ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പുത്തൂർ_തേവലപ്പുറം_മൂന്നു_മൂർത്തി_ക്ഷേത്രം



ബ്രഹ്മാവ്,വിഷ്ണു മഹേശ്വരൻ ഇവർ മൂവരും ഒരേ ശ്രീകോവിലിൽ ഒരുമിച്ചു ഇരുന്നു ദർശനം നൽകുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം
ബ്രഹ്മാവ്,വിഷ്ണു മഹേശ്വരൻ ഇവർ മൂവരും ഒരേ ശ്രീകോവിലിൽ ഒരുമിച്ചു ഇരുന്നു ദർശനം നൽകുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം കൊല്ലം ജില്ലയിലെ പുത്തൂർ ടൗണിനു സമീപത്തായി സ്ഥിതി ചെയ്യുന്ന,പുത്തൂർ, തേവലപ്പുറം മൂന്നു മൂർത്തി ക്ഷേത്രം.
കേരളത്തിലെ പുണ്യപുരാതനമായ മഹാക്ഷേത്രങ്ങളില്‍ ഒന്നായ പുത്തൂർ, തേവലപ്പുറം മൂന്നുമൂര്‍ത്തി ക്ഷേത്രത്തിന്‍റെ ചരിത്രം ഇതാണ്
സൃഷ്ടി സ്ഥിതി സംഹാര”മൂര്‍ത്തികളായ ബ്രഹ്മാവ് വിഷ്ണു മഹേശ്വരന്‍”മാര്‍ ഒരേ ശ്രീകോവിലില്‍ കിഴക്കോട്ട് ദര്‍ശ്ശനം നല്‍കുന്ന ക്ഷേത്രം വേറെ ഇല്ലന്നു തന്നെ പറയാം ഏകദേശം 1100 വര്‍ഷത്തിലധികം പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ ഉല്‍പത്തിയെപ്പറ്റി പല ഐതീഹ്യങ്ങളും പറയുന്നുണ്ട്.
ദേവലന്‍ എന്ന ഋഷിവര്യന്‍ ദേശാടനം നടത്തിയപ്പോള്‍ പ്രകൃതിസുന്ദരമായ ഈ പുണ്യഭൂമിയിലെത്തുന്നു.അദ്ദേഹം ഈ പ്രദേശത്തെ സ്നേഹിച്ചും പരിലാളിച്ചുംഇവിടെ വസിക്കുന്നു.അങ്ങനെ ഒരിക്കല്‍ സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളായ ത്രിമൂര്‍ത്തികള്‍ ദേവലമഹര്‍ഷിയെ പരീക്ഷിക്കുന്നതിനായി ബ്രാഹ്മണവേഷധാരികളായി അവിടെ എത്തുന്നു. ആ സന്ദര്‍ഭത്തില്‍ ദേവലമഹര്‍ഷി സമീപത്തുള്ള നീരുറവയില്‍ തേവാരത്തിനു പോയിരിക്കുകയായിരുന്നു.
അദ്ദേഹം വരുന്നതും കാത്ത് ഇന്നത്തെക്ക ശ്രീകോവില്‍നില്‍ക്കുന്ന സ്ഥലത്ത് ദേവന്മാര് വിശ്രമിച്ചു. സ്നാനം കഴിഞ്ഞ് എത്തിയ മഹര്‍ഷി മൂന്നു ബ്രാഹ്മന്‍മാരെ കാണുന്നു ദിവ്യനായ അദ്ദേഹം ജ്ഞാനദൃഷ്ടികൊണ്ട് ഇവര്‍ മൂന്നു മൂര്‍ത്തികളാണെന്ന് മനസ്സിലാക്കുകയും ബ്രാഹ്മണരോട് നിങ്ങള്‍ ഇവിടെ ഇരിക്കണമെന്ന് പറഞ്ഞിട്ട് ദേവലമഹര്‍ഷി പുറപ്പെടുന്നു.
ദേവലമഹര്‍ഷി നേരെ വില്ല്വമംഗലം സ്വാമിയാരുടെ അടുത്തെത്തി വിവരങ്ങള്‍ ധരിപ്പിക്കുന്നു. ഉടനെ ഈപ്രദേശത്ത് പോയി ക്ഷേത്രം പണികഴിപ്പിച്ച് ത്രിമൂര്‍ത്തികളെ ഇരിക്കുന്ന അതാത് സ്ഥാനങ്ങളില്‍ തന്നെ പ്രതിഷ്ഠ നടത്തണമെന്ന് പറഞ്ഞ് ഏല്‍പിക്കുന്നു വില്ല്വമംഗലം സ്വാമിയാര്‍ അത് സമ്മതിക്കുകയും ക്ഷേത്രം പണികഴിപ്പിക്കാനുള്ള ധനത്തെപ്പറ്റി ചോദിക്കുമ്പോള്‍ –അതെല്ലാം അവിടെ ചെല്ലുമ്പോള്‍ ഉണ്ടാകുമെന്നു പറഞ്ഞിട്ടു ദേവലമഹര്‍ഷി യാത്രയാകുന്നു.
വില്ല്വമംഗലം സ്വാമിയാര്‍ ഈ പ്രദേശത്തെത്തി ക്ഷേത്രം പണിത് ദേവലമഹര്‍ഷി പറഞ്ഞപ്രകാരം തന്നെ പ്രതിഷ്ഠാകര്‍മ്മം നടത്തുന്നു. തുടര്‍ന്നുള്ള ക്ഷേത്രകാര്യങ്ങളും,പൂജാദി കര്‍മ്മങ്ങളും പുഷ്പാജ്ഞലി സ്വാമിയാരെ ഏല്‍പ്പിക്കുകയും ചെയ്തു എന്നാണ് ഐതീഹ്യം. പുഷ്പാജ്ഞലി സ്വാമിയാരുടെ പിന്‍ഗാമികള്‍ അടുത്ത കാലങ്ങളിലും ക്ഷേത്രത്തില്‍ വന്ന് പുഷ്പാജ്ഞലി നടത്തുമായിരുന്നു. ഈ സ്ഥലം അങ്ങനെ ദേവലപുരം എന്നറിയപ്പെടുകയും പരിണാമത്തില്‍ തേവലപ്പുറം ആകുകയും ചെയ്തു..
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രത്തിന്‍റെ ശ്രീകോവില്‍ പുതുക്കിപണിയുന്ന സമയത്ത് കിട്ടിയ ”തങ്കതിരുവാഭരണങ്ങള്‍” വര്‍ഷംതോറും ദേവന്‍റെ തിരുനാളായ മീനമാസത്തിലെ ഉത്രം നാളില്‍(ഏഴാം ഉത്സവം) ദേവനില്‍ ചാര്‍ത്തി ദര്‍ശ്ശനം നല്‍കുകയും അന്നേദിവസം മൂന്ന് ദേവന്മാരേയും ഒരുമിച്ച് ( രാവിലേയും,വൈകിട്ടും ) പുറത്തെഴുന്നള്ളിച്ച് ഭക്തജനങ്ങള്‍ക്ക് ദര്‍ശ്ശനം നല്‍കി വരുകയും ചെയ്യുന്നു. അഞ്ചാം -ഉത്സവദിവസം അര്‍ദ്ധരാത്രിയിലാണ് ഇവിടുത്തെ കെട്ടുകാഴ്ചകള്‍. ഉദ്ദിഷ്ടകാര്യസിദ്ദിക്കായ് നിരവധി ഭക്തജനങ്ങള്‍ ദേവന്‍റെ ഇഷ്ടവഴിപാടായ ”ശര്‍ക്കരപന്തിരുനാഴിയും,പാല്‍പന്തിരുനാഴിയും നടത്തിവരുന്നു.
.......................!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...