ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാടറിഞ്ഞു_മനം_നിറഞ്ഞു_മതികെട്ടാൻ_ചോലയിലെ_സായാഹ്നം

കാടറിഞ്ഞു_മനം_നിറഞ്ഞു_മതികെട്ടാൻ_ചോലയിലെ_സായാഹ്നം

(കടപ്പാട് #Naseer_art) മതികെട്ടാൻ ചോലയിലെ സായാഹ്നം മനോഹരമായിരുന്നു. ചൂള കാക്കയായിരുന്നു ഉൽഘാടകൻ! പരിചയപ്പെടലുകളും പരിസ്ഥിതി സംരക്ഷണത്തിന്റെ ഓർമ്മപ്പെടുത്തലുകളും ഗാനാലാപനങ്ങളും കവിതാപാരായണങ്ങളും മജിഷ്യൻ റോബിൻ തരകൻ അവതരിപ്പിച്ച നഷ്ടപ്പെടുന്ന കാടിനായുള്ള മാജിക്ക് ഷോയും ഫോറസ്റ്റർ ജയപ്രകാശ് സാറിന്റെ മതികെട്ടാന്റെ ഭൂതകാല അറിവ് പകരലുകൾ കൊണ്ടും ഉജ്ജ്വലമായി.
അടുത്ത പുലരിയിൽ ചൂള കാക്കയുടെ ഉണർത്തു പാട്ടൊടെയായിരുന്നു ക്യാമ്പ് ഉണർന്നതും ! ഹരിത ധ്യാന ചുവടുകളുടെയും പ്രണയമയുടേയും പരിശീലനങ്ങൾ ..
പിന്നെ പുൽമേടുകൾ കയറി ചെന്നു ഞങ്ങൾ മേഘങ്ങളെ തൊട്ടു... ഷോലക്കാടിന്റെ സൂര്യരശ്മികൾ പതിയ്ക്കാത്ത ഒറ്റയടി പാതയിലൂടെ ചീവീടുകളുടെയും പക്ഷികളുടെയും സംഗീത അകംമ്പടിയോടെ അടിവച്ചങ്ങനെ... കാത്തു നില്ക്കുന്ന അട്ടകൾക്ക് ഒരിറ്റു ജീവ രക്തം നല്കി.. ചോലയിൽ നിന്നും മഞ്ഞുകണങ്ങളുടെ കുളിരുള്ള ദാഹ ജലം മൊത്തി കുടിച്ചും...
മൂന്നരയോടെ ഡോർമെട്രിയിൽ തിരിച്ചെത്തി. സൂര്യസ്തമയം ആയപ്പോൾ ഫാദർ: അഗസ്റ്റിൽ വട്ടോളി മഴയും മൂടൽമഞ്ഞും മിന്നലുമായി എത്തി.. അദ്ദേഹത്തിന്റെ ചെറു പ്രഭാഷണം മലയും കാടും താണ്ടി വന്ന് ഷീണിതരായ എല്ലാവരിലും നവ ഊർജ്ജം പകർന്നു. സത്യത്തിനും നീതിക്കും പച്ചപ്പിനും മനുഷ്യജീവിതത്തിനും വേണ്ടി നില നിലകൊള്ളുന്ന ഫാദർ അഗസ്റ്റ്യൻ വട്ടോളി പുതിയ തലമുറയോടൊപ്പമാണ്. കാസർകോടു മുതൽ തിരിവനന്തപുരം വരെ നടന്ന പശ്ചിമഘട്ട സംവാദയാത്രയിൽ ആദ്യാവസാനം വരെ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു....
പിന്നെ നാടൻ പാട്ടുകളുമായി ഫാദറും, അർജുനും.. മനോഹര ഗാനാലാപനങ്ങളും കവിതകളുമായി മാളൂട്ടിയും (അമർത പറവൂർ) , കോഴിക്കോട്നിന്നും എത്തിയ രവികുമാർ ചേട്ടന്റെയും ബീനയുടേയും മകൾ മാളുവും (അനുമിത്ര). ഊട്ടി ക്യാമ്പിൽ പങ്കെടുത്ത ജിനിൽ മാഷും (കണ്ണൂർ)ആ രാവ് പാടി മനോഹരമാക്കി. അത്താഴത്തിനു ശേഷം മജിഷ്യൻ റോബിൻ തരകന്റെ പുതിയ ചില ഇന്ദ്രജാലവിദ്യകൾ.. റോബിന് അസിസ്റ്റന്റുകളായി രണ്ട് സുന്ദരികളും! എല്ലാ ക്യാമ്പിലും സാന്നിദ്ധ്യമായ സുനിയും (കോഴിക്കോട്) ത്രിശൂരിൽ നിന്നും ഫെമിയും! ഫെമിയുടെയും ബിജുവിന്റെയും മകൻ ഏഴാം സ്റ്റാെൻറർഡിൽ പഠിക്കുന്ന മെസ്സിയുടെ ആരാധകനായ മിടുക്കനായ ഭഗത് അതിൽ ചേർന്നു. ..
ക്യാമറയും പക്ഷികളുമായി ധ്രുവരാജ് (ബാഗ്ലൂർ - മാതൃഭൂമി ആഴ്ചപതിപ്പിൽ ഞാനെഴുതുന്ന ആൻറമാൻ സ്കെച്ചുകളിൽ സാന്നിദ്ധ്യമാണ്. യാത്രികനും), കാസർകോട് നിന്നും ഫോട്ടൊ ഗ്രാഫറായ മിഥുൻ, ഷിജു ( തൃശൂർ ഖത്തർ ഫെയിം !) സജീവമായി. ഏകാന്ത യാത്രികനായ അസിസ്റ്റന്റ് പ്രൊഫസർ: റോബിൻ കോശി കണ്ണൂരിലെ സ്കൂളിൽ കുട്ടികളിൽ പച്ച നിറയ്ക്കുന്ന സെലസ്റ്റീൻ ജോൺ മാഷ്, വിയ്യൂരിൽ നിന്നും കാടിനെ ചേർത്ത് പാട്ച്ച് ഷിജു വിനൊപ്പം എത്തിയ സുധീഷും, എല്ലായിപ്പോഴും എന്റെയും ജയന്തിയുടേയും അരികിൽ ഓടി എത്തുന്ന ഷിബുവിന്റെയും സുന്നി യുടേയും കസിൻസായ ഡോ: പി.സി.രാജീവും സതിഷും, വടക്കൻ പറവൂരിൽ നിന്നും എന്റെ കാട്ടെഴുത്തിൽ ഭ്രമിച്ച നകുൽ, അകിൽ, മാളൂട്ടി, അർജുൻ... പിന്നെ പേരാമ്പ്രയിൽ നിന്നും അഗസ്ത്യ അർജുൻ എന്ന മൗനി ..ഒടുവിൽ മൗനം ഉടഞ്ഞു!

25 പേർക്കു മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്. രജിസ്ട്രേഷൻ കഴിഞ്ഞിട്ടും ഒത്തിരി പേർ പങ്കെടുക്കുവാനുള്ള ആഗ്രഹം അറിയിച്ചിരുന്നു. നിർവ്വാഹമില്ലായിരുന്നു.(എന്തായാലും അടുന്ന ക്യാമ്പ് ചിന്നാറിൽ നടത്തുന്നുണ്ട്.)
അങ്ങനെ ഓരോ ക്യാമ്പുകളിലും ഹൃദ്ദയത്തോട് ചേർത്ത് വയ്ക്കുന്ന ചില സൗഹൃദ്ദങ്ങളെ കാട് നല്കുകയാണ്. പങ്കെടുത്ത എല്ലാവർക്കും നന്ദി..
എല്ലാ സഹകരണങ്ങളും നല്കിയ കേരള വനം വന്യജീവി വകുപ്പിനും നന്ദി.. സ്നേഹം..








അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...