ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം

നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ പാണവള്ളിയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം ശിവക്ഷേത്രം. നൂറ്റെട്ട് ശിവാലയ സോത്രത്തിൽ രണ്ടു ചേർത്തല-കളെപ്പറ്റി പരാമർശിക്കുന്നുണ്ട്, അതിലൊന്നാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം. രണ്ടാമത്തേത് വേളോർവട്ടം മഹാദേവക്ഷേത്രമാണ്.കഥകളിയ്ക്കു പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രം കൂടിയാണ് നാല്പത്തെണ്ണീശ്വരം. വർഷത്തിൽ മിക്ക ദിവസങ്ങളിലും നാല്പത്തെണ്ണീശ്വരന്റെ തിരുമുമ്പിൽ കഥകളി വഴിപാട് നടത്താറുണ്ട്. പാണാവള്ളി നല്പത്തെണ്ണീശ്വരം ക്ഷേത്രം നാല്പത്തിഎട്ടു ഇല്ലാക്കാരുടെ വക ആയിരുന്നു. നാല്പത്തെട്ട് ഇല്ലക്കാർക്ക് അധികാരസ്ഥാനം ഉണ്ടായിരുന്നതിൽ ക്ഷേത്രം നാല്പത്തെണ്ണീശ്വരം എന്നും ക്ഷേത്രേശൻ നാല്പത്തെണ്ണീശ്വരത്തപ്പൻ എന്നും അറിയപ്പെട്ടു പോന്നു. ഈ നാല്പത്തെട്ട് ഊരളർമാർ ആരൊക്കെയായിരുന്നെന്നും അവരുടെ മന ഏതൊക്കെയായിരുന്നു എന്നും കണ്ടത്തേണ്ടിരിക്കുന്നു. ഇതിൽ പല ബ്രാഹ്മണ കുടുംബങ്ങളും അന്യം നിന്ന് പോയിരിക്കുന്നു. തുടർന്ന് വടക്കുംകൂർ-കൊച്ചി രാജാധികാരങ്ങൾ ക്ഷേത്രഭരണം കൈയ്യാളുകയും പിന്നീട് അഞ്ചുകൈമൾക്ക് ക്ഷേത്ര കൈമൾ സ്ഥാനം കിട്ടുകയും ചെയ്തു.വേമ്പനാട്ടുകായലിനു പടിഞ്ഞാറുഭാഗത്തായി ചേർത്തല പാണാവള്ളിയിലാണ് നാല്പത്തെണ്ണീശ്വരം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേശനാഥനു ഉതകുംവണ്ണം പ്രൗഢഗംഭീരമായിതന്നെ ക്ഷേത്ര നിർമ്മാണം നടത്തിയിരിക്കുന്നു. ദ്രാവിഡീയ-കേരളാ ശില്പ വൈദഗ്ധ്യം നമ്മുക്ക് ഇവിടെ കാണാം. പണ്ട് മഹാക്ഷേത്രമായി പരിലസിച്ചിരുന്നു വെന്ന് ഇവിടുത്തെ ക്ഷേത്ര നിർമ്മാണം കണ്ടാൽ മനസ്സിലാക്കാം. ഏകദേശം 1500 വർഷങ്ങൾക്ക് മുൻപുതന്നെ മഹാക്ഷേത്രമായി പരിലസിച്ചിരുന്നുവത്രെ. അങ്ങനെ നോക്കുമ്പോൾ രണ്ടാം ചേരസാമ്രാജ്യത്തിന്റെ സംഭാവനയാവാം ക്ഷേത്ര സമുച്ചയം. എന്തായാലും ക്ഷേത്ര പ്രശസ്തിക്ക് ഉതകുന്നവണ്ണമുള്ള നിർമ്മാണ ശൈലിയും ഗാംഭീരവും ക്ഷേത്രത്തിനു ഇന്നുമുണ്ട്. ഒരുകാലത്ത് 48 ഇല്ലക്കാരുടെ സ്വന്തമായിരുന്നുവത്രേ നാല്പത്തെണ്ണീശ്വരം ക്ഷേത്രം. അന്ന് തുടങ്ങിവെച്ച പല ആചാരങ്ങളും ഈ ക്ഷേത്രത്തെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും മാറ്റിനിർത്തുന്നു.
ചതുരാകൃതിയിൽ ഇരുനിലയിലായി പണിതീർത്ത പുണ്യ ശ്രീകോവിലാണ് ഇവിടുത്തേത്. രണ്ടാം കുലശേഖരന്മാരുടെ കാലത്തു നിർമ്മിക്കപ്പെട്ട മനോഹരമായ സൃഷ്ടികളിൽ ഒന്ന്. കിഴക്കോട്ട് ദർശനം നൽകി ശ്രീ നാല്പത്തെണ്ണീശ്വരത്തപ്പൻ ഇവിടെ ശിവലിംഗ രൂപത്തിൽ കിരാതമൂർത്തിയായി ദർശനം നൽകുന്നു. കരിങ്കല്ലും മണ്ണും ചേർത്ത് നിർമ്മിച്ചിരിക്കുന്ന ശ്രീകോവിലിന്റെ ഭിത്തിയിലെ കരവിരുതുകൾ അതിന്റെ ഭംഗികൂട്ടുന്നു. ചെമ്പുമേഞ്ഞതാണ് ഇവിടുത്തെ ശ്രീകോവിൽ. നാല്പത്തെണ്ണീശ്വര മഹാദേവ ക്ഷേത്രത്തിലെ നാലമ്പലത്തിനുള്ളിൽ കിഴക്കേ സോപാനത്തിനു കിഴക്കു വശത്തായി നമസ്കാര മണ്ഡപം നിലകൊള്ളുന്നു. ചതുരാകൃതിയിൽ പണിതീർത്തിരിക്കുന്ന നമസ്കാര മണ്ഡപം തനതു കേരളാശൈലിക്ക് ഉദാത്തമായ ഉദാഹരണമാണ്. അടിത്തറയും തൂണുകളും കരിങ്കല്ലിൽ നിർമ്മിച്ചിരിക്കുന്ന മണ്ഡപത്തിന്റെ മുകൾഭാഗം ചമ്പു മേഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ നന്ദികേശ്വര പ്രതിഷ്ഠ ഇതിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
കല്ലിൽ പടുത്തുയർത്തിയ ഇവിടുത്തെ നാലമ്പലം വളരെ വിസ്താരമേറിയതാണ്. നാലമ്പലഭിത്തികൾ കുമ്മായവും സിമന്റു കൊണ്ട് മിനുസപ്പെടുത്തിയിട്ടുണ്ട്. നാലമ്പലത്തിന്റെ കിഴക്കുവശത്ത് നമസ്കാരമണ്ഡപവും വടക്കു കിഴക്കേ മൂലയിൽ കിണറും പണിതീർത്തിരിക്കുന്നു. ബലിക്കൽപ്പുരയോട് ചേർന്നതാണ് ഇവിടുത്തെ നാലമ്പലം. മിനുസമേറിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്ന നാലമ്പലത്തിനുള്ളിലായി തെക്കു-കിഴക്കു മൂലയിൽ തിടപ്പള്ളിയും പണികഴിപ്പിച്ചിരിക്കുന്നു. നാലമ്പലത്തിന്റെ പുറംഭിത്തിയിൽ വിളക്കുമാടം പണിതീർത്തിട്ടുണ്ട്. ശിവരാത്രിക്കും മറ്റു വിശേഷ ദിവസങ്ങളിലും വിളക്കുമാടത്തിലെ തിരികൾ തെളിയിക്കാറുണ്ട്. കിഴക്കേനടയിൽ വലിപ്പമേറിയ ആനക്കൊട്ടിൽ ഗതകാലസ്മരണകൾ അയവിറക്കി നിലകൊള്ളുന്നു. വലിപ്പമേറിയ ഉരുളൻ തൂണുകളാൽ സമ്പന്നമാണ് നാല്പത്തെണ്ണീശ്വരത്തെ ആനക്കൊട്ടിൽ. കുംഭമാസത്തിലെ രോഹിണിനാളിൽ ദേശനാഥനെ കണ്ടു വണങ്ങാൻ എത്തുന്ന മറ്റുദേവി-ദേവന്മാരുമായി കൂടിയെഴുന്നള്ളത്ത് നടക്കുന്നത് ഈ ആനക്കൊട്ടിലിലാണ്. അതുപോലെതന്നെ വളരെ വിശാലമായ ക്ഷേത്ര മതിലകമാണിവിടുത്തേത്. ക്ഷേത്രത്തിനകത്തു വടക്കുവശത്തായി ഊട്ടുപുരയും ദേവസ്വം ഓഫീസും നിലകൊള്ളുന്നു. ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തായി വിശാലമായ ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു.
പ്രതിഷ്ഠകൾ
തിരുനാല്പത്തെണ്ണീശ്വരത്തെ പ്രധാന പ്രതിഷ്ഠ. കിരാത മൂർത്തി. സർവ്വാഭിഷ്ട ദ്ദയകനായി കിരാതമൂർത്തിയായി സങ്കല്പത്തിലുള്ള ചുരുക്കം ചില മഹാദേവ ക്ഷേത്രങ്ങളിലൊന്നാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരം. പൃഥയുടെ പുത്രനായ പാർത്ഥന് പാശുപതം കൊടുത്തനുഗ്രഹിച്ചതുപോലെ പ്ര്യഥിയുടെ പുത്രന്മാരായ നമ്മളേയും കിരാത മൂർത്തി അനുഗ്രഹിക്കുമെന്നാണ് ഇവിടുത്തെ വിശ്വാസം.
ഉപദേവന്മാർ
ഗണപതി
ദുർഗ്ഗ ദേവി
ചൊവ്വാഭഗവതി
വരാഹമൂർത്തി
അയ്യപ്പൻ
നാഗരാജാവ്
നാഗയക്ഷി
രക്ഷസ്സ്
പഞ്ചപൂജാവിധികളും മൂന്നുശീവേലികളും പടിത്തരമായുള്ള മഹാക്ഷേത്രമാണ് നാല്പത്തെണ്ണീശ്വരം. പുലർച്ചേ അഞ്ചുമണിയ്ക്ക് നടതുറക്കുകയും ഉച്ചയ്ക്ക് 11-മണിയ്ക്ക് അടച്ചുകഴിഞ്ഞാൽ വൈകിട്ട് 5-മണിക്ക് ദീപാരാധനയ്ക്കുമുൻപായി വീണ്ടും നടതുറന്ന് രാത്രി 8-മണിയോടെ അത്താഴശീവേലിക്കു ശേഷം നട അടയ്ക്കുന്നു. നാല്പത്തെണ്ണീശ്വരന്റെ പ്രധാന ഇഷ്ട വഴിപാട് കഥകളി ആണ്. വഴിപാടായി കഥകളി നടത്താറുള്ള കേരളത്തിലെ രണ്ടു ക്ഷേത്രങ്ങളിൽ ഒന്നാണിത്. രണ്ടാമത്തേത് തിരുവല്ല ശ്രീവല്ലഭ ക്ഷേത്രമാണ്. ക്ഷേത്രത്തിൽ കഥകളി നടത്തുന്നത് കിഴക്കേ ആനക്കൊട്ടിലിലാണ്. പ്രധാനമായും ദക്ഷയാഗമോ, കിരാതം കഥയോ ആണ് നടത്താറുള്ളത്. ഉത്സവ കാലങ്ങളിൽ ഈ കഥകൾ നിർബന്ധമായ പടിത്തരവുമാണ്.
തിരുവുത്സവം
തിരുവുത്സവം കുംഭമാസത്തിൽ (ഫെബ്രുവരി - മാർച്ച്) തിരുവാതിര നക്ഷത്രം ആറാട്ടായി വരത്തക്കവിധം എട്ട് ദിവസം കൊണ്ടാടുന്നു. ഒന്നാം ദിവസം ഉത്തൃട്ടാതി നക്ഷത്രത്തിൽ മഹാദേവക്ഷേത്ര നടയിൽ തൃക്കൊടിയേറി ആരംഭിക്കുന്ന തിരുവുത്സവം എട്ടാംദിവസം ആറാട്ടോടുകൂടി സമാപിക്കുന്നു. കൊടിപ്പുറത്തു വിളക്കു വെച്ചു കഴിഞ്ഞുള്ള എല്ലാ ദിവസങ്ങളിലും രാവിലെയും സന്ധ്യക്കും കാഴ്ചശീവേലി എഴുന്നള്ളിപ്പുകളും; രാത്രിയിൽ ശ്രീഭൂതബലിയും വിളക്ക് എഴുന്നള്ളിപ്പുകളും ഉണ്ടായിരിക്കും. അഞ്ചാം ദിവസം മുതൽ കരക്കാരുടെ നേതൃത്വത്തിൽ പ്രത്യേക എഴുന്നള്ളിപ്പുകളും ഉണ്ടാവാറുണ്ട്. പ്രസിദ്ധമായ രോഹിണിനാളിലെ കൂടിയെഴുന്നള്ളത്ത് ആറാം ഉത്സവ ദിവസം ആണ് നടത്തുന്നത്. ദേശനാഥനെ കണ്ടു വണങ്ങാൻ ഊരാളിപറമ്പത്ത് ശാസ്താവു തുടങ്ങി നിരവധി ദേവി-ദേവന്മാർ നാല്പത്തെണ്ണീശ്വര സന്നിധിയിൽ എത്തിച്ചേരും. തുടർന്നുള്ള കൂടിയെഴുന്നള്ളത്തും യാത്രാമൊഴിയും, ആതിഥേയാനായ നെല്പത്തെണ്ണീശ്വരൻ പാർവ്വതീ സമേതനായി അനുവാദം കൊടുക്കുന്നതും കണ്ടുതൊഴാൻ ഭക്തജന സഹസ്രം സാക്ഷിയാകും. അഞ്ചു കൈമൾ അകമ്പടി സേവിച്ചുള്ള മകയിരം എഴുന്നള്ളത്തും പള്ളിവേട്ടയും ഏഴാം ദിവസമായ മകയിരം നാൾ രാത്രിയിലാണ്. ആനയുടെ കുടമണികൾ അഴിച്ചുവെച്ച്, ശബ്ദമുണ്ടാക്കാതിരിക്കുവാൻ ചങ്ങല മുറുക്കി കെട്ടിയാണ് നായാട്ടിനെഴുന്നള്ളുന്നത്. ക്ഷേത്ര തന്ത്രം പുലിയന്നൂർ മനയ്ക്ക് നിക്ഷിപ്തമാണ്. പണ്ട് താഴ് മണിനു അവകാശമുണ്ടായിരുന്നതായി പഴമ. ഉത്സവസമയത്ത് 24-മണിക്കൂറും ക്ഷേത്രത്തിൽ വിവിധ പരിപാടികൾ ഉണ്ടായിരിക്കും. നാല്പത്തെണ്ണീശ്വരനു പ്രീയമായ കഥകളി വഴിപാട് നിർബന്ധം. കഥയിൽ ഭഗാവന്റെ സാന്നിധ്യത്തിനു പ്രാധാന്യം വരുംവണ്ണം കഥ കിരാതമോ ദക്ഷയാഗമോ ആവും പതിവ്.
ഐതിഹ്യം
കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. പരശുരാമ പ്രതിഷ്ഠിതമായ നാല്പത്തെണ്ണീശ്വരത്തപ്പൻ ഇവിടെ കിരാതമൂർത്തിയായി കുടികൊള്ളുന്നു എന്നാണ് വിശ്വാസം. പരശുരാമ പ്രാതിഷ്ഠിതമെന്നു കരുതുമ്പോഴും ഖരമഹർഷിയാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് മറ്റൊരു ഐതിഹ്യം. പാണ്ഡവരുടെ വനവാസക്കാലത്ത് കൂടുതൽ ആയോധന വിദ്യകളും ശക്തിയും കൈവരാനായി പശുപതിയെ മനസ്സിൽ ധ്യാനിച്ച് തപസ്സാരംഭിച്ചുവെന്നു മഹാഭാരതം. അർജ്ജുനനിൽ സംപ്രീതനായ ഭഗവാൻ, ദേവീസമേതം കാട്ടാളവേഷത്തിൽ അർജ്ജുനനെ പരീക്ഷിക്കുകയും തുടർന്ന് കിരീടിക്ക് പാശുപതാസ്ത്രം സമ്മാനിച്ച് അനുഗ്രഹിക്കുകയും ചെയ്തു. അർജ്ജുനന് പാശുപതം കൊടുത്ത് അനുഗ്രഹിച്ച കിരാതമൂർത്തി സങ്കല്പമാണ് പാണാവള്ളി നാല്പത്തെണ്ണീശ്വരത്തെന്നു ഐതിഹ്യം. പാണ്ഡവർ ദേശാടനത്തിനിടയിൽ ഇവിടെ വരികയുണ്ടായന്നും വളരെ നാൾ ഇവിടെ താമസിച്ചിരുന്നുവെന്നും അങ്ങനെ 'പാണ്ഡവർ വെളിയായി' അന്ന് അറിയപ്പെട്ട ഈ ദേശം പിന്നീട് പാണാവള്ളിയായി എന്നാണ് ഐതിഹ്യം. അർജ്ജുനന് പാശുപതാസ്ത്രം നൽകി അനുഗ്രഹിച്ച കിരാതമൂർത്തിയുടെ ഇവിടുത്തെ സാന്നിധ്യം മനസ്സിലാക്കിയ ഖരമഹർഷി, കിരാതമൂർത്തീ സങ്കല്പത്തിൽ ശിവപ്രതിഷ്ഠ നടത്തി നാല്പത്തെണ്ണീശ്വരത്തപ്പനെ പൂജിച്ചിരുന്നുവത്രേ.
ക്ഷേത്രത്തിലെത്തിചേരാൻ
ചേർത്തല പാണാവള്ളിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ചേർത്തലയിൽ നിന്നും തൈക്കാട്ടുശ്ശേരി വഴി അരൂരിനുള്ള യാത്രാ മദ്ധ്യേയാണ് പാണാവള്ളി. പാണാവള്ളിയിൽ നിന്നും ഏകദേശം ഒരു കിലോമീറ്റർ പടിഞ്ഞാറു മാറി ക്ഷേത്രം സ്ഥിതിചെയ്യുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

ഹൈന്ദവപ്രശ്നോത്തരി,,ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവപ്രശ്നോത്തരി, ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍* ================================================ Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...