ഇത്_കുറുമ്പാലക്കോട്ട
വായനാട്ടിലെ കുഞ്ഞ് മീശപ്പുലിമലയാണ് കുറുമ്പാലക്കോട്ട...സൺറൈസ് വാലി കഴിഞ്ഞാൽ വയനാട്ടിൽ സൺറൈസ് കാണാൻ ഏറ്റവും നല്ല സ്പോട് ...ഇപ്പോൾ ഒരുപാട് സഞ്ചാരികൾ അതിരാവിലെ തന്നെ ഈ മല കീഴടക്കി സൂര്യോദയത്തിന്റെ മുഴുവൻ സൗന്ദര്യവും നുകരുന്നുണ്ട്....മലമുകളിൽ എത്തിയാൽ പിന്നെ താഴെ ഉള്ളതൊന്നും കാണാൻ പറ്റൂല .... മേഘം മൂടിയ താഴ്വാരമാത്രമാണ് താഴെ.കുറുമ്പാലക്കോട്ട സഞ്ചാരികളുടെ പതിവു ട്രെക്കിങ് പാതകളില്‍ ഇടം നേടിയിട്ടില്ല. അതുകൊണ്ടു തന്നെ മലയുടെ മുകളിലേയ്ക്ക് പോകാന്‍ കൃത്യമായ വഴിയൊന്നുമില്ല.
ഒരു കാലത്ത് ഈ മല ഏതോ കുറുമ്പപാലകന്റെ (രാജാവ്) കോട്ടയായിരുന്നത്രേ. ശത്രുവിന്റെ നീക്കങ്ങളെ കുറിച്ച് അറിയാനായാകാം വയനാടിന്റെ ഒത്തനടുക്കുള്ള ഇവിടെ രാജാവ് കോട്ട കെട്ടിപ്പൊക്കിയത്.
വയനാടിന് നടുക്കിട്ട ഉയരമുള്ള ഒരു പീഠമാണ് ഈ മല. അതില്‍ കയറി നിന്ന് നോക്കുമ്പോള്‍ മലനിരകള്‍ക്ക് നടുവിലെ ഈ ഭൂമിയുടെ സൗന്ദര്യം ഒപ്പിയെടുക്കാം.
കുറുമ്പാലക്കോട്ട മലയുടെ ഒരു ഭാഗത്ത് പാറക്കെട്ടുകള്‍ തീര്‍ത്ത ഒരു കിടങ്ങുണ്ട്. കുത്തനെ നില്‍ക്കുന്ന പാറകളിലൂടെ ഊര്‍ന്നിറങ്ങി വേണം അതിനരികിലെത്താന്‍.കുറുമ്പാലക്കോട്ട സാഹസികര്‍ക്ക് മാത്രം എഴുതപ്പെട്ടതല്ല. അല്പദൂരം നടക്കാമെന്നുള്ള ആര്‍ക്കും ആയാസപ്പെടാതെ തന്നെ ഈ മലമുകളില്‍ കയറാം. വരൂ, വയനാടിന്റെ സുന്ദരചിത്രം ഒപ്പിയെടുക്കാന്‍ കുറുമ്പാലക്കോട്ട നിങ്ങളെ ക്ഷണിക്കുന്നു.

കൽപ്പറ്റയിൽ നിന്നും 18km ദൂരെയാണ് ഈ കോട്ട ...കൽപ്പറ്റ കമ്പളക്കാട് റോഡിലാണ് പോവേണ്ടത് .
♥

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ