ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അമ്രപാലി./അംബപാലി=ബീഹാറിലുള്ള വൈശാലി


അമ്രപാലി.
BC 500നും 600 നും ഇടക്ക് ഭഗവാൻ ഗൗതമ ബുദ്ധന്റ കാലത്ത് ഇന്നത്തെ ബീഹാറിലുള്ള വൈശാലിയിൽ ജീവിച്ചിരുന്ന രാജനർത്തകിയായിരുന്നു അമ്രപാലി. അനിതരസാധാരണമായ രൂപലാവണ്യവും പ്രതിഭാവിലാസവും നൃത്തസംഗീതാദി കലകളിലുള്ള നൈപുണ്യവും അമ്രപാലിയെ പ്രസിദ്ധയാക്കി. നിരവധി രാജവംശങ്ങളുടെ തകർച്ചക്കും ഉയർച്ചക്കും അമ്രപാലിയുടെ സൗന്ദര്യം കാരണമായി.ലിച്ഛവി രാജ വംശത്തിന്റെ തലസ്ഥാനമായിരുന്നു വൈശാലി.
ഉപേക്ഷിക്കപ്പെട്ട നിലയിൽ വൈശാലിയിലെ ഒരു മാന്തോപ്പിൽ നിന്ന് ലഭിച്ച ശിശുവിനെ മാന്തോപ്പിൽ നിന്ന് ലഭിച്ചവൾ എന്നയർത്ഥത്തിൽ അമ്രപാലിയെന്നും അംബപാലിയെന്നും വിളിച്ചു വന്നു. കേവലം 12 വയസ്സിൽ സൗന്ദര്യ റാണിപ്പട്ടം നേടിയ അമ്രപാലിക്ക് തന്റെ സൗന്ദര്യം ശാപമായി ഭവിച്ചു. അവളെ സ്വന്തമാക്കാനായി പല രാജാക്കന്മാരും പ്രഭുക്കന്മാരും പരിശ്രമിച്ചു. അനിഷേധ്യനായ വൈശാലി രാജാവ്, ഇത്രയും സൗന്ദര്യവതിയായ ഒരുവൾ ഒരാൾക്കു മാത്രം സ്വന്തമായിരിക്കുന്നത് ഉചിതമല്ലായെന്നു വിധിക്കുകയും അമ്രപാലിയുടെ വിവാഹ ദിവസം പ്രതിശ്രുത വരനെ വധിച്ച് അവളെ "നഗരവധു"വായി പ്രഖ്യാപിക്കുകയും ചെയ്തു. അക്കാലത്ത് ഏറ്റവും സുന്ദരിയും നൃത്തസംഗീതാദി കലകളിൽ പ്രാവീണ്യവുമുള്ള സ്ത്രീകളെ രാജ്യത്തിന്റെ പൊതു സ്വത്തായി പ്രഖ്യാപിക്കുന്ന സമ്പ്രദായം നിലനിന്നിരുന്നു. അവരെ 'നഗരവധു' എന്നറിയപ്പെട്ടിരുന്നു. നഗരവധുവായി തെരെഞ്ഞെടുക്കപ്പെടുന്നവൾക്ക് പ്രത്യേക കൊട്ടാരവും പരിചാരകരേയും സ്വത്തുവകകളും അക്കാലത്ത് അനുവദിച്ചുനല്കിയിരുന്നു. പല പ്രമാണിമാരും പ്രഭുക്കന്മാരും രാജാക്കന്മാരും അമ്രപാലിയെത്തേടിയെത്തി. അന്ന് ജീവിച്ചിരുന്നവരിൽ മഹാനാമൻ എന്ന നാട്ടുരാജാവ് തന്റെ രാജ്യം തന്നെ അമ്രപാലിക്കായി ഉപേക്ഷിച്ചു.
അവളുടെ സൗന്ദര്യത്തെപ്പറ്റി കേട്ടറിഞ്ഞ മഗധയുടെ ചക്രവർത്തി ബിംബിസാരൻ അവളെ സ്വന്തമാക്കാനായി വൈശാലി ആക്രമിച്ചു. വേഷപ്രച്ഛന്നനായി അവളുടെ കൊട്ടാരത്തിലെത്തിയ രാജാവ് അമ്രപാലിയുടെ സൗന്ദര്യത്തിൽ മതിമറന്നു. അമ്രപാലിയും ബിംബിസാരനും പ്രണയത്തിലായി. എന്നാൽ പിന്നീട് ചക്രവർത്തിയെ തിരിച്ചറിഞ്ഞ അമ്രപാലി യുദ്ധം നിർത്താനും സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാനും രാജാവിനോടഭ്യർത്ഥിച്ചു. തന്റെ പ്രേമഭാജനത്തിനു വേണ്ടി രാജാവ് വൈശാലിയുപേക്ഷിച്ച് മഗധക്ക് മടങ്ങിപ്പോയി. അവർക്ക് ഒരു പുത്രൻ ജനിക്കുകയും പിന്നീട് ആ കുട്ടി ഒരു ബുദ്ധഭിക്ഷുവായിത്തീരുകയും ചെയ്തു.
എന്നാൽ വൈകാതെ ബിംബിസാരന്റെ പുത്രനായ അജാതശത്രു അദ്ദേഹത്തെ തടവിലാക്കുകയും രാജാധികാരം കൈക്കലാക്കുകയും ചെയ്തു. അമ്രപാലിയെപ്പറ്റി കേട്ടറിഞ്ഞ അജാതശത്രു അവളെ സ്വന്തമാക്കാനായി വൈശാലി ആക്രമിച്ചു. യുദ്ധത്തിൽ മുറിവേറ്റ അജാതശത്രുവിനെ അമ്രപാലി പരിപാലിച്ചു. ഇതറിഞ്ഞ വൈശാലി രാജാവ് അമ്രപാലിയെ തടവിലാക്കി. അമ്രപാലിയുടെ ലാവണ്യത്തിൽ മയങ്ങിയ അജാതശത്രു അവളെ സ്വന്തമാക്കാനായി വൈശാലി നഗരം തന്നെ ചുട്ടെരിച്ചു കളഞ്ഞു.
ഇതിനിടയിൽ ഭഗവാൻ ബുദ്ധനെപ്പറ്റി കേട്ടറിഞ്ഞ അമ്രപാലി അദ്ദേഹത്തെ തന്റെ ഗൃഹത്തിലേക്ക് ക്ഷണിക്കുകയും ഭിക്ഷ സ്വീകരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. അമ്രപാലിയുടെ ക്ഷണം സ്വീകരിച്ച് അവളുടെ കൊട്ടാരത്തിലെത്തിയ ഭഗവാന്റെ അലൗകികതയിൽ മതിമറന്ന അമ്രപാലി തനിക്കുണ്ടായിരുന്ന സ്വത്തുക്കളെല്ലാം അദ്ദേഹത്തിന് ദാനമായി നല്കുകയും, അദ്ദേഹത്തിൽ നിന്ന് ധർമ്മോപദേശം സ്വീകരിച്ച് ബുദ്ധഭിക്ഷുണിയായിത്തീരുകയും ചെയ്തു.
ജാതകകഥകളിലും, പാലി ഭാഷയിൽ രചിച്ച പഴയ ബുദ്ധമതരേഖകളിലും അംബപാലിയെപ്പറ്റി പരാമർശിച്ചിരിക്കുന്നു. അക്കാലത്ത് ഭാരതം സന്ദർശിച്ച ചൈനീസ് സഞ്ചാരികളായ ഫാഹിയാനും ഹ്യുയാൻസാങും തങ്ങളുടെ യാത്രാവിവരണത്തിൽ വൈശാലി നഗരത്തേയും അമ്രപാലിയേയും പറ്റി വിവരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...