ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കല്ലുകള്‍_കഥ_പറയുന്ന_ഹംപി

കല്ലുകള്‍_കഥ_പറയുന്ന_ഹംപി

ഹംപി_ ഒരു_മനോഹര_ശില്‍പം 😍
ആനന്ദം എന്ന സിനിമയിലൂടെ മലയാളികളുടെയും മനസിൽ ഇടംപിടിച്ചൊരു സ്ഥലമുണ്ട്. സഞ്ചാരപ്രേമികളുടെ സ്വപ്ന സ്ഥലമാണിത്. പേരിൽ പോലും സൗന്ദര്യം ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഹംപി. തെക്കന്‍ ഭാരതത്തിലേക്കുള്ള അധിനിവേശങ്ങളെ ഫലപ്രദമായി ചെറുത്തു തോല്‍പ്പിച്ച വിജയനഗര സാമ്രാജ്യത്തിന്‍റെ പ്രധാന കേന്ദ്രം എന്ന നിലയിലുള്ള ചരിത്ര പ്രസക്തിയാണ് കര്‍ണാടകയിലെ ഹംപി എന്ന ഗ്രാമത്തെ ഇന്ത്യയിലെ തന്നെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി വളര്‍ത്തിയത്.
ബെംഗളുരൂവിൽ നിന്ന് 343 കിലോമീറ്റര്‍ അകലെ ബെല്ലാരി ജില്ലയില്‍ തുംഗഭദ്ര നദിക്കരയിലാണ് ഹം‌പി. ഇരുപത്താറ് ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലായി വിജയനഗര സാമ്രാജ്യത്തിന്‍റെ ശേഷിപ്പികള്‍ ഇവിടെ പടര്‍ന്ന് കിടക്കുന്നു. യുനെസ്ക്കോ ലോക പൈതൃക കേന്ദ്രമായി തെരഞ്ഞെടുത്തിടുള്ള ഹംപി അവശിഷ്ടങ്ങളുടെ നഗരം എന്നും അറിയപ്പെടുന്നു. ചരിത്രപ്രാധാന്യത്തിന് പുറമെ ഒരു പ്രമുഖ മതകേന്ദ്രം കൂടിയാണ് ഹംപി. കലയെയും കലാകാരന്‍മാരെയും പ്രോത്സാഹിപ്പിച്ചിരുന്ന വിജയനഗര രാജാക്കന്‍മാരുടെ കലാ സംഭാവനകള്‍ തെളിഞ്ഞു കാണുന്ന ക്ഷേത്ര വാസ്തു ശില്‍പ്പങ്ങള്‍ ഇവിടെ കാണാനാകും. വിരിപാക്ഷ ക്ഷേത്രം, വിതാല ക്ഷേത്ര സമുച്ചയം, ഹസാര രാം ക്ഷേത്രം, മല്യവന്ത രഘുനാഥ സ്വാമി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. അത്യപൂര്‍വ്വമായ വാസ്തുവിദ്യകളാണ് ഈ ക്ഷേത്രങ്ങളുടെ നിര്‍മാണത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നും തീര്‍ഥാടകരായും കാഴ്ചക്കാരായും ഹംപിയിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്‌ ഹേമകുടയുടെ താഴ്‌വാരത്ത്‌ സ്ഥിതി ചെയ്യുന്ന വിരൂപാക്ഷ ക്ഷേത്രം. വിരൂപാക്ഷന്‍ എന്ന പേരിനെ അന്വര്‍ത്ഥമാക്കിക്കൊണ്ട്‌ ഇവിടത്തെ ശിവ പ്രതിഷ്ഠ കാമനെ ഭസ്മീകരിക്കാന്‍ തൃക്കണ്ണ്‌ തുറന്നു നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്‌.
വിരുപാക്ഷ ബാസാര്‍, നരസിംഹ വിഗ്രഹത്തോട് ചേര്‍ന്നുള്ള കൂറ്റന്‍ ശിവലിംഗം, രാജാവിന്‍റെ ത്രാസ് തുടങ്ങിയ മറ്റു പല ആകര്‍ഷണങ്ങളും ഇവിടെയുണ്ട്. ഇവയെല്ലാം ശില്‍പ്പചാരുത കൊണ്ടാണ് ശ്രദ്ധേയമാകുന്നതും. ഒരു പഴയ കനാലിലൂടെ ഒഴുകി വരുന്ന വെള്ളത്തിലാണ് മൂന്നു മീറ്റര്‍ ഉയരമുള്ള ശിവലിംഗം നില്‍ക്കുന്നത്. സാധുക്കള്‍ക്ക് രാജാവിന്‍റെ തൂക്കത്തിന് അനുസരിച്ച് ധാന്യങ്ങളും സ്വർണവും ഒക്കെ തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്നതാണ് രാജാവിന്‍റെ ത്രാസ്. മുപ്പത്തിരണ്ട് മീറ്റര്‍ വീതിയും 728 മീറ്റര്‍ നീളവുമുള്ള തെരുവാണ് വിരുപാക്ഷ ബസാര്‍. വിരുപാക്ഷ ക്ഷേത്രം മുതല്‍ മാതംഗ മല വരെ നീണ്ട് കിടക്കുന്നു ഈ തെരുവ്. മുകള്‍ ഭാഗം താമര പോലെ വിടര്‍ന്ന് നില്‍ക്കുന്ന ലോട്ടസ് മഹല്‍ കൊട്ടാരമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഹിന്ദു-മുസ്ലിം വാസ്തു ശില്‍പ്പ ശൈലികള്‍ സംയോജിപ്പിച്ചാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഹസാര രാമ ക്ഷേത്രത്തിന്‍റെ കോട്ടയ്ക്ക് അകത്തുള്ള ക്വീന്‍സ് ബാത്ത് എന്ന കുളിസ്ഥലമാണ് ഇവിടെത്തെ മറ്റൊരു ശില്‍പ്പ വിസ്മയം. പതിനഞ്ച് മീറ്റര്‍ വീതിയും 1.8 മീറ്റര്‍ ആഴവുമുള്ള ഈ കുളിസ്ഥലത്തിന് ചുറ്റുമുള്ള ഇടനാഴികളും മട്ടുപ്പാവുകളും അതിമനോഹരങ്ങളാണ്. നേരിട്ട് ട്രെയിന്‍, വിമാന സര്‍വീസുകള്‍ ഇല്ലാത്ത ഹം‌പിയിലേ റോഡ് മാര്‍ഗം മാത്രമെ എത്തിച്ചേരാനാകൂ. തൊറാംഗല്ലുവാണ് ഹം‌പിക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളം. പതിമൂന്നു കിലോമീറ്റര്‍ അകലെയുള്ള ഹോസ്പെട്ടാണ് ഏറ്റവും അടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. ഹം‌പിയില്‍ ചില ഹോട്ടലുകള്‍ ഉണ്ടെങ്കിലും കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങളുള്ളത് ഹോസ്പെട്ടിലാണ്.
ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് ഹം‌പി സന്ദര്‍ശിക്കാന്‍ ഏറ്റവും യോജിച്ച സമയം.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

എന്താണ് ബ്രഹ്മചര്യം?

എന്താണ് ബ്രഹ്മചര്യം? തെറ്റിദ്ധരിക്കപ്പെട്ട ഒരു പദമാണ് ബ്രഹ്മചര്യം. ബ്രഹ്മചര്യമെന്നാൽ പലരുടെയും ധാരണ ലൈഗീകബന്ധത്തിൽ ഏർപ്പെടാതിരിക്കുക എന്നതാണ്. വാസ്തവത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. വാക്കുകളുടെ അർത്ഥം നേരേമനസ്സിലാക്കാത്തതാണ് ഇതിനൊക്കെകാരണം. ഉദാഹരണമായി വെള്ളം എന്ന പദം എടുക്കുക. വെള്ളമെന്ന പദത്തിനെന്താണർത്ഥം? വെള്ളം എന്ന് തന്നെ. എന്നാൽ വെള്ളമടിക്കുക എന്നാൽ വെള്ളം കുടിക്കുക എന്നല്ല അർത്ഥം. അവൻ വാദിച്ചു വെള്ളം കുടിപ്പിച്ചു എന്നവാക്യത്തിനാകട്ടെ ഈ അർത്ഥങ്ങളൊന്നുമല്ല ഉള്ളത്. വെള്ളമെന്ന സാധാരണ വാക്കിനുപോലും ഇന്നർത്ഥം തീരെ മാറിപ്പോയിരിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ നമുക്ക് നഷ്ടമായ നിരവധി അർത്ഥങ്ങളാണ് ഇന്ന് കാണുന്ന പല അനാചാരങ്ങളും. അർത്ഥമൊന്നു വേറെ, ആചാരണമൊന്നു വേറെ എന്ന നിലയിലാണ്. ബ്രഹ്മത്തിൽ ചരിക്കുന്നതാണ് ബ്രഹ്മചര്യം. രാവിലെ ഉണരുന്നു, ഭാഗ്യസൂക്തം ചൊല്ലുന്നു. അപ്പോൾ എന്റെ ഉള്ളിലെ ബ്രഹ്മത്തെ അഥവാ ശിവനെ ഞാൻ സദാ നമസ്കരിക്കുന്നു. പല്ലുതേക്കുന്നു. എന്റെ ഉള്ളിലെ ബ്രഹ്മo നല്ലരീതിയിൽ പരിലസിക്കുന്നതിനു പല്ലുവേണം. അതിനാൽ ഉള്ളിലെ ബ്രഹ്മത്തിനുവേണ്ടി പല്ലുതേക്കുന്നു. കുളിക്കുന്നത് ഉള്ളിലുള്ള ബ്രഹ്...

സ്വാതി തിരുനാൾ രാമവർമ്മ

*പത്തൊമ്പതാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവായ സ്വാതി തിരുനാൾ രാമവർമ്മ ജന്മദിനം* *സ്വാതി തിരുനാൾ* (1829-1846) സ്വാതി തിരുനാൾ രാമവർമ്മ. സ്വാതി (ചോതി) നക്ഷത്രത്തിൽ ജനിച്ചതു കൊണ്ട് സ്വാതി തിരുനാൾ എന്ന പേര് ലഭിച്ചു. ഈ പേരിലാണ്‌ കൂടുതലായും അറിയപ്പെടുന്നത്. പ്രാകൃതമായ ശിക്ഷാരീതികളടക്കമുള്ള അനാചാരങ്ങൾ നിർത്തലാക്കിയ പ്രഗല്ഭനായിരുന്ന ഭരണാധികാരി ആയിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ ഏറ്റവും പഴക്കം ചെന്ന സ്ഥാപനങ്ങൾക്ക് പിന്നിൽ സ്വാതിയുടെ തിരുനാളിന്റെ നേതൃത്വവുമാണ് ഉണ്ടായിരുന്നത്. തിരുവിതാംകൂർ സൈന്യത്തിന് നായർ പട്ടാളമെന്ന പേരു നൽകിയതും, മൃഗശാലയ്ക്ക് തുടക്കമിട്ടതും അദ്ദേഹമായിരുന്നു. വാനനിരീക്ഷണ കേന്ദ്രം, തിരുവനനതപുരം യൂണിവെർസിറ്റി കോളേജ്, ആദ്യ സർക്കാർ അംഗീക്രിത അച്ചടിശാല, കോടതി, നീതിനിർവഹണസമ്പ്രദായത്തിന്റെ അടിസ്ഥാനമായ തിരുവിതാംകൂർ കോഡ് ഓഫ് റെഗുലെഷൻസ്, ആദ്യ കാനേഷുമാരി കണക്കെടുപ്പ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണപരിഷ്കാരങ്ങളാണ്.കേരള സംഗീതത്തിന്റെ ചക്രവർത്തി എന്നു അറിയപ്പെടുന്നു. ബഹുഭാഷാപണ്ഡിതനും, സകലകലാവല്ലഭനുമായിരുന്ന സ്വാതിതിരുനാളിന്റെ വിദ്വൽസ്സദസ്സ് ഇരയിമ്മൻ‌തമ്പി, കിളിമാനൂർ കോയിതമ്...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...