ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള മഹാകാലേശ്വര ക്ഷേത്രം


മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള
മഹാകാലേശ്വരക്ഷേത്രം, ചില നിഗൂഢ രഹസ്യങ്ങള്‍
ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മധ്യപ്രദേശിലെ ഉജ്ജൈനിലുള്ള മഹാകാലേശ്വര ക്ഷേത്രം. ക്ഷേത്രത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ കഥകള്‍ നില നില്‍ക്കുന്നു. ഇവിടെ ദക്ഷിണഭാഗത്തേക്കാണ് ശിവ പ്രതിഷ്ഠയുള്ളത്. ആയിരം വര്‍ഷങ്ങളോളം പഴക്കമുള്ളതാണ് ഈ ക്ഷേത്രമെന്ന് കരുതി പോരുന്നു.
എല്ലാവര്‍ഷവും ഒട്ടേറെ തീര്‍ത്ഥാടകരാണ് ഈ ക്ഷേത്രത്തില്‍ എത്തുന്നത്. മഹാകാലനെ തങ്ങളുടെ രാജാവായിട്ടാണ് ഉജ്ജൈനുകാര്‍ കാണുന്നത്. ഇവിടെത്തേത് സ്വയംഭൂ പ്രതിഷ്ഠയെന്നാണ് വിശ്വസിയ്ക്കുന്നത്. രുദ്ര സാഗര്‍ തടാകത്തിനരില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിനെച്ചുറ്റിപ്പറ്റി നിഗൂഢമായ പല കഥകളും കേള്‍ക്കുന്നുണ്ട്.അത്തരം ചില വിശേഷങ്ങള്‍
മഹാകാലേശ്വര ക്ഷേത്രം
ആറാം നൂറ്റാണ്ടിലാണ് മഹാകാലേശ്വര ക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു. ഉജ്ജൈനിലെ രാജാവായിരുന്ന ചന്ദ്പ്രദ്യോദ് അദ്ദേഹത്തിന്റെ മകനായ കുമാറിനെ ചുമതലപ്പെടുത്തിയാണ് മഹാകാലക്ഷേത്രം നിര്‍മ്മിച്ചതെന്ന് പറയപ്പെടുന്നു.
ഉജ്ജൈനും മഹാകാലക്ഷേത്രവും
പതിനാറ് മഹാജനപദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന അവന്തികയാണ് പില്‍ക്കാലത്ത് ഉജ്ജൈന്‍ ആയി അറിയപ്പെടുന്നത്. മാല്‍വ രാജക്കാന്‍മാരുടേയും മറാത്ത രാജവംശങ്ങളുടേയും വളര്‍ച്ചയും തളര്‍ച്ചയും കണ്ട നഗരമാണിത്. മഹാകാലക്ഷേത്രത്തെ സംരക്ഷിയ്ക്കുന്നതില്‍ മിക്ക രാജവംശങ്ങളും ശ്രദ്ധകാണിച്ചിരുന്നു.12 നൂറ്റാണ്ടിലും മറ്റും മഹാകാലക്ഷേത്രത്തെപ്പറ്റി ഒട്ടേറെ കവിതകള്‍ എഴുതപ്പെട്ടു
ജ്യോതിര്‍ലിംഗം
ദക്ഷിണാമൂര്‍ത്തിയായാണ് ശിവന്‍ ഈ ക്ഷേത്രത്തിന്ല്‍ കുടികൊള്ളുന്നത്. 40 ഓളം ചെറിയ ക്ഷേത്രങ്ങള്‍ മഹാകാലേശ്വരക്ഷേത്രത്തിന് അകത്തുണ്ട്. ക്ഷേത്രത്തിന്റെ ഏറ്റവും താഴെ ഭാഗത്തായാണ് ശിവ പ്രതിഷ്ഠ.
നാഗ പഞ്ചമി
നാഗ പഞ്ചമിയ്ക്ക് മാത്രമേ ക്ഷേത്രത്തിന്റെ മുകളിലത്തെ നില തുറക്കുകയുള്ളൂ. ക്ഷേത്രം നിര്‍മ്മിയ്ക്കുന്നതിനായി ധാരാളം സ്വര്‍ണം ഉപയോഗിച്ചിട്ടുണ്ട്.
18മത്തെ ശക്തി പീഠം
പതിനെട്ട് മഹാശക്തി പീഠങ്ങളില്‍ ഒന്നാണ് മഹാകാലേശ്വര ക്ഷേത്രം. ശിവ പത്‌നിയായിരുന്ന സതീദേവിയുടെ ശരീരഭാഗങ്ങള്‍ ഭൂമിയില്‍ പലയിടത്തും വീണു. ഇവ പിന്നീട് കണ്ടെത്തി പ്രതിഷ്ഠിച്ചു. ഇവയ്ക്ക് കാവലായി ശിവന്‍ കാലഭൈരവനെ നിയമിച്ചു. ഇത്തരം ക്ഷേത്രങ്ങളെയാണ് ശക്തി പീഠങ്ങള്‍ എന്ന് അറിയപ്പെടുന്നത്.
അഞ്ച് നിലകള്‍
അഞ്ച് നിലകളുള്ള ക്ഷേത്രത്തില്‍ ഗണപതിയും , കാര്‍ത്തികേയനും നന്ദിയുമൊക്കെ പ്രതിഷ്ഠയായിട്ടുണ്ട്.
ക്ഷേത്രം ആക്രമിയ്ക്കപ്പെട്ടു മാമുലൂക്ക് രാജവംശത്തിന്റെ ഭരണാധികാരിയായിരുന്ന ഇല്‍ത്തുമിഷ് ക്ഷേത്രം ആക്രമിച്ചു. 1234 ല്‍ ഉജ്ജൈന്‍ പിടിച്ചടക്കുന്ന വേളയിലാണ് ഇദ്ദേഹം മഹാകാലക്ഷേത്രം ആക്രമിച്ചത്.
എല്ലാം ശിവ മയം
തന്റെ മുന്നിലെത്തുന്ന ഭക്തന്റെ സര്‍വ്വ ദുഖങ്ങളും അകറ്റിയാണ് തീര്‍ത്ഥാടകനെ തന്റെ അടുത്ത് നിന്നും മഹാകാലേശ്വരന്‍ അയയ്ക്കുന്നതെന്ന് വിശ്വാസികള്‍
പുരാണ ക്ഷേത്രം ഇന്ത്യയിലെ പുരാതന ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രമുഖമാണ് മഹാകാലേശ്വര ക്ഷേത്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

ഹൈന്ദവപ്രശ്നോത്തരി,,ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവപ്രശ്നോത്തരി, ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍* ================================================ Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...