ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സ്വപ്നത്തിൽ കാണുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ?






സ്വപ്നത്തിൽ കാണുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ?

സ്വപ്നത്തിൽ കാണുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ?
മനസ്സിലെ തീക്ഷ്ണമായ ആഗ്രഹങ്ങളുടെ സൂചനകളായി സ്വപ്നങ്ങളെ കരുതുന്നവരുണ്ട്. ചിലപ്പോൾ ചില മുന്നറിയിപ്പുകളായി സ്വപ്നങ്ങൾ പ്രത്യക്ഷപ്പെടുന്നു. മൃഗങ്ങൾ, പ്രകൃതി, സംഭവങ്ങൾ, എന്തിന് സിനിമ വരെ സ്വപ്നത്തിൽ കാണുന്നവരുണ്ട്. മൃഗങ്ങളെ സ്വപ്നത്തിൽ കാണുന്നതിന് എന്തെങ്കിലും അർത്ഥമുണ്ടോ? ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന അതിതീവ്രമായ ആഗ്രഹങ്ങളും സ്വാതന്ത്ര്യമോഹങ്ങളുമാണ് സ്വപ്നത്തിൽ മൃഗങ്ങളെ കാണുന്നതിനു കാരണമായി പറയപ്പെടുന്നത്. നിങ്ങൾ മൃഗങ്ങളെക്കുറിച്ചു കണ്ട സ്വപ്നങ്ങൾ ഓർമിച്ചുനോക്കൂ. വന്യജീവികളാണോ? ആരോഗ്യമുള്ളവരാണോ ശോഷിച്ചവരാണോ? നിങ്ങളുടെ സ്വപ്നത്തിൽ വളരെ ദൂരെ നിന്നാണോ അടുത്തുനിന്നാണോ കണ്ടത്? നിങ്ങൾക്ക് അടുത്തേക്കു നടന്നുവരികയായിരുന്നോ? നിങ്ങളിൽ നിന്നു നടന്ന് അകലുകയായിരുന്നോ? സാധാരണ ആളുകൾ സ്വപ്നം കാണാറുള്ള ചില ജീവികളും അവയുടെ അർഥങ്ങളും നോക്കാം:
കരടി
ചെയ്ത കാര്യങ്ങളെ വിലയിരുത്താനുള്ള സൂചനയാണു കരടിയെ സ്വപ്നത്തിൽ കണ്ടാൽ സൂചിപ്പിക്കുന്നത്. ചുരുണ്ടു കൂടിക്കിടന്ന് ഉറങ്ങുന്ന കരടിയെ സ്വപ്നത്തിൽ കണ്ടാൽ നിങ്ങൾ അവതരിപ്പിക്കുവാൻ പോകുന്ന കാര്യങ്ങളിൽ കൂടുതൽ വിശകലനം വേണമെന്നാണ് അർഥം. കരടി നിങ്ങളെ ആക്രമിക്കാൻ വരുന്നതാണു കാണുന്നതെങ്കിൽ ജീവിതത്തിൽ നിങ്ങൾ ഉപേക്ഷ വിചാരിച്ച പ്രധാന കാര്യങ്ങൾ പരിഗണിക്കാൻ സമയമായെന്നാണ്‌ അർഥം. സമീപത്തു നിൽക്കുന്ന കരടിയെ കണ്ടാൽ നിങ്ങളുടെ വിശ്വാസങ്ങളെയും ചിന്തകളെയും ആത്മവിശകലനം ചെയ്യുന്നതിനെയാണു സൂചിപ്പിക്കുന്നത്.
തേനീച്ച
തേനീച്ചകൾ കൂട്ടായ്മയെയാണു സൂചിപ്പിക്കുന്നത്.
ഉറുമ്പ്
ഉറുമ്പുകളെ സ്വപ്നം കാണുന്നതു നിങ്ങളെ അലോസരപ്പെടുത്തുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു. പൂർത്തിയാകാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത. ഉറുമ്പുകൾ കഠിനാധ്വാനത്തെയും കൂട്ടായ്മയെയുമാണു സൂചിപ്പിക്കുന്നത്. ഉറുമ്പിൻ കൂട് സ്വപ്നം കണ്ടാൽ സൗഹൃദങ്ങളും കുടുംബാഗങ്ങളും നിങ്ങൾക്ക് സഹായമാകുമെന്നാണു സൂചിപ്പിക്കുന്നത്.
പൂച്ച
വെള്ള നിറത്തിലുള്ള പൂച്ച ആത്മീയജ്ഞാനത്തെയാണു സൂചിപ്പിക്കുന്നത്. കറുത്ത പൂച്ചയെയാണു കാണുന്നതെങ്കിൽ സ്വപ്നം കാണുന്നയാളുടെ രഹസ്യാത്മകതയും അന്തർലീനമായിക്കിടക്കുന്ന ശക്തിയെയുമാണു സൂചിപ്പിക്കുന്നത്.
നായ
സൗഹൃദവും ആത്മാർഥതയുമാണ് സ്വപ്നത്തിന്റെ അർഥം. എന്നാൽ നായ കുരയ്ക്കുന്ന ശബ്ദം കേട്ടാൽ നിങ്ങൾക്കെതിരെ പ്രചരിക്കുന്ന നുണക്കഥകളെക്കുറിച്ചാണ്. നായ് കടിക്കുന്നതായി സ്വപ്നം കണ്ടാൽ നിങ്ങൾക്കു സംഭവിച്ച തെറ്റിനെ സൂചിപ്പിക്കുന്നു. നിങ്ങളെ പിറകെ നടന്ന് ആക്രമിക്കുന്ന നായെയാണു സ്വപ്നം കാണുന്നതെങ്കിൽ ഹൃദയവികാരങ്ങൾക്ക് അനുസരിച്ചു പ്രവർത്തിക്കുന്നവരാണ് നിങ്ങൾ. പ്രവർത്തനങ്ങൾ എടുത്തു ചാടി ആയിരിക്കരുത്. സ്വപ്നത്തിൽ നിങ്ങളുടെ യാത്രയിൽ നായ നിങ്ങളെ വഴികാട്ടി മുൻപിൽ പോകുന്നതായാണു കാണുന്നതെങ്കിൽ നിങ്ങൾ നിങ്ങളിൽ തന്നെ സുരക്ഷിതരാണെന്നാണ്.
ആന
സ്വപ്നത്തിൽ ആനയെക്കണ്ടാൽ ജീവിതത്തിൽ ആ സമയത്ത് അനുഭവിക്കുന്ന തടസ്സങ്ങളെയാണു സൂചിപ്പിക്കുന്നത്. എന്നാൽ നിങ്ങൾ ഒരു ആനയെ നയിക്കുന്നതായി സ്വപ്നം കണ്ടാൽ കുടുംബത്തിലെ നിങ്ങളുടെ നേതൃപാടവത്തെയാണു സൂചിപ്പിക്കുന്നത്. സർക്കസിലുള്ള ആനയെയാണു കാണുന്നതെങ്കിൽ ഗർവോടു കൂടിയാണു നിങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത്, കൂടുതൽ ശ്രദ്ധയോടെ സാഹചര്യങ്ങളെ നേരിടണം.
തവള
വെള്ളത്തിൽ കിടക്കുന്ന തവളയെയാണു സ്വപ്നം കാണുന്നതെങ്കിൽ വികാരഭരിതമായ കാര്യങ്ങളെ ജീവിതത്തിൽ അഭിമുഖികരിക്കേണ്ടിവരും. വിജയകരമായി മറികടക്കാനും പറ്റും. സ്നേഹവും സമൃദ്ധിയും അനുഗ്രഹവുമാണു സ്വപ്നത്തിൽ തവളയെ കണ്ടാൽ ലഭിക്കുന്നത്. തവളയെ കയ്യിൽ എടുക്കുന്നതു സ്വപ്നം കണ്ടാൽ ദീർഘകാലമായി നിങ്ങൾ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ നടക്കുമെന്നും കരുതപ്പെടുന്നു.
പല്ലി
നിങ്ങളിൽ നിന്ന് ഓടി അകലുന്ന പല്ലിയെ കണ്ടാൽ നിങ്ങൾ എന്തിനെയോ പേടിക്കുന്ന എന്നാണു മനസ്സിലാക്കേണ്ടത്. മരത്തിലിരിക്കുന്ന പല്ലിയെ സ്വപ്നം കണ്ടാൽ ശുഭസൂചനയാണ്.
മയിൽ
മയിൽ ആത്മവിശ്വാസത്തെയാണു സൂചിപ്പിക്കുന്നത്. ചിലപ്പോൾ അമിത ആത്മവിശ്വാസത്തെയും കാണിക്കുന്ന സൂചനയാണ്. ശബ്ദം വയ്ക്കുന്ന മയിലിനെയാണു കാണുന്നതെങ്കിൽ മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റാൻ നിങ്ങൾ ശ്രമിക്കുന്നതാണ് സൂചിപ്പിക്കുന്നത്. പീലി പൊഴിച്ച മയിലിനെയാണു കാണുന്നതെങ്കിൽ നിങ്ങളെ തേടിയെത്തുന്ന പുതിയ പദ്ധതിയെക്കുറിച്ചുള്ള സൂചനയാണ്.
പാമ്പ്
ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന ഊർജത്തെയാണു സ്വപ്നം സൂചിപ്പിക്കുന്നത്. സർപ്പം നിങ്ങളെ കൊത്തുന്നതായി കണ്ടാൽ പുതിയതായി പരിചയപ്പെട്ട ആൾക്കാരെ കൂടുതൽ വിശ്വസിക്കരുതെന്നാണു സൂചിപ്പിക്കുന്നത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...