ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചേരാത്രിക്കോവിൽ ക്ഷേത്രം



ചേരാത്രിക്കോവിൽ ക്ഷേത്രം

എറണാകുളം ജില്ലയിൽ കലൂർ ദേശത്തു തെക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന അതിപുരാതന ക്ഷേത്രം. കിരാത ഭാവത്തിൽ പാർവതി സമേതനായ പരമശിവനും ബാലകൃഷ്ണ ഭാവത്തിൽ ചതുർ ബാഹുവായ മഹാവിഷ്ണുവുമാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠകൾ. ശിവനും കൃഷ്ണനും തുല്യ പ്രാധാന്യത്തോടെ ആരാധിക്കപ്പെടുന്ന ക്ഷേത്രമാണ്. ഗണപതി, ശാസ്താവ്, സുബ്രമണ്യൻ, ദുർഗ എന്നീ ഉപദേവതാ പ്രതിഷ്ഠകൾ ഉണ്ട്. ക്ഷേത്ര മതിൽ കെട്ടിന് പുറത്തായി ഭദ്രകാളി ക്ഷേത്രവും നാഗ പ്രതിഷ്ഠയും ഉണ്ട്. ആദിമ കാലത്തു ശിവ പ്രതിഷ്ഠ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. പിന്നീട് വടക്കു പടിഞ്ഞാറു ദിശയിൽ നിന്നും എത്തപ്പെട്ട വൈഷ്ണവ ചൈതന്യം ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടു. ഇവിടുത്തെ വിഗ്രഹങ്ങൾ യാതൊരു കാരണവശാലും ഒരു ശ്രീകോവിലിനുളിൽ പ്രതിഷ്ഠിക്കാൻ പാടില്ലാത്തതാണ്. പക്ഷേ രണ്ടു ശ്രീകോവിലിലായി തുല്യ പ്രാധാന്യത്തിൽ പ്രതിഷ്ഠിക്കേണ്ടതുമാണ്. കൂട്ടി ചേർക്കാൻ പറ്റാത്ത രണ്ടു ശ്രീകോവിലുകൾ ഉള്ള ഇടത്തിനു ‘ചേരാ - തൃക്കോവിൽ’ എന്നു പേര് വന്നു എന്നാണ് അനുമാനം. ഇവിടുത്തെ ശിവലിംഗം വളരെ പഴക്കമുള്ളതും മഹാ ലിംഗങ്ങളുടെ ഗണത്തിൽ വരുന്നതുമാണ്. ശിവനും കൃഷ്ണനും തുല്യമായി ഉഷഃ പൂജ, ഉച്ച പൂജ, അത്താഴ പൂജ എന്നിവ നടത്തുന്നു. മുൻകാലങ്ങളിൽ ശരിയായ അറിവ് ഇല്ലാതിരുന്നത് മൂലം ‘ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം ‘ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇതു മുമ്പു ശിവ ക്ഷേത്രം ആയിരുന്നതും പിന്നീട് വൈഷ്‌ണവ പ്രതിഷ്ഠ നടത്തിയതും ആയ ശിവനും കൃഷ്ണനും തുല്യ പ്രധാന്യമുള്ള ക്ഷേത്രമാണ്. മീന മാസത്തിലെ തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിൽ എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ. കൊടിയേറ്റ് വിഷ്ണുവിന് മാത്രമാണ് ഉള്ളത്. ഉത്സവ ദിവസങ്ങളിൽ അകത്തെ ചടങ്ങുകൾ ശിവനും കൃഷ്ണനും തുല്യമായി നടത്തുന്നു. വലിയ വിലക്ക് നാളിൽ ശിവനെയും കൃഷ്ണനെയും ഭദ്രകാളിയെയും കൂട്ടി എഴുന്നള്ളിക്കുന്നു. ഗരുഡ ധ്വജവും ശിവനും കൃഷ്ണനും തുല്യമായ വലിയ ബലിക്കല്ലുകളും ക്ഷേത്രത്തിൽ കാണാം. ഇടപ്പള്ളി കുറുമൂർ മനയാണ് ക്ഷേത്രം ഊരാളൻമ്മാർ. പാരമ്പര്യമായി ഏരൂർ പുലിയന്നൂർ മനക്കാണ് താന്ത്രികാവകാശം. ഈ ക്ഷേത്രത്തിന്റെ ഉത്ഭവത്തെ കുറിച്ചോ പ്രതിഷ്ഠിച്ച സമയത്തെ കുറിച്ചോ കൃത്യമായ രേഖകൾ ഒന്നും തന്നെ ലഭ്യമല്ല. ദേവ പ്രശ്ന വിധി അനുസരിച്ചുള്ള ആരാധനാക്രമങ്ങൾ ആണ്‌ ക്ഷേത്രത്തിൽ ഉള്ളത്. ഇഹലോകത്തിൽ ഉള്ള എല്ലാവിധ ദോഷ പരിഹാരങ്ങൾക്കും ശൈവ വൈഷ്ണവ ചൈതന്യങ്ങൾ ഒരുമിച്ചു കുടിയിരിക്കുന്ന ഇവിടുത്തെ പ്രാർത്ഥന അതി വിശിഷ്ടമാണ്. ശിവന്റെയും കൃഷ്ണന്റെയും എല്ലാ വിശേഷ ദിവസങ്ങളും ഇവിടെ ആചരിക്കുന്നു.

ഓം നമഃ ശിവായ… ഓം നമോ നാരായണായ..

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...