ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

തിരുവാലൂർ മഹാദേവക്ഷേത്രം




തിരുവാലൂർ മഹാദേവക്ഷേത്രം
എറണാകുളം ജില്ലയിൽ ആലുവായ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഒരു മഹാദേവക്ഷേത്രമാണ് തിരുവാലൂർ ശിവക്ഷേത്രം. പരശുരാമനാൽ സ്ഥാപിതമായ നൂറ്റെട്ട് മഹാദേവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം. ആലുവ പട്ടണത്തിൽ നിന്നും ഏകദേശം പത്തു കിലോമീറ്റർ പടിഞ്ഞാട്ട് മാറി ആലുവ വരാപ്പുഴ വീഥിയിൽ ആലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയിൽ തിരുവാലൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ആദ്യകാലത്ത് ഉളിയന്നൂർ ഗ്രാമക്കാരുടേതായിരുന്നൂ ക്ഷേത്രം. ഇപ്പോൾ അതിൽ മംഗലപ്പിള്ളി, ഞ്യാറ്റേൽ എന്നീ രണ്ട് ഇല്ലക്കാരേ അവശേഷിക്കുന്നുള്ളൂ.
ഐതിഹ്യം
ഐതിഹ്യമാലയിൽ പറയുന്ന കാലടിയിൽ ഭട്ടതിരി മരണമടഞ്ഞത് തിരുവാലൂർ മഹാദേവ ക്ഷേത്രത്തിൽ വച്ചാണ്. യക്ഷിയിൽ നിന്നും ശാപമേറ്റ കാലടി ഭട്ടതിരി, ശാപമോക്ഷം ലഭിക്കാൻ തിരുവാലൂർ ക്ഷേത്രത്തിലെത്തുകയും അവിടെ ക്ഷേത്രക്കുളത്തിനടുത്ത് വീണു മരിക്കുകയുമായിരുന്നു. അദ്ദേഹം ചക്രശ്വാസം വലിച്ചു ചുറ്റിത്തിരിഞ്ഞു നിലത്തുനിന്നു മേല്പോട്ടു പൊങ്ങിയപ്പോൾ മരണവേദനയോടുകൂടി ചാടിക്കടിച്ചിട്ടുള്ള പാടുകൾ ഇന്നും തിരുവാലൂർ കുളപ്പുരയുടെ തട്ടിന്റെ തുലാങ്ങളിന്മേലും മറ്റും കാണുന്നുണ്ട്.
സൂര്യകാലടി
ഒരു യക്ഷിയുടെ ഉഗ്രശാപം നിമിത്തമാണ് കാലടി ഭട്ടതിരി തിരുവാലൂരിൽ ക്ഷെത്രേശനെ തൊഴാൻ എത്തിയത്. തൻറെ പിതാവിനെ വശീകരിച്ച് കൊന്ന യക്ഷിയെ ആവാഹന പ്രക്രിയയിലൂടെ ഹോമിച്ചു കൊല്ലാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി ഉറുമ്പുകളെ നെയ്യിൽ ഹോമിച്ചുകൊണ്ട് അദ്ദേഹം തുടക്കമാരംഭിച്ചു. ഒടുവിൽ പ്രത്യക്ഷരായ യക്ഷിയും ഗന്ധർവനും കാലടി ഭട്ടതിരിയെ ശപിച്ചു കൊണ്ട് ഹോമകുണ്ഡത്തിൽ ഭസ്മമായി. ഇന്നേയ്ക്കു നാൽപ്പത്തൊന്നു ദിവസം ചക്രശ്വാസം വലിച്ച് അങ്ങ് മൃതപ്പെടും. അതി ദയനീയ മായിരിക്കും അങ്ങയുടെ അന്ത്യം, എന്നായിരുന്നു ശാപം. അതിനു പരിഹാരം പറഞ്ഞത് നാൽപ്പത്തൊന്നാം നാളിനകം തിരുവാലൂർ ചെന്ന് ശിവനെ തൊഴണം. ഏതായാലും തിരുവാലൂർ പോയി തൊഴാം എന്നദ്ദേഹം തീർപ്പാക്കി അത്യാവശ്യസാധനങ്ങളൊതുങ്ങുന്ന ഭാണ്ഡവുമായി തിരുവാലൂരിലേയ്ക്കു യാത്ര തിരിച്ചു. നടന്നും അലഞ്ഞുമായിരുന്നു പട്ടേരിയുടെ യാത്ര. നാൽപ്പത്തൊന്നാം ദിവസംതന്നെ അദ്ദേഹം തിരുവാലൂരെത്തി. ഇനി ബിംബം കണ്ടു തൊഴണം. അതിനായുള്ള ദേഹശുദ്ധിക്കുവേണ്ടി അദ്ദേഹം ക്ഷേത്രക്കുളത്തിലിറങ്ങി സ്നാനം ചെയ്യാൻ തുടങ്ങി.
പക്ഷെ തിരുവാലൂർ ക്ഷേത്രത്തിൽ തലേദിവസം ഒരശരീരിയുണ്ടായി- "നാളെ ഇവിടെ ഒരു അപമൃത്യു സംഭവിക്കും. അതിനാൽ മൂന്നേമുക്കാൽ നാഴിക പകലിനു മുമ്പ് അത്താഴപൂജയും കഴിഞ്ഞ് എല്ലാവരും പൊയ്ക്കൊള്ളണം. അതിൻ പ്രകാരം പിറ്റേന്ന് പൂജകളെല്ലാം തീർത്തിട്ട് പൂജാരി നടകളെല്ലാമടച്ച് ഗോപുരവും പൂട്ടി പോയി. ഭട്ടതിരിയെത്തിയപ്പോൾ ഉച്ച കഴിഞ്ഞിരിക്കുന്നു. പട്ടേരി കുളി കഴിഞ്ഞ് പടിഞ്ഞാറെ ഗോപുരവാതിലിലെത്തി, അപ്പോൾ കലാശലായ മൂത്ര ശങ്ക തോന്നിയതിനാൽ അതു തീർത്ത് വീണ്ടും കുളിക്കാനായി പോയി. അങ്ങനെ പലതവണ ആവർത്തിച്ചു. ഒടുവിൽ മൂത്രം പോകാനുള്ള വിഷമതയായി. അതോടെ നടക്കാൻ വയ്യാതായി ഗോപുരവാതിൽക്കൽ വീണു. മരണപരാക്രമത്തോടുകൂടി കട്ടിളയുടെമേൽ കടിച്ചുതൂങ്ങിയും വിഴുമ്പോൾ അടിപ്പടിയിൽ മുട്ടുകുത്തുകയും പലതവണ തുടർന്നു. അവസാനം പടിഞ്ഞാറെ ഗോപുരത്തിൻറെ വടക്കുപുറത്തെ തിണ്ണയിൽ കിടന്ന് ചക്രശ്വാസം വലിക്കുന്നതിനിടയിൽ വളരെ ദയനീയതയോടെ പട്ടേരി പലതും പുലമ്പി കൂട്ടത്തിൽ പട്ടേരി ക്ഷേത്രേശനെ ശപിച്ചു ഈ ക്ഷേത്രം ഇടിവെട്ടേറ്റു നശിക്കട്ടെ എന്ന്. ക്ഷേത്രത്തിനുള്ളിലെ ചെമ്പകം ഉണങ്ങുന്ന കാലത്ത് ശാപമോക്ഷമുണ്ടാകുമെന്നും പട്ടേരി പുലമ്പി അദ്ദേഹം മരിച്ചു.
പട്ടേരിയുടെ ദുർമരണ ത്തെത്തുടർത്ത് കുറേ വർഷങ്ങളോളം ക്ഷേത്രം കഷ്ടസ്ഥിതിയിലായിരുന്നു. ശാപം കിട്ടിയ തേവർ എന്നുപോലും ഭഗവാന് വിളിപ്പേരുണ്ടായി. എന്നാൽ ചെമ്പകം ഉണങ്ങുകയും ശ്രീലകം പിളരുകയും ചെയ്തതോടെ ശ്രീപരമേശ്വരൻ ശാപമുക്തനായി എന്ന് വിശ്വസിക്കപ്പെടുന്നു. അങ്ങനെ പട്ടേരിയുടെ ശാപം അർത്ഥവത്തായി. കൊല്ലവർഷം 1000 - 1055 നും ഇടയ്ക്ക് ഇടിവെട്ടി ശ്രീകോവിലിൻറെയും ഗർഭഗൃഹത്തിൻറെയും ഭിത്തി പിളർന്ന് ശിവബിംബത്തിൽ ക്ഷതങ്ങളുണ്ടായി. അതിൻറെ അടയാളമായി ശിവലിംഗത്തിനു മുകളിൽ വടക്കു പടിഞ്ഞാറു ഭാഗത്തായി ഒരു ചെറിയ കഷണം അടർന്നു കാണുന്നുണ്ട്.
ക്ഷേത്രനിർമ്മിതി
സാമാന്യം വിസ്താരമുള്ള വൃത്താകൃതിയിലുള്ള ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായിട്ടാണ് പ്രതിഷ്ഠ. അഗ്നിലിംഗമായിട്ടാണ് പ്രതിഷ്ഠ നടത്തിയിരിക്കുന്നത്. ആയതിനാൽ അഭിഷേകങ്ങളൊന്നും തന്നെയില്ല.
ഉത്സവം
ക്ഷേത്രത്തിൽ ഉത്സവം എട്ട് ദിവസമാണ്. കണി കണ്ട് കൊടി ഇറക്കണമെന്നാണ് ആചാരം. ക്ഷേത്രത്തിലെ മേൽശാന്തി, മണ്ഡപത്തിൽ ഇരുന്ന് ദേവനെ പ്രതിനിധീകരിച്ച് ഊണു കഴിക്കുന്ന അഷ്ടമി ഊട്ട് എന്ന ചടങ്ങ് തിരുവാലൂരിൽ മാത്രമുള്ളതാണ്.
ഉപദേവതകൾ
ശ്രീകോവിലിന് അടുത്ത് തെക്കുഭാഗത്തുള്ള ഗണപതി പ്രതിഷ്ഠയൊഴിച്ച് മറ്റ് ഉപദേവതകൾ ഒന്നുമില്ല.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

ഹൈന്ദവപ്രശ്നോത്തരി,,ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവപ്രശ്നോത്തരി, ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍* ================================================ Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...