ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം

കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം
ദേശീയപാത 47ല്‍ യാത്രചെയ്യുമ്പോള്‍ കണിച്ചുകുളങ്ങര ജംഗ്ഷനില്‍ നിന്ന് പടിഞ്ഞാറോട്ട് കിടക്കുന്ന റോഡ്. റോഡ് തീരുന്നിടത്തു നിന്ന് വടക്ക ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം.
ഏതൊരാളെയും ആകര്‍ശിക്കുന്ന അന്തരീക്ഷം. ക്ഷേത്രത്തിന് കിഴക്ക് തെക്കോട്ടുമാറി റോഡിന് അരികിലായി സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരു മന്ദിരം. പരിസരത്തെങ്ങും തണല്‍ വിരിച്ച് നില്‍ക്കുന്ന ആല്‍ മരത്തിന് കീഴിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ് വെള്ളി കൊടി മരം.
കൂത്ത്, ചിക്കര, ഗരുഡന്‍ തൂക്കം എന്നിവയാണ് ഇവുടുത്തെ പ്രധാന വഴിപ്പാടുകള്‍. ശാസ്ത്രലോകത്തിന് അത്ഭുതവും ഭക്തലോകത്തിന് ദേവിയുടെ അടയാളവുമായ ഏഴുവരികൈതയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. ക്ഷേത്ര ചൈതന്യത്താലും ദേവിയുടെ ഐശ്വര്യത്താലും സമ്പന്നമാണ് ഈ പ്രദേശം.
കടല്‍മാറി കരതെളിഞ്ഞ പ്രദേസമാണ് കരപ്പുറം. കരപ്പുറത്തിന് കടല്‍ തന്ന നിധിയാണ് കണിച്ചുകുളങ്ങര അമ്മ. ഐതീഹ്യവും ചരിത്രവും ഊടും പാവും നെയ്തതാണ് ക്ഷേത്രത്തിന്റെ ചരിത്രം.
ടിപ്പുസുല്‍ത്താന്റെ പടയോട്ട കാലത്ത് മലബാറിലെ ഹൈന്ദവ ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടപ്പോള്‍ വേണാട്ടിലേക്ക് മൂര്‍ത്തികളുമായി പലായനം ചെയ്തു നമ്പൂതിരി കുടുംബങ്ങള്‍. കടല്‍ മാര്‍ഗ്ഗവും കരമാര്‍ഗ്ഗവും പലായനം.
കടല്‍ മാര്‍ഗ്ഗം പലായനം ചെയ്ത കുടുംബത്തിന്റെ ജലനൗക കടല്‍ ക്ഷോഭത്താല്‍ തകര്‍ന്നുവെന്നും ഈ ദേശത്ത് വന്ന് അടിഞ്ഞുവെന്നും സ്വന്തം നാട്ടിലേക്ക് തിരികെ പോകാതെ നമ്പൂതിരി കുടുംബം ഉപാസന മൂര്‍ത്തിയായ ദേവിയെ ഇവിടെ പ്രതിഷ്ഠിച്ചുവെന്നുമാണ് ചരിത്രം.
ദേവി ഒരു കപ്പലില്‍ തോഴിമാരുമായി കളിച്ചുവന്നുവെന്നും ഈ ദേശത്തു വന്നപ്പോള്‍ കപ്പലടുത്തുവെന്നും അക്കാലത്ത് ഇവിടെ താമസിച്ചിരുന്ന ഒരു നമ്പൂതിരി ദേവിയെ പ്രതിഷ്ഛിച്ചുവെന്ന് ഐതീഹ്യം.
ചരിത്രത്തിലും ഐതീഹ്യത്തിലും ദേവി കണിച്ചുകുളങ്ങരയെത്തിയ കരപ്പുറത്തിന് കളിച്ചുകുളങ്ങരയെന്ന് സ്ഥലനാമമായി. കാലാന്തരത്തില്‍ കളിച്ചുകുളങ്ങര കണിച്ചുകുളങ്ങരയായപ്പോള്‍ ഐതീഹ്യത്തിന് പിന്നെയും മൊഴി മാറ്റമുണ്ടായി. കണിച്ചിയെ പ്രതിഷ്ഠിച്ചതു കൊണ്ടാണ് കണിച്ചുകുളങ്ങരയെന്ന നാമമുണ്ടായതത്രെ.
വരിക്കപ്ലാവിന്‍ദാരുവിലെഴുതിയ ഏതോ ശില്‍പ്പിയുടെ ചാരുത ഇന്ന് ഭക്തമനസ്സിന്റെ കണിയാണ്. ദേവിശരണം എന്ന ഒറ്റമന്ത്രത്തിലൂടെ വിളിപ്പുറത്തമ്മയായ നമ്മുടെ സ്വന്തം കണിച്ചുകുളങ്ങരയമ്മഇവിടുത്തെ ചിക്കര വഴിപാടും അരിക്കൂത്ത് വഴിപാടും ഏറെ പ്രസിദ്ധമാണ്. എല്ലാ വർഷവും 21 ദിവസങ്ങളിലായി ഇവിടെ മഹോത്സവം നടക്കുന്നു. കുംഭമാസത്തിലെ തിരുവോണം നാളിൽ ആണ് തിരുവുത്സവം. മിക്കവാറും അവസരങ്ങളിലും ഇത് ശിവരാത്രിനാളിലാണ് വരിക. തുടർന്ന് 7 ദിവസങ്ങളിലായി പൊങ്കാലയുമുണ്ട്. ഇത് പുഴുക്ക് വഴിപാട് എന്നറിയപ്പെടുന്നു. കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നായ കണിച്ചുകുളങ്ങരയിൽ ഉത്സവസമയത്തും, പുഴുക്കിനുമായി ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി പതിനായിരങ്ങൾ ദർശനം നടത്തുന്നു. ഇവിടുത്തെ വെടിക്കെട്ട് വളരെ പ്രശസ്തമാണ്. എല്ലാ വർഷവും അവസാന രണ്ട് ഉത്സവ ദിനങ്ങളിലായാണ് കമ്പക്കെട്ട് എന്നറിയപ്പെടുന്ന രണ്ട് മണിക്കൂറിലേറെ നീണ്ടുനില്ക്കുന്ന വെടിക്കെട്ട്. ഉത്സവത്തോടനുബന്ധിച്ച് 21 ദിവസവും കുട്ടികളെ ചിക്കരയിരുത്തുന്ന ചടങ്ങുണ്ട്. വിവാഹശേഷം കുട്ടികളില്ലാത്ത ദമ്പതിമാർ കുട്ടികൾ ജനിക്കുന്നതിനും,കുട്ടികളുടെ ബാലാരിഷ്ടതകൾ മാറുന്നതിനുമായി ആണ് ഈ വഴിപാട് നേരുന്നത്. ഉത്സവദിനങ്ങളിൽ കുട്ടികൾ ദേവിയുടെ മക്കൾ അഥവാ അടിമകളായി മാറുന്നു. 21 ദിവസവും 3000 ത്തോളം കുട്ടികളും മാതാപിതാക്കളും ദേവീ സന്നിധിയിൽ ഭജനം പാർക്കുന്നു. കൊടിയേറ്റ്, ചിക്കരക്കൊട്ടിക്കൽ കൂട്ടക്കളം, താലിചാർത്ത്, ഏഴാം പൂജ എന്നിവ പ്രധാന ഉത്സവ ദിനങ്ങളാണ്. കൂടാതെ 14 വർഷത്തിലൊരിക്കൽ മുറജപം എന്ന ചടങ്ങും ഇവിടെ നടക്കുന്നു. പുഴുക്ക് വഴിപാട് നടത്തുന്ന ഭക്തർ ഒരാളുടെ രൂപമോ, ആളുടെ അവയവങ്ങളുടെ രൂപമോ മാവിൽ കുഴച്ച് പുഴുങ്ങിയെടുക്കുന്നു. ഇത് ശാരീരികമായ വൈകല്യങ്ങൾ മാറുന്നതിനും, മറ്റും ഉത്തമമായി ഭക്തർ കരുതുന്നു. 6 കോടിയോളം രൂപ മുതൽ മുടക്കിൽ ക്ഷേത്രത്തിലെ ചുറ്റുമതിൽ നിർമ്മാണം പുരോഗമിക്കുന്നു.
ഏഴുവരിക്കൈത, അറുകുല, മൂലസ്ഥാനം, കുറുപ്പശ്ശേരി അന്നപൂർണ്ണേശ്വരി ക്ഷേത്രം ഇവയാണ് പ്രധാന ക്ഷേത്രത്തോടനുബന്ധിച്ചുള്ള മറ്റ് തീർത്ഥാടന സ്ഥലങ്ങൾ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...