മത്തവിലാസം കൂത്ത്
തിരുവഞ്ചിറയ്ക്കു തെക്കുഭാഗത്തുള്ള കൂത്തമ്പലത്തിലാണ് മത്തവിലാസം കൂത്ത് നടക്കുക.ഇവിടെ കൂത്ത് നടത്താനുള്ള ജന്മാവകാശം ചാക്യാര്‍കൂത്തിന്റെ കുലപതി മാണി മാധവ ചാക്യാരുടെ കുടുംബത്തിനാണ്.
വിശാഖം നാള്‍ മുതലാണ് മത്തവിലാസം കൂത്ത് ആരംഭിക്കുന്നതെങ്കിലും തിരുവോണ ആരാധനമുതലാണ് പൂര്‍ണരൂപത്തിലാകുന്നത്. തിരുവോണം മുതല്‍ ആയില്യം വരെ അംഗുലിയാങ്കം കൂത്തും പാഠകവും നടക്കും. കൂത്തിന് വരുന്ന നമ്പ്യാരാണ് പാഠകം നടത്തുന്നത്. അത്തം നാളില്‍ കൂത്ത് അവസാനിക്കും.
ഏറെ അധികം കാണപ്പെടാതെ അവതരിപ്പിക്കപ്പെടുന്ന മത്തവിലാസം കൂത്ത് ഐശ്വര്യം, സന്താനലാഭം എന്നിവയ്ക്കായാണ് വഴിപാട് നടത്തുന്നത്. അക്കരെ സന്നിധിയിലെത്തുന്ന ആയിരക്കണക്കിന് ഭക്തരാണ് കൂത്ത് വഴിപാട് കഴിക്കുന്നത്. വഴിപാട് കഴിക്കുന്നവര്‍ക്ക് പ്രസാദവും നല്‍കുന്നു.
സന്താനഭാഗ്യം, ഇഷ്ടമംഗല്യഭാഗ്യം, സന്തോഷകരമായ കുടുംബജീവിതം എന്നീ കാര്യസാധ്യത്തിനായാണ് ഇവിടെ മത്തവിലാസം കൂത്ത് നടത്തുന്നത്. മൂന്നു ദിവസം കൊണ്ടാണ് ഒരു കൂത്ത് അവസാനിക്കുന്നത്. തിരുവോണം ആരാധന നാളിലാണ് കൂത്ത് ആരംഭിക്കുന്നത്. അത്തംനാളിൽ കൂത്ത് സമർപ്പണം നടത്തും.
മണിത്തറയിലെ പൂജകളുമായി ബന്ധപ്പെടുത്തിയാണ് മത്തവിലാസം കൂത്ത് നടത്തുന്നത്. സന്ധ്യാനേരത്തെ കൂത്തിനിടയിൽ ചാക്യാർ മണിത്തറയിലെത്തി വേഷത്തോടെ നിന്ന് പ്രസാദവും വാങ്ങുന്ന ചടങ്ങുണ്ട്.
മകം കലംവരവിനു സ്ത്രീകൾക്കു കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ പ്രവേശനം അവസാനിച്ചാലും നങ്ങ്യാരമ്മമാർ സന്നിധിയിൽ തന്നെ തുടരും

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ