ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്)



വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധയ്ക്ക്) 
'സ്കൂളിന്റെ സുരക്ഷ, എന്റെയും…'
നാളെ നമ്മുടെ സംസ്ഥാനത്തിലെ സ്കൂളുകൾ തുറക്കുകയായ്, പുതിയ ബാഗും, കുടയും, ഉടുപ്പും എല്ലാം ഇട്ടു കൊണ്ട് സ്കൂളിൽ പോകുന്നതിന് എല്ലാവരും ഒരുങ്ങി കഴിഞ്ഞു. എല്ലാവർക്കും ഒരു ശുഭകരമായ അദ്ധ്യയന വർഷം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ആശംസിക്കുന്നു.
നമ്മുടെ സ്കൂളുകളിലും, സ്കൂളിലേക്കുള്ള യാത്രയിലും സംരക്ഷണം ഉറപ്പുവരുത്തേണ്ട ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മൂലം നമുക്ക് പഠനം ആനന്ദകരമാകാം.
ഒരു സമൂഹത്തിനു സ്വന്തം ശക്തി കൊണ്ടോ പരിശ്രമം കൊണ്ടോ അതിജീവിക്കാൻ കഴിയുന്നതിലും അധികം നാശനഷ്ടങ്ങൾ ജീവനും, സ്വത്തിനും, പരിസ്ഥിതിക്കും ഉണ്ടാകുവാൻ ഇടയാകുന്ന സംഭവങ്ങളാണ് ദുരന്തങ്ങൾ. കേരളത്തിൽ നാം പല വിധ ദുരന്തങ്ങളാണ് നേരിടേണ്ടി വന്നിട്ടുള്ളത്.
ദുരന്തങ്ങളെ പ്രകൃതി ദുരന്തങ്ങൾ എന്നും മനുഷ്യ നിർമിത ദുരന്തങ്ങൾ എന്നും രണ്ടായി തിരിക്കാം. ഏതു തരം ദുരന്തം ആണെങ്കിലും കുട്ടികളെ വളരെ ബാധിക്കുന്ന ഒന്നാണ് അത്. അതുകൊണ്ടു തന്നെ ദുരന്തങ്ങളെ കുറിച്ച് അറിയുന്നതും അതിനെ അതിജീവിക്കേണ്ടത് എങ്ങനെ എന്ന് അറിയേണ്ടതും വളരെ അത്യാവശ്യമാണ്.
ഈ വർഷത്തിൽ നമ്മുടെ ഓരോരുത്തരുടെയും സുരക്ഷക്കായി താഴെ കാണുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ.
• ഓരോ ദുരന്ത സാഹചര്യത്തിലും എന്ത് ചെയ്യണം, എന്ത് ചെയ്യരുത് എന്ന് അറിഞ്ഞിരിക്കുക. ഇത് പഠിക്കുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയിരിക്കുന്ന ലഘുലേഖകളും മറ്റു പുസ്തകങ്ങളും വായിച്ചു മനസിലാക്കുക. ഇവ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. ‘കിഡ്സ് സെക്ഷൻ’ എന്നുള്ള ഓപ്ഷനിൽ പല വീഡിയോകൾ നിങ്ങൾക്ക് കാണാവുന്നതാണ്. അതിൽ നിന്ന് ഓരോ ദുരന്തത്തിലും എങ്ങനെ മുൻകരുതലുകൾ എടുക്കണം എന്ന് പറഞ്ഞിട്ടുണ്ട് (sdma.kerala.gov.in)
• അവശ്യ ഘട്ടങ്ങളിൽ ഉപയോഗിക്കേണ്ട പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കുക. (ഉദാ: കൃത്രിമ ശ്വാസോച്ഛാസം)
• സ്കൂളിലെയും വീട്ടിലെയും സുരക്ഷിത സ്ഥാനങ്ങൾ ഏതെന്നു മുൻകൂട്ടി അറിഞ്ഞിരിക്കുക. ദുരന്ത സാഹചര്യങ്ങളിൽ ആവശ്യം വന്നാൽ അവിടെ അഭയം തേടുക. (ഉദാ: ഭൂകമ്പത്തിൽ നിന്ന് സുരക്ഷ നൽകുന്ന സ്ഥലങ്ങൾ)
• വീട്ടിൽ നിന്ന് സ്കൂളിലേക്കും, തിരിച്ചും ഉള്ള യാത്രകളിൽ സുരക്ഷ ഉറപ്പു വരുത്തുക.
• റോഡ് മുറിച്ചു കടക്കുമ്പോൾ ഇരു വശങ്ങളിലും വാഹനങ്ങൾ ഇല്ല എന്ന് ഉറപ്പു വരുത്തുക.
• ലൈസൻസ് ഇല്ലാതെ ഒരു കാരണവശാലും വാഹനം ഓടിക്കരുത്.
• അടിയന്തിര സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ട എമർജൻസി കിറ്റ് തയാറാക്കി വെക്കുക, ഇതിൽ വെള്ളം, ഉടുപ്പ്, രേഖകൾ, ടോർച്, മരുന്നുകൾ എന്നിവ സൂക്ഷിക്കുക.
• അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കേണ്ട നമ്പറുകൾ അറിഞ്ഞിരിക്കുക. അച്ഛൻറെയും അമ്മയുടെയും ഓഫീസിന്റെ പേരും, വിലാസവും, ഓഫീസിലെ ഫോൺ നമ്പറും അറിഞ്ഞിരിക്കുക. ചൈൽഡ് ലൈൻ നമ്പർ, പോലീസ് - ഫയർ കൺട്രോൾ റൂം, ദുരന്ത നിവാരണ കൺട്രോൾ റൂം, ആംബുലൻസ് എന്നീ നമ്പറുകൾ അറിഞ്ഞിരിക്കുക, ആവശ്യം വന്നാൽ ഉപയോഗിക്കാൻ മറക്കരുത്.
• കഴിവതും വീട്ടിൽ നിന്നുള്ള ഭക്ഷണവും വെള്ളവും കരുതുക, ഇല്ലെങ്കിൽ ശുദ്ധിയുള്ള വെള്ളം മാത്രം കുടിക്കുവാൻ ശ്രമിക്കുക. പുറത്തു നിന്നുള്ള ഭക്ഷണം ഒഴിവാക്കുക.
• സഹായം അഭ്യർത്ഥിക്കാൻ മടി കാണിക്കരുത്. നിങ്ങളുടെ ക്ലാസ് ടീച്ചറുടെയോ, മുതിർന്ന വിദ്യാർത്ഥികളുടെയോ സഹായം ആവശ്യപ്പെടുക
• മഴക്കാലത്തു ഉണ്ടായേക്കാവുന്ന പകർച്ചാ വ്യാധികളിൽ നിന്ന് രക്ഷ നേടുന്നതിനായി മുൻകരുതലെടുക്കുക. നന്നായി കൈ കഴുകുന്നത് മൂലം ഒരു പരിധി വരെ രോഗാണുക്കളെ ഒഴിവാക്കാൻ സാധിക്കും. കുറഞ്ഞത് 20 സെക്കണ്ടെങ്കിലും സോപ്പിട്ടു കൈ നന്നായി കഴുകുക.
• നീന്തൽ അറിയാത്തവർ ഈ വർഷം നീന്തൽ പഠിക്കാൻ തീരുമാനമെടുക്കുക. ഒരു കാരണവശാലും പരിചയമില്ലാത്ത കുളങ്ങളിലും, പുഴകളിലും ഇറങ്ങരുത്. മുതിർന്നവർ ഇല്ലാതെ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ പോകില്ല എന്ന ഉറച്ച തീരുമാനം എടുക്കുക.
• കളിസ്ഥലങ്ങളിലും അപകടങ്ങൾ ഉണ്ടായേക്കാം, അതുകൊണ്ടു വളരെ ശ്രദ്ധയോടെ മാത്രം കളികളിൽ ഏർപ്പെടുക.
• നിങ്ങൾ അഥവാ ബോട്ടിലോ, ചങ്ങാടത്തിലോ യാത്ര ചെയ്യുകയാണെങ്കിൽ, സുരക്ഷാ ഉപകരണങ്ങൾ ബോട്ടിൽ ഉണ്ടെന്നു ഉറപ്പുവരുത്തുക. അതില്ലെങ്കിൽ സ്കൂളിലെ അധ്യാപകരെ അറിയിക്കുക
• ദുരന്തങ്ങളിലോ/അപകടങ്ങളിലോ അകപ്പെടുന്നവരെ രക്ഷിക്കുമ്പോൾ സ്വയ രക്ഷ ഉറപ്പു വരുത്തുക.
കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായോ (1077) സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായോ ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ് (1070).
*സുരക്ഷായാനം*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...