ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നിങ്ങൾ കേരളത്തിന് വെളിയിൽ പോയിട്ടുണ്ടോ.




നിങ്ങൾ കേരളത്തിന് വെളിയിൽ പോയിട്ടുണ്ടോ.. അവിടന്ന് നക്ഷത്രങ്ങളെ നിരീക്ഷിച്ചിട്ടുണ്ടോ ?
നമ്മൾ കേരളത്തിൽനിന്ന് നോക്കിയാൽ കാണാവുന്ന നക്ഷത്രങ്ങളെത്തന്നെയാണോ അവിടന്നും കാണുക ??
.
നമ്മൾ കേരളത്തിൽനിന്നും എത്ര ദൂരം കിഴക്കോട്ട് പോയാലും, എത്ര ദൂരം പടിഞ്ഞാറോട്ട് പോയാലും നമ്മൾ കാണുന്ന നക്ഷത്രങ്ങളെല്ലാം ഒന്നുതന്നെ ആയിരിക്കും. കാണുന്ന സമയം വ്യത്യാസം ഉണ്ടാവും എന്ന് മാത്രം.
കേരളത്തിൽനിന്ന് കാണുന്ന അതെ നക്ഷത്രങ്ങളെത്തന്നെ ആണ് എത്യോപ്പിയിൽനിന്നും, നൈജീരിയയിൽനിന്നും, കൊളംബിയയിൽനിന്നും, കോസ്റ്റാറിക്കയിൽനിന്നുമൊക്കെ കാണുന്നത്.
കേരളത്തിൽ കാണുന്നതും, കൊളംബിയയിൽ കാണുന്നതും തമ്മിൽ 12 മണിക്കൂർ വ്യത്യാസം ഉണ്ടാവും എന്ന് മാത്രം.
എന്നാൽ.. നമ്മൾ വടക്കോട്ടോ, തെക്കോട്ടോ പോയാലോ ??
അപ്പോൾ സംഗതി മാറും 
നമ്മൾ ഡൽഹിയിൽ പോയാൽ.... ദൽഹി എറണാകുളത്തേക്കാൾ 20 ഡിഗ്രി വടക്കു ആയതുകൊണ്ട് വടക്കു ഭാഗത്തുള്ള കൂടുതൽ നക്ഷത്രങ്ങളെ പുതുതായി നമുക്ക് കാണാം. എന്നാൽ തെക്കു കേരളത്തിൽനിന്ന് നാം കാണുന്ന 20 ഡിഗ്രി തെക്കേ ചക്രവാളത്തിലുള്ള നക്ഷത്രങ്ങളെ നമുക്ക് കാണുവാൻ സാധിക്കില്ല 
.
* കേരളത്തിൽനിന്നും ധ്രുവ നക്ഷത്രത്തെ നന്നായി കാണുവാൻ സാധിക്കില്ല. ചക്രവാളത്തിൽ ആയിരിക്കും.
എന്നാൽ ഡൽഹിയിൽ നിന്നും ധ്രുവ നക്ഷത്രത്തെ ( Pole star ) നന്നായി കാണാം. 
.
ഭൂമി ഗോളാകൃതി ആയതുകൊണ്ടും, ഭൂമിയുടെ സാങ്കൽപ്പീക അച്ചുതണ്ട് വടക്കു-തെക്കു ദിശയിൽ ആയതുകൊണ്ടുമാണിത്.
.
ഭൂമി ഗോളാകൃതി ആണെന്ന് നമുക്ക് മനസിലാക്കുവാൻ സാധിക്കുന്ന ഒരു നല്ല തെളിവ് ആണിത്  
.
നക്ഷത്രങ്ങളെ കാണുന്നതിനുള്ള വ്യത്യാസം സൂര്യനെയും, ചന്ദ്രനെയും കാണുന്നതിലും ഉണ്ടാവും.
കേരളത്തിലും, ഗൾഫിലുമെല്ലാം ഏറ്റവും ചൂടുള്ള ജൂൺ, ജൂലൈ സമയത്താണ് ദക്ഷിണാർദ്ധ ഗോളത്തിലെ ഓസ്‌ട്രേലിയയിലും, ന്യൂസിലാൻഡിലുമെല്ലാം ഏറ്റവും തണുപ്പുള്ളതു.
നമുക്ക് തണുപ്പുള്ള ഡിസംബർ മാസത്തിൽ ആണ് ഓസ്‌ട്രേലിയയിലും, ന്യൂസിലാൻഡിലുമെല്ലാം ഏറ്റവും ചൂട് കൂടിയത് !
.
ഇനി രസകരമായ ഒരു കാര്യം 
ഭൂമധ്യ രേഖയ്ക്കടുത്തു താമസിക്കുന്ന നമുക്കാണ് ഏറ്റവും കൂടുതൽ നക്ഷത്രങ്ങളെ കാണുവാൻ സാധിക്കുന്നത് 
കേരളത്തിൽനിന്ന് ഏതാണ്ട് 75 % ആകാശവും, നക്ഷത്രങ്ങളെയും കാണാം. 
ദുബായിൽനിന്നു ( അന്തരീക്ഷ മലിനീകരണം ഇല്ലെങ്കിൽ ) കാണാവുന്നത് 65 % നക്ഷത്രങ്ങളെ മാത്രം.
ആസ്ട്രേലിയയിലെ സിഡ്‌നിയിൽ നിന്ന് കാണാവുന്നത് 60 % നക്ഷത്രങ്ങളെ മാത്രം.
ഇനി നോർത്ത് പോളിലോ, സൗത്ത് പോളിലോ പോയാലോ.. കാണാവുന്നത് വെറും 45 % ആകാശവും, നക്ഷത്രങ്ങളെയും മാത്രം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...