മതിലുകൾ ഇല്ലാത്ത ഗേറ്റ്!
ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിനുവേണ്ടി പോരാടിമരിച്ച എഴുപതിനായിരത്തോളം സേനാനികളുടെ സ്മരണയാണ് ഈ കെട്ടിടത്തിന് പിന്നിലുള്ളത്. അവരുടെ പേരുകള്‍ ഈ സ്മാരകത്തില്‍ എഴുതി വച്ചിട്ടുണ്ട്.
പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിന്റെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ സ്മാരകത്തിന് 42 മീറ്റര്‍ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളില്‍ ഒന്നാണിത്.
ഇന്ത്യ സ്വതന്ത്രമായതിന്‌ശേഷം ഇന്ത്യന്‍ സേനയുടെ ഒരു യുദ്ധസ്മാരകം ഇതിനുള്ളില്‍ സ്ഥാപിച്ചിട്ടുണ്ട്, "അമര്‍ ജവാന്‍ ജ്യോതി" എന്നാണ് ഇത് അറിയപ്പെടുന്നത്.
ഇന്ത്യാ ഗേറ്റിന്റെ പരിസരത്ത് നിന്നാണ് ഡല്‍ഹിലെ പ്രധാന റോഡുകളെല്ലാം തുടങ്ങുന്നത്. വളരെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഈ സ്മാരകത്തിന്റെ രാത്രി കാഴ്ചയും വളരെ മനോഹരമാണ്. രാത്രി സമയത്ത് ഗേറ്റ് സുന്ദരമായി അലങ്കരിച്ചിരിക്കും.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ