ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മൂകാംബികദേവി


മൂകാംബികദേവി
പണ്ട് ഉത്തമനെന്ന മനുവിൻറെ കാലത്ത് (മൂന്നാം മന്വന്തരത്തിൽ) മഹാരണ്യപുരം എന്ന പേരിൽ പ്രസിദ്ധിയാജ്ജിച്ചിരുന്ന ഈ പ്രദേശത്ത് ഹിംസ്രജന്തുക്കളുടെ ആവാസസ്ഥാനമായിരുന്നെങ്കിലും അതിരമണീയമായിരുന്നു. അവിടെ സൗപർണ്ണികാ നദിയുടെ ചേതോഹാരിതയിൽ മനംകുളിർത്ത കോലമഹർഷി പർണ്ണാശ്രമം കെട്ടി സ്വയംഭൂവായുണ്ടായിരുന്ന ശിവലിംഗത്തിൽ നിത്യം അർച്ചനാദികൾ കഴിച്ച് വസിച്ചുപോന്നു. മഹർഷിയുടെ തപോബലത്താൽ പ്രത്യക്ഷനായ ഭഗവാനോട് ഈ സ്ഥലം തൻറെ പേരിലറിയപ്പെടണമെന്നു വരം വാങ്ങി. അങ്ങിനെ അവിടം 'കോലാപുര'മെന്ന പേരിലറിയപ്പെട്ടു. കുറേ കാലങ്ങൾക്കു ശേഷം കംഹാസുരൻ ഈ പ്രദേശത്ത് വരികയും കോട്ടകൾ കെട്ടി താമസമാരംഭിച്ചതോടെ കോലമഹർഷിക്ക് അവനിൽ നിന്ന് പീഡകൾ അനുഭവിക്കേണ്ടി വന്നു. അങ്ങനെ മഹർഷി കുടജാദ്രിയിൽ ചെന്ന് ചിത്രമൂലയിൽ തപസ്സു തുടങ്ങി. കംഹാസുരൻറെ ഉപദ്രവം ദേവൻമാർക്കും ഉണ്ടായപ്പോൾ അവരൊത്തൊരുമിച്ച് ദേവിയോടഭ്യർത്ഥിച്ചു. ദേവിയെക്കണ്ട് ഭയന്നോടിയ കംഹാസുരൻ 'ഋഷ്യമൂകാചലത്തിൽ 'തപസ്സു തുടങ്ങി. അതിനുശേഷം മഹിഷാസുരൻ ഇവിടെയെത്തി അതൊരസുരപുരമാണെന്ന് മനസ്സിലാക്കി അവിടെ താമസം തുടങ്ങി. അവൻ ദേവൻമാരെ ആക്രമിച്ച് കീഴ്പ്പെടുത്തുകയും ഉർവ്വശി തുടങ്ങിയവരെ ദാസിമാരാക്കുകയും ചെയ്തു. മൂർത്തിമൂവരോടൊത്ത് ദേവൻമാർ കുടജാദ്രിയിലെത്തി തപസ്സുചെയ്യുന്ന കോലമഹർഷിയുമൊത്ത് ആദിപരാശക്തിയോട് പ്രാർത്ഥിച്ചു. അങ്ങനെ ദേവി മഹിഷാസുരനെ നിഗ്രഹിച്ചു. തേജോരൂപിണിയായി ദേവി വാനിൽ വിളങ്ങി. അങ്ങനെ ത്രിമൂർത്തികളൊരുമിച്ച് ആവിർഭവിച്ച് ഇന്നുകാണുന്ന ക്ഷേത്രകേന്ദ്രത്തിലെ ജ്യോതിർമയമായ ശ്രീചക്രം ഉണ്ടാക്കി ദേവിയെ അതിൽ പ്രതിഷ്ഠിച്ചു. അതേസമയം ഋഷ്യമൂകാചലത്തിൽതപം ചെയ്യുന്ന കംഹാസുരൻറെ തപോബലത്തിൽ ഭയപ്പെട്ട ദേവൻമാർ അവൻറെ ഇംഗിതഭംഗം വരുത്തുവാൻ ദേവിയോട് പ്രാർത്ഥിച്ചു. ബ്രഹ്മാവ് വരം നൽകാനായി വരുന്ന നേരത്ത് അവന് ബ്രഹ്മാവിനോട് ഒന്നും ചോദിക്കുവാൻ കഴിഞ്ഞില്ല. ദേവി അവനെ മൂകനാക്കിത്തീർത്തു. മൂകരൂപിയായി അവൻറ നാവിൽ കുടികൊണ്ടതിനാൽ 'മൂകാംബിക' എന്ന് ദേവിക്ക് നാമമായി. ഇച്ഛാഭംഗത്താൽ കുപിതനായ അസുരൻ മൂന്നു ലോകങ്ങളേയും തകർക്കാൻ തുടങ്ങി. അങ്ങനെ ദേവൻമാരെല്ലാവരും മൂർത്തിമൂവരും ചേർന്ന് തങ്ങളുടെ ശക്തികളിൽ നിന്നോരോ മൂർത്തികളെ സൃഷ്ടിച്ച് മൂകാസുരനുമായി അതിഭയങ്കരമായ യുദ്ധത്തിലേർപ്പട്ടെങ്കിലും അവനെ കൊല്ലാൻ സാധിച്ചില്ല. അങ്ങനെ പരവശരായ അവരെല്ലാവരും ചേർന്ന് ആദിപരാശക്തിയായ ദേവിയിൽ ലയിച്ച് ഏകമൂർത്തിയായി അവനെ വധിച്ചു. ആ സമയം അമ്മ തേജോരൂപിണിയായി വാനിലേക്കുയർന്നു. അതിനുശേഷം മൂർത്തിമൂവരുമൊരുമിച്ച് കോലമഹർഷി പൂജിച്ചിരുന്ന സ്വയംഭൂ ലിംഗത്തിൻ മദ്ധ്യേ സുവർണ്ണരേഖയിൽ ശിവശക്തിയെ ഒന്നിച്ച് മഹാലക്ഷ്മിസ്വരൂപമായും വാമഭാഗത്തു കാളി,ലക്ഷ്മി, വാഗ്ദേവി എന്നിവരെ ഐക്യഭാവത്തോടും ദക്ഷിണഭാഗത്ത് ഹരിഹരൻമാരേയും ദേവവർഗ്ഗത്തെ ഒന്നായും നിനച്ച് സങ്കല്പപൂജ ചെയ്തു. പിന്നീട് അഗ്നികോണിൽ ആറുമുഖനേയും നിരൃതികോണിൽ പാർത്ഥേശ്വരൻ, നഞ്ചുണ്ടേശ്വരൻ, പഞ്ചമുഖഗണപതി എന്നിവരേയും വായുകോണിൽ ഹനുമാനേയും ഈശാനകോണിൽ ഗോവർദ്ധനോദ്ധാരി, വീരഭദ്രൻ തുടങ്ങിയവരേയും പ്രതിഷ്ഠിച്ച് പൂജിച്ചു. സൗപർണ്ണികാ തീർത്ഥത്തിൽ നിന്നും ശുദ്ധജലമെടുത്തു പൂജിച്ചതിനാൽ ഉത്സവാദി വിശേഷങ്ങൾക്ക് സൗപർണ്ണികാ തീർത്ഥം തന്നെ ഉപയോഗിക്കുന്നു. ശങ്കരാചാര്യസ്വാമികൾ ഇവിടെയെത്തി തപസ്സുചെയ്ത് ദേവിയെ പ്രത്യക്ഷപ്പെടുത്തിയ ശേഷം അദ്ദേഹം കണ്ട ചതുർബാഹുവായ ദേവീസ്വരൂപത്തെ ആ രൂപത്തിൽ നിർമ്മിച്ച് പ്രതിഷ്ഠിച്ചതാണ് ഇന്നുകാണുന്ന രൂപം. അതിനു മുമ്പ് സ്വയംഭൂലിംഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശങ്കരാചാര്യസ്വാമികൾ തന്നെയാണ് പൂജാവിധികളും ആരാധനാ സമ്പ്രദായങ്ങളും ചിട്ടപ്പെടുത്തിയതെന്ന് വിശ്വസിക്കുന്നു. അദ്ദേഹത്തിൻറെ സ്മരണാർത്ഥം ശങ്കരപീഠവും ഉണ്ട്. ശുക്ലതീർത്ഥം, അഗ്നിതീർത്ഥം, ഗോവിന്ദതീർത്ഥം തുടങ്ങിയ ഉപതീർത്ഥങ്ങളും ഉണ്ട്. കുടജാദ്രി, ചിത്രമൂല, ഗണപതിഗുഹ തുടങ്ങിയവയും ദേവീഭക്തർക്ക് ആനന്ദം പകരുന്നു."അമ്മേ നാരായണാ"

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

ഹൈന്ദവപ്രശ്നോത്തരി,,ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവപ്രശ്നോത്തരി, ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍* ================================================ Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...