ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വിളക്കൊളി പെരുമാളായി വിഷ്ണുഭഗവാന്‍



വിളക്കൊളി പെരുമാളായി വിഷ്ണുഭഗവാന്‍
നൂറ്റിയെട്ട് ദിവ്യദേശങ്ങളില്‍ ഒന്നാണ് കാഞ്ചീപുരത്തെ വിളക്കൊളി പെരുമാള്‍ വിഷ്ണുക്ഷേത്രം. തന്റെ പേരില്‍ ഭൂമിയില്‍ ക്ഷേത്രമില്ലാത്തതിനാല്‍ ഖിന്നനായ ബ്രഹ്മാവ് ആ ആഗ്രഹസാക്ഷാത്കാരത്തിനായി ഒരു മഹായജ്ഞം ആരംഭിച്ചു. പത്‌നിയായ സരസ്വതിയെ യജ്ഞത്തില്‍ പങ്കാളിയാക്കാതിരുന്നതില്‍ കുപിതയായ ദേവി യജ്ഞസ്ഥലത്താകെ ഇരുട്ട് വ്യാപിക്കട്ടെ എന്ന് ശപിച്ചു. പ്രശ്‌നപരിഹാരത്തിനായി ബ്രഹ്മാവ് വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു അവിടെ പ്രകാശം പരത്തി. അങ്ങനെ ദേവന്‍ വിളക്കൊളി പെരുമാള്‍, ദീപ പ്രകാശനാഥന്‍, ദിവ്യപ്രകാശ പെരുമാള്‍ എന്നെല്ലാം അറിയപ്പെട്ടു.
ഐതിഹ്യം മറ്റൊന്നുകൂടി പാഠഭേദത്തോടെ പറഞ്ഞുവരുന്നു. തനിക്കാണോ ലക്ഷ്മീദേവിക്കാണോ മഹത്വം കൂടുതല്‍ എന്ന് സരസ്വതീദേവി ഭര്‍ത്താവായ ബ്രഹ്മാവിനോട് ചോദിച്ചു. ലക്ഷ്മീദേവിയാണ് എന്ന ഹിതകരമല്ലാത്ത മറുപടി ഭര്‍ത്താവില്‍നിന്ന് ഉണ്ടായതിനെത്തുടര്‍ന്ന് ദേവി ഭര്‍ത്താവിനെ വിട്ട് ഇറങ്ങിത്തിരിച്ചു. താന്‍ നടത്തുന്ന മഹായജ്ഞം വിധിയാംവണ്ണം പൂര്‍ത്തിയാക്കാന്‍ പത്‌നിയുടെ സാന്നിദ്ധ്യം വേണ്ടതുകൊണ്ട് ദേവിയോട് മടങ്ങിവരാന്‍ ബ്രഹ്മാവ് അഭ്യര്‍ത്ഥിച്ചു. ദേവി അനുസരിച്ചില്ല. വാശിക്കാരനായ ബ്രഹ്മാവ് യജ്ഞകര്‍മ്മങ്ങള്‍ തനിയെ തുടര്‍ന്നു. ദേവി നിരവധി വിഘ്‌നങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും മഹാവിഷ്ണുവിന്റെ സഹായത്തോടെ ബ്രഹ്മാവ് അതെല്ലാം തരണം ചെയ്തു. വിഷ്ണു പലരൂപങ്ങളില്‍ എത്തി സഹായിച്ചു. യജ്ഞസ്ഥലത്താകെ ദേവി ഇരുള്‍ പരത്തി. വിഷ്ണു അവിടെ പ്രത്യക്ഷപ്പെട്ടു. ആ പ്രകാശത്തില്‍ ഇരുള്‍ അലിഞ്ഞു. സര്‍വ്വസംരക്ഷകനായ ഈശ്വരന്റെ സാന്നിദ്ധ്യം ഉണ്ടായാല്‍ മറ്റാര് ശ്രമിച്ചാലും ഇരുള്‍ വ്യാപിപ്പിക്കാനാവില്ലെന്ന് ദേവി മനസ്സിലാക്കി. ഇവിടുത്തെ ദീപപ്രകാശ ദേവന്റെ പ്രതിഷ്ഠയ്ക്ക് ഇരുവശങ്ങളിലുമായി പത്‌നിമാരായ ശ്രീദേവിയും ഭൂദേവിയും ഉണ്ട്. ഭഗവാന്റെ ദേവി മരതകവല്ലി തായാര്‍ എന്നറിയപ്പെടുന്നു.
കവി വേദാന്തദേശികരുടെ അമ്മ ഒരു കുഞ്ഞിനായി ഇവിടുത്തെ ഭഗവാനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ തിരുപ്പതി ദേവന്‍ തന്റെ കയ്യിലുണ്ടായിരുന്ന മണി ആ അമ്മയുടെ കുഞ്ഞ് ആകട്ടെ എന്ന് അനുഗ്രഹിച്ചു. ഇക്കാരണത്താല്‍ പൂജാവേളകളില്‍ തിരുപ്പതി ക്ഷേത്രത്തില്‍ മണി അടിക്കാറില്ലത്രെ.
വിളക്കൊളി പെരുമാള്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കിയത് വേദാന്തദേശികരുടെ പുത്രനും പണ്ഡിതനുമായ നയിനവരദാചാരിയത്രെ. ഇവിടുത്തെ ദേവീക്ഷേത്രത്തിന് തൊട്ടടുത്ത ശ്രീകോവിലിലാണ് ദേശികരുടെ പ്രതിഷ്ഠ. ലക്ഷ്മി ഹയഗ്രീവസ്വാമി, ആണ്ടാല്‍, ആള്‍വാഴ്മാര്‍ എന്നിവരുടെ ഉപപ്രതിഷ്ഠകളുമുണ്ട് ക്ഷേത്രത്തില്‍.
വിദ്യാലബ്ധിക്കും സന്താനലാഭത്തിനും ഭക്തര്‍ ഇവിടെ പ്രാര്‍ത്ഥിക്കുന്നു. വൈശാഖമാസത്തിലാ (തമിഴ്മാസമായ വൈകാശി-മെയ്-ജൂണ്‍)ണ് പ്രധാന ഉത്സവം. അന്ന് കാഞ്ചി വരദരാജ പെരുമാള്‍ ഗരുഡവാഹനത്തില്‍ എഴുന്നള്ളി ദേശികര്‍ക്ക് ദര്‍ശനം നല്‍കാന്‍ എത്തുന്നു. ആവണി മാസത്തില്‍ (ആഗസ്റ്റ്-സെപ്തംബര്‍) വിളക്കൊളി പെരുമാള്‍ ദേശികദര്‍ശനം നടത്തുന്നു. മാര്‍ഗഴി മാസത്തിലും (ഡിസംബര്‍-ജനുവരി) ചിത്രാപൗര്‍ണമി ദിവസവും (ഏപ്രില്‍-മെയ്) വരദരാജ പെരുമാള്‍ ദേശികരെ ദര്‍ശിച്ച് ആദരിക്കാനെത്തുന്നു.
തീര്‍ത്ഥക്കുളം സരസ്വതീതീര്‍ത്ഥം എന്നാണ് അറിയപ്പെടുന്നത്. ദര്‍ഭപ്പുല്‍ കാടുകളാണ് ക്ഷേത്രത്തിന് ചുറ്റും. രാവിലെ 7.30, 10.30 വൈകിട്ട് 5 മണി 7 മണി സമയങ്ങളിലായി നാലു പൂജകളാണ് ഇവിടെ. രാവിലെ 7.30 ന് തുറന്ന് 10 മണിക്ക് നട അടയ്ക്കും. വൈകിട്ട് 5 ന് തുറന്ന് 7 ന് അടയ്ക്കും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...