ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം



ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം. കോഴഞ്ചേരി - മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചേരമാൻ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും[അവലംബം ആവശ്യമാണ്] ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളോടു കൂടിയതുമാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ പ്രധാനമൂർത്തി സുബ്രഹ്മണ്യനാണ്. ഹരിപ്പാട്ടുള്ളതുപോലെ രണ്ടുനിലകളോടുകൂടിയ, ചെമ്പുമേഞ്ഞ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് നിലകൊള്ളുന്നത്. ഇവിടെ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ശിവൻ ഗണപതിയോടൊത്ത്, ഭദ്രകാളി, കൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.
ചരിത്രം
ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പൻ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. പല ദാരുശില്പങ്ങളും ഇവർ വഴിപാടായി നിർമ്മിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകൾ പുരാതനലിപികളിൽ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിർമ്മാണകാലം നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല. പ്രധാന പാതയിലുള്ള പടനിലം ജംങ്ഷനിൽനിന്നും പടിഞ്ഞാറോട്ട് ക്ഷേത്രത്തിലേക്ക് വീതിയേറിയ പാതയുണ്ട്. റോഡിനു കിഴക്കു വശമുള്ള പടനിലം കരനാഥന്മാരുടെ സാന്നിദ്ധ്യത്തിൽ കായികാഭ്യാസ വേദിയായി ഉപയോഗിച്ചിരുന്നു. ഇവിടെ കിഴക്കും പടിഞ്ഞാറുമായി രാജപ്രൌഢിയെ ഓർമ്മിപ്പിക്കുന്ന രണ്ടു കളത്തട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടുഭാഗത്തിന് ‘ഒത്തവരമ്പ്‘ എന്നാണു പറഞ്ഞിരുന്നത്.
മുഖമണ്ഡപത്തിൽ ഉണ്ടായിരുന്ന ദാരുശില്പങ്ങൾ, മണ്ഡപം പുതുക്കി നിർമ്മിച്ചപ്പോൾ ആനക്കൊട്ടിലിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മുഖമണ്ഡപത്തിലും ബലിക്കല്പുരയിലുമായി അഷ്ടദിക് പാലകന്മാർ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ മുതലായ ശില്പങ്ങളുണ്ട്. ബലിക്കല്പുരയുടെ മേൽത്തട്ടിൽ രാമായണ കഥയും സന്താനഗോപാല കഥയും സ്ത്രീരൂപത്തിലുള്ള ഗണപതിയുടെ ശില്പവും (വിനായകി) ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.[അവലംബം ആവശ്യമാണ്] ശ്രീകോവിലിനു ചുറ്റുമുള്ള ശിലാരൂപങ്ങൾ അവശേഷിച്ചിട്ടുണ്ടെങ്കിലും ചുവർ ചിത്രങ്ങൾ പുനരുദ്ധാരണ സമയത്ത് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. കാലഘട്ടത്തെ സൂചിപ്പിക്കുന്ന രേഖകൾ കൊടിമരപ്പറയിൽ ഇപ്പോഴും കാണാം. കൊടിമരപ്പറയിലെ ലിഖിതം ഇപ്രകാരമാണ്
ശ്രീമാനായന്നനു സമയാ രചിത പ്രതിഷ്ഠേ
മൃത്യുഞ്ജയ തന്ത്രിവരേണ്യകേതു
പിണാരുണേ ശുഭദിനേശിശുരാഷ്ട്രനാമോ
ദേവോ ഗുഹോ കലിത സ്തുതി സ്തൌ’
രാജവാഴ്ചക്കാലത്ത് ഉത്തമമായ മുഹൂർത്തത്തിൽ മൃത്യുഞ്ജയനെന്ന തന്ത്രി ചെറിയനാട്ട് ബാലസുബ്രഹ്മണ്യ സ്വാമിയെ ഭക്തജനങ്ങൾക്ക് കലിയുഗകാലത്ത് സ്തുതിച്ച് വാഴ്ത്തുന്നതിനു വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. മേൽ ശ്ലോകത്തിലെ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തിൽ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നത്.[അവലംബം ആവശ്യമാണ്]കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല. തൃശൂരിനടുത്ത് കണയന്നൂർ ദേശത്ത് ഊമൻപള്ളിമനയുടേയും കൈസ്ഥാനം ചെറിയനാട്, കുമാരമംഗലത്ത്, കിഴക്കേടത്ത് മൂസ്സതന്മാരിലും നിക്ഷിപ്തമായിരുന്നു. പൂജാദികാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി മൂത്തേടത്ത് മഠം, വടുകത്തിൽ മഠം, നെടുവേലിൽ മഠം, പുലിമുഖത്ത് മഠം മുതലായ ഊരായ്മക്കാരേയും വിളക്കെടുക്കുന്നതിനും മാലകെട്ടുന്നതിനും അകത്തടിച്ചു തളിക്കുന്നതിനും ചെമ്പകശ്ശേരിൽ ഉണ്ണിമാരേയും താന്ത്രികച്ചുമതല താഴമൺ മഠം തന്ത്രികളേയും രാജാവ് ഏൽപ്പിച്ചിരുന്നു. കരമൊഴിവായിക്കിട്ടിയതും നാട്ടുകാർ സംഭാവന ചെയ്തതുമായി വളരെയേറെ ഭൂസ്വത്തുക്കളും, വെള്ളിയിലും സ്വർണ്ണത്തിലും ഉള്ള തിരുവാഭരണങ്ങളും ഉണ്ടായിരുന്നു. കാലാന്തരത്തിൽ ഭൂസ്വത്തിൽ നിന്നുമുള്ള വരുമാനം നാമമാത്രമായിത്തീരുകയും ക്ഷേത്രത്തിലെ നിത്യനിദാനങ്ങൾക്കു പോലും മതിയാകാതെ വരികയും ചെയ്തപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി ക്ഷേത്രം ദേവസ്വം ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിക്കുകയും തുടർന്ന് ദേവസ്വം അധീനതയിൽ ആകുകയും ചെയ്തു. നാട്ടുകാർ ചേർന്ന് ‘ശ്രീ സുബ്രഹ്മണ്യ സേവാസംഘം‘ എന്നൊരു സംഘടന ഉണ്ടാക്കുകയും ദേവസ്വം ബോർഡിന്റെ സഹായത്തോടെ ആനക്കൊട്ടിൽ, അലങ്കാരഗോപുരം, കിഴക്കേ അമ്പലം, ഉപദേവന്മാരുടെ ക്ഷേത്രങ്ങൾ, ചുറ്റുമതിൽ മുതലായവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പുനഃരുദ്ധാരണത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും ഘട്ടത്തിൽ നടത്തിയ സപ്താഹയജ്ഞത്തിന്റെ സമാപനദിവസം നടന്ന അന്നദാനത്തിന്റെ തുടർച്ചയായി എല്ലവർഷവും ഇടവ മാസത്തിൽ സപ്താഹയജ്ഞവും അന്നദാനസദ്യയും നടന്നു വരുന്നു. ഇപ്പൊൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശാനുസരണം ഒരു ഉപദേശകസമിതി ക്ഷേത്രവികസനപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.
പ്രധാന ആഘോഷങ്ങൾ
പുറപ്പാട്
സ്കന്ദഷഷ്ടി
തൈപ്പൂയ കാവടിയാട്ടം
ശിവരാത്രി
വിഷു ഉരുളിച്ച
പ്രതിഷ്ഠാ വാർഷികം
നിറപുത്തരി
ശ്രീകൃഷ്ണ ജയന്തി
വിനായക ചതുർഥി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...