ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉപനിഷതകഥകൾ - 1 യക്ഷത്തെ കണ്ട ദേവന്മാർ




ഉപനിഷതകഥകൾ - 1
യക്ഷത്തെ കണ്ട ദേവന്മാർ
പണ്ട്‌ ദേവന്മരും അസുരന്മാരും തമ്മിൽ ഘോര യുദ്ധം ഉണ്ടായി. ഈരെഴ് പതിന്നാലു ലോകവും ഞെട്ടി വിറച്ച അതിഘോരമായാ യുദ്ധം. ഇരുവശത്തും ഭയങ്കര നാശനഷ്ടങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു.
ദേവന്മാരും അസുരന്മാരും സാദാരണ മനുഷ്യന്മാരെ പോലെയല്ലല്ലോ. അവർക്കു ദിവ്യശക്തികളും  പല അത്ഭുതസിദ്ധികളും ഉളളവർ ആണ്. അസാമാന്യരായ രണ്ടു വൻശക്തികൾ  തമ്മിൽ യുദ്ധം ഉണ്ടായാൽ അതിന്റെ ഫലം ഭയാനകം തന്നെ ആണ്.
സമസ്ത ലോകത്തിനും നല്ലതു വരണം എന്ന് കാംക്ഷിക്കുന്നവരും അതിനു വേണ്ടി സർവദാ പ്രായനിക്കുന്നവരുമാണ് ദേവന്മാർ. അവർ സത്യയും ധർമവും നിലനിർത്തിപോരുന്നു. മറിച്ചു അസുരന്മാരാകട്ടെ ലോകത്തിന്റ സുസ്ഥിസ്തിയെ നശിപ്പിക്കുന്നവർ ആണ്. അവരിൽ രജോഗുണവും തമോഗുണവും അധികം ആണ് ആയതിനാൽ അവരിൽ ശാരീരികശക്തിയിൽ അവർ എന്നും ദേവന്മാരേക്കാൾ മുന്നിട്ടു നിൽക്കുന്നു. നന്മയും തിന്മയും തമ്മിൽ എന്നും യുദ്ധം നടക്കാർ ഉണ്ട്, ആദ്യം ഒക്കെ വിജയം തിന്മക്കു ആണ് എങ്കിലും അന്തിമ വിജയം നന്മയുടേത് മാത്രം ആയിരിക്കും.
ഈ യുദ്ധത്തിൽ ആദ്യമാദ്യം ദേവന്മാർ വിജയിച്ചു നിന്നു പക്ഷെ അസുരന്മാർ പരാജയം സമ്മതിക്കാതെ ധീരമായി പൊരുതികൊണ്ടു ഇരുന്നു. ഇരുവശത്തും വൻനാശനഷ്ടമുണ്ടായി. വളരെ കാലം നീണ്ടു നിന്ന യുദ്ധത്തിന്റെ ഫലമായി ദേവന്മാർ ക്ഷിണിച്ചു ക്രമേണ അസുരന്മാർ വിജയിക്കാൻ തുടങ്ങി.
സത്യധർമാദികൾക്കു ക്ഷീണം സംഭവിച്ചാൽ ജഗദീശ്വരന്റ ശക്തി അവിടെ പ്രത്യക്ഷമാകും, തിന്മകളെ നശിപ്പിക്കും  സത്യധർമാദികളെ പുനഃസ്ഥാപിക്കും.
ദേവന്മാർ പരാജയത്തിന്റ പാതയിൽ എത്തി അപ്പോൾ സകലേശ്വരനായ പരബ്രത്തിന്റ കൃപാകടാക്ഷം അവിടെ ഉണ്ടായി അങ്ങനെ അസുരരുടെ ശക്തി ക്ഷയിച്ചു തുടങ്ങി. ദേവന്മാർക്ക് കരുത്തുഉണ്ടായിത്തുടങ്ങി ദേവ ചൈതന്ന്യം ദേവന്മാരെ രക്ഷിച്ചു. അസുരന്മാർ പൂര്ണമായതും തോറ്റു അവർ ഓടിയൊളിച്ചു.
ദേവന്മാർ വിജയലഹരിയിൽ ആനന്ദനിർത്തമാടി, മധുനുകർന്ന് ഉന്മത്തരായി. എങ്ങും ജയഭേരികൾ, ഗാനാലാപനങ്ങൾ, സ്വയം മഹിമകളെ കുറിച്ച് പാടി നടന്നു. ഈ വിജയത്തിന് പിന്നിൽ സ്വന്തം കഴിവാണ്, സ്വന്തം സമർത്യമാണ് എന്ന് ദേവന്മാർ വിചാരിച്ചു. ആനന്ദത്തിമിർപ്പിൽ എല്ലാം മറന്ന ദേവന്മാർ സ്വന്തം സമർത്യം കൊണ്ട് ആണ് അസുരന്മാരെ തോൽപ്പിച്ചത്  എന്ന് സ്വയം അഭിമാനിച്ചു അഹങ്കരിച്ചു. പരബ്രഹ്മത്തിന്റ സഹായത്തോടെ ആണ് അവർ ജയിച്ചത് എന്ന് അവർ മറന്നു.
അങ്ങനെ ആർത്തു ഉല്ലസിച്ചു മതിമറന്നു നടക്കുന്ന ദേവന്മാരുടെ മുമ്പിലേക്ക് ഒരു യക്ഷം പ്രത്യക്ഷപെട്ടു. ആയിരം കോടി സൂര്യന്മാർ ഒന്നിച്ചു ഉദിച്ച പ്രകാശം, ആദിയില്ല അന്തമില്ല ആകാശസീമൾക്കുമപ്പുറം നിൽക്കുന്ന അതിയുഗ്ര രൂപം.
ഏതാണ് ഈ ഭൂതം ദേവന്മാർ പരസ്പരം ചോദിച്ചു?.ആർക്കും മനസിലായില്ല.
[സ്ഥാനമാനങ്ങളും പേരും പെരുമയും ഈശ്വരന്റ കൃപ കടാക്ഷം മാത്രം ആണ്, അതിൽ നാം ഒരിക്കലും അഹങ്കരിക്കരുത്. എന്റ പരിശ്രമത്തിന്റ ഫലം ആണ് എല്ലാം എന്ന് ഉള്ള ഭാവം ഒരിക്കലും നല്ലതു അല്ല. എല്ലാം ജഗദീശ്വരന്റ മായാ എന്ന് ആണ് വിചാരിക്കേണ്ടത്.]
ആ ഭൂതം ആര് അണ് എന്ന് ദേവന്മാർക്ക് മനസിലായില്ല. എങ്കിലും അത് ആര് എന്ന് അറിയുവാൻ അവർ ആഗ്രഹിച്ചു. ഭയന്ന ഇന്ദ്രൻ, അഗ്നി ദേവനോട് പറഞ്ഞു . അന്ഗിദേവ അങ്ങ് ജാതവേദസാണല്ലോ, ഈ ഭൂതം ആരാണ്എന്ന് അറിഞ്ഞുവന്നാലും. ജാതവേദസ്സു ആണ് അഗ്നി. ജഡാവദസ്സു എന്ന് പറഞ്ഞാൽ എല്ലാം അറിയുന്നവൻ എന്ന് ആണ് അർഥം. കാര്യങ്ങൾ വേഗത്തിൽ അറിയുന്നവനും ഉഗ്രതേജസ്സിയും അന്ധകാരത്തെ നശിപ്പിക്കുന്നവനും ആയതിൽ ആണ് ഇന്ദ്രൻ അഗ്നിയോടു ആദ്യം അപേക്ഷിച്ചത്.
അഹംകാരത്തിന്റ കൊടുമുടിയിൽ നിന്ന അന്ഗ്നി ദേവൻ സമ്മതിച്ചു. അഗ്നി ദേവൻ ഭൂതിന്റ അടുത്തു ചെന്നപ്പോൾ ആ ഭൂതത്തിൽ നിന്ന് ഇങ്ങോട്ടു ചോദ്യമുയർന്നു.
നീ ആര് ആണ് ?
ആ ചോദ്യം കേട്ട അഗ്നി അമ്പരന്നു. അങ്ങോട്ട് അനേഷിക്കാൻ പുറപ്പെട്ടു വന്നവനോട് ഇങ്ങോട്ടു അനേഷിക്കുന്നു. ശരി മനസിലാക്കി കൊടുക്കാം എന്ന് അഗ്നി വിചാരിച്ചു.
"ഞാൻ അഗ്നി! ലോക പ്രസിദ്ധനായ അഗ്നി ആണ് ഞാൻ. ജാതവേദസ്സു എന്നും അറിയും.
അഗ്നി സ്വയം പുകഴ്ത്തി അഹന്തയോടെ പറഞ്ഞു. അത് കേട്ട് ഭൂതം പിന്മാറും എന്ന് ആണ് അഗ്നി കരുതിയത്, പക്ഷെ മധുരമൂറുന്ന ഒരു ചിരി ആണ് അഗ്നിദേവന് മറുപടി ആയി കിട്ടിയത്.
ഭൂതം തിരിച്ചു ചോദിച്ചു, ലോക പ്രസിദ്ധൻ എന്ന് സ്വയം പുകഴ്ത്തുന്ന നിന്നിൽ അതിനു തക്കവിധം എന്ത് കഴിവാണുള്ളത്.?
ദിവ്യ ഭൂതത്തിൽ നിന്നും പുറപ്പെട്ട ചോദ്യം കേട്ട് അഗ്നി ദേവൻ അമ്പരന്നു. തന്റ ശക്തിയെ ആദ്യം ആയി ഒരാൾ ചോദ്യം ചെയ്തിരിക്കുന്നു. അഗ്നി ദേവന് ആ ചോദ്യം രസിച്ചില്ല എന്നിരുന്നാലും അഗ്നി തന്റെ സമർത്യം വിശദീകരിച്ചു കൊടുത്തു.
"ഈ ലോകത്തിൽ എന്ത് ഒക്കെ ഉണ്ടോ അതിനെല്ലാം ചുട്ടുചാമ്പലാക്കാനുള്ള കഴിവ് എനിക്ക് ഉണ്ട്" തങ്ങൾ അത് അറിഞ്ഞാലും.
ഭൂതം പറഞ്ഞു, അത്ര അധികം ശക്തി ഉണ്ടോ എങ്കിൽ ഇതാ ഒരു പുൽക്കൊടി ഇട്ടു തരുന്നു ഇത് ഒന്ന് ദഹിപ്പിച്ചാലും?
അഗ്നിദേവന്റ അഹങ്കാരം ശമിപ്പിക്കാൻ ഒരു പുൽക്കൊടി പറന്നു മുമ്പിൽ വീണു. അഗ്നി തന്റെ സർവശക്തിയും എടുത്തു അത് ദഹിപ്പിക്കുവാൻ നോക്കി പക്ഷെ അത് അങ്ങനെ തന്നെ കിടന്നു. അഗ്നി നിരാശനും ക്ഷീണിതനും, സർവ്വ അഹംങ്കാരും നശിച്ചു തലതാഴ്ത്തി അവിടെ നിന്നും ഇന്ദ്രന്റ അടുക്കലേക്കു വന്നു. വിഷാദത്തോടെ നമ്രശിരസ്കരണയി വരുന്ന അഗ്നി ദേവനെ കണ്ടു ഇന്ദ്രനും മറ്റു ദേവഗണങ്ങളും അമ്പരുന്നു. അഗ്നി ദേവൻ ഇന്ദ്രനോടായി പറഞ്ഞു, ഇന്ദ്രൻ ദേവാ ഇത് എന്ത് ഭൂതം ആണ് എന്ന് എനിക്ക് അറിയുവാൻ സാധിച്ചില്ല എന്നോട് ദയവായി ക്ഷമിച്ചാലും.
ഇത് കേട്ടു ഇന്ദ്രന് വാശിയായി, അദ്ദേഹം വായുദേവനോട് പറഞ്ഞു. അല്ലയോ വായുദേവ താങ്കൾ ഈ ഭൂതം ആര്എന്എന്ന്വറിഞ്ഞു വന്നാലും.
ഇത് കേട്ട് വായുദേവൻ അഹംകാരോത്തേട പുറപ്പെട്ടു. ഭൂതം ആര് ആണ് എന്ന് അറിയുവാൻ.
[ഒരിക്കലും തന്റ കഴിവിൽ അഹങ്കരിക്കരുത്.]
വായുദേവൻ പോകുന്നത് ശക്തനായ അഗ്നി ദേവൻ തോറ്റ അടുത്തേക്ക് ആണ്. ഇത് കാരണം വായുദേവൻ കൂടുതൽ അഹങ്കാരത്തോടെ ആണ് ചെയ്യന്നത്, കാരണം അഗ്നിയേക്കാൾ ശക്തൻ എന്ന് വിചാരം വായുവിന് ഉണ്ട്, അഗ്നി ഭൂമിയിൽ ഉള്ള ഖരാവസ്തുക്കേലെ നശിപ്പിക്കാൻ പറ്റു എനിക്ക് അങ്ങേർ അല്ല, ഭൂമിയിലും ആകാശത്തും ഒരു പോലെ സഞ്ചരിക്കാം, കരയിലും കടലിലും ഒരു പോലെ തന്റെ ശക്തി തെളിയിക്കാം. 
അങ്ങനെ ഗർവോടെ ചെയ്യന്ന വായുവിനോട് ഭൂതം ചോദിച്ചു നീ ആരാണ്?
ഉടനെ വായുദേവൻ പറഞ്ഞു, കരയിലും കടലിലും ആകാശത്തും ഒരു പോലെ സഞ്ചരിക്കുന്ന വായുവാണ് ഞാൻ. ഞാൻ ഇല്ലാതെ ആരും ഈ ഭൂമിയിൽ ഉണ്ടാകില്ല ഒരു പുൽക്കൊടി പോലും അനങ്ങില്ല. എനിക്ക് എന്തിനെയും നിഷ്പ്രയാസം എടുത്തുമാറ്റുവാൻ പറ്റും. ഇത് കേട്ട ഉടനെ ഭൂതം ഒരു ചെറിയ പുൽക്കൊടി വായുദേവന്റ മുമ്പിൽ ഇട്ടു കൊടുത്തു, എന്നിട്ടു പറഞ്ഞു.തങ്ങൾ വലിയ ശക്തിമാൻ അല്ലെ എങ്കിൽ ഈ ചെറിയ പുൽക്കൊടി ഒന്ന് എടുത്തു മാറ്റിയാലും. ഇത് കേട്ട വായുദേവൻ ഓർത്തു, ഒരു ചെറിയ പുൽക്കൊടി, സർവശക്തനായ തന്നെ അപമാനിക്കാൻ ഭൂതം ശ്രമിക്കുക ആണ് എന്ന് തോന്നി.
വായുദേവൻ നിസാരം എന്ന് കരുതി ആ പുൽക്കൊടി എടുക്കാൻ ശ്രമിച്ചു പക്ഷെ തന്റ സർവശക്തി ഉപയോഗിച്ചിട്ടും പുൽക്കൊടി ഒന്ന് അനക്കുവാൻ സാധിച്ചില്ല. ലജ്‌ജിതനും നിരാശനുമായി വായു പിന്തിരിഞ്ഞു തല കുനിച്ചു ഇന്ദ്രന്റ അടുക്കൽ എത്തി പറഞ്ഞു.അല്ലയോ ദേവൻട്ര ഞാൻ തോറ്റു പോയിരിക്കുന്നു. ഇത് കേട്ട മറ്റു ദേവന്മാർ ഭയചകിതരിയി ഇന്ദ്രനോട് പറഞ്ഞു. അഗ്നിയും വായുവും തോറ്റ സ്ഥിക്കു അങ്ങ് തന്നെ പോയാലും.
അങ്ങനെ ഇന്ദ്രൻ പോകാൻ തയാറായി. ഞാൻ ആണ് ദേവേന്ദ്രൻ ദേവന്മാരുടെ രാജാവ് തനിക്കു അസാധ്യമായി ഒന്നും ഇല്ല എന്ന് കരുതി.
ഇന്ദ്രന്റെ അഹങ്കാരം ശമിപ്പിക്കാന്‍ വേണ്ടി യക്ഷം പെട്ടുന്നു അപ്രത്യ്ക്ഷനായി. ഇത് കണ്ടു ഇന്ദ്രൻ വളരെ ലജ്ജിതനായി. അഗ്നി ദേവനും വായുദേവന് അതിനോട് സംസാരിക്കാനും  പരീക്ഷണത്തിൽ ഏർപ്പെടുവാനും പറ്റി പക്ഷെ തനിക്കോ. മഹാ കഷ്ടം തന്നെ. എന്നാലും അഗ്നിദേവൻ പോലെയും വായുദേവനെ പോലെയും തോറ്റു പിന്മാറാൻ ഇന്ദ്രൻ തയ്യാറില്ല. അവിടെ തന്നെ നിന്നും യക്ഷത്തെ ധ്യാനിക്കാൻ  തുടങി. ഭക്തിയോടും ആത്മാര്തതയോടും കൂടി അവിടെ നിന്ന് ധ്യാനിച്ച്. മറ്റു ചിതകൾ എല്ലാം മറന്നു.
ഇന്ദ്രന്റ ഭക്തിയും  ആത്മാര്തതയും ജിജ്ഞാസയും കണ്ടു ബ്രഹ്മവിദ്യ, ഹിമാലപുത്രിയായ ഉമാദേവിയുടെ രൂപത്തിൽ പ്രത്യക്ഷമായി....
[അഹങ്കാരം കൊണ്ട് ഒന്നും നമ്മക്ക് നേടാൻ പറ്റില്ല,താൽക്കാലിക വിജയം മാത്രം അവസാനം തോൽവി ആണ് ഫലം]
ഇന്ദ്രൻ ഭക്തി പൂർവം ദേവി സമീപിച്ചു അപേക്ഷിച്ചു.
അംബേ പരമേശ്വരി മഹേശ്വരി ഉമാഭഗവതി അടിയനിൽ പ്രസാദിച്ചാലും! ദിവ്യമായിരിക്കുന്ന ഈ യക്ഷം എന്തായിരുവെന്നു അനുഗ്രഹിച്ചു അരുളിയാലും .
ദേവി പറഞ്ഞു, മകനെ ദേവേന്ദ്ര യക്ഷത്തിന്റ രൂപത്തിൽ നിങ്ങളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടത് സാക്ഷാൽ പരിഭ്രമം തന്നെ ആണ്. യുദ്ധത്തിൽ അസുരന്മാർ പ്രയാജയപെട്ടപ്പോൾ നിങ്ങൾ അഹങ്കരിച്ചു. ഇത് നിങ്ങളുടെ വിജയം ആണ് എന്ന് നിങ്ങൾ വിചാരിച്ചു. എന്റ സാമർത്ഥ്യം എന്റ സാമർത്ഥ്യം നിങ്ങൾ ഓരോരുത്തരും സ്വയം അഹങ്കരിച്ചു സ്വയം മതിമറന്നു. എന്നാൽ അത് ശരിയല്ല. നിങ്ങളിലുള്ള കാരുണ്യം കൊണ്ടും ലോകനമക്കുവേണ്ടിയും ബ്രഹ്മചൈതന്ന്യത്തിന്റ ആദ്മിയാശക്തിയിലാണ് അസുരന്മാർ പരാജയപ്പെട്ടത്. അത് അറിയാതെ ആണ് നിങ്ങൾ അഹങ്കരിച്ചതു. നിങ്ങളുടെ അംഹംങ്കാരം കുറക്കാൻ വേണ്ടി പരമചൈതന്ന്യം ആണ് യക്ഷം ആയി അവതരിച്ചത്.
ലോകത്തിൽ എല്ലാ കാര്യവും നടക്കുന്നത് ഈശ്വരന്റ ഇച്ഛാശക്തിക്കു അനുസരിച്ചാണ് ആണ്. മറ്റെല്ലാവരും ഈ കർമ്മo നിർവകിക്കാനുള്ള നിമിത്തം മാത്രമാണ്. സ്വന്തം ശക്തി കൊണ്ട് ആണ് എല്ലാം നടക്കുന്നത് എന്ന് നിങ്ങൾ വിചാരിച്ചു അഹന്ത കൊണ്ട് ആണ് നിങ്ങള്ക്ക് പരമാത്മാവിനെ തിരിച്ചു അറിയാൻ സാധിക്കാതെ ഇരുന്നത്. അങ്ങനെ ഉമാഭാഗവതിയുടെ കരുണ്ണ്യത്താൽ തങ്ങൾക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ട യക്ഷം പരബ്രഹ്മ ചൈതന്ന്യം ആണ് എന്ന് ദേവന്മാർക്ക് മനസ്സിൽ ആയി.
അങ്ങനെ മൂവരുടെയും അഹങ്കാരം നശിച്ചു. അഗ്നിയും വായും ഇന്ദ്രനും അഹംതയോടെ ആണ് എങ്കിലും പരബ്രഹ്മത്തിന്റ സത്യാവസ്ഥ തേടി പുറപ്പെടുകയും മത്സരിക്കുകയും ചെയ്തതിനാൽ അവർ മറ്റുള്ള ദേവന്മാർക്കാൾ സ്രേഷ്ടന്മാരയി.
ഈശ്വരനെ കുറിച്ച് ജ്ഞാനം നേടണമെങ്കിൽ ആദ്യം അസുരഭാവങ്ങളെ ജയിക്കണം. പിന്നെ അഹങ്കാരം ലവലേശം ഇല്ലാതെ ഈശ്വരനെ അറിയാൻ തീവൃമായി ആഗ്രഹിക്കണം. ശ്രദ്ധയും ഭക്തിയും തപസും വേണം. അങ്ങനെയുള്ളവരെ മാത്രമേ വിദ്യാദേവി അനുഗ്രഹിക്കുക ഉള്ളു. വിദ്യ കൊണ്ട് ആണ് സത്യത്തെ അറിയുന്നത്. ഞാനെന്ന ഭാവമില്ലാതെ ഈശ്വരനെ സമീപിക്കുന്ന മനസ്സിന് മാത്രമേ ഈശ്വരജ്ഞാനം നേടാൻ കഴിയുകയുള്ളു. അങ്ങനെ ഈശ്വരനെ അറിയുന്നവരാണ് യഥാർത്ഥ ശ്രെഷ്ഠന്മാർ. അവരുടെ ജന്മം സഫലമാകും.
[എത്രയധികം ശക്തരായിരുന്നാൽപോലും ശ്രെഷ്ഠരായുള്ളവർ സ്വയം പുകഴ്ത്തുകയും അഹങ്കരിക്കയുമരുത്. അങ്ങനെ ചെയ്താൽ ഈശ്വരന്റ മുമ്പിൽ അവർക്കു തല കുനിക്കേണ്ടി വരും. തങ്ങളുടെ ശക്തി വെറും നിസാരം എന്ന് അറിയുമ്പോൾ ഓടി ഒളിക്കേണ്ടി വരും.]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...