ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മഹാരാഷ്ട്ര യിലെ ഹരിഹർ ഫോർട്ട്

ത്രസിപ്പിക്കും ഹരിഹർ ഫോർട്ട് 
മണാലി മാത്രമല്ല ഇന്ത്യയിൽ കാണാൻ അതിനേക്കാൾ ഭംഗിയുള്ള സ്ഥലങ്ങളുണ്ട്. ട്രെക്കിങ്ങിന് താല്പര്യമുള്ള സഞ്ചാരികളെ ത്രസിപ്പിക്കും ഹരിഹർ ഫോർട്ട്
ഹരിഹർ ഫോർട്ടിലേക് ഒരു ലോക്കൽ യാത്ര 

1500 രൂപയുണ്ടാകിൽ
മഹാരാഷ്ട്ര യിലെ ഈ കോട്ടയിൽ പോയിവരാം.
സ്ഥലത്തെ പറ്റിയോ മറ്റോ ഒരറിവുകളും എനിക്ക് ഇല്ലായിരുന്നു .അകെ കിട്ടിയത് വട്സപ് വഴി പ്രചരിച്ച രണ്ടു വീഡിയോ മാത്രം. ഒറ്റയ്ക്കു പ്ലാൻ ചെയ്ത യാത്രയിൽ ഒരു സുഹൃത് കൂടി വരാൻ താല്പര്യം പറഞ്ഞു. അങ്ങനെ ഞാൻ ഞങ്ങൾ ആയി.
ഓഗസ്റ്റ് 30 വൈകിട് 5 മണിക്കുള്ള കൊച്ചുവേളി ഭാവനഗർ എക്സ്പ്രെസ്സിൽ കായംകുളത്തു നിന്നും ആണ് യാത്ര ലക്ഷ്യം മുംബൈയ്ക് തെക്കും കൊങ്കൺ റയിൽവേയുടെ അവസാന സ്റ്റോപ്പും ആയ പൻവേൽ ആയിരുന്നു. 360 രൂപയാണ് ടിക്കറ്റ് ചാർജ്. മഴക്കാലം ആയോണ്ട് കൊങ്കൺ വഴിയുള്ള യാത്ര മനോഹരം ആയിരുന്നു നെൽപ്പാടങ്ങളും പച്ച കുന്നുകളും തുരങ്ങളിലൂടെയും ഉള്ള യാത്ര നല്ലപോലെ ആസ്വദിച്ചു.
33 മണിക്കൂർ നീണ്ട യാത്ര ശനി വെളുപ്പിനെ 3 മണിക് പൻവേൽ എത്തി. നാസികിലെക് നേരിട് ട്രെയിൻ ഇല്ലാത്തോണ്ട് കല്യാൺ ചെന്നിട് വേണം പോകാൻ. ഇനി 4.30 ലോക്കൽ ട്രെയിൻ സർവീസ് തുടങ്ങു ചെറുതായി ഒന്ന് ഉറങ്ങാനും പറ്റി.
20 ടിക്കറ്റ് എടുത്തു താനെ ഇറങ്ങി അവിടെ നിന്നും കല്യാണിലെക് . കല്യാൺ നിന്നും നാസികിലേക് 75 രൂപയാണ് ടിക്കറ്റ്. മഹാരാഷ്ട്രയിൽ പല സ്ഥലങ്ങളിലും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണം ചില ട്രെയിനുകൾ റദ്ധാക്കി. വന്ന ട്രെയിനിലോ വാഗൺ ട്രാജഡിയും.
ട്രെയിനിൽ വെച്ച് പരിചയപ്പെട്ട ഒരാൾ പറഞ്ഞു ഇഗത്പുരി എന്ന സ്റ്റോപ്പിൽ ഇറങ്ങിയാൽ ഹരിഹറിലേക് ബസ് കിട്ടുമെന്ന് ട്രയിനിലെ തിരക് കാരണം ഞങ്ങൾ ഇഗത്പുരി ഇറങ്ങി .
ഇഗത്പുരി ഇറങ്ങി 40 km ഉണ്ട് ഹരിഹർ ഫോർട്ടിലേക് പക്ഷെ ആർക്കും ഹരിഹർ ഫോർട്ട് അറിയില്ല . കയ്യിലുള്ള ഫോട്ടോ കാണിച്ചപ്പോൾ ആണ് പലർക്കും സ്ഥലം മനസിലായത് .നിർഗുടപാട എന്നാണ് ആ ഗ്രാമത്തിന്റെ പേര്. എപ്പോഴും ബസ് സർവീസ് ഒന്നുമില്ല അങ്ങോട്ടു ഉച്ചയ്ക്കു 1 മണിക്കുള്ള ബസിൽ കയറി 51 രൂപയാണ് ബസ് ചാർജ്. പൊട്ടിപൊളിഞ്ഞ റോഡിലൂടെ പതിയെ ബസ് നീങ്ങി തുടങ്ങി . മഴയാണ് ഞങ്ങളെ വരവേറ്റത് 40 കെഎം യാത്ര ഒരുപാട് കാഴ്ചകൾ നിറഞ്ഞതാണ് വരണ്ടുണങ്ങിയ വടക്കേന്ത്യൻ ഗ്രാമങ്ങൾ അല്ല നല്ല പച്ചപ്പണിഞ്ഞ നെൽവയലുകൾ ആണ് .
നിര്ഗുടപാടയിൽ ഇറങ്ങാൻ ഞങ്ങൾ രണ്ടുപേർ മാത്രം ദൂര കാണുന്ന ഒരു മല ചൂണ്ടി കാണിച്ചു ഒരു വയോധികൻ പറഞ്ഞു അതാണ് ഹരിഹർ ഫോർട്ട് എന്ന് . അകെ കിളി പോയി 8 km മുകളിൽ ഉണ്ട് മലകയറ്റം സമയവും ഇല്ല സന്ധ്യയ്ക് മുൻപ് വന്നില്ലേൽ ബസ് കിട്ടില്ല ഒരു ലോഡ്ജ് പോലും ഇല്ലാത്ത സ്ഥലം. എന്തായാലും കയറാൻ തീരുമാനിച്ചു.
വഴിയെന്ന് പറയാൻ ഒന്നുമില്ല ചെറിയ ഒരു പേടി ആദ്യം തോന്നി . കുറച്ചു ചെന്നപ്പോൾ ഒന്ന് വഴിതെറ്റി (വലിയ വഴിയിൽ നിന്നും ഇടുങ്ങിയ വഴിയിലേക്കു പ്രേവേശിക്കരുത്,അനുഭവം) സമയനഷ്ടവും ഉണ്ടായി വീണ്ടും മുകളിലോട്ടു ചെല്ലുമ്പോൾ കോട്ടയുടെ കവാടം കണ്ടു തുടങ്ങും . പടികൾ തുടങ്ങുന്നതിനു മുൻപ് വരെ പേടിക്കേണ്ട കാര്യം ഇല്ല .
ഇനിയുള്ള 117 പടികൾ 80% ചരുവിൽ തെറ്റൽ ഉള്ള പടികൾ കാറ്റും. മൂടല്മഞ്ഞു മാത്രം മാറി നിന്നു സമയം വൈകിട് 5 മണി ആകാറായി. കാലുകൾക്കു ഒരു വിറയൽ ഓരോപാടിയും സമയം എടുത്തു കയറി. മുകളിൽ ചെന്നപ്പോഴാണ് ശ്വാസം നേരെ വീണത്.
ആദ്യ കവാടം കഴിഞ്ഞാൽ വീണ്ടും കുറെ പടികൾ .ഞങ്ങൾ കയറിയതിന്റെ എതിർ വഴിയിലൂടെ ചിലർ അവിടെ അപ്പോൾ വന്നിരുന്നു. നല്ല ഒരു കാഴ്ചയാണ് മുകളിൽ ചെന്നാൽ വിശാലമായ ഒരു കുന്നിൻ പുറവും പാറയിൽ കൊത്തിയ രണ്ടു കുളങ്ങളും.
കയറുന്നതിനേക്കാൾ ശ്രമകരം ആയിരുന്നു ഇറങ്ങാൻ കാറ്റായിരുന്നു വിഷയം ഇരുന്നു വരെ പടികൾ ഇറങ്ങേണ്ടി വന്നു.പടികൾ ഇറങ്ങി കഴിഞ്ഞു ഒരു ഓട്ടം ആയിരുന്നു റോഡിൽ എത്തിപ്പെടാൻ ചെന്നപ്പോളൊ ഇനി അവിടെ നിന്നും വണ്ടി ഇല്ലന്ന് 20km അപ്പുറത്തുള്ള വന്നതിനു ഓപ്പോസിറ്റ് സൈഡ് ഉള്ള ട്രിമ്പക് വഴി പോയാൽ ഹൈവേ എത്താം എന്ന്. അകെ അവിടെ ഉണ്ടായിരുന്നത് കുറച്ചു ചെറുപ്പക്കാർ .ഒരു വണ്ടിയുടെ വെട്ടം കണ്ടു കൈകാണിച്ചു ഭാഗ്യം ഒരു മറാത്തി ലോറി( നമ്മുടെ പാണ്ടി ലോറി) വണ്ടി നിർത്തി അതിനകത്തു ഡ്രൈവർ ഉൾപ്പെടെ 4 പേർ പച്ചപ്പുൽ ആണ് വണ്ടിയിൽ ഏതോ ഫാംലേക് ഉള്ളതാ. ഇനിയുള്ള യാത്ര ത്രിമ്പകേശ്വർ കാട് വഴി. ഞങ്ങളുടെ യാത്രയിൽ കണ്ടുമുട്ടിയ ആദ്യ ദൈവം ആ പുള്ളി ആരുന്നു ഞങ്ങളെ നസ്‌കിലോട്ടു വണ്ടികിട്ടുന്ന സ്ഥലം വരെ എത്തിച്ചു.
യാധവ കാലഘട്ടത്തിലാണ് ഹരിഹർ കോട്ട പണിതത്. 1636-ൽ ഷാഹാരി രാജ ഭോജേലിനൊപ്പം ഖാൻസാമം, മറ്റു പൂന കോട്ടകളും സഹിതം കീഴടക്കി. 1818 ൽ ബ്രിട്ടീഷ് സൈന്യം കോട്ട
പിടിച്ചടക്കി
 കടപ്പാട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...