ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്തുകൊണ്ട്‌ വാഹനാപകടമരണം രാത്രി




എന്തുകൊണ്ട്‌ നിർത്തിയിട്ട ലോറികൾക്കു പിറകിലും ട്രെയ്യിലറുകൾക്കും പിന്നിൽ ഇടിച്ച്‌ ചെറുകാറുകളിലെയും ബൈക്കുകളിലേയും ആളുകൾ മരിക്കുന്നു...?
എന്തുകൊണ്ട്‌ വാഹനാപകടമരണം രാത്രി രണ്ടു മണിക്കും പുലർച്ചെ അഞ്ച്‌ മണിക്കും ഇടയിൽ കൂടുതലായി നടക്‌കുന്നു...?
ചിന്തിച്ചിട്ടുണ്ടോ...?
ഉപബോധമനസ്സിന്റെ ശക്തിയെപ്പറ്റി പലപ്പോഴും വാചാലകരകാറുള്ളതാണു നമ്മൾ.... സ്വബോധത്തിലല്ലാതെ ഉറക്കത്തിലോ അബോധാവസ്ഥയിലോ നമ്മളറിയാതെ ഉണരുന്ന ഒന്ന്....
അടിച്ചു ഫിറ്റായ ഒരു രാത്രിക്കു ശേഷം രാവിലെ 'ഹൊ... ഞാനെങ്ങിനെ കൃത്യമായി വണ്ടി ഓടിച്ച്‌ വീട്ടിലെത്തി' എന്നും, അതിരാവിലെ അഞ്ച്‌ മണിക്ക്‌ അലാറം വച്ച്‌ എണീക്കെണ്ടയാൾ അലാറം അടിക്കുന്നതിനു തൊട്ടുമുമ്പ്‌ എണീറ്റ്‌ 'ഇതെങ്ങിനെ' എന്നൽബുദ്ധപ്പെടുന്നതും ഈ സബ്കോൺഷ്യസ്‌ മൈൻഡിന്റെ പവർ തന്നെ...
പുലർച്ചെ 2 - 5 മണി
പ്രശസ്ഥ മനശാസ്ത്ര വിദഗ്ധരും കൊടുംകള്ളന്മാരും രാത്രിയുടെ ഈ നാലാം യാമത്തേപ്പറ്റി ബോധവാന്മാരാണു... സ്വബോധമനസ്സുറങ്ങി മറ്റവൻ നമ്മളെ കയ്യിലെടുക്കുന്ന സമയം ..... വാഹനമോഷ്ടാക്കളും എന്തിനു അമേരിക്ക ബിൻ ലാദനെ വധിക്കാൻ തിരഞ്ഞെടുത്ത സമയം പോലും ഇതുതന്നെ....
പ്രൊഫഷണൽ ഡ്രൈവർമ്മാരോ സ്ഥിരം നൈറ്റ്‌ ഡ്യൂട്ടി ചെയ്യാത്തവരോ ഈ സമയം വണ്ടി ഓടിക്കുമ്പോൾ എന്തു സംഭവിക്കുന്നു... സ്പീഡ്‌ കൂടുന്തോറും സ്വതേ ഈ സമയം ഗാഢമായി ഉറങ്ങിശീലിച്ച മനസ്സും ശരീരവും തളരുകയും അത്‌ പതിയെ ഉപബോധമനസ്സിനെ ആശ്രയിക്‌കുകയും ചെയ്യും....
അത്‌ നമ്മളെ ചതിക്കുമെന്നല്ല, ലോജിക്കലായ - ശരിയായ സമയത്ത്‌ കൃത്യമായ തീരുമാനമെടുക്കാനുള്ള പവർ ഉപബോധമനസ്സ്‌ ഏറ്റെടുക്കുന്നു.... ക്ലച്ചും ഗിയറും സ്റ്റിയറിങ്ങുമെല്ലാം ഒരു താളത്തിൽത്തന്നെ ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വരുന്നു....
റിയാക്ഷൻ ടൈം.... ഒരു നിമിഷാർദ്ധത്തിൽ വരേണ്ട പ്രതികരണശേഷി - അതാണു വാഹനാപകടങ്ങളിൽ ജീവിതത്തിനും മരണത്തിനും ഇടയിലെ വിധി നിർണ്ണയിക്കുന്നത്‌... ചുട്ടുപൊള്ളുന്ന ഒരു വസ്തുവിൽ അറിയാതെ കൈതൊട്ടാൽ പെട്ടെന്ന് കയ്‌ പിൻവലിക്കാൻ ഉണർന്നിരിക്കുന്ന ഒരാൾക്ക്‌ കഴിയും അർദ്ധമയക്കത്തിലുള്ള ഒരാൾക്ക്‌ പൊള്ളലേറ്റതിനുശേഷമേ ഈ പ്രതികരണശേഷി ഉണ്ടാവൂ...
മദ്യപർക്കും ഈ പ്രതികരിക്കാനുള്ള സമയം ദീർഘമായിരിക്‌കും.
രാത്രിയിൽ വണ്ടി ഓടിക്‌കുന്നവർ പിൻതുടരുന്ന ഒരു സുരക്ഷാശീലമാണു ഒരു വലിയവണ്ടിയുടെ പുറകെ പോകുക എന്നത്‌... പകൽ പോലും മുന്നിലുള്ള വണ്ടി ഗട്ടറിൽ ചാടിയാൽ നമ്മളും ചാടുന്നതും ഈ അറിയാതെ തുടരുന്ന ഡ്രൈവിംഗ്‌ ബോധ്യത്തിന്റെ ബലത്തിലാണു....
അതിവേഗത്തിൽ പാഞ്ഞുവരുന്ന വാഹനം വലതുവശത്ത്‌ വിശാലമായ റോഡുണ്ടെങ്കിലും ഇടതുവശത്ത്‌ പാർക്ക്‌ ചെയ്ത വലിയ വാഹനത്തിനടിയിലേക്ക്‌ ഇടിച്ച്‌ കയറുന്നു..... മുന്നിൽ പോകുന്ന വാഹനത്തിനു പിറകെ പോകുന്ന സ്വാഭാവികപ്രക്രിയ തുടരുന്ന ഉപബോധമനസ്സ്‌ പെട്ടെന്ന് അത്‌ നിർത്തിയിട്ട വണ്ടിയാണെന്നും ബ്രേക്കിലേക്കും സ്റ്റേറിങ്ങിലേക്കും ഉടൻ ശരീരത്തിനു നിർദ്ദേശങ്ങൾ നൽകുമെങ്കിലും അമിതവേഗതയും നേരത്തേ സൂചിപ്പിച്ച റിയാക്ഷൻ ടൈമിലെ താമസവും കാരണം ഒരു നിമിഷാർദ്ധത്തിൽ രക്ഷപെടാനുള്ള ഒരു പഴുതുമില്ലാതെ വാഹനം ഇടിച്ച്‌ കയറുന്നു...
ട്രക്കുകളുടേയോ ട്രെയിലറുകളുടേയോ അടിയിലേക്കാണെങ്കിൽ സീറ്റ്ബെൽട്ടോ എയർബാഗോ പോലും യാത്രികരുടെ രക്ഷക്കെത്തില്ല.....
പല വിദേശരാജ്യങ്ങളിലും നമ്മുടെ ഹൈവേകളിലും റോഡ്സൈഡിലെ ട്രക്ക്‌ പാർക്കിംഗ്‌ നിയമം മൂലം നിരോധിച്ചിട്ടുണ്ട്‌. റോഡിൽ പാർക്‌ ചെയ്‌തിരിക്കുന്ന വാഹനത്തിൽ നിന്നും നിശ്ചിത അകലത്തിൽ സൂചനാത്രികോണം 🔺 വക്കണമെന്നും നിയമമുണ്ട്‌....
നമ്മുടെ ജീവൻ നമ്മൾ തന്നെ കാക്കുക... മരണം പതിയിരിക്കുന്ന ആ മൂന്നു മണിക്കൂറുകൾക്കുള്ളിലെ യാത്ര പരമാവധി ഒഴിവാക്കുക.... ഉറക്കം വരുന്ന സമയത്ത്‌ മെയിൻ റോഡിൽനിന്നിറങ്ങി സബ്‌വേയിലോ, അമ്പല - പള്ളി മുറ്റത്തോ, പെട്രോൾപമ്പിനകത്തോ കാർ പാർക്ക്‌ ചെയ്ത്‌ ആ സമയം ഉറങ്ങിത്തന്നെ തീർക്കുക...
മൂന്നുമണിക്കൂർ മനുഷ്യജീവിതത്തിൽ വിലപ്പെട്ടതുതന്നെ.... അതു ലാഭിക്കേണ്ട അത്യാവശ്യവും നമുക്കുണ്ടാകും.... എന്നാലും ഒരിക്കലും എത്താതിരിക്കുന്നതിലും നല്ലതല്ലേ കുറച്ചു വൈകിയിട്ടാണെങ്കിലും കുടുംബത്തെത്തുന്നത്‌.....
കടപ്പാട്: ബി എം സ്ഡ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...