ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ആനകളുടെ വിഹാര ഭൂമിയിലൂടെ ആനകുളത്തേക്ക്






ആനകളുടെ വിഹാര ഭൂമിയിലൂടെ ആനകുളത്തേക്ക്

മഴക്കാലത്ത് ഓൾഡ് ആലുവ മൂന്നാർ റോഡിന്റെ ഭാഗങ്ങൾ വഴി ഒരു ഓഫ് റോഡ് യാത്ര ഒരു സ്വപ്നമായിരുന്നു... ആരും അത്ര പ്രോത്സാഹിപ്പിച്ചി ല്ല... ഒന്ന് പെർമിഷൻ കിട്ടില്ല ... രണ്ടാമതായി മഴയത്ത് റോഡ് ഇടിയാനും മരങ്ങൾ വീണ് യാത്ര തടസ്സപെട്ട് വനത്തിൽ അകപെട്ടു പോകാനുമുള്ള സാധ്യത... മാത്രമല്ല കാട്ടാന കൂട്ടങ്ങളുടെ വിഹാര ഭൂമിയാണ് പല ഭാഗങ്ങളും... എന്നാലും ഞങ്ങൾ 4 പേർ പുറപ്പെട്ടു മിനിഞ്ഞാന്ന് രാവിലെ ചാലക്കുടിയിൽ നിന്നും,,, കോതമംഗലം തട്ടേകാട് വഴി കുട്ടംമ്പുഴ എത്തി .. അവിടെ നിന്ന് മാമലകണ്ടം വനപാത പിടിച്ച് യാത്ര തുടർന്നു... ഇവിടെ തെരക്കേടില്ലാത്ത റോഡുണ്ട് മാമലകണ്ടം വരെ ,,, ആനയുടെ സാന്നിധ്യം ഇവിടം മുതൽ കണ്ട് തുടങ്ങി... വഴി നീളെ ആന പിണ്ടം കിടപ്പുണ്ടായിരുന്നു
മാമലകണ്ടത്ത് നിന്നു ആനകുളം പോകാൻ ഒരു ഫോറസ്റ്റ് ചെക്ക് പോയിന്റ് കടക്കണം .. സാധാരണ ഗതിയിൽ സ്വന്തം 4x4 ന് പെർമിഷൻ കൊടുക്കുന്നില്ല എന്ന് അറിയാവുന്നതിനാൽ ഞങ്ങൾ കൊറത്തി കുടി ആദിവാസി കുടിയിലെ സുഹൃത്ത് രാമപ്പനെ കുടെ കൂട്ടിയിരുന്നു. അതു കൊണ്ട് പെർമിഷൻ കിട്ടി... രാവിലെ ആന കൂട്ടം വഴിയിൽ ഉണ്ടായിരുന്നുവെന്ന് രാമപ്പൻ പറഞ്ഞപ്പോൾ കുറച്ച് സൂക്ഷിച്ചാണ് വണ്ടിയോടിച്ചിരുന്നത്... നിബിഡ വനത്തിൽ വഴിക്കിരുവശവും ഇടതൂർന്ന ഈറ്റ കാടുകൾ ആയതിനാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ വിഹരിക്കുന്ന ഒരു പ്രദേശമാണ് ഇത്.. ഏകദേശം 20 km ഓഫ് റോഡാണ് മാമല കണ്ടം ആനകുളം റോഡ്...
മാമല കണ്ടത്ത് നിന്ന് ഏകദേശം പത്ത് കിമീ പോയാൽ കുറത്തി കുടി ആദിവാസി ഊര് എത്തും ... 64 കുടുംബങ്ങൾ രണ്ട് മലകൾക്കിടയിൽ ആയി അവിടെ താമസമുണ്ട്,,, രാമപ്പൻ അവിടെ ഇറങ്ങി... ഞങ്ങൾക്ക് തരാവുന്ന എല്ലാ ഉപദേശങ്ങളും തന്നശേഷം . ഇവിടെ നിന്ന് ഏകദേശം 10 km പോയാൽ അണ് പെരുമ്പൻ കുത്ത് ജനവാസ മേഘല എത്തുക... ആനകൾ കൂട്ടമായി മലയിടിച്ച് നടന്ന് പോയ ഭാഗങ്ങൾ കണ്ടു പലയിടത്തും.. മഴയും പെയ്യാൻ തുടങ്ങിയിരുന്നു.. ആനകളെ വഴി തടയാൻ എവിടേയും കണ്ടില്ല.. അത് നന്നായിയെന്നാണ് പിന്നീട് തോന്നിയത് ... കുന്നുകൂടി വഴി നീളെ കിടക്കുന്ന ആന പിണ്ടം ഭീതി ജനിപ്പിച്ചിരുന്നു മനസ്സിൽ... ആനകളുടെ സംഖ്യ വളരേ ഏറേ ഉയർന്ന പ്രദേശത്തിന്റെ ഒരു പ്രതീതി ആണ് ആ വഴി സഞ്ചരിക്കുമ്പോൾ നമുക്കു ലഭിക്കുക..
മാമല കണ്ടത്ത് നിന്ന് നാല് മണിക്കൂർ എടുത്തു പെരുമ്പൻ കുത്ത് വെള്ളച്ചട്ടത്തിന്ന് മുകളിലുള്ള പാലം എത്താൻ... വന മധ്യത്തിലുള്ളമനോഹരമായ ഈ വെള്ളച്ചാട്ടം താഴേ നിന്ന് ദൃശ്യമല്ല... പെരുമഴയായതിനാൽ താഴേക്കിറങ്ങാനുള്ള ചാൽ അപകടകരമായിരുന്നു.... താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം വാഴച്ചാൽ പോലെയോ അതിൽ കൂടുതലാ ഭീതി ജനിപ്പിക്കുന്ന ഒന്നാണ്....
വൈകിട്ട് 6ന് ആനകുളത്ത് എത്തിയ ഞങ്ങൾ താമസ സ്ഥലത്ത് എത്തി ഫ്രഷ് ആയി വീണ്ടും ഇറങ്ങി .. ആനകുളം അമ്പലത്തിന് മുന്നിൽ ആനകൾ സ്ഥിരം വെള്ളം കുടിക്കാൻ വരുന്ന ആറിന് അക്കരയിൽ ആന കൂട്ടത്തെ പ്രതീക്ഷി
ച്ചു... പക്ഷെ മഴക്കാലത്ത് അവരുടെ വരവുകുറവാണെന്ന് നാട്ടുകാർ പറഞ്ഞപ്പോൾ ഞങ്ങൾ നേരേ കോഴിവിള ആദിവാസി കുടി ലക്ഷ്യമാക്കി വണ്ടി വിട്ടു.. ഏകദേശം 8 km ഓഫ് റോഡ് പോയാൽ അവിടെയെത്താം... നാട്ടുകാർക്ക് ശല്യമാകാതെ പോയി കണ്ട് ഇറങ്ങാനുള്ള ഒരു മനോഹരമായ പ്രദേശമാണിത്
രാവിലെ ആനകുളത്ത് നിന്ന് തിരിക്കുന്നതിന് മുമ്പ് സമീപത്തുള്ള ചെറുതും വലുതുമായ ചപ്പാത്തുകൾ കാണാൻ പോയി .. മുറിച്ച് കടക്കുന്ന വഴികൾ ഉണ്ടെങ്കിലും ഒഴുക്ക് കൂടുതൽ ആയതിനാൽ വണ്ടി കൊണ്ട് പോകാൻ സാധ്യമല്ല:... മാത്രമല്ല യാതൊരു മുന്നറിയിപ്പും ഇല്ലാതെ ഈ അരുവികളിൽ നിമിഷ നേരം കൊണ്ട് വൻതോതിൽ ജലനിരപ്പുയരാം.. മുറിച്ച് കടക്കുന്നവർ സൂക്ഷിക്കണം എന്നാണ് നാട്ടുകാർ പറയുന്നത്
തിരിച്ച് മാങ്കുളം വഴി മച്ചിപ്ലാവ് ഇരുമ്പ് പാലം കൂടി വനപാതയിലൂടെ മറ്റൊരു വഴിക്ക് മാമ ല കണ്ടത്തെത്തിയ ഞങ്ങൾ സഞ്ചാരിയിലെ അബിൽ നെ വിളിച്ച് കൊയ്നിപാറ ഓഫ് റോഡ് കഴിഞ്ഞാണ് അഞ്ച് മണിയോടെ ചാലക്കുടിയിലേക്ക് തിരിച്ചത്.. വനഭംഗിയും വന്യതയും ഭീതിയും മഴയും കാറ്റും കോടയും പിന്നെ ഓഫ് റോഡ് ഡ്രൈവിംഗും ഇഷ്ടമുള്ളവർക്ക് ഇതൊരു സ്വർഗ്ഗപാതയാണ്.... പക്ഷെ പ്രകൃതിക്ക് കോട്ടം തട്ടാതെ പ്ലാസ്റ്റിക്കും മറ്റ് അവശിഷ്ടങ്ങളും ഒന്നും കാട്ടിൽ ഉപേക്ഷിക്കരുതെന്ന് അപേക്ഷ... വേണ്ടത്ര സുരക്ഷാ മുൻകരുതൽ എടുക്കുക.. സ്ഥല പരിചയം ഉള്ളവർ ആരെങ്കിലും കൂടെ വേണം എന്നാണ് എനിക്ക് തോന്നിയത്...

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...