ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

12 വർഷത്തെ കാത്തിരിപ്പിനു വിട നീലക്കുറിഞ്ഞി കാണാനൊരുങ്ങാം...





12 വർഷത്തെ കാത്തിരിപ്പിനു വിട നീലക്കുറിഞ്ഞി കാണാനൊരുങ്ങാം...
_____________________________________________
12 വർഷത്തെ കാത്തിരിപ്പിനു വിട..!
ഇനി വരുന്നത് കുറിഞ്ഞിയുടെ വസന്തോത്സവം....
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലകുറിഞ്ഞിയുടെ വരവ് അറിയിച്ച് മൂന്നാറിന്റെയും രാജമലയുടെയും വിവിധ ഭാഗങ്ങളിൽ കുറിഞ്ഞികൾ പൂത്തുതുടങ്ങിയിരിക്കുന്നു. സട്രൊബിലാന്തസ് കുന്തിയാനസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന നീലക്കുറിഞ്ഞി ജൂലൈ മാസത്തിൽ ധാരാളമായി വിരിയും. ജൂലൈ മുതൽ ഒക്ടോബർ വരെയാണ്വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക.
12 വർഷങ്ങൾക്കു മുൻപ് 2006 ലാണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്.
എവിടെ ചെന്നാൽ കാണാം...
-------———————————-------
ഇടുക്കി ജില്ലയിലെ മൂന്നാറിലും രാജമലയിലുമാണ് കുറിഞ്ഞിപ്പൂക്കളിൽ പ്രധാനിയായ നീലക്കുറിഞ്ഞി പൂക്കുന്നത്. 12 വർഷത്തിലൊരിക്കൽ പൂക്കുന്ന ഈ കുറിഞ്ഞിയെ കാണാൻ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്...ദേവികുളം ഗ്യാപ്പ്, മാട്ടുപ്പെട്ടി, ഇരവികുളം ദേശീയോദ്യാനം, കാന്തല്ലൂർ എന്നിവിടങ്ങളിലും നീലക്കുറിഞ്ഞി കാണാൻ സാധിക്കും.
എന്നു പൂവിടും...?
————————
മൂന്നാറിന്റെയും രാജമലയുടെയും വിവിധ ഭാഗങ്ങളിൽ കുറിഞ്ഞി ഒറ്റപ്പെട്ടു പൂക്കാൻ തുടങ്ങിയിട്ടുണ്ട്. ജൂലൈ മുതൽ ഒക്ടോബർ വരെയാണ് ഈ ഭാഗത്ത് വ്യാപകമായി നീലക്കുറിഞ്ഞി പൂവിടുക.
ഓൺലൈൻ ബുക്കിങ്...
——————————-
രാജമലയിൽ നീലക്കുറിഞ്ഞി പൂക്കുന്നതു കാണുവാൻ എത്തുന്നവർക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ ഓൺലൈനായാണ് പ്രവേശന ടിക്കറ്റ് ലഭിക്കുക. നേടിട്ടെത്തി പ്രവേശന ടിക്കറ്റ് മേടിക്കാമെങ്കിലും തിരക്ക് ഒഴിവാക്കാൻ ഓൺലൈനായി ബുക്ക് ചെയ്യുന്നതായിരിക്കും സൗകര്യം. ജൂലൈ മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും.ഓൺലൈനിൽ മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ 150 രൂപയും നേരിട്ടു ടിക്കറ്റ് എടുക്കാൻ 110 രൂപയുമാണ് ചാർജ്. രാജമലയിലേക്കുള്ള ടിക്കറ്റുകളിൽ 75 ശതമാനവും ഓൺലൈനായിട്ടാണ് വിൽക്കുക. അഞ്ചാം മൈൽ എന്ന സ്ഥലത്താണ് പ്രവേശന ടിക്കറ്റുകൾ എടുക്കുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇവിടെ നിന്നും സന്ദർശകരെ വനംവകുപ്പിന്റെ പ്രത്യേക ബസുകളിൽ രാജമലയിൽ എത്തിക്കും.
പ്രവേശനം..
———————
സന്ദർശകരെ ഉൾക്കൊള്ളുവാനുള്ള രാജമലയുടെ സൗകര്യങ്ങൾ പരിഗണിക്കുമ്പോൾ ഒരു ദിവസം നാലായിരത്തോളം പേർക്കു മാത്രമേ പ്രവേശിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സഞ്ചാരികളും വിദ്യാർഥികളും ഗവേഷകരുമടക്കം ലക്ഷക്കണക്കിന് ആളുകളാണ് നീലക്കുറിഞ്ഞി പൂത്തു നിൽക്കുന്ന നാലുമാസത്തിനിടെ ഇവിടെ എത്തുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ മുൻകരുതലുകൾ എടുത്തു മാത്രമേ ഇവിടം സന്ദർശിക്കാവൂ.
ഇതിനു മുൻപ് ... ഇതിനു ശേഷം...
———————————————
12 വർഷങ്ങൾക്കു മുൻപ് 2006 ലാണ് മൂന്നാറിലും രാജമലയിലും നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടത്. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് അന്ന് നാലു ലക്ഷത്തോളം ആളുകളാണ് ഈ കാഴ്ച കാണാനായി മാത്രം ഇവിടെ എത്തിയത്.2018 നു ശേഷം 2030, 2042, 2054 തുടങ്ങിയ വർഷങ്ങളിൽ നീലക്കുറിഞ്ഞി ഇവിടെ വിടരും.
രാജമലയുടെ പ്രത്യേകതകൾ....
—————————————-
മൂന്നാറിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് രാജമല സ്ഥിതി ചെയ്യുന്നത്. ലോകത്താകെയുള്ള നീലഗിരി വരയാടുകളുടെ പകുതിയും വസിക്കുന്നത് ഇവിടെയാണ്. ഈ വരയാടുകൾ തന്നെയാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണവും. ഇരവികുളം ദേശീയോദ്യാനത്തിൻരെ ഭാഗമാണ് രാജമല.
ഇരവികുളം ദേശീയോദ്യാനം...
—————————————
പശ്ചിമഘട്ട മലനിരകളില്‍ 97 ചതുരശ്രകിലോമീറ്ററിലേറെ സ്ഥലത്ത് പരന്നുകിടക്കുന്നതാണ് ഈ ഉദ്യാനം. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജൈവവൈവിധ്യമുള്ള സ്ഥലങ്ങളില്‍ ഒന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. വനം,വന്യജീവി വകുപ്പിന്റെ കീഴിലാണ് ഈ സ്ഥലം. വരയാടുകളാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ജീവിവര്‍ഗ്ഗം. അടുത്തുള്ള ചിന്നാര്‍, ഇന്ദിരഗാന്ധി വന്യജീവിസങ്കേതംകൂടി ചേരുമ്പോള്‍ പശ്ചിമഘട്ടത്തിലെ വലിയൊരു ജൈവവൈവിധ്യ മേഘലയായി സ്ഥലം മാറുന്നു. ഒട്ടേറെ നദികളുടെ ഉത്ഭവസ്ഥാനവും ഈ ഉദ്യാനത്തിനുള്ളിലാണ്. കോര്‍ ഏരിയ, ബഫര്‍ ഏരിയ, ടൂറിസം ഏരിയ എന്നിങ്ങനെ ഉദ്യാനത്തെ മൂന്നായി തിരിച്ചിട്ടുണ്ട്. രാജമലയെന്ന് അറിയപ്പെടുന്നത് ടൂറിസം ഏരിയയാണ്. ഇവിടെ മാത്രമേ സന്ദര്‍ശകര്‍ക്ക് പ്രവേശനമുള്ളു. 26 തരത്തില്‍പ്പെട്ട സസ്തനികള്‍, 132 വിഭാഗം പക്ഷികള്‍ എന്നിവയെല്ലാം ഈ ഉദ്യാനത്തിനകത്ത് സുരക്ഷിതരായി ജീവിയ്ക്കുന്നുണ്ട്. ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ഇവിടേയ്ക്ക് പ്രവേശനം അനുവദിക്കില്ല. മൃഗങ്ങളുടെ പ്രജനനകാലമായതിനാലാണ് ഇക്കാലത്ത് സഞ്ചാരികളെ നിരോധിയ്ക്കുന്നത്....
For enquiries and reservations
Forest Information Centre
Wildlife Warden’s Office, Munnar PO, Idukki Dist.
Kerala


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...