ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പാപനാശത്തേക്ക് ഒരു ബൈക്ക് റൈഡിംഗ്.

പാപനാശത്തേക്ക് ഒരു ബൈക്ക് റൈഡിംഗ്.

നമ്മുടെ പയ്യന്മാർ അധികം പോയിട്ടില്ലാത ഒരു സ്ഥലം ആലോചിച്ചപ്പോളാണ് അഗസ്ത്യർ വെള്ളച്ചാട്ടം 😍 പെട്ടെന്നു ചിന്തയിലേക് വന്നത്... തമിഴ്നാട്ടിലെ തിരുനെൽവേലി ഡിസ്ട്രിക്ടിലെ തിരക്കേറിയ ഒരു ടൂറിസ്റ്റ് സെന്റർ ആണ് അഗസ്ത്യർ ഫാൾസ് ഉൾപ്പെടുന്ന പാപനാസം ഏരിയ.... കലക്കാട് മുണ്ടൻതുറൈ ടൈഗർ റിസേർവ് ന്റെ പരിധിയിൽ വരുന്ന ഫോറെസ്റ്റ് ഏരിയ ഇൽ ആണ് പാപനാസം.... പിന്നെ ഒന്നും ആലോചിച്ചില്ല ഇവന്റ് ഗ്രൂപ്പിൽ ഇതങ്ങട് അവതരിപ്പിച്ചു🎤🔊.... ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടു പിന്നെ ഫോൺ കോളുകളുടെ ചാകരയായിരുന്നു📲.. കേരളത്തിന്റെ ഇങ്ങേ തല അനന്തപുരിയിൽ നടക്കുന്ന ഒരു ഇവന്റന് അങ്ങേ തലക്കൽ കാസർകോട് നിന്ന് വരെ കോളുകൾ വന്ന് കൊണ്ടിരിക്കുന്നു📱 ... ആദ്യ ഇവന്റ് പരിജയമില്ലാത്ത റൂട്ട് ഫോറസ്റ്റ് ഏരിയ എല്ലാം കൂടി കണക്ക് കൂട്ടി മാക്സിമം 25 ബൈക്ക് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചു അത് 3 ദിവസം കൊണ്ട് ക്ലോസ് ചെയ്തു🔇....
നേരത്തെ തീരുമാനിച്ച പോലെ മെയ് 13 സൺ‌ഡേ രാവിലെ 6 am നു തന്നെ സുജിത്തിന്റെയും അഭിനേഷിന്റെയും നേതൃത്വത്തിൽ കവടിയാർ നിന്നും യാത്ര ആരംഭിച്ചു🛵🛣️... പേരൂർക്കട, നെടുമങ്ങാട് പാലോട് തുടങ്ങിയ ജോയ്‌നിങ് പോയിന്റ്‌സിൽ നിന്നും ആൾകാർ റൈഡിലേക് ചേർന്നുകൊണ്ടിരുന്നു... ഫ്രീക്കന്മാരുടെ ഇഷ്ട വാഹനം ആയ ഡ്യൂക്ക്♥️, ഹിമാലയൻ♥️തുടങ്ങി ഡിയോ♥️ വരെ ഉണ്ടായിരുന്നു യാത്രയിൽ പങ്കെടുക്കാൻ... ഇതിനൊക്കെ അകമ്പടി ആയി നെറ്റിപ്പട്ടം കെട്ടിയ ആനയെ പോലെ നമ്മുടെ മുകേഷ് ഭായ് യുടെ കിടിലൻ ജീപ്പും♥️. എല്ലാവരിൽ നിന്നും വ്യത്യസ്തനായി ഗോപ്രോയും ഹിമാലയനുമായി വന്ന രൂപേഷ് ഭായ് എല്ലാവരുടേം ശ്രദ്ധ കേന്ദ്രമായി... സൺ‌ഡേ രാവിലെ പാലക്കാട്‌ നിന്നും എത്തിയ ഞാനും കുളിച്ചു റെഡി ആയി പാലോട് എത്തിയപ്പോൾ പറഞ്ഞതിലും അര മണിക്കൂർ ലേറ്റ് ആയതു ആരും ശ്രദ്ധിക്കാത്തത് ആണോ അതോ ഇനി ആരും ഒന്നും പറയാത്തത് ആണോ എന്ന് ഇനിയും മനസിലാകാതെ 🤔ഞാൻ അങ്ങനെ നിന്നപ്പോൾ ആണ് അഭിനേഷ് വന്നു പറയുന്നത് വിനോദും അനുവും എത്തിയില്ലന്നു... എന്നെക്കാളും ലേറ്റ് ആയി വരുന്നവർ ഉണ്ടല്ലോ എന്ന് ആലോചിച്ചു സന്തോഷിച്ചേലും അത് പുറത്തു കാണിച്ചില്ല.😛.. ബൈക്ക് എടുത്തിട്ട് കുറച്ചു ദിവസം ആയതിനാൽ പെട്രോൾ കുറവായിരുന്നു വിനോദ് വന്നപ്പോളേക്കും ഞാൻ പോയി പെട്രോൾ അടിച്ചു വന്നു... വീണ്ടും യാത്ര തുടങ്ങി... കുളത്തുപ്പുഴ എത്തിയപ്പോൾ ശ്രീജന്റെ ബൈക്കിനു ചെറിയ ഒരു കേടുണ്ടായി... വണ്ടി നിർത്താൻ എന്തേലും കാരണം കിട്ടാൻ കാത്തിരുന്ന പോലെ എല്ലാരും അവിടെ വണ്ടി നിർത്തി.. ശ്രീജൻ കംപ്ലയിന്റ്പരിഹരിച്ചപ്പോളേക്കും ഞാൻ അമ്പലത്തിൽ പോയി കാണിക്ക ഇട്ടു വന്നു.... ഭക്തി കൊണ്ടാണ് എന്ന് വിചാരിക്കരുത്😎.... അറിയാവുന്നവരേം അറിയാത്തവരേം കൊണ്ടുള്ള യാത്ര ആണ് എന്തേലും പറ്റിയാൽ ഗ്രൂപ്പ് അഡ്മിനാണ് കേടു,😎🤣.. അതൊന്നു പുള്ളിയോട് പറഞ്ഞു സെറ്റ് ആകിയതാണ്.. 9am തെന്മല എത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞു വീണ്ടും യാത്ര തുടർന്നു.. കുറച്ചു ദിവസങ്ങളായി മഴ ഉള്ളതിനാൽ തെന്മല തെങ്കാശി റോഡിനു ഇരു വശവും നല്ല പച്ചപ്പായിരുന്നു🏕️.... മാസത്തിൽ ഒരിക്കൽ എങ്കിലും വരുന്ന വഴി ആയിട്ട് പോലും പുതുമ ഉള്ള കാഴ്ചകൾ ആയി തോന്നി എല്ലാം... അതിനു കാരണം പുതിയ കുറെ സുഹൃത്തുക്കളും👬👬..... 13 കണ്ണറ പാലവും പിന്നിട്ടു കാഴ്ചകളും കണ്ടു ആര്യങ്കാവ് ചുരമിറങ്ങി തമിഴ്‌നാടെത്തി...
വയലുകൾ കൊയ്ത്തു കഴിഞ്ഞതിനാൽ പുളിയരയുടെയും ഷെങ്കോട്ടയുടെയും ഗ്രാമീണ ഭംഗിക് ചെറിയൊരു കോട്ടം വന്നിട്ടുണ്ട്... നമ്മൾ മലയാളികൾക്ക് നെല്ല് കാണുന്നത് അല്ലേലും ഒരു ആവേശമാണ്.🕺.. സത്യത്തിൽ ചക്കക് പകരം നെല്ലല്ലേ സംസ്ഥാന ഫ്രൂട്ട് ആകേണ്ടത് 🤔എന്നൊക്കെ എന്തൊക്കെയോ ആലോചിച്ചു ബൈക്ക് ഓടിച്ചു കൊണ്ടിരുന്നു... നല്ല കാറ്റുണ്ട്, എതിരെ വണ്ടി വരുമ്പോൾ അതിലേറെ കാറ്റ്... അഭിനേഷ് മുന്നിൽ പോയതിനാൽ ഉള്ള ഡീവിയേഷനിൽ എല്ലാം നമ്മുടെ ആൾകാർ പുറകെ ഉണ്ട് എന്ന് ഞാനും സുജിത്തും സഫീറും ഉറപ്പാകുന്നുണ്ടാരുന്നു.... ഷെങ്കോട്ട കഴിഞ്ഞു കുറ്റാലം എത്തിയപ്പോളാണ് മനസിലായത് ഞാൻ അടക്കം നാല് ബൈക്ക് ഉം ഒരു ജീപ്പും മാത്രമേ ഇനി ഉള്ളുന്നു. ബാക്കി എല്ലാരും നേരത്തെ പോയി. അഭിനേഷിനെ വിളിച്ചു എല്ലാരും ഉണ്ടെന്നു ഉറപ്പാക്കി ബാക്കി ഉള്ളവരേം കൊണ്ട് ഞാൻ യാത്ര തുടർന്നു... തമിഴ്നാട് റോഡ് ആയതു കൊണ്ട് നമ്മുടെ നാട്ടിലെ റോഡിന്റെ അത്ര കുഴികളും കുളങ്ങളും ഇല്ലാത്ത കൊണ്ടും എല്ലാവരും ഒരു വിധം നല്ല സ്പീഡിൽ തന്നെ റൈഡ് ചെയ്യുന്നുണ്ടാരുന്നു... അൽവാർകുറിച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ഗ്രാമീണ ഭംഗി ആസ്വദിച്ചു കൊണ്ട് യാത്ര തുടർന്നു🛣️.. ഇളവെയിൽ മാറി ചൂടായപ്പോൾ എല്ലാരും ചെറുതായി ക്ഷീണിച്ചു എന്ന് തോന്നി. ക്ഷീണിച്ചോ എന്ന് ചോദിച്ചു ചീത്ത വിളി വാങ്ങേണ്ട എന്ന് ഓർത്തു ഞാൻ ഒന്നും മിണ്ടാൻ പോയില്ല കാരണം ഇത് എന്റെ ഐഡിയ ആയി പോയില്ലേ... ഫ്രണ്ട്ഷിപ്പിനേക്കാൾ എനിക്ക് വലുത് എന്റെ ശരീരമാണ്😜...
മുന്നേ പോയവരുടെ കൂടെ എത്താൻ നോക്കിയ ഞങ്ങൾക്കിട്ടു ഇന്ത്യൻ റെയിൽവേ പണി വെച്ചു🚉🚥. ട്രെയിൻ ക്രോസിങ് ആയതു കൊണ്ട് ലെവൽ ക്രോസ്സ് ഗേറ്റ് അടച്ചു അവർ ഞങ്ങളോട് സഹകരിച്ചു. അതിന്റെ ദേഷ്യത്തിൽ അവിടെ നിന്നു തന്നെ കുറച്ചു ഗ്രൂപ്പ് സെൽഫി ഒക്കെ എടുത്തു🎭📸.. ഇവനൊക്കെ എവിടുന്നെട എന്ന ഭാവത്തിൽ ലോക്കൽസ് നോക്കി നിപ്പുണ്ടാരുന്നു... അപ്പോളേക്കും ട്രെയിൻ വന്നു. ട്രെയിനിനു ഒപ്പം സെൽഫി എടുക്കാൻ നോക്കിയ സുജിത് അവസാനം തന്റെ ഫോണിന് ട്രെയിനിന്റെ അത്ര സ്പീഡ് ഇല്ല എന്ന് സങ്കടത്തോടെ മനസിലാക്കി😎.. അത് മനസിലാക്കാൻ പുള്ളിക്ക് അത്ര ദൂരം ബൈക്ക് ഓടിക്കേണ്ടി വന്നു എന്നതാണ് വേറെ ഒരു സത്യം. ട്രെയിൻ ഇന്ന് വരെ കണ്ടിട്ടില്ലാത്ത പോലെ ശ്രീജൻ നോക്കി നിക്കണ കണ്ടു , ഇവൻ ലഡാക് വരെ പോയിട്ടും ഇന്ന് വരെ ട്രെയിൻ കണ്ടിട്ടില്ലേ😛 എന്ന് ഓർത്തു നിന്നപ്പോളേക്കും ഗേറ്റ് തുറന്നു. അപ്പോളേക്കും മുന്നേ പോയവർ പാപനാസം എത്തിയിരുന്നു.... വിചാരിച്ചതിലും നേരത്തെ പാപനാസം എത്താൻ കഴിഞ്ഞു♥️... എല്ലാവരും നന്നായി ക്ഷീണിച്ചു എന്ന് ഒറ്റ നോട്ടത്തിൽ മനസിലായി. ചൂടും പൊടിയും അതുപോലെ ഉണ്ടാരുന്നേ. അഭിനേഷിനെ വിളിച്ചു എവിടാണ് ഉള്ളതെന്നും ചോദിച്ചു, അവനു സ്ഥലം അറിയാത്തതിനാലും അവൻ പറഞ്ഞത് എനിക്ക് മനസിലാകാത്തതിനാലും, മോഹൻലാൽ അരം പ്ലസ് അരം സിനിമയിൽ ജഗതിയോട് പറയും പോലെ "കമ്മ്യൂണിക്കേഷൻ ഓഫ് ദി ഇന്റീരിയർ ഡെമോക്രസി" 😎♥️😛അത് അവിടെ സംഭവിച്ചു. ഞാനും കൂടെ ഉള്ളവരും നേരെ കരിയർ ഡാം റൂട്ടിലേക് പോയി. അഭിനേഷും കൂടെ ഉള്ളവരും ഞങ്ങളെയും കാത്തു വെള്ളച്ചാട്ടത്തിനു അടുത്തും. ഡാമിലേക്കുള്ള പാസ് കൗണ്ടെറിലാണ് ബാക്കി ഉള്ളവർ വെയിറ്റ് ചെയ്യുന്നത് എന്ന് കരുതി ആണ് ഞങ്ങൾ പോയത്, പോയ വഴിയിലും പാസ് കൗണ്ടറിലും ഞങ്ങൾ ആരേം കണ്ടില്ല. ടൈഗർ റിസേർവിന്റെ ബോർഡ്‌ ഉള്ള സ്ഥലത്താണ് നിക്കണത് എന്നാണ് ലാസ്റ്റ് വിളിച്ചപ്പോൾ അഭിനേഷ് പറഞ്ഞത്. അവിടെ എങ്ങോട്ട് നോക്കിയാലും ഇ പറഞ്ഞ ബോർഡ്‌ ആയതിനാൽ അവരെ പെട്ടെന്ന് കണ്ടു പിടിക്കാൻ കഴിഞ്ഞു. പാസ് കൗണ്ടറിൽ ഉള്ള ആള് പറഞ്ഞു അങ്ങനെ ഒരു ടീം പോയില്ലന്നു. വിളിക്കാൻ ആണേൽ ഫോണിൽ റേഞ്ചും ഇല്ല. കൂടെ ഉള്ളവരെ അവിടെ നിർത്തിയിട്ടു ഞാനും സഫീറും അഭിനേഷ് പറഞ്ഞ ബോർഡും പിന്നെ ഫോണിന്റെ റേഞ്ചും തപ്പി വീണ്ടും താഴേക്കു. അല്പം താഴെ എത്ത്യപ്പോൾ റേഞ്ച് കിട്ടി അഭിനേഷിനെ വിളിച്ചു മുകളിലേക്ക് ഡാം പാസ് കൗണ്ടറിലേക് വരാൻ പറഞ്ഞു. ഞങ്ങൾ തിരികെ പാസ് കൗണ്ടറിൽ എത്തി പാസ് എടുത്തു അവർക്കായി വെയിറ്റ് ചെയ്തു. അവരു വന്നോളും നമുക് പോകാം എന്ന ഭൂരിപക്ഷ അഭിപ്രായത്തെ മാനിച്ചു ഞങ്ങൾ ഡാമിലേക് യാത്ര തുടങ്ങി.
കരിയർ ഡാം
അഗസ്ത്യാര്കൂടത്തിൽ നിന്നും ഉദ്ഭവിക്കുന്ന താമരപ്രണി നദിയിൽ പാപനാസം ഹൈഡ്രോ എലെക്ട്രിക്കൽ പ്രോജക്ടിന്റെ ഭാഗമായി തമിഴ്നാട് ഇലെക്ട്രിക്കൽ ഡിപ്പാർട്മെന്റ് പണിതിരിക്കുന്ന ഡാം ആണ് കരിയർ ഡാം. കലക്കാട് മുണ്ടൻതുറൈ ടൈഗർ റിസേർവ് എന്ന വന മേഖലയിലാണ് ഡാം പണി കഴിച്ചിരിക്കുന്നത്. പാസ് കൗണ്ടറിൽ നിന്നും 10km വനത്തിലൂടെ സഞ്ചരിച്ചു വേണം ഡാമിലെത്താൻ. ഇത്രയും ദൂരം പാസ് എടുത്തു സ്വന്തം വണ്ടിയിൽ തന്നെ പോകാം, എല്ലാ തരം വണ്ടികളും കയറ്റി വിടും.
ഞങ്ങൾ എത്തി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അഭിനേഷും ബാക്കി ഉള്ളവരും എത്തി. കുറച്ചു പേര് ഡാം കാണാതെ വെള്ളച്ചാട്ടത്തിൽ തന്നെ സമയം ചിലവഴിക്കാൻ തീരുമാനിച്ചു. ഡാമും പരിസരവും കണ്ടു കഴിഞ്ഞു വിശ്രമിക്കുമ്പോളാണ് അവിടെ ഐസ് ക്രീം വിൽക്കുന്ന ചേട്ടൻ റിസെർവോയറിൽ മുതലയെ കണ്ടെന്നു പറഞ്ഞു എന്തോ ഒരു സാദനം കാണിച്ചു കൊടുത്തു. ജീവിതത്തിൽ ഇന്ന് വരെ മുതലയെ കണ്ടിട്ടില്ലാത്ത പോലെ എല്ലാ അവന്മാരും അതും വിശ്വസിച്ചു അങ്ങോട്ട്‌ നോക്കി നില്പായി. അവസാനം കൂട്ടത്തിൽ അല്പം ജന്തു ശാസ്ത്രം അറിയാവുന്ന സുജിത് വേണ്ടി വന്നു അത് മുതല അല്ല എന്ന് കണ്ടു പിടിക്കാൻ. മുതലയെ കാണിച്ചു കൊടുത്ത ചേട്ടന്റെ പിതൃക്കളെ സ്മരിച്ചു കൊണ്ട് എല്ലാരും വീണ്ടും തമാശകളിലേക്കും വിശ്രമത്തിലേക്കും കടന്നു. സമയം ഒന്നര കഴിഞ്ഞു എല്ലാർക്കും നല്ല വിശപ്പായി😋🍽️ തുടങ്ങി, അത്കൊണ്ട് തന്നെ തിരികെ ഇറങ്ങാൻ തീരുമാനിച്ചു. ഡാമിന്റെ പരിസരത്തുള്ള ചെറിയ കടകളിൽ ഡാമിൽ നിന്നും പിടിക്കുന്ന മീൻ പൊരിച്ചതും ചോറും കിട്ടും. ആർക്കും അത് കഴിക്കാൻ താല്പര്യം ഇല്ലാത്തതിനാൽ പാപനാസം പോയി കഴിക്കാം എന്ന തീരുമാനത്തിൽ മലയിറങ്ങി. തിരികെ വരുന്ന വഴി ഞങ്ങൾ കുറച്ചു പേര് വെള്ളച്ചാട്ടത്തിലേക്കും മറ്റുള്ളവരെ ആഹാരത്തിനായി പാപനാശത്തേക്കും പോകാൻ തീരുമാനം ആയി.
വെള്ളച്ചാട്ടത്തിലേക്കുള്ള റോഡ് ആണേൽ മുടിഞ്ഞ ബ്ലോക്ക്‌ എന്നാലും ശ്രീജന് പോയെ പറ്റു. ലഡാക് പോയ എനിക്കെന്തു ബ്ലോക്ക്‌ എന്നും പറഞ്ഞു ബൈക്ക് എവിടൊക്കെ വഴിയോ എടുത്തോണ്ട് പോണ കണ്ടു. പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും പറഞ്ഞു പുറകെ ഞാനും വിട്ടു . പാർക്കിംഗ് ഏരിയ വരെ എങ്ങനൊണ്ട് എത്തി. വെള്ളച്ചാട്ടത്തിനു മുന്നിൽ ആണേൽ തൃശ്ശൂർ പൂരത്തിനുള്ള ആളുണ്ട്. ഇതാണ് നേരത്തെ പറഞ്ഞ ബ്ലോക്കിന് കാരണം. എനിക്ക് തോന്നണത് ഇവന്മാർ സൺ‌ഡേ മാത്രെ കുളിക്കുള്ളു എന്നാണ്😎😷. വെള്ളച്ചാട്ടം കണ്ടപ്പോൾ ശ്രീജന് കുളിക്കണം. ശ്രീജൻ കുളിക്കാൻ റെഡി ആകുന്നത് നോക്കി നിന്നപ്പോൾ ആണ് വാവയുടെ ചേട്ടൻ രൂപേഷ് പോയിക്കാണും വാവാകും പോകണം എന്ന് പറഞ്ഞത്. അവനു ഒറ്റയ്ക്ക് പോകാൻ വഴിയും അറിയില്ല. കുളിക്കുന്നവരെ സുജിത്തിനേം സഫീറിനെയിം ഏല്പിച്ചു ഞാനും വാവയും ബ്ലോക്കിന് ഇടയിലൂടെ സാഹസികമായി കേടു കൂടാതെ താഴെ എത്തി. അവിടെ എത്തിയപ്പോൾ രൂപേഷിന്റെ ഹിമാലയ ഉണ്ടായിരുന്ന ഇടതു ഒരല്പം ഓയിൽ പോലും ഇല്ല, മനസിലായില്ല ആല്ലേ ??, പുള്ളി പോയി അത്ര തന്നെ. വാവയെ ഞാൻ കൊണ്ട് വരാമെന്നു പുള്ളിയെ വിളിച്ചു പറഞ്ഞു. കഴിക്കാൻ പോയവർക്ക് വേണ്ടിയും കുളിക്കാൻ പോയവർക്ക് വേണ്ടിയും വെയിറ്റ് ചെയ്യാൻ ഉള്ളതിനാൽ ഞാനും വാവയും എന്തേലും കഴിക്കാം എന്ന് തീരുമാനിച്ചു. ഹോട്ടലിന്റെ മുന്നിൽ എത്തിയപ്പോൾ അവനു ഫുഡ്‌ വേണ്ട വെള്ളം മതി. അവൻ ഒരു കരിമ്പു ജ്യൂസ്‌ കുടിച്ചു ഞാൻ ഒരു സർബത്ത്. ഫുഡ്‌ എല്ലാം കഴിഞ്ഞു പാപനാസം അമ്പലം കണ്ടു എല്ലാരും പാർക്കിംഗ് ഗ്രൗണ്ടിൽ എത്തി. വിനോദ് ബ്രോ സ്പോൺസർ ചെയ്ത ഐസ്ക്രീം ഉം കഴിച്ചു തമാശകൾ പറഞ്ഞു അവിടെ ഇരുന്നു. കോഴിക്കോട് നിന്നും വന്ന അസ്രു ബ്രോ സ്വതസിദ്ധമായ തമാശകളിലൂടെ എല്ലാവരേം കയ്യിലെടുത്തു. വിനോദിന്റെ കൂടെ വന്ന അനു എല്ലാരോടും പെട്ടെന്ന് തന്നെ നല്ല കമ്പനി ആയി. യാത്രയിൽ ആകെ ഉള്ള ഒരു പെൺകൊടി അവളായിരുന്നു. വലിയൊരു ലക്ഷ്യം നേടാൻ ശ്രമിക്കുന്ന അവൾക്കു എന്റെ പേരിലും മണവാളൻ ആൻഡ് സൺസിന്റെ പേരിലും എല്ലാവിധ നന്മകളും നേരുന്നു. അനു പറഞ്ഞതൊന്നും മറക്കണ്ട കെട്ടോ .
അധികം വൈകാതെ തന്നെ കുളിക്കാൻ പോയ ടീമിന്റെ ക്യാപ്റ്റൻ സുജിത് ബ്രോ പിള്ളേരേം കൊണ്ട് എത്തി.സമയം നാല് മണി ആയിരിക്കുന്നു ഇച്ചിരെ ബോർ അടിച്ചേലും ടൈം പോയത് അറിഞ്ഞില്ല. അല്ലേലും ഒരേ സ്വഭാവം ഉള്ളവർ ഒത്തു കൂടിയാൽ ടൈം പോകുന്നത് അറിയില്ല. തിരികെ പോകാൻ സമയം ആയിരിക്കുന്നു. ഇനി നാല് മണിക്കൂറിൽ അധികം വേണം വീട്ടിലെത്താൻ. എല്ലാവരും ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അഭിനേഷ് മുന്നിലും ബാക്കി ഉള്ളവർ പുറകിലുമായി യാത്ര തുടങ്ങി. ഇടയിൽ ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ നല്ല പ്ലേസ് നോക്കാൻ ഞാൻ മുന്നേ കയറി. ഭംഗി ഉള്ള ഒരു സ്ഥലത്തു നിർത്തി എല്ലാരും ചേർന്ന് ഗ്രൂപ്പ് ഫോട്ടോ എടുത്തു. നമുക്കെല്ലാം അഭിമാനമായി ലേഹ് ലഡാക് ബൈക്ക് ട്രിപ്പ്‌ നടത്തിയ ശ്രീജന് നമ്മുടെ പ്രണയമാണ് യാത്രയോട് ഗ്രൂപ്പിന്റെ പേരിൽ ഒരു മോമെന്റോയും കൊടുത്തു🥇🎁🏆. അവനു അത് കൊടുക്കാൻ എനിക്ക് യാതൊരു അർഹതയും ഇല്ല, എന്നാലും കൊടുത്തു...😎.. ഗ്രൂപ്പിന്റെ ബൈക്ക് ലോഗോയും അഭിനേഷ് വിതരണം ചെയ്യുന്നുണ്ടാരുന്നു.. കുറച്ചു സമയത്തെ ഫോട്ടോ സെഷനും സൊറ പറച്ചിലും കഴിഞ്ഞു വീണ്ടും യാത്രയിലേക്. തിരികെ ഉള്ള യാത്ര ആണ് കുറച്ചു കൂടി രസമായി തോന്നിയത്. ആരും ആരെയും ഓവർ ടേക്ക് ചെയ്തില്ല, ഒന്നിനും പുറകെ ഒന്നായി ഒരു ചെയിൻ പോലെ വന്നു. ഷെങ്കോട്ട കഴിഞ്ഞു പുളിയറ എത്തിയപ്പോൾ 6 മണി ആയി. ചായ കുടിക്കാനായി എല്ലാരും ഇറങ്ങി. യാത്ര കുളമായി എന്ന് പറഞ്ഞു ആരേലും തല്ലും എന്ന് പേടിച്ചിട്ടാണോ എന്ന് അറിയില്ല 16 ചായയുടേം ക്യാഷ് അഭിനേഷ് ആണ് കൊടുത്തത്...😛 ക്യാഷ് കൊടുത്തത് അവൻ ആണേലും സ്പോൺസർ കാസർഗോഡ് നിന്നും വന്ന നമ്മുടെ ഫ്രീക്കൻ ക്രിസ്റ്റി ആണെന്നു പിന്നെ ആണ് അറിഞ്ഞത് 😂.. നല്ല മഴ കോൾ ഉണ്ടാരുന്നതിനാൽ പെട്ടെന്ന് തന്നെ എല്ലാരും ചായ കുടിച്ചു യാത്ര തുടർന്നു. ആര്യങ്കാവ് ചുരത്തിലൂടെ ലോറികളെ ചെസ് ചെയ്തു ഒരു ചെയിൻ പോലെ പ്രണയമാണ് യാത്രയോട് ടീ ഒഴുകുകയായിരുന്നു... 8 മണിയോടെ മടത്തറ എത്തി വീണ്ടും വിശ്രമിക്കാൻ നിർത്തി.. മഴ ഉള്ളതിനാലും ഇനി അങ്ങോട്ട്‌ ബൈക്ക് നിർത്താണ്ട എന്ന തീരുമാനത്താലും എല്ലാരും അവിടെ വെച്ചു തന്നെ യാത്ര പറഞ്ഞു വീണ്ടും കാണാം എന്ന വാക്കിന്മേൽ. ഒരു യാത്രയും ദിവസവും കഴിഞ്ഞല്ലോ എന്ന ദുഃഖത്തിൽ ഞാനും ബൈക്കിൽ കയറി😓. മടത്തറ നിന്നും മഴ തുടങ്ങി. വീടെത്തും വരെയും മഴ ആയിരുന്നു. പാലോട് നിർത്തി കണ്ടവരോടൊക്കെ വീണ്ടും യാത്ര പറഞ്ഞു മഴ ആയതു കൊണ്ട് ആരും വണ്ടി നിർത്തിയില്ല. എല്ലാരും പോയി കഴിഞ്ഞു നല്ല കുറെ ഓർമകളും പുതിയ കുറച്ചു സുഹൃത്തുക്കളുമായി ഞാനും വീട്ടിലേക്കു♥️😘😍...
ജീവിക്കുന്ന നിമിഷം ആനന്ദപൂർണമാണ് എന്ന് എനിക്ക് അനുഭവപ്പെടുത്തിയ സന്ദർഭങ്ങൾ മിക്കതും എന്റെ യാത്രകളിൽ ആയിരുന്നു.... കാണാൻ ഒരുപാട് ഒന്നും ഇല്ലാരുന്നേലും എല്ലാരും യാത്ര ആസ്വദിച്ചെന്നു വിചാരിക്കുന്നു... ഇനിയുള്ള യാത്രകൾ നമുക് കൂടുതൽ സുന്ദരമാകാം♥️.📸...
ഒരുപാട് പ്രതീക്ഷകൾ ഇല്ലാതെ യാത്ര ചെയ്യാൻ കൊതിക്കുന്നവർക് ഇഷ്ടമാകുന്ന ലൊക്കേഷൻ ആണ് പാപനാശം. ഒരു ഫുൾ ഡേ ചിലവഴിക്കാൻ ഉള്ളത് ഉണ്ടവിടെ. തമിഴ്നാട് ആയതു കൊണ്ട് തന്നെ ചൂടാണ് ഒരു പ്രോബ്ലം. കൊല്ലത്തു നിന്നും വരുന്നവർക്ക് കാണാൻ ഒരുപാട് ഉണ്ട് കാഴ്ചകൾ. വെള്ളച്ചാട്ടങ്ങൾ എല്ലാം സീസണിൽ മാത്രം ആക്റ്റീവ് ആകുന്നവ ആണ്. അഗസ്ത്യർ ഫാൽസിൽ വെള്ളം എപ്പോളും ഉണ്ടാകുമെങ്കിലും മഴക്കാലത്താണ് കാഴ്ചക്ക് ഭംഗി.♥️..
കൊല്ലം തെന്മല സൈഡ് ഇൽ നിന്നും വരുന്നവർക്ക് കാണാൻ ഉള്ള കാഴ്ചകൾ.
1. Kuttalam new
2. Old kuttalam
3. Five falls
4. Papanasam temple
5. Papanasam power house
6. Karaiyar dam
7. Servelar dam
8. Kalakkad mundanthurai tiger reserve
9. Agasthyar falls
10. Agasthyar temple.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

ഹൈന്ദവപ്രശ്നോത്തരി,,ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവപ്രശ്നോത്തരി, ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍* ================================================ Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...