന്നു. ധനുമാസത്തിലെ തിരുവാതിര മഹോത്സവമായി പത്തുദിവസം ആഘോഷിച്ചുവരുന്നു. ഓരോ ദിവസവും വൈകിട്ട്‌ ദീപാരാധനയ്ക്കുശേഷം സ്ത്രീകളുടെ തിരുവാതിരക്കളിയുണ്ടാകും. ഇക്കാലത്ത്‌ കുട്ടികളുടെ തിരുവാതിര അരങ്ങേറ്റവും നടക്കും. അശ്വതി നാളില്‍ കാരിക്കോട്‌ ദേവീക്ഷേത്രത്തിലേക്ക്‌ താലപ്പൊലി ഘോഷയാത്രയുണ്ട്‌. കര്‍ക്കിടകവാവ്‌ ബലിതര്‍പ്പണവും ഇവിടെ പ്രധാനമാണ് .

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...