ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ചാലക്കുടി - ആതിരപ്പള്ളി - മലക്കപ്പാറ - വാല്‍പ്പാറ - പൊള്ളാച്ചി വനപാതയിലൂടെ ഒരു യാത്ര







ചാലക്കുടി - ആതിരപ്പള്ളി - മലക്കപ്പാറ - വാല്‍പ്പാറ - പൊള്ളാച്ചി വനപാതയിലൂടെ ഒരു യാത്ര

സാഹാസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് സംശയമില്ലാതെ തിരഞ്ഞെടുക്കാവുന്ന സ്ഥലമാണ് വാല്‍പ്പാറ. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിൽ നിന്നും വാഴച്ചാൽ വഴി രണ്ടര മണിക്കൂറാളം കാനനത്തിന്റെ ഭംഗി ആസ്വദിച്ചോരു യാത്ര. മുൻപ് പല തവണ പോയിട്ടുണ്ടെങ്കിലും, പതിവിൽ കൂടുതൽ വന്യ മൃഗങ്ങളെ കാണാനുള്ള അവസരമുണ്ടായി. മൂന്നാറിനോടും, ഊട്ടിയോടും സമാനമായ കാലവസ്ഥയും യാത്രയുടെ ആവേശം കൂട്ടി. വാൽപ്പറ ടൗണിൽ നിന്നും പൊള്ളച്ചിയിലേക്കുള്ള ഹെയർ പിൻ വളവുകൾ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു..
തെയ്യിലതോട്ടങ്ങൾ, വരയാടുകൾ, കാട്ടുപോത്ത്, കാട്ടാന, കോടമഞ്ഞ് ഇതിലെല്ലാമുപരി തിങ്ങി നിറഞ്ഞ കാടിന്റെ സൗന്ദര്യം ഇവയെല്ലാംആസ്വദിക്കണമെങ്കിൽ വാൽപ്പാറയിലേയ്ക്ക് പോയാൽമതിയാകും. എറണാകുളം ഭാഗത്തുനിന്ന് ചാലക്കുടി വഴി വാൽപ്പാറയിലേക്ക് പോകുന്നതാണ് ഏറ്റവും മനോഹരമായ യാത്ര. ആ വഴി പോയാൽ അതിരപ്പളളി വെള്ളച്ചാട്ടം കണ്ടിട്ട് വാൽപ്പാറയിലേക്ക്തിരിക്കാം. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയിൽ നിന്നും ഇവിടേക്ക് എത്തിച്ചേരാം. 64 കിലോ മീറ്ററാണ് ദൂരം. ഈ പാതയിൽ 40 കൊടുംവളവുകൾ നിറഞ്ഞ ചുരം കയറി വേണം വാൽപാറയിൽ എത്തിച്ചേരാൻ.
കേരളത്തിലെ ഏറ്റവും ഫോട്ടോജനിക്കായുളള വെളളച്ചാട്ടമാണ് കേരളത്തിന്റെ നയാഗ്രയായ അതിരപ്പള്ളി; ഫോട്ടോ ഭ്രാന്തന്മാരുടെ പറുദീസ. ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് അതിരപ്പള്ളി വെള്ളച്ചാട്ടം. അതുകൊണ്ടുതന്നെഅഭ്രപാളികളിൽ നിറസാന്നിധ്യമാണ് ഈ വെളളച്ചാട്ടം. അതിരപ്പിളളി കഴിഞ്ഞാല്‍ പിന്നീടുളള യാത്ര കാട്ടിലൂടെയാണ്. കാടിന്റെതണുപ്പും കാറ്റുമേറ്റ് നിഘൂഢതയിലൂടെയുള്ള യാത്ര വ്യത്യസ്ഥമായ അനുഭവമാണ്.
നിതീഷ് : എടാ വിഷ്ണു നാളെ എന്താ പരിപാടി ??
ഞാൻ :ഒന്നും ഇല്ലാ
നിതീഷ് :എങ്കിൽ നമുക്കു ഒരു റൈഡ് പോയാലോ , നീ അന്ന് പറഞ്ഞിരുന്നില്ലേ മലക്കപ്പാറ വാൽപ്പാറ വഴി പൊള്ളാച്ചി കൂടി കറങ്ങി വരാം ന്നു
ഞാൻ :ആ പൊളിച്ചു മോനെ, ഞാൻ ഇക്കാനേം കൂട്ടി വരാം
നിതീഷ് :കണ്ണനെ ഞാൻ വിളിച്ചോളാം, നമുക്കു ചാലക്കുടി വച്ച് മീറ്റ് ചെയ്യാം രാവിലെ
അങ്ങനെ ഒരു 7 അര മണിക്ക് ഞങ്ങൾ ചാലക്കുടി നിന്നും യാത്ര ആരംഭിച്ചു, ഒരു 346 കിലോമീറ്റർ, ഇടക്ക് ഇടക്ക് ഫോട്ടോസ് എടുക്കാനും പ്രകൃതി ഭംങ്ങി ആസ്വദിക്കാനും വിശപ്പിന്റെ വിളി അകറ്റാനും ആയി സ്റ്റോപ്പുകൾ ഉണ്ടായിരുന്നു, നല്ല ആടിപൊളി റോഡ്. അതിരപ്പിള്ളി അപ്പുറത്തേക്ക് ഞാൻ പോയിട്ടുണ്ടായിരുന്നില്ലാ, കുറെ നാളായുള്ള ആഗ്രഹം ആണ് ഒരു റൈഡ് പോവണം എന്ന്, അങ്ങനെ ഇരിക്കെ ഒരു പ്രമുഖ ഫേസ്ബുക് പേജിൽ നമ്മുടെ ഇന്ത്യ റോഡ് ട്രിപ്പുകളിൽ ഒന്നായി നമ്മുടെ ചാലക്കുടി - മലക്കപ്പാറ - പൊള്ളാച്ചി റോഡ് കണ്ടത്, അപ്പൊ ഉറപ്പിച്ചതാ നമ്മുടെ തൊട്ട് അടുത്ത് ഇത്രേം നല്ലൊരു സംഭവം ഉണ്ടായിട്ട് ദൈവം അങ്ങ് വിളിക്കുന്നതിന്‌ മുൻപ് ഇതൊക്കെ അനുഭവിച്ചില്ലെങ്കിൽ പിന്നെ എന്തോന്ന് ജീവിതം എന്ന്. ഒരു ബുള്ളറ്റ് വാങ്ങിയതോടു കൂടി നല്ല മൂടാ.... ലോങ്ങ് പോവാൻ. നിതീഷിനും ബുള്ളറ്റ് തന്നെ, അപ്പൊ പിന്നെ നോക്കാൻ ഉണ്ടോ, ഒരൊറ്റ പോക്കാ.... അലമ്പ് കാണിക്ക്യൻ പാടില്ല, ബുള്ളറ്റ് ന്നു വച്ചാൽ ഒരു 40 - 60 മാക്സിമം, അതാണ് അതിന്റെ ഒരു ഇത്. വാഴച്ചാൽ ചെക്ക് പോസ്റ്റിലെ സാർ പറഞ്ഞു പോയി വരാൻ ആണെങ്കിൽ 4 മണിക്ക് മുൻപ് ഇവിടെ എത്തണം, അല്ലേൽ ഫൈൻ 1000 രൂപ !! "ഞങ്ങൾ ഇല്ല സാർ, ഇന്ന് ഞങൾ ഇല്ല സാർ" എന്നും പറഞ്ഞു യാത്ര തുടർന്നു, ശേരിക്കും പോകേണ്ട ഒരു യാത്ര തന്നെ, മൈൻഡ് റിലാക്സേഷൻ, അടിപൊളി, വാൽപ്പാറയിൽ നിന്നും പൊള്ളാച്ചി റൂട്ട് ആണ് എനിക്ക് ഏറ്റവും ഇഷ്ടമായത്, അവിടെ നിന്ന് കേരളാ ബോർഡർ എത്തിയപ്പോൾ അല്ലേ തമിഴ്‌നാട് റോഡിൻറെ സുഖം ശേരിക്കും മനസ്സിലാകുന്നേ...
രാവിലെ 7 അരക്കു തുടങ്ങിയ യാത്ര രാത്രി ഒരു 7 അരയോടെ അവസാനിച്ചു, ഒരുപാട് നല്ല ഓർമകളും ആയി... ബുള്ളെറ്റ് കൊണ്ട് ഹിമാലയം ഒന്ന് പോകണം, അതാണ് ഇനി ഉള്ള ഏറ്റവും വലിയൊരു ആഗ്രഹം. സമയം എടുക്കും, എന്നാലും ആഗ്രഹിക്കാമല്ലോ.
കാട്ടുമൃഗങ്ങളെ കാണാനുള്ള അവസരമാണ് അതിരപ്പള്ളി-മലക്കപ്പാറ യാത്ര സമ്മാനിക്കുന്നത്. വന്യമൃഗങ്ങളെ മൃഗശാലകളിൽ കണ്ട് പരിചയമുള്ള നമുക്ക് കാടിന്റെ പശ്ചാതലത്തിൽ അവയെ കാണുമ്പോൾ വേറിട്ട ഒരനുഭവമായിരിക്കും അത്. ഇരുവശവും ഈറ്റക്കാടുകളും കുറ്റികാടുകളും നിറഞ്ഞ വഴിയാണ്. ഇതിനിടയിലായി വാച്ചുമരം എന്നറിയപ്പെടുന്ന തടാകവും സ്ഥിതിചെയ്യുന്നു. ആനക്കയം, പാലം, ഷോളയാർ പവർഹൗസ്, തെയിലതോട്ടങ്ങൾ തുടങ്ങി മനോഹര പ്രദേശങ്ങളുടെ സൗന്ദര്യവും ഈ യാത്രയിൽ ആസ്വദിക്കാം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...

ഹൈന്ദവപ്രശ്നോത്തരി,,ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍*

ഹൈന്ദവപ്രശ്നോത്തരി, ക്ഷേത്ര നിര്‍മ്മാണ തത്ത്വങ്ങള്‍* ================================================ Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...