ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മലക്കപ്പാറയിലെ_കാണാ_കാഴ്ചകൾ




ഒരുപാട് പേർ പറഞ്ഞിട്ടുണ്ട് മലക്കപ്പാറയെ കുറിച്ച് പക്ഷെ.... നമ്പർ പാറയും കസേര പാറയും നിങ്ങളെ കൂടുതൽ തണുപ്പിക്കും... പ്രത്യേകിച്ച് കോട പുതച്ച് കിടക്കുന്ന തേയില തോട്ടങ്ങൾ താണ്ടി അഗാധമായ ഗർത്തത്തിലേക്ക് തള്ളിനിക്കുന്ന ഈ രണ്ട് വ്യൂ പോയിന്റുകളും ടാടാ ടീ എസ്റ്റേറ്റ് ന് ഉള്ളിലാണ്... ഇവിടെ നിന്നാൽ മുന്നിൽ മൂന്നാറിനോട് ചേർന്ന് കിടക്കുന്ന സൂര്യമലക്കപ്പുറം കോതമംഗലം ഇടുക്കി ഭാഗങ്ങളാണ്... അങ്ങകലെ ഇടമലയാർ ഡാം കാണാം... തൊട്ട് മുന്നിലെ അഗാധമായ ഗർത്തത്തിന്റെ നടുവിൽ താഴ്‌വരയിൽ നീരാർ ചെറുഡാമിൽ നിന്നുള്ള അരുവി ഇടമലയാർ ഡാം ലക്ഷ്യമാക്കി ഒഴുകുന്നുണ്ട്
അതിന്റെ തീരത്ത് കിലോമീറ്റുകൾ അകലെയായ് വെട്ടിവിട്ട കാട് ആദിവാസി കുടി ദൃശ്യമാണ്... മൂന്നാറിൽ നിന്നുള്ള ആദിവാസി വഴിച്ചാലുകൾ വഴി ഇന്നും വാൽ പാറയിലേക്കും മലക്കപ്പാറയിലേക്കും നിരവധി ആദിവാസികൾ നടന്നുവരുന്നു ... ചെറുതും വലുതുമായി നിരവധി വെള്ളച്ചാട്ടങ്ങൾ സൂര്യ മ ല യിൽ നിന്ന് താഴേക്ക് പതിക്കുന്നത് കാണാം... മലക്കപ്പാറ ടൗണിൽ നിന്ന് ഏകദേശം 8 കി മീ ഓഫ് റോഡ് പോയാൽ മാത്രമേ ഈ പ്രദേശം കാണാനാകു.. കരടിയുടേയും കാട്ട് പോത്തിനേയും ചെങ്കീരികളേയം ധാരാളമായി ഇവിടെ കാണാമെന്ന് ആദിവാസികൾ പറയുന്നു... ഞങ്ങൾക്ക് കരടിയെ കാണാൻ സാധിച്ചില്ല.. ചെങ്കീരികൾ നിരവധി മിന്നൽ പിണർ പോലെ തേയില കാടുകളിൽ കാണാൻ കഴിഞ്ഞു..
തിരുവിതാംകൂർ രാജവംശത്തിന്റേയും കൊച്ചി രാജ വംശത്തിന്റേയും അതിരുകളായി നൂറ്റാണ്ട് കൾക്ക് മുമ്പ് ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം നമ്പർ പതിച്ച് ദിശകൾ ആലേഖനം ചെയ്ത പാറയാണ് നമ്പർ പാറ എന്നറിയപ്പെടുന്നത്.. അതിന് തൊട്ടടുത്ത് കസേര പാറയും സ്ഥിതി ചെയ്യുന്നു.. ഇപ്പോൾ ഇതൊക്കെ ടാറ്റ തോട്ടങ്ങളായി നില നിൽക്കുന്നു.. ഗർത്തങ്ങളുടെ വക്കുകൾ അരമതിൽ കെട്ടി തിരിച്ചിട്ടുണ്ട് കസേര പാറയുടെ ചില ഭാഗങ്ങളിൽ...
സഞ്ചാരികളെ കർശനമായി നിയന്ത്രിച്ചിട്ടുള്ള ഇവിടെ എത്തണമെങ്കിൽ തോട്ടത്തിന്റെ അനുമതിയും ഒപ്പം ഫോറസ്റ്റിന്റെ അനുമതിയും ആവശ്യമാണ്.. ചിലപ്പോൾ ഭാഗ്യം പോലെ മാത്രം ലോകൽ ഓഫീസുകൾ കയറിയിറങ്ങിയാൽ പെർമിഷൻ കിട്ടാം.... യാതൊരു ഉറപ്പും ആരും തരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്... ജീപ്പ് റോഡുണ്ട് പക്ഷെ തുറക്കണമെങ്കിൽ അനുമതി പത്രം കാണിക്കണം.... ശ്രമിച്ചാൽ കാണാൻ പറ്റുന്ന മലക്കപ്പാറയിലെ ഏറ്റവും മനോഹരമായ ദേശങ്ങളിലൊന്നാണിത്... അനുമതിയില്ലാതെ കടന്നുകയറുന്നവർ ഇവിടെ കുറവാണ്. ...
ഇവിടെ നിന്ന് ഓൾഡ് വാൽപാറ റോഡിലൂടെ പോയാൽ 30 km ൽ വാൽപാറ എത്താം... ഇത് പഴയ റോഡാണ്... തമിൾ നാട് ചെക് പോസ്റ്റിൽ നിന്ന് ഈ റോഡിലൂടെ ഇപ്പോൾ സഞ്ചാരികളെ അനുമതി കിട്ടിയാലേ കടത്തിവിടു.. മനോഹരമായ കൊരങ്ങുമുടി എസ്റ്റേറ്റ് അടക്കം നിരവധി പ്രദേശങ്ങൾ ഈ റൂട്ടിൽ കാണാം...
സഞ്ചാരികൾ കുറവായതിനാൽ ആകും പ്ലാസ്റ്റിക് അടക്കമുള്ള ഒരു മാലിന്യങ്ങളും ഈ പ്രദേശത്ത് കാണാനില്ല... ആര് പോയാലും അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...