ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മയിൽ വാഹനം



മയിൽ വാഹനം
ശിവന്റെയും പരാശക്തിയുടേയും പുത്രൻ. എന്നാൽ നിത്യബ്രഹ്മത്തിന്റെയും പ്രകൃതിതത്വത്തിന്റെയും സംയോഗ ഫലം. അതാണ് യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശക്തി. എന്തിനേയും അതിജീവിയ്ക്കുവാനുള്ള കഴിവ് കാലക്രമേണ നേടിയെടുക്കുന്ന നമ്മുടെ സ്വന്തം "ഇമ്മ്യൂൺ സിസ്റ്റം". സിരകളാകുന്ന വള്ളിയുടെയും ഇന്ദ്രീയങ്ങളുടെ രാജാവിന്റെ പുത്രി ദേവയാനിയുടേയും പ്രിയതമൻ. നിത്യകുമാരനാണ് സാക്ഷാൽ ശ്രീ മുരുകൻ എന്നു നാം കണ്ടു കഴിഞ്ഞു. അഞ്ജാനമാകുന്ന ശൂരപത്മാസുരനെ വധിയ്ക്കുന്ന ജ്ഞാന മൂർത്തി. അജ്ഞാനമാകുന്ന അന്ധകാരത്തിന്റെ അന്തകനായ ത്രികാല ജ്ഞാനി.... വർണ്ണീച്ചാലും വർണ്ണിച്ചാലും തീരില്ല... ശ്രീമുരുകന്റെ മാഹാത്മ്യം.
എല്ലാം ശരി തന്നെ. എന്നാൽ മയിൽ?
പ്രണവം.... പ്രണവത്തിലേറിയാണ് ദേവ സേനാനയകൻ സഞ്ചരിയ്ക്കുന്നത്. പച്ച കലർന്ന നീല നിറത്തിന്റെ വൈവിദ്ധ്യങ്ങളിലൂടെ കടും നീലയിലെത്തുന്ന പ്രണവം പീലിവിരിച്ച മയിലിനു തുല്യമാണ്. ആയിരം കണ്ണുകളിൽ നിന്നും ചെറു ബിന്ദുവിലെത്തുമ്പോൾ ഓം എന്ന അക്ഷരത്തിനു തുല്യമായ രൂപത്തിൽ എത്തിച്ചേരുന്നു. ആയിരക്കണക്കിനു വർണ്ണാഭമായ ദൃശ്യങ്ങളിൽ നിന്നും ക്രമേണയുള്ള ഏകാഗ്രതയിലേയ്ക്കുള്ള മാർഗ്ഗം. മയിലിന്റെ കാലിലെ സർപ്പം മായയും. മായയെ അതിജീവിച്ച ഏകാഗ്രതയാണ് പ്രണവത്തിലേയ്ക്കുള്ള മാർഗ്ഗം. പ്രണവം പ്രാണന്റെ ആധാരം കൂടിയാണ്. മായയെ അതിജീവിച്ച ജീവാത്മാവിന് വർണ്ണാഭമായ ഒരു പുതു ലോകം പീലി വിടർത്തുന്നു എന്ന തത്വം കൂടിയാണ് മയിൽ വാഹനത്തിലൂടേ നമ്മെ പഠിപ്പിക്കുവാൻ ശ്രമിയ്ക്കുന്നത്. ഒരു ചെറു ബിന്ദുവിൽ നിന്നും ഉത്ഭവിച്ച് സഹസ്രകോടിയിലെത്തിയ പ്രപഞ്ചത്തിന്റെ പ്രതീകം കൂടിയാണ് മയിൽ. ഇന്ന് മഹാ വിസ്ഫോടനം അഥവ "ബിഗ് ബാങ്ൻഗിന്റെ" ചിത്രീകരണം ശ്രദ്ധിച്ചാൽ പീലി നീട്ടി നിൽക്കുന്ന ഒരു മയിലിനെ നമ്മുക്ക് കാണുവാനാകും. മയിൽപ്പീലി ത്രിഗുണത്തെ പ്രതിനിധാനം ചെയ്യുന്നു. മയിപ്പീലി ചൂടിയ മുടിക്കെട്ടോടെ മുരളീ ഗാനത്താൽ സകലതും പരിപാലിയ്ക്കുന്ന ദേവത ചൈതന്യം ഭഗവാൻ ശ്രീകൃഷ്ണൻ ത്രിഗുണങ്ങളെ പിടിച്ച് തന്റെ മുടിനാരിൽ കെട്ടിയിട്ടിരിയ്ക്കുന്നു എന്ന സത്യം ഒന്നു കൂടി ഓർമ്മപ്പെടുത്തുന്നു.
ജ്ഞാനത്താൽ അടുത്തറിയുന്ന പ്രണവത്തെ വാഹനമാക്കി അതിനെ നിയന്ത്രിയ്ക്കുന്ന അതിന്റെ ദേവത "സു" ബ്രഹ്മണ്യനാണെന്നതിൽ എന്തിനാണു് ഇനിയും സംശയിക്കുന്നത്?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...