ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ശിവാനന്ദലഹരീ



ശിവാനന്ദലഹരീ

ശങ്കരാചാര്യര്‍

കലാഭ്യ‍ാം ചൂഡാലങ്കൃതശശികലാഭ്യ‍ാം നിജതപഃ
ഫലാഭ്യ‍ാം ഭക്തേഷു പ്രകടിതഫലാഭ്യ‍ാം ഭവതു മേ |
ശിവാഭ്യാമസ്തോകത്രിഭുവനശിവാഭ്യ‍ാം ഹൃദി പുനര്‍
ഭവാഭ്യാമാനന്ദസ്ഫുരദനുഭവാഭ്യ‍ാം നതിരിയം || 1 ||

ഇയം – മേ നതിഃ – എന്റെ നമസ്കാരം;ചൂഡ‍ാംലംകൃതശശികലാഭ്യ‍ാം – തലമുടിയിലലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായിനിജപഃഫലാഭ്യ‍ാം – അന്യോന്യം ചെയ്യപ്പെട്ട തപസ്സിന്റെ ഫലഭൂതരായിഭക്തേഷു – ഭക്തന്മാരി‍ല്‍;പ്രകടിതഫലാഭ്യ‍ാം – പ്രകാശിപ്പിക്കപ്പെട്ട മോക്ഷം മുതലായ ഫലത്തോടുകൂടിയവരായിഅസ്തോകത്രിഭുവന ശിവാഭ്യ‍ാം മൂന്നു ലോകത്തിന്റെയും ഏറ്റവുംമധികമായ മംഗളത്തിന്നു കാരണഭൂതരായിഹൃദി പുനര്‍ഭവാഭ്യ‍ാം – മനസ്സി‍‍ല്‍ (ധ്യാനിക്കുന്നതിനാ‍ല്‍ ) വീണ്ടും വിണ്ടും പ്രത്യക്ഷമാവുന്നവരായി;ആനന്ദസ്ഫുരദനുഭവാഭ്യ‍ാം – ആനന്ദത്തോടെ പ്രകാശിക്കുന്ന സ്വരൂപജ്ഞാനത്തോടുകൂടിയവരായിരിക്കുന്നശിവാഭ്യ‍ാം പാര്‍വ്വതീപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട്ഭവതു ഭവിക്കുമാറാകട്ടെ.
വേദം തുടങ്ങിയ വിദ്യകളെല്ലാറ്റിന്റേയും സ്വരൂപികളായി,ജടമുടിയില്‍ അലങ്കരിക്കപ്പെട്ട ചന്ദ്രക്കലയോടുകൂടിയവരായി,അന്യോന്യം തങ്ങള്‍ ചെയ്യുന്ന തപസ്സിന് ഒരാള്‍ക്കൊരാ‍ള്‍ ഫലഭൂതരായി സ്വഭക്തന്മാര്‍ക്ക്ധര്‍മ്മംമോക്ഷം തുടങ്ങിയ ഫലങ്ങളെ നല്‍ക്കുന്നവരായിമൂന്നു ലോകത്തിനും അനല്പമായ മംഗളം നല്‍ക്കുന്നവരായിധ്യാനിക്കുന്തോറും മനസ്സില്‍ വീണ്ടും വീണ്ടും പ്രത്യക്ഷന്മാരാവുന്നവരായിആനന്ദരൂപികളായിരിക്കുന്ന ശ്രീ പാര്‍വ്വതിപരമേശ്വരന്മാര്‍ക്കായ്ക്കൊണ്ട് എന്റെ ഈ നമസ്കാരം ഭവിക്കട്ടെ.

ഗളന്തീ ശംഭോ ത്വച്ചരിതസരിതഃ കില്ബിഷരജോ
ദളന്തീ ധീകുല്യാസരണിഷു പതന്തീ വിജയത‍ാം |
ദിശന്തീ സംസാരഭ്രമണപരിതാപോപശമനം
വസന്തീ മച്ചേതോഹൃദഭുവി ശിവാനന്ദലഹരീ || 2 ||

ശംഭോ! – ഹേ പരമേശ്വര!ത്വച്ചരിതസരിതഃ – ഭവാന്റെ ചരിതമാകുന്ന നദിയി‍ല്‍നിന്നുഗളന്തീ – പെരുകി ഒഴുകി;കില്ബിഷരജഃ – പാപമാകുന്ന ധൂളിയെദളന്തീ – നശിപ്പിക്കുന്നതും;ധീകല്യാസരണിഷു – ബുദ്ധികളാകുന്ന കൈത്തോടുകളില്‍; പതന്തീ വീഴുന്നതുംസംസാരഭ്രമണപരിതാപോപശമനം ദിശന്തീ ജനനമരണാദിയായ സംസാരത്തി‍‍ല്‍ ചുഴലുന്നതിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തി ന‌ല്‍ക്കുന്നതുംമച്ചേതോഹ്രദഭുവി – എന്റെ ഹൃദയമാകുന്ന കയത്തില്‍; വസന്തീ – വസിക്കുന്നതുമായ;ശിവാനന്ദലഹരീ – ശിവാനന്ദപ്രവാഹംവിജയത‍ാം വിജയിച്ചരുളട്ടെ.
ഹേ പരമേശ ! ഭവാന്റെ പാവനചരിതമാകുന്ന നദിയില്‍ നിന്നു പെരുകി ഒഴുകിപാപമാകുന്ന ധൂളിയെ നശിപ്പിച്ചുകൊണ്ട് ബുദ്ധിയാകുന്ന അരുവിയുടെ മാര്‍ഗ്ഗങ്ങളില്‍ പതിച്ച്,ജനനമരണാദിയാകുന്ന സംസാരത്തില്‍ പെട്ടു കറങ്ങുന്ന(ചുഴലുന്ന)തിനാലുണ്ടാവുന്ന ദുഃഖത്തിന് ശാന്തിചേര്‍ത്തുകൊണ്ട് എന്റെ ഹൃദയമാകുന്ന സരസ്സില്‍ അലഞ്ഞുലഞ്ഞ് ഓളംതല്ലിക്കൊണ്ടു കുടികൊള്ളുന്ന ശിവാനന്ദപ്രവാഹം വിജയിച്ചരുളട്ടെ.

ത്രയീവേദ്യം ഹൃദ്യം ത്രിപുരഹരമാദ്യം ത്രിനയനം
ജടാഭാരോദാരം ചലദുരഗഹാരം മൃഗധരം |
മഹാദേവം ദേവം മയി സദയഭാവം പശുപതിം
ചിദാലംബം സ‍ാംബം ശിവമതിവിഡംബം ഹൃദി ഭജേ || 3 ||

ത്രയീവേദ്യം – മൂന്നു വേദങ്ങളാ‍ല്‍ അറിയത്തക്കവനായിഹൃദ്യം മനസ്സിന്നിണങ്ങിയത്രിപുരഹരം – മുപ്പുരങ്ങളെ ചുട്ടെരിച്ചവനായിആദ്യം ത്രിനയനം – എല്ലാറ്റിന്നുമാദിയായി മുക്കണ്ണനായിജടാഭാരോദാരം ചലദുരഗ്രഹാരം ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പങ്ങളെ മാലയായണിഞ്ഞവനായ്;മൃഗധരം – മാനിനെ ധരിച്ചവനായിമഹാദേവം ദേവം മഹാദേവനായി പ്രകാശസ്വരൂപിയായിമയി സദയഭാവം എന്നി‍‍‍ല്‍ കരുണയോടുകൂടിയവനായിപശുപതിം ജീവജാലങ്ങ‍ള്‍ക്കെല്ലാമാധാരമായിചിദാലംബം സ്വരൂപജ്ഞാനത്തിന് സാധനഭൂതനായിസ‍ാംബം ഉമാസഹിതനായിഅതിവിഡംബം – പ്രപഞ്ചത്തെ അനുകരിക്കുന്ന;ശിവം – മംഗളമൂര്‍ത്തിയെഹൃദി ഭജേ – ഹൃദയത്തി‍‍ല്‍ ഞാ‍‌ന്‍‍‍‍ ഭജിക്കുന്നു.
മൂന്നു വേദങ്ങളാല്‍ അറിയത്തക്കവനായി മനോജ്ഞനായി മുപ്പുരങ്ങളേയും ചുട്ടെരിച്ചവനായിആദ്യനായി മുക്കണ്ണനായി കനത്ത ജടാഭാരത്താലതിഗംഭീരനായി ഇളകിക്കൊണ്ടിരിക്കുന്ന സര്‍പ്പത്തെ ഭൂഷണമാക്കിയവനായിമഹാദേവനായിപ്രകാശ സ്വരൂപനായിഎന്നില്‍ കരുണയോടുകുടിയവനായി,ജീവജാലങ്ങാള്‍ക്കെല്ലാമാധാരമായിസ്വരൂപജ്ഞാനത്തിന്നു സാധനഭൂതനായിഉമാസഹിതനായി പ്രപഞ്ചാനുസാരിയായിരിക്കുന്ന ആ മംഗളവിഗ്രഹനെ (ശിവനെ) ഞാന്‍ ഹൃദയത്തില്‍ ഭജിക്കുന്നു.

സഹസ്രം വര്‍ത്തന്തേ ജഗതി വിബുധാഃ ക്ഷുദ്രഫലദാ
ന മന്യേ സ്വപ്നേ വാ തദനുസരണം തത്കൃതഫലം |
ഹരിബ്രഹ്മാദീനാമപി നികടഭാജാമസുലഭം
ചിരം യാചേ ശംഭോ തവ പദ‍ാംഭോജഭജനം || 4 ||

ജഗതി – ലോകത്തി‌‍‍ല്‍; ക്ഷുദ്രഫലദഃ വിബുധാഃ – അതിതുച്ഛമായ ഫലത്തെമാത്രംനല്‍ക്കുവാ‍ന്‍ – കഴിവുള്ളവരായ ദേവന്മാ‌‍ര്‍‍‍‍;സഹസ്രം വര്‍ത്തന്തേ – ആയിരക്കണക്കിലുണ്ട്സ്വപ്നേ വാ സ്വപ്നത്തിലുംകൂടി തദനുസരണം അവരുടെ ആശ്രയത്തേയും തത്കൃതഫലം അതുകൊണ്ടുണ്ടാകാവുന്ന ഫലത്തേയുംന മന്യേ കൊതിക്കുന്നില്ലശംഭോ! – സുഖങ്ങള്‍ക്കെല്ല‍ാം നിദാനമായശിവ! മംഗളമൂര്‍ത്തേ!നികുടഭാജ‍ാം – അടുത്തുനില്‍ക്കുന്നവരായ;ഹരിബ്രഹ്മാദീന‍ാം – അപി അസുലഭം വിഷ്ണുബ്രഹ്മാവ് മുതലായവര്‍ക്കും കൂടി ലഭിക്കാവുന്നതല്ലാത്തതവ നിന്തിരുവടിയുടെപദ‍ാംഭോജഭജനം – പദകമലങ്ങളുടെ ഭജനം;ചിരം – എന്നെന്നേക്കുമായിയാചേ – ഞാ‍‍ന്‍ യാചിച്ചുകൊള്ളൂന്നു.
ലോകത്തില്‍ അതിനിസ്സാരങ്ങളായ ഫലങ്ങളെ ഉടനടി നല്‍ക്കുന്നവരായ ദേവന്മാര്‍ അനേകായിരമുണ്ട്. അവരെ ആശ്രയിക്കുന്നതിന്നോഅവ‍ര്‍ തരുന്ന ഫലത്തിന്നോ ഞാന്‍ ക‍ാംക്ഷിക്കുന്നില്ല. ഹേ സുഖങ്ങള്‍ക്കാധാരഭൂതനായ മംഗളവിഗ്രഹ ! സമീപവര്‍ത്തികളായ വിഷ്ണുബ്രഹ്മദേവന്‍ മുതലായവര്‍ക്കുകൂടി അസുലഭമായിരിക്കുന്ന നിന്തിരുവടിയുടെ പാദസേവയെ മാത്രമെ എന്നന്നേക്കുമായി ഞാന്‍ യാചിക്കുന്നുള്ളു.

സ്മൃതൌ ശാസ്ത്രേ വൈദ്യേ ശകുനകവിതാഗാനഫണിതൌ
പുരാണേ മന്ത്രേ വാ സ്തുതിനടനഹാസ്യേഷ്വചതുരഃ |
കഥം രാജ്ഞ‍ാം പ്രീതിര്‍ഭവതി മയി കോഽഹം പശുപതേ
പശും മ‍ാം സ‍ര്‍വജ്ഞ പ്രഥിത കൃപയാ പാലയ വിഭോ || 5 ||

സ്മൃതൗ – മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രത്തിലോശാസ്ത്രേ– തര്‍ക്ക വ്യാകരണാദിശാസ്ത്രങ്ങളിലോവൈദ്യേ ധന്വന്തരീനിര്‍മ്മിതമായ വൈദ്യശാസ്ത്രത്തിലോശകുനകവിതാ ഗാനഫണിതൗ – ശകുനംകവിതാസംഗീതം ഇവയെ പറയുന്നതിലോപുരാണേ മന്ത്രേ – പുരാണങ്ങളിലോ മന്ത്രശാസ്ത്രത്തിലോസ്തുതിനടന-ഹാസ്യേഷുവാ സ്തുതിക്ക‍ല്‍,നൃത്തംഫലിതം പറഞ്ഞു രസിപ്പിക്കുക ഇവയില്തന്നേയോഅചതുരഃ – ഞാന്‍ സമര്‍ത്ഥനല്ലരാജ്ഞ‍ാം പ്രീതിഃ – രാജാക്കന്മാര്‍ക്ക് പ്രീതിമയി കഥം ഭവതി? – എന്നില്‍ എങ്ങിനെയുണ്ടാവും?; പശുപതേ! – സര്‍വ്വജ്ഞ!ഹേ ജഗദീശ! എല്ലാമറിയുന്നോവോ! പ്രഥിത!ശ്രുതിപ്രസിദ്ധിയാര്ന്നുലള്ളോവേ!– വിഭോ! സര്‍വ്വവ്യാപക!പശും അഹം കഃ – സാധുവായുംഞാന്‍ ആരെന്നുതന്നെ അറിയാത്തവനായുമിരിക്കുന്നമ‍ാം കൃപയാ പാലായ! – എന്നെ കരുണയാര്‍ന്നു കാത്തരുളേണമേ.
മനുസ്മൃതി തുടങ്ങിയ ധര്‍മ്മശാസ്ത്രങ്ങളിലോ,തര്‍ക്കവ്യാകരണാദികളിലോവൈദ്യംശകുനശാസ്ത്രംകവനകല,സംഗീതശാസ്ത്രംപുരാണംമന്ത്രശാസ്ത്രംസ്തുതിനൃത്തം,ഹാസ്യചേഷ്ടകളെ അഭിനയിക്ക‍‍ല്‍ എന്നിവയിലോ ഞാനല്പവും സമര്‍ത്ഥനല്ല. അങ്ങിനെയിരിക്കെ രാജപ്രീതി എനിക്ക് എങ്ങിനെ ലഭിക്കുംഹേ ജഗദീശ്വര ! സര്‍വ്വജ്ഞനായിശ്രുതിപ്രസിദ്ധനായി,സര്‍വ്വവ്യാപിയായിരിക്കുന്നോവേ ! സാധുവും തന്നത്താനറിയാത്തവനുമായ എന്നെ കരുണയോടെ കാത്തരുളേണമേ.

ഘടോ വാ മൃത്പിണ്ഡോഽപ്യണുരപി ച ധൂമോഽഗ്നിരചലഃ
പടോ വാ തന്തുര്‍വാ പരിഹരതി കിം ഘോരശമനം |
വൃഥാ കണ്ഠക്ഷോഭം വഹസി തരസാ തര്‍ക്കവചസാ
പദ‍ാംഭോജം ശംഭോര്‍ഭജ പരമസൌഖ്യം വ്രജ സുധീഃ || 6 ||

സുധീഃ! – ഹേ സുബുദ്ധേ!ഘടോ വാ – കുടമോമൃത് പിണ്ഡഃ അപി മണ്കഃട്ടയോഅണുഃ അപി ച ധൂമഃ – പരമാണുവോഎന്നല്ല പുകയോഅഗ്നിഃ അചലഃ – അഗ്നിയോ പര്‍വ്വതമോപടഃ വാ തന്തുഃ വാ – വസ്ത്രമോ നൂലോഘോരശമനം – ഭയങ്കരമായ മൃത്യുവിനെ;പരിഹരതി കിം? – പരിഹരിക്കുന്നുണ്ടോ?; തര്‍ക്കവചസാ യശാസ്ത്രത്തിലെ വാക്യത്താ‍‍‍ല്‍‍‍; വൃഥാ – നിഷ്പലമായ കണ്ഠക്ഷോഭംവഹസിഃ – കണ്ഠക്ഷോഭത്തെ ചെയ്യുന്നുശംഭോഃ ശുഭപ്രദനായ ശംഭുവിന്റെപദ‍ാംഭോജം ഭജ – പൊല്‍ത്താരടികളെ ഭജിക്കുകതരസാ – ഉടന്‍തന്നെ പരമസൗഖ്യംവ്രജ – ഉല്‍കൃഷ്ടമായ സൗഖ്യത്തെ പ്രാപിക്കുക.
ന്യായശാസ്ത്രോക്തങ്ങളായ ഘടംമണ്ണ്അണുധൂമം അഗ്നി,പര്‍വ്വതംവസ്ത്രംനൂല്‍ എന്നിവ ഭയങ്കരനായ മൃത്യുവിനെ തടുത്തു നിര്‍ത്തുമോപിന്നെയെന്തിനാണ് അപ്രകാരമുള്ള വാക്യങ്ങളുച്ചരിച്ച് വെറുതെ കണ്ഠക്ഷോഭം ചെയ്യുന്നതുസര്‍വ്വ കല്യാണങ്ങളും നല്‍ക്കുന്ന ശംഭുവിന്റെ തൃച്ചേവടികളെ ഭജിക്കൂ! ഉടനെ തന്നെ ഉല്‍കൃഷ്ടമായ സൗഖ്യത്തേയും പ്രാപിക്കൂ!

മനസ്തേ പാദാബ്ജേ നിവസതു വചഃ സ്തോത്രഫണിതൌ
കരൌ ചാഭ്യര‍ച്ചായ‍ാം ശ്രുതിരപി കഥാകര്‍ണ്ണനവിധൌ |
തവ ധ്യാനേ ബുദ്ധിര്‍ന്നയനയുഗളം മൂര്‍ത്തിവിഭവേ
പരഗ്രന്ഥാന്‍ കൈര്‍വ്വാ പരമശിവ ജാനേ പരമതഃ || 7 ||

പരമശിവ! മനഃ – ഹേ പരമേശ്വര!മനസ്സ് തേ പാദാബ്ജേ നിന്തിരുവടിയുടെ പദകമലത്തിലുംവചഃ സ്ത്രോത്രഫണിതൗ വചസ്സ് സ്തുതിവാക്യങ്ങളിലുംകരൗ അഭ്യര്‍ച്ചായ‍ാംച – കൈകള്‍ ആരാധനാ വിധികളിലുംശ്രുതിഃ കഥാകര്‍ണ്ണനവിധൗഅപി – കാതു ത്വച്ചരിതങ്ങളെ കേള്‍ക്കുന്നതിലും – ബുദ്ധിഃ തവ ധ്യാനേ – ബുദ്ധി നിന്തിരുവടിയുടെ ധ്യാനത്തിലുംനയനയുഗളം – കണ്ണിണകള്‍;മൂര്‍ത്തിവിഭവേ – മോഹനവിഗ്രഹത്തിലുംനിവസതു വിട്ടുപിരിയാതിരിക്കട്ടെഅതഃ പരം – അതില്‍പിന്നെപരഗ്രന്ഥാ‍‍‍‍‍ന്‍ കൈഃ വാ ജാനേ: – മറ്റു ഗ്രന്ഥങ്ങളേ ഏതു(ഇന്ദ്രിയങ്ങള്‍) കൊണ്ടാണ് ഞാന്‍ അറിയുക.
ഹേ പരമേശ്വര! എന്റെ മനസ്സ് ഭവാന്റെ പദകമലത്തിലും വചസ്സ് സ്തുതിവാക്യങ്ങളിലും കരം ആരാധനാവിധികളിലും ചെവി ചരിത്രശ്രവണങ്ങളിലും ബുദ്ധി ഭവാന്റെ ധ്യാനത്തിലും കണ്ണിണക‌ള്‍ മോഹനവിഗ്രഹത്തിലും വിട്ടുപിരിയാതെ വര്‍ത്തിക്കട്ടെ. എന്നാല്‍ പിന്നെ ഇത്രരഗ്രന്ഥങ്ങളെ മറ്റേതിന്ദ്രീയങ്ങള്‍കൊണ്ടാണ് ഞാ‌ന്‍ അറിയുക.

യഥാ ബുദ്ധിഃ ശുക്തൌ രജതമിതി കാചാശ്മനി മണി‍ര്‍ 
ജലേ പൈഷ്ടേ ക്ഷീരം ഭവതി മൃഗതൃഷ്ണാസു സലിലം |
തഥാ ദേവഭ്രാന്ത്യാ ഭജതി ഭവദന്യം ജഡജനോ
മഹാദേവേശം ത്വ‍ാം മനസി ച ന മത്വാ പശുപതേ || 8 ||

മഹാദേവ! – ദേവദേവനായിരിക്കുന്നപശുപതേ! – ഹേ സര്‍വ്വേശ്വര!ശുക്തൗ രജതം – മുത്തുച്ചിപ്പിയില്‍ വെള്ളിയെന്നും;കാചാശ്മനി മണിഃ – കാചക്കല്ലില്‍ മാണിക്യമെന്നുംപൈഷ്ടേ ജലേ ക്ഷീരം – മാവുകലര്‍ന്ന വെള്ളത്തില്‍ പാലെന്നുംമൃഗതൃഷ്ണാസു സലിലം – കാനല്‍നീരി‍ല്‍ വെള്ളമെന്നുംഇതി ബുദ്ധിഃ എന്നിപ്രകാരമുള്ള ബുദ്ധിയഥാ ഭവതി – ഏതുവിധത്തില്‍ ഉണ്ടാവുന്നുവോതഥാ ജഡജനഃ അതുപോലെ മൂഢന്മാര്‍; ഈശം ത്വ‍ാം – ജഗല്‍ക്കാരണനായ നിന്തിരുവടിയെമനസി ച ന മത്വാ മനസ്സില്‍കൂടി നിനിയ്ക്കാതെഭവദന്യം – നിന്തിരുവടിയെവിട്ടു വേറൊരുവനെദേവഭ്രാന്ത്യാ – ഈശ്വരനെന്ന വ്യാമോഹത്താല്‍;ഭജതി – സേവിക്കുന്നു.
ഹേ ദേവദേവ! സര്‍വ്വേശ്വര! മുത്തുച്ചിപ്പിയി‍ല്‍ വെള്ളിയെന്നും കാചക്കല്ലി‍ല്‍ മാണിക്യമെന്നും മാവുകലര്‍ന്ന വെള്ളത്തി‍ല്‍ പാലെന്നും മരുമരീചികയി‍ല്‍ വെള്ളമെന്നും ഉള്ള മാനസഭ്രാന്തി ഏതു വിധത്തില്‍ ഉണ്ടാവുന്നുവോ അതുപോലെ മുഢന്മാര്‍ ജഗന്നിയന്താവായ നിന്തിരുവടിയെ മനസ്സില്‍കൂടി നിനയ്ക്കാതെ നിന്തിരുവടിയില്‍നിന്നും ഭിന്നനായ വേറൊരുവനെ ഈശ്വരനെന്ന വ്യമോഹത്താല്‍ സേവിക്കുന്നു.

ഗഭീരേ കാസാരേ വിശതി വിജനേ ഘോരവിപിനേ
വിശാലേ ശൈലേ ച ഭ്രമതി കുസുമാര്‍ത്ഥം ജഡമതിഃ |
സമര്‍പ്പ്യൈകം ചേതഃ സരസിജമുമാനാഥ ഭവതേ
സുഖേനാവസ്ഥാതും ജന ഇഹ ന ജാനാതി കിമഹോ || 9 ||

ഉമാനാഥ! – പാര്‍വ്വതീപതേ!ജഡമതിഃ ജനഃ – മൂഢനായ മനുഷ്യയ‌‍ന്‍;കുസുമാര്‍ത്ഥം – പുഷ്പത്തിന്നായിഗഭീരേ കാസാരേ – ആഴമേറിയ തടാകത്തിലുംവിശതിഃ – ചെന്നിറങ്ങുന്നുവിജനേ ജനവാസമില്ലാത്തഘോരവിപിനേ – ഭയങ്കരമായ കാട്ടിലും;വിശാലേ ശൈലേ – വിസ്താരമേറിയ പര്‍വ്വതത്തിലുംഭ്രമതി ച ചുറ്റിത്തിരിയുകയും ചെയ്യുന്നു.ഏകം – ഒറ്റയായി നില്‍ക്കുന്ന;ചേതഃസരസിജം – മനസ്സാകുന്ന താമരപ്പൂവിനെഭവതേ സമര്‍പ്പ്യ അങ്ങയ്ക്കാക്കൊണ്ട് സമര്‍പ്പിച്ചുഇഹ – ഇവിടെസുഖേന അവസ്ഥാതും – സുഖമായി വസിക്കുന്നതിന്നുകിം ന ജാനാതി എന്തുകൊണ്ടാണറിവില്ലാതിരിക്കുന്നതുഅഹോ! ആശ്ചര്‍യ്യംതന്നെ!
പാര്‍വ്വതീപതേ! മൂഢനായ മനുഷ്യന്‍ ആഴമേറിയ തടാകത്തിലും ജനവാസമില്ലാത്ത ഭയങ്കരമായ വനത്തിലും വിസ്താരമേറിയ പര്‍വ്വതത്തിലും പുഷ്പത്തിന്നുവേണ്ടി അലഞ്ഞുതിരിഞ്ഞു നടക്കുന്നു. മനസ്സാകുന്ന ഒരു താമരപ്പുവിനെ അങ്ങയ്ക്കായ്ക്കൊണ്ട് സമര്‍പ്പിച്ച് ഇഹലോകത്തി‍ല്‍ പരമാനന്ദമനുഭവിച്ച് സുഖിച്ചിരിക്കുന്നതിന്ന് അവന്നു അറിവില്ലാതിരിക്കുന്നുആശ്ചര്‍യ്യംതന്നെ.

നരത്വം ദേവത്വം നഗവനമൃഗത്വം മശകതാ
പശുത്വം കീടത്വം ഭവതു വിഹഗത്വാദി ജനനം |
സദാ ത്വത്പാദാബ്ജസ്മരണപരമാനന്ദലഹരീ 
വിഹാരാസക്തം ചേദ്ധൃദയമിഹ കിം തേന വപുഷാ || 10 ||

നരത്വം ദേവത്വം – മനുഷ്യത്വമോദേവത്വമോനഗവനമൃഗത്വം മലകാട്നാ‍ല്‍ക്കാലികളായ ദുഷ്ടമൃഗങ്ങ‍ള്‍ ഇവയുടെ അവസ്ഥയോമശക്താ – കൊതുവിന്റെ അവസ്ഥയോപശുത്വം പശുവിന്റെ ജന്മമോകീടത്വം – പുഴുവിന്റെ അവസ്ഥയോ;വിഹതത്വാദി പക്ഷിത്വം – മുതലായജനനം ഭവതു ജന്മമോ ഉണ്ടായിക്കൊള്ളട്ടെഹൃദയം – മനസ്സ്ഇഹ സദാ – ഈ ലോകത്തി‍ല്‍ എല്ലായ്പോഴുംത്വത്പാദാബ്‍ജ സ്മരണപരമാനന്ദ ലഹരീവിഹാരാസക്തം ചേത് – ഈ ലോകത്തി‍ല്‍ എല്ലായ്പോഴും നിന്തിരുവടിയുടെ ചെന്താരടികളെ സ്മരിക്കുന്നതാകുന്ന പരമാനന്ദത്തിന്റെ പ്രവാഹത്തില്‍ കേളിയാടുന്നതിന്നു താല്പര്‍യ്യമുള്ളതായി ഭവിക്കുന്നപക്ഷംതേന വപുഷാ – ആ ശരീരത്താ‍ല്‍; കിം? – എന്തനര്‍ത്ഥമാണുണ്ടാവുക ?
മനുഷ്യത്വമോദേവത്വമോമലംകാട്മൃഗങ്ങള്‍ കൊതുപശു,പുഴുപക്ഷി മുതലായവരുടെ അവസ്ഥയോ എന്നിക്കുണ്ടാക്ക് കൊള്ളട്ടെ. ഇഹത്തില്‍ എല്ലായ്പോഴും നിന്തിരുവടിയുടെ പൊല്‍ത്താരടികളെ സ്മരിക്കുന്നതുകൊണ്ടുണ്ടാവുന്ന പരമാനന്ദരസപ്രവാഹത്തില്‍ ക്രീഡിക്കുന്നതിന്നു മനസ്സിന്നു താല്പര്‍യ്യമുള്ളപക്ഷം തുച്ഛമായ ഭൗതികാശരീരംകൊണ്ട് എന്തനര്‍ത്ഥമാണുണ്ടാവാനുള്ളത്?

വടു‍ര്‍വ്വാ ഗേഹീ വാ യതിരപി ജടീ വാ തദിതരോ
നരോ വാ യഃ കശ്ചിദ്ഭവതു ഭവ കിം തേന ഭവതി |
യദീയം ഹൃത്പദ്മം യദി ഭവദധീനം പശുപതേ
തദീയസ്ത്വം ശംഭോ ഭവസി ഭവഭാരം ച വഹസി || 11 ||

ഭവ! ശംഭോവടുഃ വാ – ബ്രഹ്മചാരിയായാലുംഗേഹീ വാ ഗൃഹസ്ഥനായാലുംയതിഃ അപി – സന്യാസിയായാലുംജടീ വാ ജടമുടിധരിച്ചവനായാലുംതദിതരഃ – ഇവരില്‍നിന്നു ഭിന്നനായയഃ കശ്ചിത് നരഃ വാ – വേറെ ഏതെങ്കിലും മനുഷ്യനായാലുംഭവതു ആയ്ക്കൊള്ളട്ടെതേന കിം – അതിനാ‍ല്‍ എന്താണ്ഭവതി? – ദോഷം സംഭവിക്കുന്നതു?; പശുപതേ – സര്‍വ്വേശ്വര!യദീയം ആരുടെയെങ്കിലുംഹൃത്പദ്മം – ഹൃദയകമലംഭവദധീനംയദി അങ്ങയ്ക്കു ദീനമായിത്തീരുന്നുഎങ്കില്‍; ശംഭോ! ത്വം – മംഗളപ്രദ!;നിന്തിരുവടിതദീയഃ ഭവസി – അവന്റേതായി ആയ്തീരുന്നുഭവഭാരം ച – സംസാരഭാരത്തേയുംവഹസി – (നിന്തിരുവടി)ചുമക്കുന്നു.
ഹേ സര്‍വ്വേശ്വര! ബ്രഹ്മചാരിയായാലും ഗൃഹസ്ഥനായാലും സന്യാസിയായാലും ജടധരിച്ച വാനപ്രസ്ഥാനായാലും അതല്ലാതെ ഒരു വെറും പ്രാകൃതമനുഷ്യനായാലും വേണ്ടില്ലഅവന്റെ ഹൃദയം മാത്രം അങ്ങയ്ക്കു ധീനമായിത്തിരുന്നുവെങ്കില്‍ നിന്തിരുവടി അവന്റെ സ്വന്തമായിക്കഴിഞ്ഞു. അവന്റെ സംസാരമാകുന്ന ഭാരത്തെകൂടി അവന്നുവെണ്ടി അവിടുന്നു ചുമക്കുന്നു.

ഗുഹായ‍ാം ഗേഹേ വാ ബഹിരപി വനേ വാഽദ്രിശിഖരേ
ജലേ വാ വഹ്നൌ വാ വസതു വസതേഃ കിം വദ ഫലം |
സദാ യസ്യൈവാന്തഃകരണമപി ശംഭോ തവ പദേ
സ്ഥിതം ചേദ്യോഗോഽസൌ സ ച പരമയോഗീ സ ച സുഖീ || 12 ||

ഗുഹായ‍ാം – പര്‍വ്വതത്തിലെ ഗുഹയിലോഗേഹേ വാ ഗൃഹത്തിലോബഹിഃ അപി – പുറത്തുതന്നേയോവനേ വാ വനത്തിലോഅദ്രിശിഖരേ – മലയുടെ കൊടുമുടിയിലോജലേ വാ വഹ്നൗ വാ – വെള്ളത്തിലോ തീയിലോവസതു – (ഒരുവന്‍ ) പാര്‍ത്തുകൊള്ളട്ടെവസതേഃ – വസിച്ചുവന്നാലുംകിം ഫലംവദ എന്തുപ്രയോജനംപറഞ്ഞാലുംശംഭോ! – ശംഭോ!യസ്യ അന്തഃകരണം – ഏതൊരുവന്റെ മനസ്സ്സദാ അപി – എല്ലാ കാലത്തുംതവ പദേ – ഏവ നിന്തിരുവടിയുടെ കാലടികളി‍ല്‍ മാത്രംസ്ഥിതം ചേത് – പതിഞ്ഞതായി ഭവിക്കുന്നുവോഅസൗ യോഗഃ – അതുതന്നെയാണ് യോഗംസഃ ച പരമയോഗീ അവന്‍തന്നെയാണ് അത്യുത്‍കൃഷ്ടമായ യോഗചര്‍യ്യകളോടുകൂടിയവ‍ന്‍ !സഃ ച സുഖീ അവന്‍തന്നെയാണ് സുഖമനുഭവിക്കുവാന്‍ അര്‍ഹനായിത്തീരുന്നത്.
ഗിരിഗഹ്വരത്തിലോ മണിമാളികയിലോപുറത്തോകാട്ടിലോ,പര്‍വ്വതശിഖരത്തിലോജലത്തിലോഅഗ്നിയിലോ ഒരുവന്‍ താമസിച്ചുകൊള്ളട്ടെ. അതുകൊണ്ട് എന്തൊരു കാര്‍യ്യമാണുള്ളത്?ഏതൊരുത്തന്റെ ഹൃദയം നിന്തിരുവടിയുടെ കാലിണകലീല്‍മാത്രം പതിയുന്നുവോ അതുതന്നെയാണ് യോഗം,അവന്‍തന്നെയാണ് യോഗിഅവന്‍തന്നെയാണ് സര്‍വ്വ സുഖങ്ങളുമനുഭവിക്കുന്നവ‍ന്‍‌‍.

അസാരേ സംസാരേ നിജഭജനദൂരേ ജഡധിയാ
ഭ്രമന്തം മാമന്ധം പരമകൃപയാ പാതുമുചിതം |
മദന്യഃ കോ ദീനസ്തവ കൃപണരക്ഷാതിനിപുണ 
സ്ത്വദന്യഃ കോ വാ മേ ത്രിജഗതി ശരണ്യഃ പശുപതേ || 13 ||

പശുപതേ! – സര്‍വ്വേശ്വര!അസാരേ നിജഭജനദൂരേ – നിസ്സാരവും നിന്തിരുവടിയുടെ ഭജനത്തിന്നു ദൂരെക്കിടക്കുന്നതുമായസംസാരേ– ജനിമൃതികളാകുന്ന സംസാരത്തില്‍ ജഡധിയാ ഭ്രമന്തം മൂഢബുദ്ധികൊണ്ട് ഉഴലുന്നഅന്ധം മ‍ാം – അന്ധനായ എന്നെ;പരമകൃപയാ – കനിവാര്‍ന്ന്പാതും ഉചിതം കാത്തരുളേണ്ടാതാണ്തവ നിന്തിരുവടിക്കുദീനഃ ദന്യഃ – ദീനനായി ഞാനല്ലാതെ വേറൊരുവന്‍ കഃ? – ആരാണുള്ളതു?; കൃപണ- രക്ഷാതിനിപുണഃ – ആര്‍ത്തന്മാരെ രക്ഷിക്കുന്നതിലതിസമര്‍ത്ഥനായിരിക്കുന്നത്വദന്യഃ നിന്തിരുവടിയൊഴിച്ച് വേറെമേ ശരണ്യഃ – എനിക്കു ദീനരക്ഷകനായിത്രിജഗതി – മൂന്നുലോകത്തിലുംതന്നെകഃ വാ? –ആരാണുള്ളത് ?
സര്‍വ്വേശ്വര! അതിതുച്ഛവും ത്വത്പാദകമലങ്ങളുടെ ഭജനസീമയില്‍നിന്നും വളരെ അകലെ കിടക്കുന്നതുമായ ജനിമൃതികളാകുന്ന സംസാരത്തില്‍ മൂഢബുദ്ധികൊണ്ടു കിടന്നുഴലുന്ന അന്ധനായ എന്നെ കൃപയോടെ കാത്തരുളേണമേ! ദീനനായി ഞാനൊഴിച്ച് വേറെ ആരാണുള്ളത്?ആര്‍ത്തത്രാണതല്പരനായി നിന്തിരുവടിയല്ലാതെ എനിക്ക് വേറെ ഒരു ദീനരക്ഷക‍ന്‍ ഈ മൂന്നു ലോകങ്ങളിലും ആരാണുള്ളത് ?

പ്രഭുസ്ത്വം ദീനാന‍ാം ഖലു പരമബന്ധുഃ പശുപതേ
പ്രമുഖ്യോഽഹം തേഷാമപി കിമുത ബന്ധുത്വമനയോഃ |
ത്വയൈവ ക്ഷന്തവ്യാഃ ശിവ മദപരാധാശ്ച സകലാഃ
പ്രയത്നാത്കര്‍ത്തവ്യം മദവനമിയം ബന്ധുസരണിഃ || 14 ||

പശുപതേ! – സര്‍വ്വേശ്വര!പ്രഭുഃ ത്വം – സര്‍വ്വശക്തനായ നിന്തിരുവടിദീനാന‍ാം – ദീനന്മാരുടെപരമബന്ധുഃ ഖലു ഉറ്റബന്ധുവാണല്ലോതേഷ‍ാം അപി – അവരിലുംഅഹം പ്രമുഖ്യഃ ഞാ‍‍ന്‍ പ്രധാനനാണ്അനയോഃ – ഈ നമുക്കു രണ്ടുപേര്‍ക്കും തമ്മിലുള്ളബന്ധുത്വം കിമുത – ബന്ധുത്വം പിന്നെ പറയേണ്ടതുണ്ടോ?; ശിവ! – ലോകേശ!സകലാഃ മദപരാധാഃ എന്റെ അപരാധങ്ങളെല്ല‍ാംത്വയാ ഏവ – നിന്തിരുവടിയാല്‍തന്നെ;ക്ഷന്തവ്യാഃച – ക്ഷമിക്കത്തക്കവയാണ്മദവനം തു – എന്നെ രക്ഷിക്കുകയെന്നതുംപ്രയത്നാത് – ഏതുവിധത്തിലുംകര്‍ത്തവ്യം– ചെയ്യത്തക്കതാണ്ഇയം ബന്ധുസരണിഃ – ഇതാണ് ബന്ധുക്കളുടെ നടപടി.
സര്‍വ്വേശ്വര! സര്‍വ്വശക്തനായ നിന്തിരുവടി ദീനന്മാരുടെ ഉറ്റബന്ധുവാണല്ലൊ. ഞാനവട്ടെ പരമദീനന്‍; അതിനാല്‍ ഈ നമുക്കിരുവര്‍ക്കുമുള്ള ബന്ധുത്വത്തെപറ്റി പറയേണ്ട ആവശ്യമില്ലല്ലോ. എന്റെ സമസ്താപരാധങ്ങളേയും ക്ഷമിച്ച് എന്നെ കാത്തരുളേണ്ടതു നിന്തിരുവടിയുടെ ചുമതലയാണ്. ഇതാണ് ബന്ധുക്കളുടെ ഒഴിച്ചുകൂടാത്ത കടമയും.

ഉപേക്ഷാ നോ ചേത് കിം ന ഹരസി ഭവദ്ധ്യാനവിമുഖ‍ാം
ദുരാശാഭൂയിഷ്ഠ‍ാം വിധിലിപിമശക്തോ യദി ഭവാന്‍ |
ശിരസ്തദ്വൈധാത്രം ന നഖലു സുവൃത്തം പശുപതേ
കഥം വാ നിര്യത്നം കരനഖമുഖേനൈവ ലുലിതം || 15 ||

പശുപതേ! – ലോകനാഥ!ഉപേക്ഷാ നോ ചേത് – (എന്നെ കാത്തരുളുന്നതി‌ല്‍ അങ്ങയ്ക്ക്) ഉപേക്ഷയില്ലാതിരിക്കുന്നപക്ഷം;ദുരാശഭൂയിഷ്ഠ‍ാം – ദുരാഗ്രഹങ്ങ‌‌‍ള്‍ നിറഞ്ഞതും;ഭവധ്യാനവിമുഖ‍ാം – നിന്തിരുവടിയെ ധ്യാനിക്കുന്നതിലിഷ്ടമില്ലാത്തുമായവിധിലിപിം – ബ്രഹ്മാവിന്റെ എഴുത്തിനെകിം ന ഹരസി? – എന്തുകൊണ്ട് മായ്ക്കാതിരിക്കുന്നത് ?; ഭവാന്‍ – നിന്തിരുവടിആശക്തഃ യദി അതിന്നു ശക്തിയില്ലാത്തവനായിരുന്നാ‌ല്‍ നനഖലു – നഖത്താല്‍ നുള്ളുവാ‍ന്‍ പാടില്ലാത്തതായുംതത് ധാത്രം ശിരഃ – ആ ബ്രഹ്മാവിന്റെ ശിരസ്സ് നിര്‍യ്യന്തം കഥം വാ – നിഷ്പ്രായാസം എങ്ങിനെയാണ്കരനഖമുഖേന ഏവ – കൈയിലെ നഖത്തിന്റെ അഗ്രംകൊണ്ട്;
ലലിതം – നുള്ളപ്പെട്ടത് ?
ലോകനാഥ! എന്നെ കാത്തരുളുന്നതി‍ല്‍ അങ്ങയ്ക്കു ഉപേക്ഷയില്ലാത്തപക്ഷം ദൂരാശകള്‍ നിറഞ്ഞതും നിന്തിരുവടിയെ ധ്യാനിക്കുന്നതി‍ല്‍ വിമുഖവുമായ എന്റെ ഈ തലയിലെഴുത്തിനെ എന്തുകൊണ്ടാണ് മായ്ക്കാതിരിക്കുന്നത് അതിന്നു നിന്തിരുവടി അശക്തനാണെങ്കില്‍, ഏറ്റവും ഉറപ്പേറിയതായ ആ ബ്രഹ്മദേവന്റെ ശിരസ്സിനെ നിഷ്പ്രയാസം നിന്തിരുവടി എങ്ങിനെയാണ് നഖംകൊണ്ട് നുള്ളികളഞ്ഞത് ?

വിരിഞ്ചിര്‍ ദീര്‍ഘായു‍ര്‍ ഭവതു ഭവതാ തത്പരശിര 
ശ്ചതുഷ്കം സംരക്ഷ്യം സ ഖലു ഭുവി ദൈന്യം ലിഖിതവാന്‍ |
വിചാരഃ കോ വാ മ‍ാം വിശദ കൃപയാ പാതി ശിവ തേ
കടാക്ഷവ്യാപാരഃ സ്വയമപി ച ദീനാവനപരഃ || 16 ||

വിശദ! – ശിവ!നിര്‍മലസ്വരൂപ! – ആനന്ദമൂര്‍ത്തേ!വിരിഞ്ചിഃ ബ്രഹ്മാവ് ദീര്‍ഘായുഃഭവതുഃ – ദീര്‍ഘായുസ്സായി ഭവിക്കട്ടെതത് പരശിരശ്ചതുഷ്കം – അദ്ദേഹത്തിന്റെ മറ്റുള്ള തലകള്‍ നാലും;ഭവതാ – നിന്തിരുവടിയാ‍ല്‍ സംരക്ഷ്യം! – നല്ലപോലെ രക്ഷിക്കപ്പെടട്ടെ!സഃ ഭുവി – അദ്ദേഹം ഭൂലോകത്തി‌ല്‍; ദൈന്യം ദീനനെന്ന അവസ്ഥയെ ലിഖിതവാന്‍ഖലു – (എന്റെ ശിരസ്സി‍ല്‍‍ )എഴുതിവെച്ചുവല്ലോദീനാവനപരഃ – ദീനസംരക്ഷണത്തി‍ല്‍ തല്പരനായതേ കടാക്ഷവ്യാപാരഃ – നിന്തിരുവടിയുടെ കടക്കണ്ണുകൊണ്ടുള്ള നോട്ടംസ്വയം അപി ച – തന്നെത്താന്‍തന്നെ;കൃപയാ മ‍ാം പാതി – കരുണയോടെ എന്നെ കാത്തരുളുമല്ലോ;വിചാരഃ കോ വാ! – മനോവിചാരം എന്തിന്നുവേണ്ടി!
നിര്‍മലസ്വരൂപിയായ ആനന്ദമൂര്‍ത്തേ! ബ്രഹ്മദേവന്‍ ചിരജ്ഞീവിയായിരിക്കട്ടെ. അദ്ദേഹത്തിന്റെ ബാക്കിയുള്ള ശിരസ്സുകള്‍ നാലും നിന്തിരുവടിയാല്‍ നല്ലപോലെ കാത്തുരക്ഷിക്കപ്പെടട്ടെ. ഈ ലോകത്തില്‍ ദൈന്യാവസ്ഥയെ എന്റെ ശിരസ്സിലെഴുതിവെച്ചതുകൊണ്ടാണല്ലോ നിന്തിരുവടിയുടെ ദയാര്‍ദ്രങ്ങളായ കടാക്ഷങ്ങള്‍ക്കു ഞാനര്‍ഹനായിരിക്കുന്നത്. പിന്നെ വ്യസനിക്കുന്നതെന്തിന്ന് ?

ഫലാദ്വാ പുണ്യാന‍ാം മയി കരുണയാ വാ ത്വയി വിഭോ
പ്രസന്നേഽപി സ്വാമിന്‍ ഭവദമലപാദാബ്ജയുഗലം |
കഥം പശ്യേയം മ‍ാം സ്ഥഗയതി നമഃ സംഭ്രമജുഷ‍ാം
നിലിമ്പാന‍ാം ശ്രോണിര്നിജകനകമാണിക്യമകുടൈഃ || 17 ||

വിഭോ! – എങ്ങും നിറഞ്ഞിരിക്കുന്നവനേ!സ്വാമിന്‍ എല്ലാമറിയുന്നവനേ!പുണ്യാന‍ാംവാ – സ‍ല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോമയി കരുണയാ വാ – എന്നിലുള്ള കനിവുകൊണ്ടോത്വയി പ്രസന്നെ അപി – നിന്തിരുവടിയുടെ പ്രസാദിച്ചരുളുന്നുവെങ്കിലുംഭവദമലപാദാബ്‍ജയുഗളം നിന്തിരുവടിയുടെ നിര്‍മ്മലമായ പൊല്‍ത്തരടികള്‍ രണ്ടിനേയും;കഥം പശ്യേയംഎങ്ങിനെ ദര്‍ശിക്കുക?; നമസ്സംഭ്രമജുഷ‍ാം നമസ്കരിക്കുന്നതിന്നുള്ള ബദ്ധപ്പാടോടുകൂടിയവരായ;നിലിമ്പാന‍ാം ശ്രേണിഃ – ദേവന്മാരുടെ സമൂഹംനിജകനക മാണിക്യമകുടൈഃ – തങ്ങളുടെ മാണിക്യഖചിതങ്ങളായ സ്വര്‍ണ്ണക്കിരീടങ്ങള്‍കൊണ്ട്മ‍ാം സ്ഥഗയതി – എന്നെ മറയ്ക്കുന്നുവല്ലൊ.
എങ്ങും നിറഞ്ഞിരിക്കുന്ന സര്‍വ്വജ്ഞനായുള്ളോനേ! സല്‍ക്കര്‍മ്മങ്ങളുടെ ഫലംകൊണ്ടോ എന്നിലുള്ള കരുണകൊണ്ടോ നിന്തിരുവടി പ്രസാദിച്ചരുളുന്നുവെങ്കിലും നിന്തിരുവടിയുടെ മോഹനങ്ങളായ പദകമലങ്ങളെ ഞാനെങ്ങിനെയാണ് ദര്‍ശിക്കുക?നിന്തിരുവടിയെ നമസ്കരിക്കുന്നതിന്ന് ഉഴറുന്ന ദേവഗണങ്ങളുടെ കനകനിര്‍മ്മിതങ്ങളായ മാണിക്യമകുടങ്ങളാല്‍ ആ തൃപ്പാദപദ്മങ്ങ‍ള്‍ മറയ്ക്കപ്പെടുന്നുവല്ലോ!

ത്വമേകോ ലോകാന‍ാം പരമഫലദോ ദിവ്യപദവീം
വഹന്തസ്ത്വന്മൂല‍ാം പുനരപി ഭജന്തേ ഹരിമുഖാഃ |
കിയദ്വാ ദാക്ഷിണ്യം തവ ശിവ മദാശാ ച കിയതീ
കദാ വാ മദ്രക്ഷ‍ാം വഹസി കരുണാപൂരിതദൃശാ || 18 ||

ശിവ! ലോകാന‍ാം – പരമേശ്വര! ജനങ്ങള്‍ക്കുപരമഫലദഃ ഉല്‍കൃഷ്ടങ്ങളായ ഫലങ്ങളെ ന‌ല്‍ക്കുന്നവ‍ന്‍ ത്വം ഏകഃ നിന്തിരുവടി ഒരുവ‌ന്‍ ഹരിമുഖാഃ – വിഷ്ണുമുതലായ ദേവന്മാര്‍ ;ത്വന്മൂല‍ാം – നിന്തിരുവടി നിമ്മിത്തമായിദിവ്യപദവീം ദേവന്മാര്‍ക്കുള്ള സ്ഥാനങ്ങളെവഹന്തഃ പുനഃ അപി വഹിക്കുന്നവരായി വീണ്ടുംഭജന്തേ – നിന്തിരുവടിയെത്തന്നെ സേവിക്കുന്നുതവ ദാക്ഷിണ്യം – അങ്ങയുടെ കാരുണ്യംകിയദ്വാ? –എത്ര വലിയത്?; മദാശ ച കിയതീ? – എന്റെ അനുഗ്രഹവും എമ്മാത്രം?; മദ്രക്ഷ‍ാം – എന്റെ രക്ഷയെകരുണാപൂരിതദൃശാ കാരുണ്യംനിറഞ്ഞ കടാക്ഷംകൊണ്ട്കദാ വാ വഹസി എപ്പോഴാണ് ചെയ്യുന്നത് ?
പരമശിവ! ജനങ്ങള്‍ക്കു ഉല്‍ക്കൃഷ്ടഫലങ്ങളെ നല്‍കുന്നവ‍ന്‍ നിന്തിരുവടി ഒരുവന്‍ മാത്രം. വിഷ്ണുതുടങ്ങിയ ദേവന്മാര്‍ നിന്തിരുവടി കാരണമായി ദിവ്യപദവികളെ വഹിക്കുന്നവരായി വീണ്ടും വന്നു സേവിക്കുന്നു. അങ്ങയുടെ ദാക്ഷിണ്യം എത്ര വലിയത്എന്റെ അനുഗ്രഹവും എമ്മാത്രം?കാരുണ്യപൂര്‍ണ്ണമായ കടാക്ഷത്താ‍ല്‍ എന്നെ എപ്പോഴാണ് കാത്തരുളുന്നത്?

ദുരാശാഭൂയിഷ്ഠേ ദുരധിപഗൃഹദ്വാരഘടകേ
ദുരന്തേ സംസാരേ ദുരിതനിലയേ ദുഃഖജനകേ |
മദായാസം കിം ന വ്യപനയസി കസ്യോപകൃതയേ
വദേയം പ്രീതിശ്ചേത്തവ ശിവ കൃതാര്‍ത്ഥാഃ ഖലു വയം || 19 ||

ദുരാശാഭൂയിഷ്ഠേ – ദുരാശക‍ള്‍ നിറഞ്ഞതായും;ദുരധിപഗൃഹദ്വാരഘടകേ ദുരന്തേ – ദുഷ്ടരാജാക്കന്മാരുടെ പടിവാതി‍ല്‍ക്കലേക്കു നയിക്കുന്നതായും അറ്റമില്ലാത്തതായും;ദുരിതനിലയേ – പാപങ്ങള്‍ക്കിരിപ്പിടമായുംദുഃഖജനകേ ദുഃഖത്തെ ഉണ്ടാക്കുന്നതായുമിരിക്കുന്നസംസാരേ മദായാസം സംസാരത്തി‍ല്‍ ഞാന്‍ പെടുന്ന കഷ്ടത്തെകസ്യ ഉപകൃതയേ – ആ ബ്രഹ്മദേവന്നു വേണ്ടിയാണോന വ്യപനയസി കിം ? –ദൂരീകരിക്കാതിരിക്കുന്നത് ?; വദ – അരുളിച്ചെയ്താലുംശിവ ! തവ– പരമശിവ ! നിന്തിരുവടിക്കുഇയം പ്രീതിഃ ചേത് – ഇത് ഇഷ്ടമാണെന്നാ‍ല്‍ വയം കൃതാര്‍ത്ഥാഃ ഖലു – ഞങ്ങ‍ള്‍ കൃതാര്‍ത്ഥന്മാ‍ര്‍ തന്നെയാണല്ലോ.
ഹേ ദേവ! ദുരാശകള്‍ നിറഞ്ഞതും ദുഷ്ടരാജാക്കന്മാരുടെ ഗൃഹദ്വാരങ്ങളിലേക്കു വഴികാണിക്കുന്നതും ആഴമേറിയതും പാപങ്ങള്‍ക്കിരിപ്പിടവും ദുഃഖപ്രദവുമായ സംസാരത്തി‍ല്‍ ഞാ‍ന്‍ പെടുന്ന കഷ്ടത്തെ ആ ബ്രഹ്മദേവന്നു വേണ്ടിയാണോ നിന്തിരുവടി നീക്കം ചെയ്യാതിരിക്കുന്നത് അരുളിച്ചെയ്താലും. അങ്ങയ്ക്കു ഇത് പ്രിയമാണെന്നാല്‍ ഞങ്ങള്‍ കൃതാര്‍ത്ഥന്മാര്‍തന്നെ.

സദാ മോഹാടവ്യ‍ാം ചരതി യുവതീന‍ാം കുചഗിരൌ
നടത്യാശാശാഖാസ്വടതി ഝടിതി സ്വൈരമഭിതഃ |
കപാലിന്‍ ഭിക്ഷോ മേ ഹൃദയകപിമത്യന്തചപലം
ദൃഢം ഭക്ത്യാ ബദ്ധ്വാ ശിവ ഭവദധീനം കുരു വിഭോ || 20 ||

കപാലി‍ന്‍ ! – കപാലം ധരിച്ചിരിക്കുന്നഭിക്ഷോ! ഭിക്ഷുരൂപധാരിയായ ശിവവിഭോ! – ദിവ്യമംഗളമൂര്‍ത്തേ!;പ്രഭോ! സദാ മോഹാടവ്യംഎല്ലായ്പോഴും അജ്ഞാനമാകുന്ന വനത്തില്‍ ചരതി – ചുറ്റിത്തിരിയുന്നുയുവതീന‍ാം തരുണീമണികളുടെകചവിരൗ – കുളുര്‍മുലകളാകുന്ന പര്‍വ്വതങ്ങളി‍ല് ‍; നടതി – കൂത്താടുന്നുഝടിതി അഭിധഃ – ഉടന്‍തന്നെ നാലുഭാഗങ്ങളിലുംആശാശാഖാസു – ആശകളാകുന്ന കൊമ്പുകളില്‍ സ്വൈരം അടതി – തന്റെ ഇഷ്ടംപോലെ ഓടിനടക്കുന്നുഅത്യന്തചപലം – ഏറ്റവും ചപലനായിരിക്കുന്നമേ ഹൃദയകപിം – എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ;    ഭക്ത്യാ ദൃഢം ബദ്ധ്വാ – ഭക്തികൊണ്ട് മുറുകെ ബന്ധിച്ച്ഭവദധീനം കുരു നിന്തിരുവടിയ്ക്കു ധീനമാക്കി ചെയ്യേണമേ.
ഹേ കപാലിന്‍ ! അറിവില്ലായ്മയാകുന്ന അരണ്യത്തില്‍ അലഞ്ഞുനടക്കുന്നതും തരുണികളുടെ കുളുര്‍മുലകളാകുന്ന മലകളി‍ല്‍ കൂത്താടുന്നതും ഉടനടി നാനാഭാഗങ്ങളിലും സ്വേച്ഛപോലെ ഓടിനടക്കുന്നതും അതിചപലവുമായ എന്റെ മനസ്സാകുന്ന മര്‍ക്കടത്തെ ഭക്തികൊണ്ടു മുറുകെ കെട്ടി അങ്ങയുടെ അധീനത്തിലാക്കിത്തീര്‍ക്കണമേ.

ധൃതിസ്തംഭാധാര‍ാം ദൃഢഗുണനിബദ്ധ‍ാം സഗമന‍ാം
വിചിത്ര‍ാം പദ്മാഢ്യ‍ാം പ്രതിദിവസസന്മാര്ഗഘടിത‍ാം |
സ്മരാരേ മച്ചേതഃസ്ഫുടപടകുടീം പ്രാപ്യ വിശദ‍ാം
ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവഗണൈഃ സേവിത വിഭോ || 21 ||

സ്മരാരേ! – സ്വാമി‍ന്‍! മന്മഥവൈരിയായി ജഗന്നിയന്താവായി;ഗണൈഃ സേവിത! – പ്രമഥഗണങ്ങളാ‍ല്‍ പരിസേവിക്കപ്പെട്ടവനായി;ശിവ! – മംഗളസ്വരൂപനായിരിക്കുന്നവിഭോ! – ഹേ ലോകനാഥ!;ധൃതിസ്തംഭാധാര‍ാം – (വിഷയങ്ങള്‍ നിത്യമാണെന്ന) നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെ പിടിച്ചതായി;ദൃഢഗുണനിബദ്ധ‍ാം – ഗുണങ്ങളാ‍ല്‍ ദൃഢമായി ബന്ധിക്കപ്പെട്ടതായി;സഗമന‍ാം – സഞ്ചാരശീലത്തോടുകൂടിയതായി;വിചിത്ര‍ാംപദ്‍മാഢ്യ‍ാം – പല ദുര്‍വാസനകളോടു (പല വര്‍ണ്ണങ്ങളോടും) കൂടിയതായി ഐശ്വര്‍യ്യത്തിലഭിലാഷമുള്ളത്തയി (താമരയുള്ളതായി) പ്രതിദിവസസന്മാര്‍ഗ്ഗഘടിത‍ാം – ദിവസംതോറും സന്മാര്‍ഗ്ഗത്തി‍ല്‍ ചേര്‍ക്കപ്പെട്ടതായിവിശദ‍ാം – നിര്‍മ്മലമായിരിക്കുന്നമച്ചേതഃ സ്ഫുടപട കടിം ശക്ത്യാ സഹ – എന്റെ ഹൃദയമാകുന്ന പ്രകാശമാര്‍ന്ന പടകുടീരത്തി‍ല്‍ ഉമയോടുകൂടിപ്രാപ്യ ജയ പ്രവേശിച്ച് വിജയിച്ചരുളിയാലും.
ഹേ കാമാരേ! വിഷസുഖങ്ങള്‍ നിത്യമാണെന്ന നിശ്ചയമാകുന്ന സ്തംഭത്തെ മുറുകെപ്പിടിച്ചുകൊണ്ടും സത്വംരജസ്സ്തമസ്സ് എന്നീ ഗുണങ്ങളാല്‍ ദൃഢമായി ബന്ധിക്കപ്പെട്ട്സഞ്ചരിക്കുന്നതില്‍ ഔത്സുക്യത്തോടുകൂടിയതായിവിചിത്രമായിപദ്മാഢ്യമയി ദിവസം തോറും സന്മാര്‍ഗ്ഗത്തി‍ല്‍ ചേര്‍ക്കപ്പെട്ടതായി നിര്‍മ്മലമായി പ്രകാശിച്ചുകൊണ്ടിരിക്കുന്ന എന്റെ മനസ്സാകുന്ന പടകുടീരത്തി‍ല്‍ ഉമയോടുകൂടി പ്രവേശിച്ച് വിജയിച്ചരുളിയാലും.

പ്രലോഭാദ്യൈരര്‍ത്ഥാഹരണപരതന്ത്രോ ധനിഗൃഹേ
പ്രവേശോദ്യുക്തസ്സന്‍ ഭ്രമതി ബഹുധാ തസ്കരപതേ |
ഇമം ചേതശ്ചോരം കഥമിഹ സഹേ ശംകര വിഭോ
തവാധീനം കൃത്വാ മയി നിരപരാധേ കുരു കൃപ‍ാം || 22 ||

ശങ്കര! തസ്മരപതേ! – മംഗളപ്രദ! തസ്കരാധിപ!വിഭോ പ്രലോഭാദ്യൈഃ – പ്രഭുവായുള്ളോവേ! ദുരുപദേശം തുടങ്ങിയ വശീകരണവൃത്തികളാല്‍; അര്‍ദ്ധാഹരണപരതന്ത്രഃ ധനിഗൃഹേ അന്യന്റെ സ്വത്തിനെ അപഹരിക്കുന്നതിന്നു ഇച്ഛിച്ചുകൊണ്ട് ധനികന്റെ വീട്ടില്‍; പ്രവേശോദ്യുക്തഃ – സന്‍ കടക്കുന്നതിന്നൊരുങ്ങിയവനായിട്ട്ബഹുധാ ഭ്രമതി പലവിധത്തിലും ചുറ്റിത്തിരിയുന്നഇമം ചേതശ്ചോരം – ഈ മനസ്സാകുന്ന കള്ളനെഇഹ കഥം – ഇപ്പോള്‍ എങ്ങിനെയാണ്;സഹേ? – ഞാ‍ന്‍ പൊറുക്കുന്നത്?; തവ – നിന്തിരുവടിക്ക്അധീനം കൃത്വാ – സ്വാധീനമായതായി ചെയ്തുകൊണ്ട്നിരപരാധേമയി അപരാധമില്ലാത്തവനായ എന്നി‍ല്‍; കൃപ‍ാം കുരു – ദയയേ ചെയ്തരുളിയാലും.
ഹേ ശുഭപ്രദ! പ്രലോഭനാദി വശികരണങ്ങളാ‍ല്‍ അന്യന്റെ സ്വത്തിനെ അപഹരിപ്പാനാഗ്രഹിച്ചുകൊണ്ട് ധനികന്റെ ഭവനത്തി‍ല്‍ കടക്കുന്നതിന്നു ഒരുങ്ങിയവനായിട്ട് പലവാറു ചുറ്റിത്തിരിയുന്ന എന്റെ ഹൃദയമാകുന്ന തസ്കരനെ ഞാന്‍ എങ്ങിനെ പൊറുക്കട്ടെ. അവനെ അങ്ങയ്ക്കു ധീനമാക്കിത്തിര്‍ത്തു നിരപരധിയായ എന്നി‍ല്‍ കനിഞ്ഞരുളിയാലും.

കരോമി ത്വത്പൂജ‍ാം സപദി സുഖദോ മേ ഭവ വിഭോ
വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി |
പുനശ്ച ത്വ‍ാം ദ്രഷ്ടും ദിവി ഭുവി വഹന്‍ പക്ഷിമൃഗതാ-
മദൃഷ്ട്വാ തത്ഖേദം കഥമിഹ സഹേ ശംകര വിഭോ || 23 ||

വിഭോ! – സര്‍വ്വവ്യാപിയായുള്ളോവേ!ത്വത്പൂജ‍ാം നിന്തിരുവടിയുടെ ആരാധനയെകരോമി – ഞാ‍ന്‍ ചെയ്യുന്നുസപദി മേ സുഖദഃ ഭവ – ഉടനെതന്നെ എനിക്കു പരമാനന്ദത്തെ നല്‍ക്കുന്നവനായി ഭവിച്ചാലുംതസ്യാഃ ഫലം – ഇതി അപ്രകാരമുള്ള പൂജയ്ക്ക് ഫലമായിട്ട്വിധിത്വം ബ്രഹ്മാവായിരിക്കുക എന്ന അവസ്ഥയേയുംവിഷ്ണുത്വം വിഷ്ണുത്വത്തേയുമാണല്ലോദിശസി ഖലു – നിന്തിരുവടി നല്‍ക്കുന്നത്ശങ്കര! – വിഭോ!സുഖപ്രദ! – ഭഗവ‍ന്‍ !പുനഃ ച ദിവി ഭുവി – വീണ്ടും ആകാശത്തിലും ഭൂലോകത്തിലുംത്വ‍ാംദൃഷ്ടം നിന്തിരുവടിയേ ദര്‍ശിക്കുന്നതിന്നുപക്ഷിമൃഗത‍ാം പക്ഷിരൂപത്തേയും മൃഗരൂപത്തേയുംവഹ‍ന്‍ അദൃഷ്ട്വാ ധരിച്ചുകൊണ്ട് അങ്ങയെ ദര്‍ശിക്കാതെതത്ഖേദം അതുകൊണ്ടുള്ള ദുഃഖത്തെഇഹ കഥം സഹേ – ഇവിടെ ഞാനെങ്ങിനെ സഹിക്കട്ടെ.
ഹേ സര്‍വ്വവ്യാപി‍ന്‍! നിന്തിരുവടിയെ ഞാന്‍ ആരാധിക്കുന്നു;ഉടനെതന്നെ എനിക്ക് പരമാനന്ദസൗഖ്യത്തേ അനുഗ്രഹിച്ചരുളിയാലും. അങ്ങയെ പൂജിക്കുന്നതിന്ന് ഫലമായി ബ്രഹ്മത്വത്തേയും വിഷ്ണുത്വത്തേയുമാണല്ലൊ നിന്തിരുവടി നല്‍ക്കുക. വീണ്ടും ഞാന്‍ പക്ഷി(ഹംസ) രൂപത്തേയും,മൃഗ(വരാഹ) രുപത്തേയും ധരിച്ചു ആദ്യന്തവിഹീനനായ നിന്തിരുവടിയെ(നിന്തിരുവടിയുടെ ശിരസ്സിനേയും കാലിണകളേയും) കണ്‍കുളിരെ കാണുന്നതിന്ന് ആകാശത്തിലേക്കും അധോലോകത്തേക്കും ചെന്ന് അതുകൊണ്ടുണ്ടാവുന്ന നിരാശയെ എങ്ങിനെ സഹിക്കട്ടെ.

കദാ വാ കൈലാസേ കനകമണിസൌധേ സഹഗണൈര്‍ 
വസന്‍ ശംഭോരഗ്രേ സ്ഫുടഘടിതമൂര്‍ദ്ധാഞ്ജലിപുടഃ |
വിഭോ സ‍ാംബ സ്വാമിന്‍ പരമശിവ പാഹീതി നിഗദ‍ന്‍
വിധാതൃണ‍ാം കല്പാന്‍ ക്ഷണമിവ വിനേഷ്യാമി സുഖതഃ || 24 ||

കൈലാസേ – കൈലാസപര്‍വ്വതത്തി‍ല്‍; കനകമണിസൗധേ സ്വര്‍ണ്ണനിര്‍മ്മിതമായ മണിസൗധത്തി‍ല്‍ ശംഭോഃ അഗ്രേ പരമശിവന്റെ മുന്നില്‍; ഗണൈഃ സഹ വസന്‍ പ്രമഥഗണങ്ങളോടുകൂടി വസിക്കുന്നവനുംസ്ഫുടഘടിത മൂര്‍ദ്ധഞ്ജലിപുടഃ – തെളിഞ്ഞുകാണുമാറ് മൂര്‍ദ്ധാവി‍ല്‍ ചേര്‍ത്തു വെച്ചു കൂപ്പുകൈകളോടുകൂടിയവനുമായി വിഭോ! സര്‍വ്വാത്മക!സ‍ാംബ! സ്വാമിന്‍ – ദേവീസമേതനായിരിക്കുന്ന ഈശ്വര!പരമശിവ! – ദേവേശ! മംഗളപ്രദ!പാഹി ഇതി കാത്തരുളിയാലും” എന്ന്നിഗദ‍ന്‍ – അപേക്ഷിക്കുന്നവനായിട്ട്;സുഖതഃ – സൗഖ്യത്തോടെവിധാതൃണ‍ാം കല്പാന്‍ – അനേകം ബ്രഹ്മദേവന്മാരുടെ കല്പങ്ങളെക്ഷണം ഇവ – ഒരു നിമിഷമെന്നപോലെകദാ വാ വിനേഷ്യാമി? – എപ്പോഴാണ് കഴിച്ചുകൂട്ടുക?
കൈലാസത്തില്‍ കാഞ്ചനനിര്‍മ്മിതമായ മണിസൗധത്തി‍ല്‍ പരമേശ്വരന്റെ മുന്നില്‍ പ്രമഥഗണങ്ങളൊന്നിച്ച് വസിക്കുന്നവനായിതലയില്‍ ചേര്‍ത്തുവെച്ച കൂപ്പുകൈകളോടുകൂടിയവനായി, ’ഹേ വിഭോസ‍ാംബമൂര്‍ത്തേ,സ്വാമിന്‍ എന്നിത്യാദി നാമങ്ങളുച്ചരിച്ചുകൊണ്ട് എന്നെ കാത്തരുളേണമേ’ എന്നു അപേക്ഷിക്കുന്നവനായിട്ട് പരമാനന്ദത്തോടെ അനേകം ബ്രഹ്മദേവന്മാരുടെ വാഴ്ചകാലങ്ങളെ ഒരു നിമിഷമെന്നപോലെ എപ്പോഴാണ് ഞാന്‍ കഴിച്ചുകൂട്ടുക?

സ്തവൈ‍ര്‍ബ്രഹ്മാദീന‍ാം ജയജയവചോഭിര്‍നിയമിന‍ാം
ഗണാന‍ാം കേളീഭിര്‍മ്മദകലമഹോക്ഷസ്യ കകുദി |
സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ടവപുഷം
കദാ ത്വ‍ാം പശ്യേയം കരധൃതമൃഗം ഖണ്ഡപരശും || 25 ||

ബ്രഹ്മാദിന‍ാം സ്തവൈഃ – ബ്രഹ്മാവ് മുതലായ ദേവന്മാരുടെ സ്തുതികളോടുംനിയമിന‍ാം – മഹര്‍ഷികളുടെജയജയവചോഭിഃ ജയജയ എന്ന വചനങ്ങളോടുംഗണാന‍ാം – നന്ദിഭൃംഗി തുടങ്ങിയ ഗണങ്ങളുടെകേളീഭിഃ – നൃത്താഗീതാദിവിലാസങ്ങളോടുംകൂടി;മദകലമഹോക്ഷസ്യ – മദിച്ച മഹാവൃഷഭത്തിന്റെകകുദീ സ്ഥിതം– പുറത്തുള്ള പൂഞ്ഞയി‍ല്‍, ഇരുന്നരുളുന്നവനുംനീലഗ്രീവം നീലകണ്ഠനുംത്രിനയനം – മൂന്നു കണ്ണുകളുള്ളവനും;ഉമാശിഷ്ടവപുഷം – പാര്‍വ്വതിയാ‍ല്‍ ആലിംഗനംചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനുംകരധൃതമൃഗം – കയ്യി‍ല്‍ ധരിക്കപ്പെട്ട മൃഗത്തോടുകൂടിയവനുംഖണ്ഡപരശും – ഖണ്ഡിക്കപ്പെട്ട പരശുവേന്തിയവനുമായത്വ‍ാം – നിന്തിരുവടിയെകദാ പശ്യേയം? – ഏപ്പോഴാണ് ഞാന്‍ ദര്‍ശിക്കുക?
ബ്രഹ്മാവുതുടങ്ങിയ ദേവന്മാരാല്‍ സ്തുതിക്കപ്പെട്ടവനായി മഹര്‍ഷികളാ‍ല്‍ ജയ ജയ’ എന്ന മംഗളവചനങ്ങളാല്‍ വാഴ്ത്തപ്പെട്ടവനായി നന്ദിഭൃംഗി തുടങ്ങിയ പ്രമതഗണങ്ങളുടെ നൃത്തഗീതാദിവിലാസങ്ങാളി‍ല്‍ ലയിച്ച്മദംകൊണ്ട കാളപ്പുറത്ത് ഇരുന്നരുളുന്നവനുംനീലകണ്ഠനുംമുക്കണ്ണനും ഉമയാലാലിംഗനം ചെയ്യപ്പെട്ട തിരുമേനിയോടുകൂടിയവനും മാന്‍ മഴു എന്നിവ ധരിച്ചിരിക്കുന്നവനുമായ നിന്തിരുവടിയെ ഞാന്‍ എപ്പോഴാണ് ഉള്ളം കുളിരുമാറ് ദര്‍ശിച്ചാനന്ദംകൊണ്ണുന്നത് ?
കദാ വാ ത്വ‍ാം ദൃഷ്ട്വാ ഗിരിശ തവ ഭവ്യ‍ാംഘ്രിയുഗലം
ഗൃഹീത്വാ ഹസ്താഭ്യ‍ാം ശിരസി നയനേ വക്ഷസി വഹ‍ന്‍ |
സമാശ്ലിഷ്യാഘ്രായ സ്ഫുടജലജഗന്ധാന്‍ പരിമലാ-
നലാഭ്യ‍ാം ബ്രഹ്മാദ്യൈര്‍മ്മുദമനുഭവിഷ്യാമി ഹൃദയേ || 26 ||
ഗിരീശ! – പര്‍വ്വതത്തി‍ല്‍ ശയിക്കുന്നോവെ!ത്വ‍ാം ദൃഷ്ട്വാ നിന്തിരുവടിയെ ദര്‍ശിച്ച് തവ നിന്തിരുവടിയുടെ;ഭവ്യ‍ാംഘ്രിയുഗളം – ശുഭപ്രദങ്ങളായ പാദങ്ങ‍ള്‍ രണ്ടിനേയും;ഹസ്താഭ്യ‍ാം ഗൃഹീത്വാ – രണ്ടു കൈകള്‍കൊണ്ടും പിടിച്ചുകൊണ്ട്;ശിരസി നയനേ – ശിരസ്സിലും കണ്ണിലുംവക്ഷസി വഹന്‍ മാറിടത്തിലും എടുത്തുവെച്ച്സമാശ്ലിഷ്യ – കെട്ടിയണച്ചുകൊണ്ട്;സ്ഫുടജലജഗന്ധാ‍ന്‍ – വിടര്‍ന്ന താമരപ്പൂക്കളുടെ വാസനയുള്ള;പരമളാ‍ന്‍ ആഘ്രായ – സൗരഭ്യത്തെ മുകര്‍ന്ന്ബ്രഹ്മാദ്യൈഃ ബ്രഹ്മാവുതുടങ്ങിയവരാലുംഅലഭ്യം മുദം ഭിക്കപ്പെടവുന്നതല്ലാത്ത ആനന്ദത്തെഹൃദയേ കദാ വാ – മനസ്സി‍ല്‍ എപ്പോഴാണ്അനുഭവിഷ്യാമി – അനുഭവിക്കുക?
അല്ലേ ഗിരിശ! അങ്ങയെ ദര്‍ശിച്ച അങ്ങായുടെ ശുഭപ്രദങ്ങളായ തൃപ്പാദങ്ങ‍ള്‍ രണ്ടിനേയും ഇരു കൈകല്‍കൊണ്ടും പിടിച്ച് ശിരസ്സിലും നേത്രങ്ങളിലും മാറിടത്തിലും എടുത്തണച്ചാശ്ലേഷം ചെയ്തുകൊണ്ട് വികസിച്ച താമരപ്പുക്കളുടെ വാസനയുള്ള സൗരഭ്യത്തെ മുകര്‍ന്ന് ബ്രഹ്മദേവ‍ന്‍ തുടങ്ങിയവര്‍ക്കുംകൂടി സുദുര്‍ല്ലഭമായ ആനന്ദത്തെ ഞാനെന്നാണുനുഭവിക്കുക?

കരസ്ഥേ ഹേമാദ്രൌ ഗിരിശ നികടസ്ഥേ ധനപതൌ
ഗൃഹസ്ഥേ സ്വര്‍ഭൂജാഽമരസുരഭിചിന്താമണിഗണേ |
ശിരസ്ഥേ ശീത‍ാംശൌ ചരണയുഗലസ്ഥേഽഖിലശുഭേ
കമര്‍ത്ഥം ദാസ്യേഽഹം ഭവതു ഭവദര്‍ത്ഥം മമ മനഃ || 27 ||

ഗിരീശ! – പര്‍വ്വതത്തി‍ല്‍ പള്ളികൊണ്ണുന്നോവേഹേമാദ്രൗ കരസ്ഥേ, – സ്വര്‍ണ്ണപര്‍വ്വതം കയ്യിലുള്ളപ്പോ‍ള്‍ ‍,; ധനപതൗ – ധനാധിപനായ;കുബേര‍ന്‍ നികടസ്ഥേ – സമീപത്തിലുള്ളപ്പോ‍ള്‍;സ്വര്‍ഭൂജാമരസുരഭി ചിന്താമണിഗണേ – കല്പകവൃക്ഷം,കാമധേനുആഗ്രഹിച്ചതു നല്ക്കുന്ന ചിന്താമണി എന്ന രത്നം എന്നിവഗൃഹസ്ഥേ – വീട്ടിലുള്ളപ്പോ‍ള്‍ ,; അഖിലശുഭേ സര്‍വമംഗളങ്ങളുംചരണയുഗളസ്ഥേ രണ്ടുകാലുകളിലുമുള്ളപ്പോ‍ള്‍; അഹം കം അര്‍ത്ഥം – ഞാ‍ന്‍ എന്തൊന്നിനേയാണ്ദാസ്യേ ? – നിന്തിരുവടിക്കു അര്‍പ്പിക്കേണ്ടത് ?;മമ മനഃ – എന്റെ മനസ്സ്ഭവദര്‍ത്ഥംഭവതു – അങ്ങയ്ക്കുള്ളതായി ഭവിക്കട്ടെ.
അല്ലേ ഗിരിശ! സ്വര്‍ണ്ണപര്‍വ്വതമായ മേരു കോദണ്ഡരൂപത്തി‍ല്‍ അങ്ങയുടെ കയ്യിലുള്ളപ്പോള്‍ കുബേര‍ന്‍ അരികില്‍ത്തന്നെയിരിക്കുമ്പോ‍ള്‍ ‍, കല്പകവൃക്ഷംകാമധേനു,ചിന്താമണി എന്നിവ ഭവാന്റെ വസതിയില്‍ത്തന്നെയുള്ളപ്പോ‍ള്‍ അമൃതധാരപൊഴിക്കുന്ന കുളുര്‍മതി ശിരസ്സിലും സര്‍വ്വമംഗളങ്ങളും പാദങ്ങളിലും ഉള്ളപ്പോ‍ള്‍ വേറെ എന്തൊരു വസ്തുവാണ് ഞാ‍ന്‍ അങ്ങക്കായ്ക്കൊണ്ട് സമര്‍പ്പിക്കേണ്ടത്?എന്റെ വശമുള്ള നിഷ്കളങ്കമായ ഹൃദയത്തെ ഞാന്‍ ഭവാന്നായ്ക്കൊണ്ട് നിവേദിക്ക‍ാം.

സാരൂപ്യം തവ പൂജനേ ശിവ മഹാദേവേതി സംകീര്‍ത്തനേ
സാമീപ്യം ശിവഭക്തിധുര്യജനതാസ‍ാംഗത്യസംഭാഷണേ |
സാലോക്യം ച ചരാചരാത്മകതനുധ്യാനേ ഭവാനീപതേ
സായുജ്യം മമ സിദ്ധമത്ര ഭവതി സ്വാമിന്‍ കൃതാര്‍ത്ഥോഽസ്മ്യഹം || 28 ||

ഭവാനീപതേ! – പാര്‍വ്വതീവല്ലഭതവ പൂജനേ – നിന്തിരുവടിയുടെ ആരാധനയില്‍; സാരൂപ്യം – സാരൂപ്യവും (അങ്ങയുടെ രൂപസാദൃശ്യവ്യും)ശിവ! മഹാദേവ! – ശിവനേ! മഹാദേവ!ഇതി സംകീര്‍ത്തനേ – എന്നുള്ള നമോച്ചാരണത്തില്‍; സാമീപ്യം സാമീപ്യം (അങ്ങയുടെ സമീപത്തിരിക്കുക) എന്ന അവസ്ഥയും;ശിവഭക്തിധുര്‍യ്യ- ജനതാസ‍ാംഗത്യസംഭാഷണേ – ശിവഭക്തിയായ ഭാരത്തെ ചുമക്കുന്ന ജനങ്ങളോടുള്ള സംസര്‍ഗ്ഗത്താലും സംഭാഷണത്താലുംസാലോക്യംച – സാലോക്യവും (ഭവാനൊരുമിച്ച് ഒരു ലോകത്തി‍ല്‍ വസിക്കുക എന്ന അവസ്ഥയും);ചരാചരാത്മകതനുധ്യാനേ – ജംഗമസ്ഥാവരരൂപത്തിലുള്ള നിന്തിരുവടിയുടെ സ്വരൂപധ്യാനത്തില്‍; സായുജ്യം സായൂജ്യവും(അങ്ങയോട് ഐക്യവും)മമ സിദ്ധം ഭവതി എനിക്കു ലഭിക്കുമെങ്കില്‍ സ്വാമിന്‍ ! – ലോകേശ!അഹം അത്ര ഞാ‍ന്‍ ഈ ജന്മത്തി‍ല്‍; കൃതാര്‍ത്ഥഃ അസ്മി. – കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.
പാര്‍വ്വതീപതേ! ഭവാനെ ഭജിക്കുന്നതുകൊണ്ട് സാരൂപ്യവും തിരുനാമകീര്‍ത്തനങ്ങാളാ‍ല്‍ സാമീപ്യവും ശിവഭക്തരോടുള്ള സംസര്‍ഗം സംഭാഷണം എന്നിവയാല്‍ സാലോക്യവും ചരാചരാത്മകമായ ഭവത് സ്വരൂപധ്യാനത്താല്‍ സായൂജ്യവും എനിക്ക് സിദ്ധിക്കുമെങ്കി‍ല്‍ ഞാ‍ന്‍ ഈ ജന്മത്തില്‍ കൃതാര്‍ത്ഥനായി ഭവിക്കുന്നതാണ്.

ത്വത്പാദ‍ാംബുജമര്‍ച്ചയാമി പരമം ത്വ‍ാം ചിന്തയാമ്യന്വഹം
ത്വാമീശം ശരണം വ്രജാമി വചസാ ത്വാമേവ യാചേ വിഭോ |
വീക്ഷ‍ാം മേ ദിശ ചാക്ഷുഷീം സകരുണ‍ാം ദിവ്യൈശ്ചിരം പ്രാര്‍ത്ഥിത‍ാം
ശംഭോ ലോകഗുരോ മദീയമനസഃ സൌഖ്യോപദേശം കുരു || 29 ||

വിഭോ! – ഹേ പ്രഭോ!ത്വത്പാദ‍ാംബുജം – അങ്ങയുടെ പദകമലത്തെഅര്‍ച്ചയാമി; – ഞാന്‍ അര്‍ച്ചിക്കുന്നുപരമം ത്വ‍ാം ഉത്കൃഷ്ടമായ നിന്തിരുവടിയെഅന്വഹം ചിന്തയാമി ദിവസംതോറും ഞാന്‍ സ്മരിക്കുന്നുഈശം ത്വ‍ാം ലോകേശ്വരനായ നിന്തിരുവടിയെ ശരണംവ്രജാമി – ശരണം പ്രാപിക്കുന്നുവചസാ വാക്കുകൊണ്ട്ത്വ‍ാം ഏവ യാചേ നിന്തിരുവടിയോടുതന്നെ അര്‍ത്ഥിക്കുന്നുവിഭോ! – സൗഖ്യത്തിന്നു നിദാനമായുള്ളോവേ! ദിവ്യൈഃ – ദേവലോകത്തുള്ളവരാ‍ല്‍; ചിരം പ്രാര്‍ത്ഥിത‍ാം വളരെക്കാലമായി പ്രാര്‍തിക്കപ്പെട്ടതായും;സകരുണ‍ാം – ദയവാര്‍ന്നതുമായചാക്ഷുഷീം വീക്ഷ‍ാം തൃക്കണ്ണുകള്‍കൊണ്ടുള്ള കടാക്ഷത്തെമേ ദിശ – എനിക്കു നല്കിയാലുംശംഭോ! ലോകഗുരോ! – ഹേ ശംഭോ! ഭക്തനനോപദേശക!മദീയമനസഃസൗഖ്യോപദേശം – എന്റെ മനസ്സിന്നു നിത്യാനന്ദം ലഭിക്കുന്നതിന്നുള്ള ഉപദേശത്തെകുരു ചെയ്തരുളിയാലും.
ഹേ ദേവ! പരാല്‍പരനായ ഭവാന്റെ പദകമലത്തെ ഞാ‍ന്‍ എപ്പോഴും അര്‍ച്ചിക്കുന്നുഅങ്ങയെ ഞാന്‍ അനുദിനവും സ്മരിക്കുന്നുലോകേശ്വരനായ നിന്തിരുവടിയെ ശരണം പ്രാപിക്കുകയും വാക്കുകൊണ്ട് അര്‍ത്ഥിക്കുകയും ചെയ്യുന്നു;നാകവാസികളാല്‍ ചിരകാലമായി പ്രാര്‍ത്ഥിക്കെപ്പെട്ടതും കരുണയാര്‍ന്നതുമായ കടാക്ഷത്തെ എനിക്ക് നല്‍കിയാലും! അല്ലേ ലോകഗുരോ! എനിക്ക് നിരതിശയാനന്ദസുഖത്തിന്നുള്ള മാര്‍ഗ്ഗമെന്തെണ് ഉപദേശിച്ചരുളിയാലും.

വസ്ത്രോദ്ധൂതവിധൌ സഹസ്രകരതാ പുഷ്പാ‍ച്ചനേ വിഷ്ണുതാ
ഗന്ധേ ഗന്ധവഹാത്മതാഽന്നപചനേ ബര്‍ഹിര്‍ഖാധ്യക്ഷതാ |
പാത്രേ കാഞ്ചനഗര്‍ഭതാസ്തി മയി ചേദ് ബാലേന്ദുചൂഡാമണേ
ശുശ്രൂഷ‍ാം കരവാണി തേ പശുപതേ സ്വാമിന്‍ ത്രിലോകീഗുരോ || 30 ||

ബാലേന്ദുചൂഡാമണേ! – ബാലചന്ദ്രനേ മകുടത്തിലണിഞ്ഞിരിക്കുന്ന;പശുപതേ! സ്വാമിന്‍ – സര്‍വ്വേശ്വരനായ നാഥ!ത്രിലോകീഗുരോ! മൂന്നുലോകങ്ങള്‍ക്കും ഗുരുവായിരിക്കുന്നോവേ!;വാസ്ത്രോദ്ധൂതവിധൗസഹസ്രകരതാ – ഭവാന്നു വസ്ത്രം ധരിപ്പിച്ച് ഉപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെഅവസ്ഥയം പുഷ്പാര്‍ച്ചനേ വിഷ്ണുതാ – പുഷ്പാഞ്ജലി ചെയ്യുന്നതി‍ല്‍ വിഷ്ണുത്വവുംഗന്ധേ ഗന്ധവഹാത്മതാ – ചന്ദനാദി സുഗന്ധദ്രവ്യങ്ങള്‍കൊണ്ട് ഉപചരിക്കുമ്പോ‍ള്‍ വായുവിന്റെ അവസ്ഥയുംഅന്നപചനേ ബഹിര്‍മുഖാദ്ധ്യക്ഷതാ – പാകംചെയ്ക അന്നംകൊണ്ടുപചരിക്കുന്നതില്‍ ഇന്ദ്രത്വവുംപാത്രേ അര്‍ഘ്യപാത്രം മുതലായവ നല്കുന്നതില്‍; കാഞ്ചനഗര്‍ഭതാ ഹിരണ്യഗര്‍ഭത്വവും(ബ്രഹ്മത്വവും)മയി അസ്തി ചേത് – എന്നി‍ല്‍ ഉണ്ടാവുന്നപക്ഷംതേ – നിന്തിരുവടിക്ക്ശുശ്രൂഷ‍ാം കരവാണി പൂജചെയ്തുകൊള്ള‍ാം.
ബാലേന്ദുചൂഡനായിപശുപതിയായിജഗത്സ്വാമിയായിരിക്കുന്ന ലോകഗുരോ! ഭവാന്നു ഉടയാടയണിഞ്ഞുപചരിക്കുന്ന വിഷയത്തില്‍ ആദിത്യന്റെ അവസ്ഥയും പുഷ്പാര്‍ച്ചന ചെയ്യുന്നതി‍ല്‍ മഹാവിഷ്ണുവിന്റെ അവസ്ഥയും ചന്ദനാദി സുഗന്ധദ്രവ്യോപചരത്തില്‍ വായുവിന്റെ അവസ്ഥയും പക്വാന്നം നിവേദിക്കുന്നതില്‍ ഇന്ദ്രത്വവും അര്‍ഘ്യപാത്രം നല്‍ക്കുന്നതി‍ല്‍ ഹിരണ്യഗര്‍ഭത്വവും എനിക്കു ഉണ്ടാവുന്നപക്ഷം അങ്ങയ്ക്കു ഞാ‍ന്‍ അര്‍ച്ചന ചെയ്തുകൊള്ള‍ാം.

നാലം വാ പരമോപകാരകമിദം ത്വേകം പശൂന‍ാം പതേ
പശ്യന്‍ കുക്ഷിഗതാന്‍ ചരാചരഗണാന്‍ ബാഹ്യസ്ഥിതാന്‍ രക്ഷിതും |
സര്‍വ്വമര്‍ത്ത്യപലായനൌഷധമതിജ്വാലാകരം ഭീകരം
നിക്ഷിപ്തം ഗരലം ഗലേ ന ഗിലിതം നോദ്ഗീര്‍ണ്ണമേവ ത്വയാ || 31 ||

പശൂന‍ാംപതേ! – പശുപതേ!കക്ഷിഗതാന്‍ – ഉദരത്തി‍ല്‍ പ്രവേശിച്ചവയുംബാഹ്യസ്ഥിതാന്‍ – പുറത്തുള്ളവയുമായ;ചരാചരഗണാന്‍ – ഇളകുന്നതുമിളകാത്തതുമായ വസ്തുക്കളെ;രക്ഷിതും പശ്യന്‍ – രക്ഷിക്കുന്നതിന്നു ആലോചിക്കുന്നവനായിട്ട്;ത്വയാ – നിന്തിരുവടിയി‍ല്‍; അതിജ്വാലാകരം – ഉജ്ജ്വലിക്കുന്ന ജ്വാലകളോടുകൂടിയതുംഭീകരംഗരളം – ഭയങ്കരവുമായ വിഷം സര്‍വ്വമര്‍ത്ത്യപലായനൗഷധം – ദേവന്മരെല്ലാവരുടേയും പലായനമാകുന്ന രോഗത്തിന്നുള്ള ഓഷധമാകുമാറ്ഗളേ നിക്ഷിപ്തം – കഴുത്തില്‍ സ്ഥാപിക്കപ്പെട്ടുഗിളിതം ന വിഴുങ്ങിയതുമില്ലഉദ്ഗീര്‍ണ്ണം ഏവ ന – പുറത്തേക്കുവിട്ടതുമില്ല;പരമോപകാരകം – ഏറ്റവും വലിയ ഉപകാരമായഇദം ഏകം തു– ഇത് ഒന്നുതന്നെന അലം വാ! – മതിയാവുന്നതല്ലേ
ഹേ പശുപതേ! കുക്ഷിക്കകത്ത് സ്ഥിതിചെയ്യുന്നവയും പുറത്തുള്ളവയുമായ ചരാചരങ്ങളെ രക്ഷിക്കുന്നതിന്നായി നിന്തിരുവടിയാല്‍ അമൃതമഥനസമയത്തുണ്ടായ ജ്വാലകളാര്‍ന്ന അതിഘോരമായ കാകോളം ദേവന്മാരുടെ ഭയത്തിന്നുള്ള ഔഷധമാകുമാറ് നിന്തിരുവടിയുടെ കഴുത്തില്‍ സ്ഥാപിക്കപ്പെട്ടു. അതിനെ വിഴുങ്ങുകയോഛര്‍ദ്ദിക്കുകയോ ചെയ്തതുമില്ല. ഈ ചെയ്ത കൃത്യം ഒന്നുതന്നെ നിന്തിരുവടിയുടെ കാരുണ്യത്തേയും കരുത്തിനേയും വിശദമാക്കുന്നതിന്ന് മതിയായതാണല്ലോ!

ജ്വാലോഗ്രഃ സകലാമരാതിഭയദഃ ക്ഷ്വേലഃ കഥം വാ ത്വയാ
ദൃഷ്ടഃ കിം ച കരേ ധൃതഃ കരതലേ കിം പക്വജംബൂഫലം |
ജിഹ്വായ‍ാം നിഹിതശ്ച സിദ്ധഘുടികാ വാ കണ്ഠദേശേ ഭൃതഃ
കിം തേ നീലമണിര്വിഭൂഷണമയം ശംഭോ മഹാത്മന്‍ വദ || 32 ||

മഹാത്മന്‍ ശംഭോ! – മഹത്മാവായ ശംഭോ!ജ്വാലോഗ്രഃ തീക്ഷ്ണജ്വാലകളാര്‍ന്നതുംസകലാമരാതിഭയദഃക്ഷ്വേളഃ – ത്വയാ ദേവന്മാര്‍ക്കെല്ല‍ാം അധികഭയത്തെ നല്‍കുന്നതുമായ ആ കടുംവിഷം നിന്തിരുവടിയാല്‍; കഥം വാ ദൃഷ്ടഃ – എങ്ങിനെയാണ് കാണപ്പെട്ടത് ?; കിം തുകരേ ധൃതഃ – എന്നല്ലകയ്യില്‍ എങ്ങിനെ ധരിക്കപ്പെട്ടുകരതലേ നിഹിതഃ ച – കൈത്തലത്തില്‍ വെയ്ക്കപ്പെട്ടതിനാ‍ല്‍; പക്വജംബൂഫലംകിം – പഴുത്ത ഞാവല്‍പ്പഴമാണോ?; ജിഹ്വായ‍ാം – നാവി‍ല്‍ വെയ്ക്കപ്പെട്ട അത്;സിദ്ധഘുടികാവാ? – സിദ്ധന്മാരുപയോഗിക്കുന്ന ഗുളികയാണോ?;കണ്ഠദേശേദൃതഃ അയം – കഴുത്തില്‍ ധരിക്കപ്പെട്ട ഇത്തേ വിഭൂഷണം – അങ്ങക്ക് ആഭരണമായനീലമണിഃകിംവ്ദ. മാണിക്യമാണോഅരുളിച്ചെയ്താലും.
ശംഭോ! തീക്ഷ്‍ണജ്വാലകളാ‍ല്‍ അതിദുസ്സഹവും ദേവന്മാര്‍ക്കെല്ല‍ാം അധികം ഭയം നല്‍ക്കുന്നതുമായ ആ കടുത്ത വിഷത്തെ നിന്തിരുവടി എങ്ങിനെ കണ്ടുഎന്തിനു കൈകൊണ്ടടുത്തുഅതു പഴുത്ത ഞാവല്‍പ്പഴമാണോഎന്തിന്നു ഭക്ഷിക്കുവാന്‍ മുതിര്‍ന്നു;സിദ്ധഗുളികയാണോഎന്തിന്നു കഴുത്തിലണിയപ്പെട്ടു;നീലമാണിക്യമാണോ പറഞ്ഞരുളിയാലും.

നാലം വാ സകൃദേവ ദേവ ഭവതഃ സേവാ നതിര്‍വാ നുതിഃ
പൂജാ വാ സ്മരണം കഥാശ്രവണമപ്യാലോകനം മാദൃശ‍ാം |
സ്വാമിന്നസ്ഥിരദേവതാനുസരണായാസേന കിം ലഭ്യതേ
കാ വാ മുക്തിരിതഃ കുതോ ഭവതി ചേത് കിം പ്രാര്ഥനീയം തദാ || 33 ||

സ്വാമിന്‍ ‍! – ദേവ!നാഥ! – ദേവ!ഭവതഃ നതിഃ വാ നിന്തിരുവടിയുടെ നമസ്കാരമായാലുംപൂജാ വാ സ്മരണം പൂജയായാലും ധ്യാനമായാലുംകഥാശ്രവണംഅപി – കഥയെ ശ്രവിക്കുന്നതായാലുംആലോകനംസേവാ – ദര്‍ശനമായാലും ഭജനമായാലുംനുതിഃ മാദൃശ‍ാം – കീര്‍ത്തനമായാലും എന്നെപോലുള്ളവര്‍ക്കുസകൃത് ഏവ – ഒരു പ്രാവശ്യം മാത്രംന അലം വാ – മതിയാവുന്നതല്ലേ ഇതഃ ഈ ഉപായങ്ങളാലല്ലാതെ;മുക്തിഃ കാ വാ? – മോക്ഷം എവിടുന്നു?; കത ഇതിലേതെങ്കിലുംമൊന്നിനാ‍ല്‍; ഭവതി ചേത് – മോക്ഷം സംഭവിക്കുന്നവെങ്കില്‍ തദാ – അപ്പോ‍ള്‍ ;അസ്ഥിരദേവതാനുസരണായാസേന – സ്ഥിരമില്ലാത്തവരായ ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടത്താല്‍; കിം ലഭ്യതേ? – എന്താണു ലഭിക്കുന്നത്?; പ്രാര്‍ത്ഥനീയം  –അവരോടപേക്ഷിക്കത്തക്കതായികിം – എന്തൊന്നാണുള്ളത് ?
ദേവ! നിന്തിരുവടിയുടെ നമസ്മാരമാവട്ടെപൂജയാവട്ടെ,ധ്യാനമാവട്ടെകഥാശ്രവണമാവട്ടെ എന്നുപോലെയുള്ളവര്‍ക്കു ഒരേ ഒരു പ്രാവശ്യംമാത്രം മതിയാവുന്നതാണല്ലോ. ഈ ഉപായങ്ങള്‍ കൊണ്ടല്ലാതെ മോക്ഷം എവിടെനിന്ന് ലഭിക്കുന്നുഈ ഉപായങ്ങളേതെങ്കിലുംമൊന്നുകൊണ്ട് ദേവന്മാരെ ഉപാസിക്കുന്നതിനാലുണ്ടാവുന്ന കഷ്ടംകൊണ്ട് ലഭിക്കുന്നതെന്താണ്അവരോടപേക്ഷിക്കത്തതായി എന്തൊന്നാണുള്ളത് ?

കിം ബ്രൂമസ്തവ സാഹസം പശുപതേ കസ്യാസ്തി ശംഭോ ഭവ-
ദ്ധൈര്യം ചേദൃശമാത്മനഃ സ്ഥിതിരിയം ചാന്യൈഃ കഥം ലഭ്യതേ |
ഭ്രശ്യദ്ദേവഗണം ത്രസന്മുനിഗണം നശ്യത്പ്രപഞ്ചം ലയം
പശ്യന്നി‍ഭയ ഏക ഏവ വിഹരത്യാനന്ദസാന്ദ്രോ ഭവാ‍ന്‍ || 34 ||

ശംഭോ! പശുപതേ! – ശംഭോ! ജീവേശ!തവ സാഹസം നിന്തിരുവടിയുടെ സാഹസത്തെകിംബ്രൂമഃ? – എന്താണെന്നാണ് ഞങ്ങള്‍ പറയേണ്ടത് ?; ഈദൃശം – ഇങ്ങിനെയുള്ളഭവദ്ധൈര്‍യ്യംച– അങ്ങയുടെ ധൈര്‍യ്യവുംകസ്യ അസ്തിഇയം – ആര്‍ക്കുണ്ട് ?ആത്മനഃ സ്ഥിതിഃ ച – തന്റെ അവസ്ഥയുംഅന്യൈഃകഥം മറ്റുള്ളവ‍ര്‍ എപ്രകാരംമാണ് ലഭ്യതേപ്രാപിക്കുന്നത് ?;ആനന്ദസാന്ദ്രഃഭവാന്‍ – ആനന്ദപരിപൂര്‍ണ്ണനായ നിന്തിരുവടി;ദ്രശ്യദ്ദേവഗണം – സ്വസ്ഥാനങ്ങളില്‍നിന്നു നീക്കപ്പെടുന്ന ദേവഗണങ്ങളോടുകൂടിയതുംത്രസന്മുനിഗണം – ഭയന്നു വിറയ്ക്കുന്ന മുനിഗണങ്ങളോടു കൂടിയതുംനശ്യത് പ്രപഞ്ചം നശിച്ചുപോകുന്ന ചരാചരങ്ങളോടുകൂടിയതുമായലയം പശ്യ‍ന്‍ പ്രളയത്തെ നോക്കിക്കോണ്ട്നിര്‍ഭയം – ഭയലേശംകൂടാതെഏകഃ ഏവ വിഹരതി – ഒരുവാനയ്തന്നെ ക്രീഡിച്ചരുളുന്നു.
നിന്തിരുവടിയുടെ സാഹസത്തെപ്പറ്റി ഞങ്ങള്‍ എന്തുപറയട്ടെ! ഈവിധം ധൈര്‍യ്യവും ആര്‍ക്കാണുള്ളത് ഇപ്രകാരമുള്ള തന്റെ അവസ്ഥയും വേറെ ആര്‍ക്കാണുള്ളതു പ്രളയകാലത്തില്‍ ദേവസമൂഹമെല്ല‍ാം സ്വസ്ഥാനങ്ങളില്‍നിന്ന് ഭ്രംശിച്ച് താഴെ വീഴുകയും മഹര്‍ഷിവര്‍യന്മാരെല്ല‍ാം ഭയചകിതരാവുകയും ചെയ്യവെആനന്ദസാന്ദ്രനായ നിന്തിരുവടിമാത്രം ഏകനായി ഇതെല്ല‍ാം നോക്കിക്കൊണ്ട് നിര്‍ഭയനായി ക്രീഡിച്ചരുളുന്നു.

യോഗക്ഷേമധുരംധരസ്യ സകലശ്രേയഃപ്രദോദ്യോഗിനോ
ദൃഷ്ടാദൃഷ്ടമതോപദേശകൃതിനോ ബാഹ്യാന്തരവ്യാപിനഃ |
സര്‍വ്വജ്ഞസ്യ ദയാകരസ്യ ഭവതഃ കിം വേദിതവ്യം മയാ
ശംഭോ ത്വം പരമാന്തരങ്ഗ ഇതി മേ ചിത്തേ സ്മരാമ്യന്വഹം || 35 ||

ശംഭോ! – ഈശ!യോഗക്ഷേമദുരന്ധരസ്യ – കിട്ടാത്തതിനെ കൈവശമാക്കുകകൈവശംവന്നതിനെ രക്ഷിക്കുക എന്ന ഭാരം വഹിക്കുന്നവനായിസകലശ്രേയഃപ്രദോദ്യോഗിനഃ – എല്ലാ ശ്രേയസ്സുകളേയും നല്‍ക്കുന്നതി‍ല്‍ ശ്രദ്ധയോടുകൂടിയവനായി;ദൃഷ്ടദൃഷ്ടമതോപദേശകൃതിനഃ – കാണ്മാ‍ന്‍ കഴിവുള്ളതും കഴിവില്ലാത്തതുമായ ഫലത്തെ നല്‍കുന്ന ഉപായങ്ങളെ ഉപദേശിക്കുന്നതി‍ല്‍ സമര്‍ത്ഥനായിബാഹ്യാന്തരവ്യാപിനഃ പുറത്തും അകത്തും വ്യാപിച്ചവനായിസര്‍വ്വജ്ഞസ്യ എല്ലാമറിയുന്നവനായിദയാകരസ്യ ഭവതഃ – ദയാനിധിയായ നിന്തിരുവടിക്ക്;
മയാ – എന്നാല്‍; വേദിതവ്യംകിം – ബോധിപ്പിക്കത്തക്കതായി എന്തൊന്നാണുള്ളത് ?; പരമാന്തരംഗഃഇതി ‘- ഏറ്റവും പ്രിയപ്പെട്ടവന്‍ എന്ന്അന്വഹം – ദിനംതോറുംചിത്തേ സ്മരാമി മനസ്സി‍ല്‍ സ്മരിച്ചുകൊള്ള‍ാം.
ഈശ്വര! യോഗക്ഷേമഭാരം വഹിക്കുന്നവനായി എല്ലാവിധ ശ്രേയസ്സുകളേയും നല്‍കുന്നതി‍ല്‍ ജാഗരൂകനായി ഐഹികവും ആമുഷ്മികവുമായ ഫലങ്ങളെ നല്‍ക്കുന്ന ഉപായങ്ങളുപദേശിക്കുന്നതി‍ല്‍ അതിസമര്‍ത്ഥനായി,സര്‍വ്വജ്ഞനായിദയാനിധിയായിരിക്കുന്ന നിന്തിരുവടിക്കു എന്നാല്‍ പറഞ്ഞറിയിക്കത്തക്കതായി എന്താണുള്ളത്നിന്തിരുവടി എന്റെ ആപ്തമിത്രമാണെന്നു ഞാന്‍ അനുദിനവും ഹൃദയത്തി‍ല്‍ സ്മരിച്ചുകൊള്ള‍ാം.

ഭക്തോ ഭക്തിഗുണാവൃതേ മുദമൃതാപൂര്‍ണ്ണേ പ്രസന്നേ മനഃ
കുംഭേ സ‍ാംബ തവ‍ാംഘ്രിപല്ലവയുഗം സംസ്ഥാപ്യ സംവിത്ഫലം |
സത്ത്വം മന്ത്രമുദീരയന്നിജശരീരാഗാരശുദ്ധിം വഹന്‍
പുണ്യാഹം പ്രകടീകരോമി രുചിരം കല്യാണമാപാദയന്‍ || 36 ||

സ‍ാംബ! – അംബികാസമേത!നിജശരീരാഗാരശുദ്ധിം – എന്റെ ശരീരമാകുന്ന വസതിയുടെ ശുദ്ധിയെവഹന്‍ – ചെയ്യുന്നവനായി;രുചിരംകല്യാണം – അത്യുത്തമമായ മംഗളത്തെആപാദയന്‍ പ്രാര്‍ത്ഥിക്കുന്നവനായിരിക്കുന്നഭക്തഃ – ഭക്തനായ ഞാ‍ന്‍ ;ഭക്തിഗുണാവൃതേ – ഭക്തിയാവുന്ന നൂല്‍കൊണ്ടു ചുറ്റപ്പെട്ട്;മുദമൃതാപൂര്‍ണ്ണേ – സന്തോഷമാവുന്ന അമൃതംകൊണ്ടു നീറയ്ക്കപ്പെട്ടതായിരിക്കുന്നപ്രസന്നേ – പരിശുദ്ധമായ;മനഃകുംഭേതവ – മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ;അംഘ്രിപല്ലവയുഗം – രണ്ടു കാല്‍ത്തളിരുകളേയുംസംവിത്ഫലം ജ്ഞാനമാകുന്ന ഫലത്തേയുംസംസ്ഥാപ്യസത്വം – വെച്ച് സത്വഗുണപ്രധാനമായമന്ത്രം ഉദീരയന്‍ – മന്ത്രത്തെ ഉച്ചരിച്ചുകൊണ്ട്പുണ്യാഹം – പുണ്യാഹകര്‍മ്മത്തെ;പ്രകടികരോമി – വിശദമായി ചെയ്യുന്നു.
സ‍ാംബ! അതിശ്രേഷ്ഠമായ കല്യാണത്തെ പ്രാര്‍ത്ഥിക്കുന്നവനായ ഞാ‍ന്‍ എന്റെ ശരീരമാകുന്ന ഗൃഹത്തെ ശുദ്ധിചെയ്യുന്നതിന്നായി ഭക്തിയാവുന്ന നൂലുകൊണ്ട് ചുറ്റപ്പെട്ടതും സന്തോഷാമൃതം നിറയ്ക്കപ്പെട്ടതുമായിരിയ്ക്കുന്ന പ്രസന്നമായ മനസ്സാകുന്ന കുടത്തില്‍ നിന്തിരുവടിയുടെ പാദങ്ങളാകുന്ന തളിരുകളേയും ജ്ഞാനമാകുന്ന(നാളികേര) ഫലത്തേയും അതിന്നുപരിയായി നിക്ഷേപിച്ചു സാത്വികമന്ത്രമുച്ചരിച്ചുകൊണ്ട് പുണ്യാഹകര്‍മ്മത്തെ ചെയ്തുകൊള്ളുന്നു.

ആമ്നായ‍ാംബുധിമാദരേണ സുമനസ്സംഘാഃ സമുദ്യന്മനോ
മന്ഥാനം ദൃഢഭക്തിരജ്ജുസഹിതം കൃത്വാ മഥിത്വാ തതഃ |
സോമം കല്പതരും സുപ‍വ്വസുരഭിം ചിന്താമണിം ധീമത‍ാം
നിത്യാനന്ദസുധ‍ാം നിരന്തരരമാസൌഭാഗ്യമാതന്വതേ || 37 ||

സുമനഃസംഘഃ – പണ്ഡിതന്മാരുടെ(ദേവന്മാരുടെ) സംഘങ്ങള്‍;സമുദ്യത് മനഃ – പ്രയത്നത്തോടുകൂടിയ മനസ്സിനെ;ദൃഢഭക്തിരജ്ജുസഹിതം – ദൃഢമായ ഭക്തിയാകുന്ന കയറോടുകൂടിമന്ഥാനം കൃത്വാ – മത്താക്കി ചെയ്തുകൊണ്ട്;ആമ്നായ‍ാംബുധിം – വേദമായ സമുദ്രത്തെആദരേണ മഥിത്വാ ആദരവോടുകൂടി കടഞ്ഞ്തതം സോമം – അതില്‍നിന്നു;ചന്ദ്രനേയും – (ഉമാസമേതനും)കല്പതരും കല്പകവൃക്ഷത്തേയും (കല്പകവൃക്ഷത്തിന്നുതുല്യനും);സുവര്‍വ്വസുരഭിം – കാമധേനുവിനേയും(കാമധേനുസദൃശനും);ചിന്താമണിം – ചിന്താമണിയേയും(ചിന്താമണിതുല്യനും)ധീമത‍ാം ബുദ്ധിശാലിക്ക് (ബുദ്ധിയാ‍ല്‍ ഇഷ്ടപ്പെടപ്പെട്ട)നിത്യാനന്ദസുധ‍ാം നിത്യാനന്ദത്തെ നല്‍ക്കുന്ന അമൃതത്തേയും (നിത്യാനന്ദമാകുന്ന അമൃതസ്വരൂപിയും)നിരന്തരരമാസൗഭാഗ്യം – സ്ഥിരമായ ഐശ്വര്‍യ്യസമൃദ്ധിയേയും (നിത്യമായ മോക്ഷലക്ഷ്മിയുടെ സമൃദ്ധിരൂപിയും ആയ ഭഗവാനെ)ആതന്വതേ – പ്രാപിക്കുന്നു.
പണ്ട് ദേവന്മാ‍ര്‍ മന്ദരപര്‍വ്വതത്തേ മത്താക്കി സമുദ്രത്തെ കടഞ്ഞ് ചന്ദ്ര‍ന്‍‍‍, കല്പവൃക്ഷംകാമധേനുചിന്താമണിഅമൃതംലക്ഷ്മി എന്നിവയെ ഏതുവിധത്തില്‍ പ്രാപിച്ചുവോ അതുപോലെ ജ്ഞാനിക‍ള്‍ മനസ്സാകുന്ന മത്തിനെ ദൃഢഭക്തിയാകുന്ന കയറുകൊണ്ട് മുറുകെകെട്ടി വേദമാകുന്ന സമുദ്രത്തെ കടഞ്ഞ് അതി‍ല്‍ നിന്ന് കല്പവൃക്ഷതുല്യനുംചിന്താമണിസദൃശനും അമൃതതുല്യനുംമോക്ഷസ്വരൂപിയും ഉമാസമേതനുമായ നിന്തിരുവടിയെ പ്രാപിക്കുന്നു.

പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ പ്രസന്നഃ ശിവഃ
സോമഃ സദ്ഗുണസേവിതോ മൃഗധരഃ പൂര്‍ണ്ണസ്തമോമോചകഃ |
ചേതഃ പുഷ്കരലക്ഷിതോ ഭവതി ചേദാനന്ദപാഥോനിധിഃ
പ്രാഗല്ഭ്യേന വിജൃംഭതേ സുമനസ‍ാം വൃത്തിസ്തദാ ജായതേ || 38 ||

പ്രാക്‍പുണ്യാചലമാ‍ഗ്ഗദര്‍ശിതസുധാമൂര്‍ത്തിഃ – കിഴക്കിലുള്ള പുണ്യമായ മലവഴിയായി ദര്‍ശിപ്പിക്കപ്പെട്ട അമൃതമയമായ ശരീരത്തോടുകൂടിയവനും(മുജ്ജന്മത്തില്‍ചെയ്ത മലപോലുള്ള പുണ്യമാര്‍ഗ്ഗത്താ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതമയമായ സ്വരൂപത്തോടുകൂടിയവനും)പ്രസന്നഃ നിര്‍മ്മലനും(പ്രസന്നവിഗ്രഹനും)ശിവഃ – മംഗളസ്വരൂപിയും (മംഗളപ്രദനും)സദ്ഗണസേവിതഃ – താരഗണങ്ങളാ‍ല്‍ ചൂഴപ്പെട്ടവനും (സാധുജനങ്ങളാല്‍ സേവിക്കപ്പെട്ടവനും)മൃഗധരഃ മാനിനെ ലാഞ്ഛനമായി ധരിക്കുന്നവനും(മാനിനെ ധരിക്കുന്നവനും)പൂര്‍ണ്ണഃ – ഷോഡശകലാപൂര്‍ണ്ണനും (എങ്ങും വ്യാപിച്ചിരിക്കുന്നവനും)തമോമോചകാഃ – അന്ധകാരത്തെ നശിപ്പിക്കുന്നവനും(അജ്ഞാനത്തെ നശിപ്പിക്കുന്നവനുമായ);സോമഃ – ചന്ദ്ര‍ന്‍ (ഉമാസമേതനായ പരമശിവന്‍ );ചേതഃപുഷ്കതലക്ഷിതഃ – മനസ്സാകുന്ന ആകാശത്തി‍ല്‍ (ആകാശംപോലെ നിര്‍മ്മലമായ മനസ്സി‍ല്‍ ‍) കാണപ്പെടുന്നവനായി;ഭവതി ചേത് – ഭവിക്കുന്നപക്ഷംആനന്ദപാഥോനിധിഃ ബ്രഹ്മാനന്ദസമുദ്രംപ്രാഗല്ഭ്യേന – അതിഗംഭീരമായിവിജൃംഭതേ വര്‍ദ്ധിക്കുന്നുതദാ – അപ്പോ‍ള്‍ ‍; സുമനസ‍ാം ദേവന്മാര്‍ക്കു(ജ്ഞാനികള്‍ക്കു)വൃത്തിഃ ഉപജീവനം(മനോവൃത്തിക്കൊരു മാറ്റം)ജായതേ – ഉണ്ടാവുന്നു.
ഈ ശ്ലോകത്തി‍ല്‍ ചന്ദ്രനേയും പരമശിവനേയും ശ്ലേഷയായി വര്‍ണ്ണിക്കുന്നു. കിഴക്കുദിക്കിലുള്ള ഉദയാചലം വഴിയായി ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനുംനിര്‍മ്മലനും,മംഗളസ്വരൂപിയുംനക്ഷത്രഗണങ്ങളാല്‍ സേവിക്കപ്പെട്ടവനും,മൃഗലാഞ്ഛനനുംപരിപൂര്‍ണ്ണനുംഅന്ധകാരത്തെ നശിപ്പിക്കുന്നവനുമായ ചന്ദ്ര‍ന്‍ ആകാശത്തി‍ല്‍ പ്രത്യക്ഷനാവുമ്പോള്‍ ആനന്ദസാഗരം അതിശയേന വര്‍ദ്ധിക്കുന്നു. അപ്പോള്‍ ദേവന്മാര്‍ക്കു ഉപജീവനം ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ പൂര്‍വ്വജന്മകൃതമായ പുണ്യപൂരങ്ങളാ‍ല്‍ ദര്‍ശിപ്പിക്കപ്പെട്ട അമൃതസ്വരൂപത്തോടുകൂടിയവനും,പ്രസന്നവിഗ്രഹനുംമംഗളപ്രദനുംസാധുജനസേവിതനുംമാനിനെ ധരിക്കുന്നവനുംസര്‍വ്വവ്യാപകനുംഅജ്ഞാനനാശകനുമായ പരമശിവന്‍ നിര്‍മ്മലമായ മനസ്സി‍ല്‍ പ്രകാശിക്കുന്നപക്ഷം ബ്രഹ്മാനന്ദമാകുന്ന സമുദ്രം വര്‍ദ്ധിച്ചുയരുന്നു. ജ്ഞാനികള്‍ക്കു ചിത്ത നിര്‍വൃതിയുണ്ടാവുകയും ചെയ്യുന്നു.

ധ‍മ്മോ മേ ചതുരംഘ്രികഃ സുചരിതഃ പാപം വിനാശം ഗതം
കാമക്രോധമദാദയോ വിഗളിതാഃ കാലാഃ സുഖാവിഷ്കൃതാഃ |
ജ്ഞാനാനന്ദമഹൌഷധിഃ സുഫലിതാ കൈവല്യനാഥേ സദാ
മാന്യേ മാനസപുണ്ഡരീകനഗരേ രാജാവതംസേ സ്ഥിതേ || 39 ||

മാന്യേ – സംപൂജ്യനായ(സര്‍വ്വസമ്മതനായ)രാജാവതംസേ ഇന്ദുചൂഡനായ ഈശ്വരന്‍ (രാജശ്രേഷ്ഠന്‍);മാനസപുണ്ഡരീകനഗരേ – താമരപ്പൂപോലെയിരിക്കുന്ന മനസ്സാകുന്ന നഗരത്തില്‍; കൈവല്യനാഥേ – മോക്ഷത്തിന്നു നാഥനായി(ഏകച്ഛത്രാധിപനായി)സദാ – എല്ലായ്പോഴുംസ്ഥിതേ ഇരുന്നരുളുമ്പോ‍ള്‍; ചതുരംഘ്രികഃധര്‍മ്മഃ നാലുപാദങ്ങളോടുകൂടിയ ധര്‍മ്മംസുചരിതഃ – എന്നാല്‍ നല്ലപോലെ ആചരിക്കപ്പെട്ടുപാപം – പാപമാവട്ടെവിനാശംഗതം– നാശത്തെ പ്രാപിക്കുകയും ചെയ്തുകാമക്രോധമദാദയഃ – കാമം,ക്രോധംമദം മുതലായ ശത്രുക്കള്‍ വിഗളിതാഃ – കാലാഃ വിട്ടകന്നു;കാലങ്ങള്‍; സുഖാവിഷ്കൃതഃ – സുഖപ്രദങ്ങളായി;ജ്ഞാനാന്ദമഹൗഷധിഃ – അറിവു സന്തോഷം എന്നിവയാകുന്ന സിദ്ധൗഷധംസുഫലിതാ – നല്ലവണ്ണം ഫലിച്ചു.
സര്‍വ്വസമ്മതനായ ഒരു ചക്രവര്‍ത്തിയുടെ ഏകച്ഛത്രാധിപത്യത്തി‍ന്‍ കീഴിലെന്നപോലെ പൂജാര്‍ഹനായ ഇന്ദുചൂഡ‍ന്‍ മനഃകമലമാകുന്ന നഗരത്തി‍ല്‍ മോക്ഷപ്രദനായി ഇരുന്നതുളുമ്പോള്‍ നാലുപാദങ്ങളുള്ള (സമഗ്രമായ) ധര്‍മ്മം എന്നാല്‍ നല്ലാപോലെ ആചരിക്കപ്പെട്ട് അഭിവൃദ്ധിപ്രാപിച്ചുപാപം നശിക്കുകയുംചെയ്തു. കാമക്രോധലോഭമോഹമദ,മാത്സര്‍യ്യാദി ശത്രുക്ക‍ള്‍ എന്നെ വിട്ടകന്നുപോയികാലങ്ങള്‍ സുഖപ്രദങ്ങളായിജ്ഞാനംആനന്ദം എന്ന സിദ്ധൗഷധങ്ങള്‍ നല്ലവണ്ണം ഫലിച്ചു.

ധീയന്ത്രേണ വചോഘടേന കവിതാകുല്യോപകുല്യാക്രമൈ-
രാനീതൈശ്ച സദാശിവസ്യ ചരിത‍ാംഭോരാശിദിവ്യാമൃതൈഃ |
ഹൃത്കേദാരയുതാശ്ച ഭക്തികലമാഃ സാഫല്യമാതന്വതേ
ദുര്‍ഭിക്ഷാന്‍ മമ സേവകസ്യ ഭഗവന്‍ വിശ്വേശ ഭീതിഃ കുതഃ || 40 ||

ഭഗവന്‍ ! – ഗുണങ്ങളാറും പൂര്‍ണ്ണമായി തികഞ്ഞുള്ളോവേ!;വിശ്വേശ! – ലോകേശ്വര!ധീയന്ത്രേണ – ബുദ്ധിയാകുന്ന യന്ത്രംകൊണ്ടുംവചോഘടേന – വാക്കാകുന്ന കുടംകൊണ്ടും;കവിതാകുല്യോപ കുല്യാക്രമൈഃ – കവിതയാകുന്ന കുല്യോപകുല്യകളില്‍ കൂടിആനീതൈഃച – കൊണ്ടുവരപ്പെട്ട;സദാശിവസ്യ – പരമേശ്വരന്റെചരിത‍ാംഭോരാശിദിവ്യാമൃതൈഃ ചരിത്രമാകുന്ന സമുദ്രത്തിലെ നിര്‍മ്മലതീര്‍ത്ഥങ്ങളാ‍ല്‍;ഹൃത്കേദാരയുതാഃച – മനസ്സാകുന്ന വയലോടുകൂടിയ;ഭക്തികളമാഃ – ഭക്തിയായ ധാന്യംസാഫല്യംആതന്വതേ സഫലങ്ങളായിരിക്കുന്നുദുര്‍ഭിക്ഷാത് – ക്ഷാമത്തില്‍നിന്നു;സേവകസ്യ മമ – സേവകനായ എനിക്കുഭീതിഃ കുതഃ? – ഭയമെന്നത് എവിടുന്നു?
ഹേ ഷഡ്‍ഗുണപരിപൂര്‍ന്നനായിരിക്കുന്ന ലോകേശ! ബുദ്ധിയാകുന്ന യന്ത്രംകൊണ്ട്വാക്കാകുന്ന കുടംകൊണ്ട്കവിതയാകുന്ന കുല്യോപകുല്യകളില്‍കൂടി(വെള്ളച്ചാലുകളില്‍കൂടി) കൊണ്ടുവരപ്പെട്ട ഈശ്വരചരിതമാകുന്ന സമുദ്രജലംകൊണ്ട് നനയ്ക്കപ്പെട്ട മനസ്സാകുന്ന ഭൃത്യനായ എനിക്ക് ക്ഷാമത്തില്‍ നിന്ന് ഭയമെന്നത് ഒരിക്കലുമില്ല.

പാപോത്പാതവിമോചനായ രുചിരൈശ്വര്യായ മൃത്യുംജയ
സ്തോത്രധ്യാനനതിപ്രദക്ഷിണസപര്യാലോകനാകര്‍ണ്ണനേ |
ജിഹ്വാചിത്തശിരോംഘ്രിഹസ്തനയനശ്രോത്രൈരഹം പ്രാ‍ര്‍ത്ഥിതോ
മാമാജ്ഞാപയ തന്നിരൂപയ മുഹുര്മാമേവ മാ മേഽവചഃ || 41 ||

മൃത്യുഞ്ജയ! – യമനെ കീഴടക്കിയവനെ!;പാപോത്പാതവിമോചനായ – പാപത്തിന്റെ ഉപദ്രവത്തില്‍ നിന്നും മോചനം നല്‍ക്കുന്നതിന്നുംരുചിരൈശ്വര്‍യ്യായ ശാശ്വതമായ ഐശ്വര്‍യ്യത്തിന്നായുംസ്ത്രോത്രധ്യാനനതി പ്രദക്ഷിണസപര്‍യ്യാലോകനാകര്‍ണ്ണനേ – നാമകീര്‍ത്തനംധ്യാനം,നമസ്കാരംപ്രദക്ഷിണംഅര്‍ച്ചനദര്‍ശനംആകര്‍ണ്ണനം എന്നിവയി‍ല്‍ജിഹ്വാചിത്ത ശിരോംഘ്രിഹസ്ത നയനശ്രോത്രൈഃ നാവ്മനസ്സ്ശിരസ്സ്പാദംകൈയ്യ്കണ്ണ്ചെവി എന്നിവയാല്‍;അഹം പ്രാര്‍ത്ഥിതഃ – ഞാ‍ന്‍ അപേക്ഷിക്കപ്പെട്ടവനായിരിക്കുന്നു;മ‍ാം ആജ്ഞാപയ – എനിക്കു അനുജ്ഞനല്‍കിയാലുംതത് മ‍ാം അതിനെപറ്റി എന്നെമുഹുഃ നിരുപയ – അടിക്കടി ഓര്‍മ്മപ്പെടുത്തിയാലുംമേ അവചഃ – എനിക്കു മൂകനായിരിക്കുക എന്ന അവസ്ഥമാ ഏവ – വേണ്ടവേ വേണ്ട.
ഹേ മൃത്യംജയ! പാപത്തില്‍നിന്ന് നിവൃത്തനാവുന്നതിന്നും,ശാശ്വതമായ ഐശ്വര്‍യ്യം ലഭിക്കുന്നതിന്നുവേണ്ടിയും ഭവാന്റെ സ്ത്രോത്രംധ്യാനനമസ്കാരദികള്‍ക്കായി എന്റെ ജിഹ്വചിത്തം,ശിരസ്സ് മുതലായവ എന്നോടു അഭ്യര്‍ത്ഥിക്കുന്നു. എനിക്കതിന്നു അനുജ്ഞനല്‍കി അനുഗ്രഹിച്ചാലുംഎന്നെ അടിക്കടി സ്മരിപ്പിച്ചാലുംഎനിക്കു മൂകനായുക എന്ന അവസ്ഥയേ വേണ്ട!

ഗ‍ാംഭീര്യം പരിഖാപദം ഘനധൃതിഃ പ്രാകാര ഉദ്യദ്ഗുണ-
സ്തോമശ്ചാപ്തബലം ഘനേന്ദ്രിയചയോ ദ്വാരാണി ദേഹേ സ്ഥിതഃ |
വിദ്യാവസ്തുസമൃദ്ധിരിത്യഖിലസാമഗ്രീസമേതേ സദാ
ദുര്‍ഗ്ഗാതിപ്രിയദേവ മാമകമനോദുര്‍ഗ്ഗേ നിവാസം കുരു || 42 ||

ദുര്‍ഗ്ഗാതിപ്രിയദേവ – ദുര്‍ഗ്ഗത്തിലതിപ്രിയനായ (ദുര്‍ഗാദേവിയി‍ല്‍ പ്രിയമേറിയവനായ) ഭഗവന്‍!പരിഖാപദം – കിടങ്ങിന്റെ സ്ഥാനത്ത്ഗ‍ാംഭീര്‍യ്യം ഘനധൃതിഃ – ഗംഭീരതയും കുറവറ്റ ധൈര്‍യ്യമായപ്രാകാരഃ – മതില്‍ക്കെട്ടുംഉദ്യദ്ഗുണസ്തോമഃ ശുഷ്കാന്തിയോടെ മുന്നിട്ടുനില്‍ക്കുന്ന ഗുണഗണങ്ങളായ;ആപ്തബലം – വിശ്വസിക്കത്തക സൈന്യവുംദേഹേ സ്ഥിതഃ ശരീരത്തിലുള്ളഘനേന്ദ്രിയചയഃ ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്നദ്വാരാണി ഗോപുരങ്ങളും(പ്രവേശനദ്വാരങ്ങളും) വിദ്യാ ശിവതത്വജ്ഞാനമാകുന്ന വിദ്യയെന്നവസ്തുസമൃദ്ധിഃ ഇതി ഭണ്ഡാരവും എന്നീവിധമുള്ളഅഖിലസാമഗിസമേതേ – എല്ലാവിധ സാമഗ്രികളും തികഞ്ഞമാമകമനോദുര്‍ഗേ – എന്റെ മനസ്സാകുന്ന കോട്ടയി‍ല്‍; സദാ നിവാസം – കുരു എല്ലായ്പോഴും നിവസിച്ചാലും.
പര്‍വ്വതദുര്‍ഗ്ഗത്തി‍ല്‍ അതിപ്രിയമുള്ളവനായ ഭഗവ‍ന്‍! മനസ്സിന്റെ ഗ‍ാംഭീര്‍യ്യമാകുന്ന(ആഴമേറിയ) കിടങ്ങും ആരാലും ഭേദിക്കുവാ‍ന്‍ കഴിയാത്ത ധൈര്‍യ്യമായ മതില്‍ക്കെട്ടും സാത്വികഗുണങ്ങളായ വിശ്വസ്തമായ സൈന്യവും ഇന്ദ്രിയങ്ങള്‍ക്കെല്ലാമധിഷ്ഠാനമായ നവദ്വാരങ്ങളെന്ന പ്രവേശനദ്വാരങ്ങളും ശിവതത്വജ്ഞാനവിദ്യയാകുന്ന ഭണ്ഡാരവും ഇങ്ങിനെ സകലസാമഗ്രികളും തികച്ചും തികഞ്ഞിരിക്കുന്ന എന്റെ ഹൃദയമാകുന്ന കോട്ടയി‍ല്‍ എന്നും നിന്തിരുവടി അധിവസിച്ചരുളിയാലും.

മാ ഗച്ഛ ത്വമിതസ്തതോ ഗിരിശ ഭോ മയ്യേവ വാസം കുരു
സ്വാമിന്നാദികിരാത മാമകമനഃകാന്താരസീമാന്തരേ |
വര്‍ത്തന്തേ ബഹുശോ മൃഗാ മദജുഷോ മാത്സര്യമോഹാദയ-
സ്താന്‍ ഹത്വാ മൃഗയാവിനോദരുചിതാലാഭം ച സംപ്രാപ്സ്യസി || 43 ||

സ്വാമി‍ന്‍ ! – ജഗദീശ്വര!ആദികിരാത! – ഒന്നാമത്തെ കാട്ടളനായുള്ളോവേ!ഭോ ഗിരിശ! – ഹേ പര്‍വ്വതവാസി‍ന്‍!;
ത്വം ഇതസ്തതഃ – ഭവാ‍ന്‍ ഇങ്ങുമങ്ങുംമാ ഗച്ഛ – (വേട്ടക്കായി)ചുറ്റിത്തിരിയേണ്ടമയ്യേവ വാസം കുരു എന്നില്‍തന്നെ വാസമുറപ്പിച്ചാലുംമാമകമനഃകാന്താരസീമാന്തരേ എന്റെ മനസ്സാകുന്ന വന്‍കാട്ടിന്‍ നടുവില്‍; മദജുഷഃ – മദംകൊണ്ട മാത്സര്‍യ്യമോഹാദയഃ – മത്സരബുദ്ധി ആഗ്രഹം മുതലായമൃഗാഃ ബഹുശഃ – മൃഗങ്ങ‍ള്‍ കൂട്ടംകൂട്ടമായിവര്‍ത്തന്തേഃ ചുറ്റിത്തിരിയുന്നുണ്ട്താന്‍ ഹത്വാ – അവയെ കൊന്ന്;മൃഗയാവിനോദരുചിതലാഭം ച സംപ്രാപ്സ്യസി – വേട്ടയാടി കാലം കഴിക്കുന്നതില്‍ ആശയുള്ളവനായിരിക്കുന്നതിന്റെ ഫലത്തെസംപ്രാപ്സ്യസി – പ്രാപിക്കുക.
ഹേ ജഗദീശ! ആദികിരാത! പര്‍വ്വതവാസി‍ന്‍ ഭവാന്‍ വേട്ടയ്ക്കായി ഇങ്ങുമങ്ങും അലഞ്ഞുനടക്കേണ്ട. എന്റെ മനസ്സാകുന്ന വന്‍കാട്ടി‍ന്‍ നടുവി‍ല്‍ മത്സരംദുരാഗ്രഹം തുടങ്ങിയ അനേകം മൃഗങ്ങള്‍ കൂട്ടംകൂട്ടമായി ചുറ്റിത്തിരിയുന്നുണ്ട്. അതിനാല്‍ എന്നില്‍തന്നെ വാസമുറപ്പിച്ച് അവയെ കൊന്നുകൊണ്ട് മൃഗയാവിനോദംകൊണ്ടുള്ള സുഖമനുഭവിച്ചാലും.

കരലഗ്നമൃഗഃ കരീന്ദ്രഭംഗോ
ഘനശാര്‍ദൂലവിഖണ്ഡനോഽസ്തജന്തുഃ |
ഗിരിശോ വിശദാകൃതിശ്ച ചേതഃ-
കുഹരേ പഞ്ചമുഖോസ്തി മേ കുതോ ഭീഃ || 44 ||

കരലഗ്നമൃഗഃ – കയ്യി‍ല്‍ കനേന്തിയവനായുംകരീന്ദ്രഭംഗഃ ഗജാസുരന്റെ ദര്‍പ്പമടക്കിയ(വധിച്ച)വനായുംഘനശാര്‍ദൂല വിഖണ്ഡനഃ – ഭയങ്കരനായ വ്യാഘ്രാസുരനെ കൊന്നവനായും;അസ്തജന്തുഃ – (തന്നില്‍ )ലയിച്ച ജീവജാലങ്ങളോടു കൂടിയവനായും;ഗിരിശഃ – പര്‍വ്വതത്തി‍ല്‍ പള്ളികൊള്ളുന്നവനായുംവിശദാകൃതിഃ ച – സ്വച്ഛമായ തിരുമേനിയോടു കൂടിയവനുമായപഞ്ചമുഖഃ അഞ്ചുശിരസ്സുകളോടുകൂടിയ പരമേശ്വര‍ന്‍ മേ ചേതഃകഹരേ എന്റെ ഹൃദയമാകുന്ന ഗുഹയി‍ല്‍; അസ്തി – ഇരുന്നരുളുന്നുണ്ട്;ഭീഃ കുതഃ – ഭയപ്പെടുന്നതെന്തിന്ന് ?
കയ്യില്‍ മാനേന്തിഗജാസുരനേ കൊന്ന് ഭയങ്കരനായ വ്യാഘ്രാസുരനേയും വധിച്ച് ജീവജാലങ്ങളെല്ല‍ാം തന്നി‍ല്‍ ലയിക്കെ,പര്‍വ്വതത്തി‍ല്‍ പള്ളികൊള്ളുന്ന സ്വച്ഛമായ തിരുവുടലാര്‍ന്ന അഞ്ചു ശിരസ്സുകളുള്ള ഈശ്വരനെന്ന സിംഹം എന്റെ ഹൃദയമാകുന്ന ഗുഹയില്‍ ഇരുന്നരുളുമ്പോ‍ള്‍ ഭയത്തിന്നവകാശമെവിടെ ?

ഛന്ദഃശാഖിശിഖാന്വിതൈര്‍ദ്വിജവരൈഃ സംസേവിതേ ശാശ്വതേ
സൌഖ്യാപാദിനി ഖേദഭേദിനി സുധാസാരൈഃ ഫലൈര്‍ദ്വീപിതേ |
ചേതഃപക്ഷിശിഖാമണേ ത്യജ വൃഥാസംചാരമന്യൈരലം
നിത്യം ശങ്കരപാദപദ്മയുഗലീനീഡേ വിഹാരം കുരു || 45 ||

ചേതഃപക്ഷി – ശിഖാമണേ! മനസ്സാകുന്ന ഉത്തമപക്ഷിന്‍ ! ഛന്ദഃശാഖിശിഖാന്വിതൈഃ – വേദങ്ങളാകുന്ന വൃക്ഷങ്ങളുടെ കൊമ്പുക(ഉപനിഷത്തുക)ളോടുകൂടിയതുംദ്വിജവരൈഃ ബ്രഹ്മണശ്രേഷ്ഠന്മാരാ‍ല്‍ (ഉത്തമപക്ഷികളാല്‍ )സംസേവിതേ വിട്ടുപിരിയാതെ ആശ്രയിക്കപ്പെട്ടതുംശാശ്വരേ – നാശമില്ലാത്തതും;സൗഖ്യാപാദിനി – സുഖത്തെ നല്‍കുന്നതുംഖേദഭേദിനി തളര്‍ച്ചയെ തീര്‍ക്കുന്നതും;സുധാസാരൈഃ – അമൃതനിഷ്യന്ദികളായ;ഫലൈഃ ദീപിതേ – ഫലങ്ങള്‍കൊണ്ട് പ്രകാശിക്കുന്നതുമായ;ശങ്കരപാദപദ്മയുഗളീനീഡേ ശ്രീശംഭുവിന്റെ പൊല്‍ത്താരടിയിണകളാകുന്ന കൂട്ടില്‍ നിത്യം വിഹാരം – കുരു എല്ലായ്പോഴും ക്രീഡിച്ചുകൊണ്ടു വാഴുകവൃഥാ – യാതൊരു ഉപകാരവുമില്ലാതെസഞ്ചാരം ത്യജ – അലഞ്ഞുനടക്കുന്നതിനെ വിട്ടൊഴിക്കുകഅന്യൈഃ അലം – മറ്റുള്ളവരെ തിരഞ്ഞ നടന്നതുമതി.
ഹൃദയമാകുന്ന ശ്രേഷ്ഠഖഗമേ! വേദവൃക്ഷത്തിന്റെ ശാഖക(ഉപനിഷത്തുക)ളോടുകൂടിയതും ദ്വിജവര്‍യ്യന്മാരാ‍ല്‍ പരിസേവിക്കപ്പെട്ടതും നാശമില്ലാത്തതും സൗഖ്യത്തെ നല്‍കുന്നതും തളര്‍ച്ചയില്ലാതാക്കുന്നതും അമൃതനിഷ്യന്ദികളായ ഫലങ്ങള്‍കൊണ്ടുപശോഭിക്കുന്നതുമായ ശ്രീ ശംഭുവിന്റെ കാലിണകളാകുന്ന കൂട്ടില്‍തന്നെ എന്നും ക്രീഡിച്ചമര്‍ന്നുകൊള്ളുക. വെറുതെ അലഞ്ഞു നടക്കേണ്ട. മറ്റുള്ളവയെ തിരഞ്ഞു നടന്നതുമതി.

ആകീര്‍ണ്ണേ നഖരാജികാന്തിവിഭവൈരുദ്യത്സുധാവൈഭവൈ-
രാധൌതേപി ച പദ്മരാഗലലിതേ ഹംസവ്രജൈരാശ്രിതേ |
നിത്യം ഭക്തിവധൂഗണൈശ്ച രഹസി സ്വേച്ഛാവിഹാരം കുരു
സ്ഥിത്വാ മാനസരാജഹംസ ഗിരിജാനാഥ‍ാംഘ്രിസൌധാന്തരേ || 46 ||

മാനസരാജഹംസ! – ഹൃദയമാകുന്ന കലഹംസമേ;നഖരാജീകാന്തിവിഭവൈഃ – നഖസമൂഹങ്ങളുടെ ശോഭയാകുന്ന ഐശ്വര്‍യ്യത്താ‍ല്‍; ആകിര്‍ണ്ണേ – വ്യാപിക്കപ്പെട്ടതായി;ഉദ്യത്സുധാവൈഭവൈഃ – വര്‍ദ്ധിച്ചുയരുന്ന സുധാവ്യാപ്തിയാല്‍ ;ആധൗതേ അപി ച – വെണ്മയാര്‍ന്നതും എന്നല്ലപദ്മാരഗലളിതേ താമരപ്പുവിന്റെ ശോഭയാര്‍ന്ന അതിസുന്ദരമായിരിക്കുന്നതും;ഹംസവ്രജൈഃ – അരയന്നകൂട്ടങ്ങളാ‍ല്‍ ആശ്രിതേ സേവിക്കപ്പെട്ടതുമായ ഗിരിജാനാഥ‍ാംഘ്രിസൗധാന്തരേ പാര്‍വ്വതിയുടെപതിഹാഹ – പരമേശ്വരന്റെ തിരുവടികളായ മണിമാളികയുടെ ഉള്ളില്‍; സ്ഥിതാ – ഇരുന്നുകൊണ്ട്;ഭക്തിവധൂഗണൈഃ – ച ഭക്തിയാകുന്ന വധൂജനങ്ങളൊന്നിച്ച്;രഹസി നിത്യം – സ്വൈരമായി എല്ലാനാളുംസ്വേച്ഛാവിഹാരം കുരു – ഇഷ്ടംപോലെ ക്രീഡിച്ചുകൊള്‍ക.
ഹേ മനസ്സാകുന്ന രാജഹംസമേ! നഖങ്ങളുടെ ശോഭാപ്രസരം പരന്ന് ശിരസ്സിലുള്ള ചന്ദ്രന്റെ അമൃതകിരണങ്ങളാല്‍ വെണ്മയാര്‍ന്നതായിഎന്നല്ലചെന്താമരയുടെ ശോഭയാല്‍ നിതാന്തസുന്ദരമായി അരയന്നപ്പക്ഷികളാ‍ല്‍ ഉപസേവിക്കപ്പെട്ടതായിരിക്കുന്ന പാര്‍വ്വതീപതിയായ ശ്രീ പരമേശ്വരന്റെ തൃപ്പാദങ്ങളായ മണിമാളികയിലെ അന്തഃപുരത്തില്‍ ഇരുന്നുകൊണ്ട് ഭക്തികളാകുന്ന വധൂടികളൊന്നിച്ച് ഏകാന്തത്തില്‍ ഇഷ്ടംപോലെ വിഹരിച്ചുകൊള്‍ക.
ശംഭുധ്യാനവസന്തസംഗിനി ഹൃദാരാമേഽഘജീര്‍ണ്ണച്ഛദാഃ
സ്രസ്താ ഭക്തിലതാച്ഛടാ വിലസിതാഃ പുണ്യപ്രവാലശ്രിതാഃ |
ദീപ്യന്തേ ഗുണകോരകാ ജപവചഃപുഷ്പാണി സദ്വാസനാ
ജ്ഞാനാനന്ദസുധാമരന്ദലഹരീ സംവിത്ഫലാഭ്യുന്നതിഃ || 47 ||

ശംഭുധ്യാനവസന്തസംഗിനി – പരമശിവന്റെ ധ്യാനമാകുന്ന വസന്തനാ‍ല്‍ സേവിക്കപ്പെട്ടഹൃദാരാമേ – മനസ്സാകുന്ന;ഉദ്യാനത്തില്‍ സ്രസ്താഃ – ഉതിര്‍ന്നു കിടക്കുന്നഅഘജീര്‍ണ്ണച്ഛദാഃ പാപങ്ങളാകുന്ന പഴുത്ത ഇലകളുംവിലസിതാഃ – ശോഭയാര്‍ന്ന;പുണ്യപ്രവാളശ്രിതാഃ – സത്കര്‍മ്മങ്ങളാകുന്ന ഇളംതളിരുകളും ഉള്ളഭക്തിലതാച്ഛടാഃ – ഭക്തിയാകുന്ന മൊട്ടുകളുംജപവചഃ പുഷ്പാണി ജപവചനങ്ങളാകുന്ന പുഷ്പങ്ങളുംസദ്‍വാസനാഃ ശുഭവാസനയാകുന്ന സുഗന്ധങ്ങളുംജ്ഞാനാനന്ദസുധാമരന്ദലഹരീ– ജ്ഞാനമാകുന്ന അമൃതംസന്തോഷമാകുന്ന പുന്തേന്‍ ഇവയുടെ പ്രവാഹത്തോടുകൂടിയസംവിത് ഫലാഭ്യുന്നതിഃ ദിപ്യന്തേ ബ്രഹ്മജ്ഞാനമാകുന്ന ഫലത്തിന്റെ സമൃദ്ധിയും;
ദിപ്യന്തേ – പരിലസിക്കുന്നു.
പരമശിവധ്യാനമാകുന്ന വസന്തത്തോടുകൂടിയ മനസ്സാകുന്ന പൂങ്കാവനികയി‍ല്‍ കൊഴിഞ്ഞുകിടക്കുന്ന പാപങ്ങളാകുന്ന പഴുത്ത ഇലകളോടും ശോഭയാര്‍ന്ന പുണ്യമാകുന്ന ഇളംതളിരുകളോടും കൂടിയ ഭക്തിയാകുന്ന വല്ലീസമൂഹങ്ങള്‍ സദ്ഗുണങ്ങളാകുന്ന മൊട്ടുകളോടും ജപവചനങ്ങളാകുന്ന പുഷ്പങ്ങളോടും ശുഭവാസനയാകുന്ന സുഗന്ധത്തോടും ജ്ഞാനമാകുന്ന അമൃതം സന്തോഷമാകുന്ന പൂന്തേന്‍ ഇവയുടെ പ്രവാഹത്തോടും ബ്രഹ്മജ്ഞാനമാകുന്ന ഫലത്തിന്റെ സമൃദ്ധിയോടും കൂടിയവയായിട്ട് പരിലസിക്കുന്നു.

നിത്യാനന്ദരസാലയം സുരമുനിസ്വാന്ത‍ാംബുജാതാശ്രയം
സ്വച്ഛം സദ്ദ്വിജസേവിതം കലുഷഹൃത്സദ്വാസനാവിഷ്കൃതം |
ശംഭുധ്യാനസരോവരം വ്രജ മനോ ഹംസാവതംസ സ്ഥിരം
കിം ക്ഷുദ്രാശ്രയപല്വലഭ്രമണസംജാതശ്രമം പ്രാപ്സ്യസി || 48 ||

മനോഹംസാവതംസ! – മനസ്സാകുന്ന രാജഹംസമേ!;നിത്യാനന്ദസാലയം – നാശമില്ലാത്ത ബ്രഹ്മാനന്ദരസമാകുന്ന ജലത്തിന്നിരിപ്പിടമായുംസുരമുനിസ്വാന്ത‍ാംബുജാതാശ്രയം ദേവന്മാരുടേയും മഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കളുടെ സ്ഥാനമായുംസ്വച്ഛം – നിര്‍മ്മലമായും;സദ്വിജസേവിതം – സത്തുക്കളായ ബ്രാഹ്മണരാകുന്ന കളഹംസങ്ങളാ‍ല്‍ സേവിക്കപ്പെട്ടതായുംകലുഷഹൃത് സദ്വാസനാവിഷ്കൃതം – പാപങ്ങളെ ദൂരിക്കരിക്കുന്നതായും നല്ല വാസനയാല്‍ പ്രകാശിപ്പിക്കപ്പെട്ടതായും സ്ഥിരം ശാശ്വതമായുമിരിക്കുന്നശംഭുധ്യാനസരോവരം വ്രജ ശിവദ്ധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക;ക്ഷുദ്രാശ്രയപല്വലഭ്രമണസഞ്ജാതശ്രമം – അല്പന്മാരുടെ ആശ്രയമാകുന്ന അല്പസരസ്സുക്കളില്‍ വെറുതെ ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള കഷ്ടത്തെകിം പ്രാപ്സ്യസി എന്തിന്നുവേണ്ടി അനുഭവിക്കുന്നു?
മനസ്സാകുന്ന രാജഹംസമേ! നിത്യനന്ദരസത്തിന്നാസ്പദമായി,ദേവന്മാരുടേയുംമഹര്‍ഷിമാരുടേയും മനസ്സാകുന്ന താമരപ്പൂക്കള്‍ക്കു ആശ്രയമായിനിര്‍മ്മലമായി,സദ്ബ്രാഹ്മണരാകുന്ന കളഹംസങ്ങളാല്‍ സമാശ്രയിക്കപ്പെട്ടതായി,പാപങ്ങളെ ദൂരിക്കരിക്കുന്നതായിസദ്‍വാസനയാര്‍ന്നതായി,ശാശ്വതവുമായിരിക്കുന്ന ശിവധ്യാനമാകുന്ന താമരപ്പൊയ്കയിലേക്ക് പൊയ്ക്കൊള്‍ക.
ആനന്ദാമൃതപൂരിതാ ഹരപദ‍ാംഭോജാലവാലോദ്യതാ
സ്ഥൈര്യോപഘ്നമുപേത്യ ഭക്തിലതികാ ശാഖോപശാഖാന്വിതാ |
ഉച്ഛൈര്‍നസകായമാനപടലീമാക്രമ്യ നിഷ്കല്മഷാ
നിത്യാഭീഷ്ടഫലപ്രദാ ഭവതു മേ സത്കര്‍മ്മസംവ‍ധിതാ || 49 ||

ആനന്ദമൃതപൂരിത – പരമാനന്ദമായ ജലം നിറയ്ക്കപ്പെട്ട;ഹരപദ‍ാംഭോജാലവാലോദ്യതാ – ശിവന്റെ പാദാരവിന്ദമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതുംസ്ഥൈര്‍യ്യോപഘ്നംമുപേത്യ ധ്യാനനിഷ്ഠയാകുന്ന ഊന്നുകോലിനെ ആശ്രയിച്ചു പടര്‍ന്നു;ശാഖോപശാഖാന്വിതാ – വള്ളികളും ചെറുവള്ളികളുമുള്ളതായി;ഉച്ചൈര്‍മാനസകായമാനപടലീം – ഉയര്‍ന്നിരിക്കുന്ന മനസ്സായ പന്തലി‍ല്‍; ആക്രമ്യ – പടര്‍ന്നുപിടിച്ചതും;നിഷ്കല്മഷാഭക്തിലതികാ – യാതൊരു കേടും ബാധിക്കാതിരിക്കുന്നതും(നിഷ്കപടവു)മായ ഭക്തിയാകുന്ന ലത;സത്കര്‍മ്മസംവര്‍ദ്ധിതാ – മുജ്ജന്മംചെയ്ത പുണ്യവിശേഷങ്ങളാല്‍ വളര്‍ത്തപ്പെട്ടതായിട്ട്മേ നിഗ്യാഭീഷ്ടഫലപ്രദാ – എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍ക്കുന്നതായിഭവതു ഭവിക്കുമാറാകേണമേ.
ശിവഭജനത്തില്‍നിന്നുണ്ടാവുന്ന പരമാനന്ദമായ ജലംകൊണ്ട് നനയ്ക്കപ്പെട്ടതും ഭഗവത്പദപങ്കജമാകുന്ന തടത്തില്‍നിന്നു മുളച്ചുയര്‍ന്നതുംഉറച്ച ഭക്തിയാകുന്ന ഊന്നുകോലിനെ ആശ്രയിച്ച് ശാഖോപശാഖകളോടുകൂടി ഉത്കൃഷ്ടമനസ്സാകുന്ന ഉയര്‍ന്ന പന്തലി‍ല്‍ പടര്‍ന്നു ഉറപ്പോടെ സ്ഥിതിചെയ്യുന്നതുംമുജ്ജന്മത്തിലെ പുണ്യവിശേഷങ്ങളാല്‍ പോഷിപ്പിക്കപ്പെട്ടതുമായ ഭക്തിയാകുന്ന ലത കേടുകളൊന്നുംകൂടാതെ വളര്‍ന്നു എനിക്കു ശാശ്വതമായ അഭീഷ്ടഫലത്തെ നല്‍കുന്നതായി ഭവിക്കേണമേ.

സന്ധ്യാരംഭവിജൃംഭിതം ശ്രുതിശിരസ്ഥാനാന്തരാധിഷ്ഠിതം
സപ്രേമഭ്രമരാഭിരാമമസകൃത് സദ്വാസനാശോഭിതം |
ഭോഗീന്ദ്രാഭരണം സമസ്തസുമനഃപൂജ്യം ഗുണാവിഷ്കൃതം
സേവേ ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം ശിവാലിംഗിതം || 50 ||

സന്ധ്യാരംഭവിജൃംഭിതം – സന്ധ്യാസമയമായിത്തുടങ്ങുമ്പോ‍ള്‍ (നര്‍ത്തനക്രീഡയി‍ല്‍ പൊങ്ങുന്നതും) വിടരുന്നതും;ശ്രുതിശിരഃസ്ഥാനന്തരാധിഷ്ഠിതം – ഉപനിഷത്തി‍ല്‍ സ്ഥിതിചെയ്യുന്നതും ചെവി,ശിരസ്സ് എന്നിവയില്‍ ചൂടുന്നതും;സപ്രേമഭ്രമരാഭിരാമം – പ്രേമത്തോടുകൂടിയ ഭ്രമരംബികയാലഭിരാമനുംപ്രേമസഹിതരായ വണ്ടിനങ്ങളാലതിമനോഹരവുംഅസകൃത് – അടിക്കടി;സദ്വാസനാശോഭിതം – സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനുംനല്ല ഗന്ധംകൊണ്ട് തിളങ്ങുന്നതും;ഭോഗീന്ദ്രാഭരണം – സര്‍പ്പങ്ങളെ ആഭരണമായണിഞ്ഞവനും,വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതുംസമസ്തസുമനഃപൂജ്യം എല്ലാ ദേവന്മാരാലും പൂജിക്കപ്പെട്ടവനുംഎല്ലാ പുഷ്പങ്ങളെക്കാളും ശ്രേഷ്ഠവുംഗുണാവിഷ്കൃതം സത്വഗുണത്താ‍ല്‍ പ്രകാശിക്കുന്നവനുംസുഗന്ധം തുടങ്ങിയ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായശിവാലിംഗിതം ശ്രീഗിരിമല്ലികാര്‍ജ്ജുനമഹാലിംഗം – മല്ലികാലതയാ‍ല്‍ ചുറ്റിപ്പിണയപ്പെട്ട മത്രുതമരത്തിന്നു തുല്യനായിശ്രീശക്തിയായ പാര്‍വ്വതിയാ‍ല്‍ ആലിംഗനം ചെയ്യപ്പെട്ടവനായിശ്രീ ശൈലത്തില്‍ നിവസിക്കുന്ന മല്ലികാര്‍ജ്ജൂനമെന്ന മഹാലിംഗത്തെസേവേ ഞാ‍ന്‍ ഭജിക്കുന്നു.
സന്ധ്യാകാലം സമീപിക്കുമ്പോള്‍ നര്‍ത്തനക്രീഡയാലുയരുന്നവനും ഉപനിഷത്തിലന്തര്‍ഭവിച്ച് സ്ഥിതിചെയ്യുന്നവനും പ്രേമവതിയായ ഭ്രമരാദേവിയാലുപശോഭിക്കുന്നവനുംഅടിക്കടി സത്തുക്കളുടെ ഭാവനയാല്‍ വിളങ്ങുന്നവനുംസര്‍പ്പഭൂഷണനും,എല്ലാദേവന്മാരാലും പൂജിക്കപ്പെട്ടവനുംസത്വഗുണയുക്തമായി പ്രകാശിക്കുന്നവനും ശ്രീശക്തിയായ പാര്‍വ്വതിയാലാലിംഗനം ചെയ്യപ്പെട്ടവനുംസന്ധ്യയില്‍ വിടരുന്നതും ചെവിശിരസ്സ് എന്നിവയില്‍ ചൂടുന്നതും ഉത്സാഹഭരിതങ്ങളായ വണ്ടിനങ്ങളാലതിസുന്ദരവും നറുമണമാര്‍ന്നതും വിഷയികള്‍ക്കലങ്കാരമായിരിക്കുന്നതും എല്ലാ പുഷ്പങ്ങളെക്കാളുമതിശ്രേഷ്ഠവും സൗരഭ്യം ഭംഗി എന്നീ ഗുണങ്ങളാല്‍ ശോഭിക്കുന്നതുമായ മുല്ലയാ‍ല്‍ ചുറ്റിപിണയപ്പെട്ട അര്‍ജ്ജുന (മരുതു) വൃക്ഷത്തിന്നു തുല്യനും,ശ്രീശൈലവാസിയുമായ മല്ലികാര്‍ജ്ജുനമെന്ന മഹാലിംഗത്തിലധിവസിക്കുന്ന ശ്രീശംഭുവിനെ ഞാന്‍ ധ്യാനിക്കുന്നു.

ഭൃംഗീച്ഛാനടനോത്കടഃ കരമദിഗ്രാഹീ സ്ഫുരന്മാധവാ-
ഹ്ലാദോ നാദയുതോ മഹാസിതവപുഃ പഞ്ചേഷുണാ ചാദൃതഃ |
സത്പക്ഷഃ സുമനോവനേഷു സ പുനഃ സാക്ഷാന്മദീയേ മനോ-
രാജീവേ ഭ്രമരാധിപോ വിഹരത‍ാം ശ്രീശൈലവാസീ വിഭു: || 51 |

ഭൃംഗീച്ഛാനടനോത്കടഃ – ഭക്തനായ ഭൃംഗിയുടെ ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതില്‍ ഉത്സുകനായിപെണ്‍വണ്ടിനെ ഇച്ഛക്കനുസരിച്ച് പിന്‍തുടരുന്നതിലുത്സുകനായികരമദഗ്രാഹീ ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായിമദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായിസ്ഫുരന്മാധവാഹ്ലാദഃ – മഹാവിഷ്ണുവി‍ല്‍ സന്തോഷത്തെ പ്രകാശിപ്പിക്കുന്നവനായിവസന്തത്തിന്റെ ആരംഭത്തില്‍തന്നെ സന്തോഷിക്കുന്നവനായിനാദയുതഃ നാദത്തോടുകൂടിയവനായിഝങ്കാരശബ്ദത്തോടുകൂടിയവനായി;മഹാസിതവപുഃ – ഏറ്റവും (സിതമായ) വെളുത്ത ശരീരത്തോടുകൂടിയവനായിഏറ്റവും (അസിതമായ) കറുത്തനിറമുള്ളവനായിപഞ്ചേഷുണാ – കാമദേവനാ‍ല്‍; ആദൃതഃ ച – ഭയഭക്തിയോടെ ആദരിക്കപ്പെട്ടവനായി, (തന്റെ സഹായത്തിന്നായി വാത്സല്യത്തോടെ ആദരിക്കപ്പെട്ടവനായി);സുമനോവനേഷു – ദേവന്മാരെ രക്ഷിക്കുന്നതില്‍ ,പുഷ്പവാടികളില്‍; സത്പക്ഷഃ -അതിയായ ആശയോടുകൂടിയവനായിനല്ല ചിറകുകളുള്ളവനായി;ശ്രീശൈലവാസീ – ശ്രീശൈലമെന്ന പര്‍വ്വതത്തി‍ല്‍ വസിച്ചരുളുന്ന;വിഭുഃ – ലോകമെല്ല‍ാം നിറഞ്ഞഎങ്ങും സഞ്ചരിച്ചെത്തുവാന്‍ കഴിവുള്ളസഃ ഭ്രമരാധിപഃ – അപ്രകാരമുള്ളഭ്രമര‍ാംബാ സമേതനായ ശ്രീപരമേശ്വര‍ന്‍ ഭൃംഗരാജന്‍ പുനഃ മദീയേ – ഇനിമേല്‍ എന്റെമനോരാജീവേ – മനസ്സാകുന്ന താമരപ്പൂവി‍ല്‍ സാക്ഷാത് പ്രത്യക്ഷരൂപത്തില്‍; വിഹരത‍ാം – വിഹരിച്ചരുളേണമേ.
ഭക്തനായ ഭൃംഗിയുടെ(തന്നിലാസക്തയായ പെണ്‍വണ്ടിന്റെ) ഇഷ്ടംപോലെ നര്‍ത്തനം ചെയ്യുന്നതിലുത്സുകനായി ഗജാസുരന്റെ ഗര്‍വ്വമടക്കിയവനായി(മദിച്ച ആനയുടെ മദജലത്തെ ഗ്രഹിക്കുന്നവനായി)മോഹിനിരൂപം ധരിച്ച ലക്ഷ്മീവല്ലഭന്റെ(വസന്തന്റെ) ദര്‍ശനത്തി‍ല്‍ അതി കുതുകിയായി,ഏറ്റവും വെളുത്ത(അത്യന്തം കറുത്ത) ശരീരശോഭയുള്ളവനായി,ഓങ്കാര(ഝങ്കാര)ശബ്ദത്തോടുകൂടിയവനായി)പഞ്ചബാണനാല്‍ ഭയഭക്തിയോടെ (അതിവാത്സല്യത്തോടെ) ആദരിക്കപ്പെട്ടവനായി ദേവന്മാരെ സംരക്ഷിക്കുന്നതില്‍ അത്യുത്സുകനായി (പുഷ്പവനികളില്‍ നല്ല ചിറകുകള്ളുവനായി) ശ്രീശൈലവാസിയായി സര്‍വ്വവ്യാപിയായിരിക്കുന്ന ആ ഭ്രമരാധിപന്‍ ഇനിമേലി‍ല്‍ എന്റെ മനസ്സാകുന്ന പൊല്‍താമരയി‍ല്‍ പ്രത്യക്ഷമായി വിഹരിച്ചരുളേണമേ.

കാരുണ്യാമൃതവര്‍ഷിണം ഘനവിപദ്ഗ്രീഷ്മച്ഛിദാക‍ര്‍ മഠം
വിദ്യാസസ്യഫലോദയായ സുമനഃസംസേവ്യമിച്ഛാകൃതിം |
നൃത്യദ്ഭക്തമയൂരമദ്രിനിലയം ചഞ്ചജ്ജടാമണ്ഡലം
ശംഭോ വാഞ്ഛതി നീലകന്ധര സദാ ത്വ‍ാം മേ മനശ്ചാതകഃ || 52 ||

ശംഭോ! – മംഗളപ്രദനായിരിക്കുന്ന(സുഖത്തെ ജനിപ്പിക്കുന്ന);നീലകന്ധര! – നീലകണ്ഠ!(നീല മേഘമേ!)മേ മനഃശ്ചാതകഃ – എന്റെ മനസ്സാകുന്ന ചാതകംകാരുണ്യാമൃതവര്‍ഷിണം – കാരുണ്യമാകുന്ന അമൃതത്തെ വര്‍ഷിക്കുന്നവനുംഘനവിപദ്ഗ്രീഷ്മച്ഛിദാകമഠം വലിയ ആപത്താകുന്ന അധികരിച്ച ചൂടിനെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനും വിദ്യാസസ്യഫലോദയായ ജ്ഞാനമാകുന്ന സസ്യത്തിന്റെ ഫലം ലഭിക്കുവാനായിസുമനഃസംസേവ്യം വിദ്വാന്മാരാകുന്ന ക‍ര്‍ഷകന്മാരാ‍ല്‍ വഴിപോലെ സേവിക്കപ്പെടുന്നവനുംഇച്ഛാകൃതിം – ഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനുംനൃത്യദ്ഭക്തമയൂരം – ഭക്തന്മാരാകുന്ന മയൂരങ്ങള്‍ നൃത്തംവെക്കുന്നവനുംആദ്രിനിലയം – മലയി‍ല്‍ (കൈലാസത്തില്‍ ‍) വസിക്കുന്നവനുംചഞ്ചജ്ജടാമണ്ഡലംത്വ‍ാം ഇളകിക്കൊണ്ടിരിക്കുന്ന ജടാമണ്ഡലമാകുന്ന മിന്നല്‍ പിണരുകളോടുകൂടിയവനുമായ നിന്തിരുവടിയെസദാ വാഞ്ഛതി – എല്ലായ്പോഴും ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു.
അല്ലേ മംഗളപ്രദനായ നീലകണ്ഠ! കാരുണ്യമൃതം വര്‍ഷിക്കുന്നവനുംഅത്യാപത്താകുന്ന അധികരിച്ച ചൂടിനെ നശിപ്പിക്കുന്നതില്‍ സമര്‍ത്ഥനുംജ്ഞാനമാകുന്ന സസ്യത്തിന്റെ ഫലത്തിനായി വിദ്വാന്മാരാകുന്ന കര്‍ഷകന്മാരാല്‍ വഴിപോലെ സേവിക്കപ്പെടുന്നവനുംഇഷ്ടംപോലെ ഓരോ രൂപമെടുക്കുന്നവനും ഭക്തന്മാരാകുന്ന മയൂരങ്ങളെ ആനന്ദനര്‍ത്തനം ചെയ്യിക്കുന്നവനുംപര്‍വ്വതവാസിയും,ഇളകികൊണ്ടിരിക്കുന്ന ജടാഭാരമെന്ന മിന്നല്‍ പിണരുകളോടുകൂടിയവനുംഇങ്ങിനെ മേഘതുല്യനായ നിന്തിരുവടിയെ എന്റെ മനസ്സാകുന്ന ചാതകം എല്ലായ്പോഴും ഉല്‍കണ്ഠയോടെ കാത്തുകൊണ്ടിരിക്കുന്നു.

ആകാശേന ശിഖീ സമസ്തഫണിന‍ാം നേത്രാ കലാപീനതാ-
നുഗ്രാഹിപ്രണവോപദേശനിനദൈഃ കേകീതി യോ ഗീയതേ |
ശ്യാമ‍ാം ശൈലസമുദ്ഭവ‍ാം ഘനരുചിം ദൃഷ്ട്വാ നടന്തം മുദാ
വേദാന്തോപവനേ വിഹാരരസികം തം നീലകണ്ഠം ഭജേ || 53 ||

ആകാശേന ശിഖീ – ആകാശംകൊണ്ട് ശിഖിയെന്നും;സമസ്തഫണിന‍ാം – പാമ്പുകള്‍ക്കെല്ല‍ാംനേത്രാ – നായകനായ ആദിശേഷനെക്കൊണ്ട്കലാപീ – കലാപിയെന്നു;നതാനുഗ്രാഹിപ്രണവോപദേശനിനദൈഃ – തന്നെ വണങ്ങുന്നവരെ അനുഗ്രഹിക്കുന്നതായ പ്രണവത്തെ ഉപദേശിക്കുന്ന ശബ്ദംകൊണ്ട്;കേകി ഇതി – കേകിയെന്നുംയഃ ഗീയതേ – ആ‍ര്‍ ഗാനംചെയ്യപ്പെടുന്നുവോശൈലസമുദ്ഭവ‍ാം പര്‍വ്വതകുമാരിയുംഘനരുചിംശ്യാമ‍ാം – മേഘത്തിന്റെ നിബിഡമായ കാന്തിയാര്‍ന്നവളുമായ യുവതീരത്നത്തെദൃഷ്ട്വാ മുദാ – വീക്ഷിച്ച് വര്‍ദ്ധിച്ച പുഷ്പവാടിയി‍ല്‍ വിഹാരരസിക‍ാം വിഹരിക്കുന്നതിലാനന്ദംകൊള്ളുന്നവനുമായതം നീലകണ്ഠം അപ്രകാരമുള്ള നീലനിറമാര്‍ന്ന കഴുത്തോടുകൂടിയ ശംഭുവിനെ(മയിലിനെ എന്നും)ഭജേ – ഞാ‍ന്‍ സേവിക്കുന്നു.
യാതൊരുവന്‍ ആകാശത്താ‍ല്‍ ശിഖിയോ(വ്യോമകേശനോ) സര്‍പ്പരാജനായ ആദിശേഷനെ ഭൂഷണമാക്കിയിരിക്കുന്നതിനാ‍ല്‍ കലാപിയോതന്നെ നമസ്മരിക്കുന്നവരെ അനുഗ്രഹിക്കുന്ന ഓങ്കാരത്തിന്റെ ഉപദേശധ്വനിയാല്‍ കേകിയെന്ന് ആ‍ര്‍ ഗാനംചെയ്യപ്പെടുന്നുവോമേഘകാന്തിയായിരിക്കുന്ന ശൈലരാജകുമാരിയെ വീക്ഷിച്ച് ആനന്ദാതിരേകത്താല്‍ നൃത്തംചെയ്യുന്ന വേദാന്തോദ്യാനത്തി‍ല്‍ വിഹരിച്ചരുളുന്ന ആ നീലകണ്ഠനെ (കയിലിനെ എന്നും) ഞാന്‍ സേവിക്കുന്നു.

സന്ധ്യാഘര്‍മ്മദിനാത്യയോ ഹരികരാഘാതപ്രഭൂതാനക-
ധ്വാനോ വാരിദഗര്‍ജ്ജിതം ദിവിഷദ‍ാം ദൃഷ്ടിച്ഛടാ ചഞ്ചലാ |
ഭക്താന‍ാം പരിതോഷബാഷ്പവിതതിര്വൃഷ്ടിര്‍മയൂരീ ശിവാ
യസ്മിന്നുജ്ജ്വലതാണ്ഡവം വിജയതേ തം നീലകണ്ഠം ഭജേ || 54 ||

സന്ധ്യാ – സായംസന്ധ്യാസമയംഘര്‍മ്മദിനാത്യയഃ ഗ്രീഷ്മകാലത്തിന്റെ അവസാനദിവസവും;ഹരികാരാഘാതപ്രഭൂതാനകധ്വാനഃ – മാഹവിഷ്ണുവിന്റെ കൈകള്‍കൊണ്ട് അടിച്ചുമുഴക്കപ്പെട്ട മൃദംഗത്തിന്റെ ശബ്ദം;വാരിദഗര്‍ജ്ജിതം – ഇടിമുഴക്കവുംദിവിഷദ‍ാം – ദേവന്മാരുടെ;ദൃഷ്ടിച്ഛടാ ചഞ്ചലാ – ഭക്താന‍ാം ഭക്തന്മാരുടെ;പരിതോഷബാഷ്പവിരുതിഃ വൃഷ്ടിഃ – സന്തോഷശ്രുധാര മഴയും;ശിവാ മയൂരീ – പാര്‍വ്വതീദേവി മയില്‍പേടയുംയസ്മിന്‍ ഇപ്രകാരമുള്ള യാതൊരുവനില്‍; ഉജ്ജ്വലതാണ്ഡവം ഉത്കൃഷ്ടമായ നൃത്തംവിജയതേ – വിജയിച്ചരുളുന്നുവോതം നീലകണ്ഠം – അങ്ങിനെയുള്ള ഈശ്വരനായ മയിലിനെഭജേ – ഞാ‍ന്‍ ഭജിക്കുന്നു.
സന്ധ്യാകാലം ഗിഷ്മാവസാന(വര്‍ഷ ഋതുവിന്റെ ആരംഭ)വും വിഷ്ണുവിനാല്‍ അടിക്കപ്പെടുന്ന മൃദംഗധ്വനി ഇടിമുഴക്കവും ദേവന്മാരുടെ ദൃഷ്ടിവിക്ഷേപങ്ങ‍ള്‍ മിന്നല്‍ പിണരുകളും ഭക്തന്മാരുടെ സന്തോഷാശ്രുധാര മഴ പൊഴിയുന്നതും പാര്‍വ്വതീദേവി മയില്‍പേടയുമായി യാതൊരുവനി‍ല്‍ ഉല്‍കൃഷ്ഠമായ പ്രദോഷ നൃത്തം വിജയിച്ചരുളുന്നുവോ ആ നീലകണ്ഠനായിരിക്കുന്ന പരമേശ്വരനെമയൂരത്തെഞാ‍ന്‍ ഭജിക്കുന്നു.

ആദ്യായാമിതതേജസേ ശ്രുതിപദൈര്വേദ്യായ സാധ്യായ തേ
വിദ്യാനന്ദമയാത്മനേ ത്രിജഗതഃ സംരക്ഷണോദ്യോഗിനേ |
ധ്യേയായാഖിലയോഗിഭിഃ സുരഗണൈര്‍ഗേയായ മായാവിനേ
സമ്യക്താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 55 ||

ആദ്യായ – ആദിപുരുഷനായിഅമിതതേജസേ – അളവറ്റ തേജസ്സാര്‍ന്നവനായിശ്രുതിപദൈഃ – വേദവാക്യങ്ങളാ‍ല്‍ വേദ്യായ അറിയപ്പെടാവുന്നവനായിസാദ്ധ്യായ – ഭക്തന്മാരെ അനുഗ്രഹിക്കുന്നതിന്നു അര്‍ച്ചനാദിരൂപത്തി‍ല്‍ പ്രതിഷ്ഠിപ്പാന്‍ കഴിവുള്ളവനായിവിദ്യാനന്ദമയാത്മനേ – ചിദാനന്ദമായ സ്വരുപത്തോടുകൂടിയവനായിത്രിജഗതഃ – മൂന്നു ലോകത്തിന്റേയുംസംരക്ഷണോദ്യോഗിനേ – രക്ഷയിലും അതിതല്പരനായിഅഖിലയോഗിഭിഃ – എല്ലാ യോഗീശ്വരന്മാരാലുംധ്യേയായ – ധ്യാനിക്കപ്പെടത്തക്കവനായി;സുരഗണൈഃ – ദേവഗണങ്ങളാ‍ല്‍ ഗേയായ വാഴ്ത്തിസ്തുതിക്കപ്പെടുന്നവനായിമായാവിനേ – മായയെ സ്വാധീനപ്പെടുത്തിയവനായിസമ്യക്‍ – നന്നായി നൃത്തംചെയ്യുന്നതില്‍ അത്യുത്സുകനായിജടിനേ ശംഭവേ ജടാധാരിയായി മംഗളകരനായിരിക്കുന്നതേ നിന്തിരുവടിക്കായ്ക്കൊണ്ട്സാ ഇയം നതിഃ – അപ്രകാരമുള്ള ഈ നമസ്കാരം ഭവിക്കട്ടെ.
എല്ലാറ്റിന്നുമാദിയായിഅതിതേജസ്വിയായി വേദവാക്യങ്ങളാല്‍ അറിയപ്പെടാവുന്നവനായി അര്‍ച്ചനാരൂപത്തി‍ല്‍ ഭക്തന്മാര്‍ക്കനുഗ്രഹം നല്‍ക്കുന്നവനായി ചിദാനന്ദസ്വരൂപിയായി മൂന്നു ലോകത്തിന്റെ രക്ഷയിലും അതിതല്പരനായി,യോഗീന്ദ്രന്മാരാല്‍ ധ്യാനിക്കപ്പെട്ടവനായി ദേവന്മാരാ‍ല്‍ സ്തുതിക്കപ്പെട്ടവനായി മായയെ സ്വാധീനപ്പെടുത്തിയവനുംനന്നായി നൃത്തംചെയ്യുന്നവനും ജടാധാരിയും മംഗളവിഗ്രഹനുമായിരിക്കുന്ന നിന്തിരുവടിക്കയ്ക്കൊണ്ട് നമസ്മാരം.

നിത്യായ ത്രിഗുണാത്മനേ പുരജിതേ കാത്യായനീശ്രേയസേ
സത്യായാദികുടുംബിനേ മുനിമനഃ പ്രത്യക്ഷചിന്മൂര്‍ത്തയേ |
മായാസൃഷ്ടജഗത്ത്രയായ സകലാമ്നായാന്തസംഞ്ചാരിണേ
സായം താണ്ഡവസംഭ്രമായ ജടിനേ സേയം നതിഃ ശംഭവേ || 56 ||

നിത്യായ – നാശമില്ലാത്തവനുംത്രിഗുണാത്മനേ – സത്വംരജസ്സ്,തമസ്സ് എന്നീ മൂന്നു ഗുണങ്ങളോടുകൂടിയ ശരീരം ധരിച്ചവനായി;പുരജിതേ – സ്ഥൂലസൂക്ഷ്മാകാരങ്ങളെന്ന മുപ്പുരങ്ങളേയും നശിപ്പിച്ചവനായികാത്യായനീശ്രേയസേ – പാര്‍വ്വതീദേവിയുടെ തപസ്സിന്റെ ഫലഭൂതനായിസത്യായ -സത്യസ്വരൂപനായി ആദികുടുംബിനേ ആദികുഡുംബിയായിരിക്കുന്നവനും;മുനിമനഃപ്രത്യക്ഷചിന്മൂര്‍ത്തയേ – മുനിമാരുടെ മനസ്സില്‍ പ്രത്യക്ഷമാവുന്ന ചിത്‍സ്വരൂപിയും മായാസൃഷ്ടജഗത് ‍ത്രയായ മായയാ‍ല്‍ സൃഷ്ടിക്കപ്പെട്ട മൂന്നുലോകങ്ങളോടുകൂടിയവനും;സകലാമ്നായന്ത – സഞ്ചാരിണേ എല്ലാ ഉപനിഷത്തുകളിലും സഞ്ചരിക്കുന്നവനുംസായം – സായംസന്ധ്യാകാലത്തി‍ല്‍ താണ്ഡവസംഭ്രമായ നര്‍ത്തനം ചെയ്യുന്നതിലതികതുകിയുംജടിനേ ജടാധാരിയുമായിരിക്കുന്നശംഭവേ – പരമശിവന്നയ്ക്കൊണ്ട്സാ ഇയം നതിഃ – അപ്രകാരമുള്ള ഈ നമസ്കാരം.
നാശമില്ലാത്തവനുംസത്വംരജസ്സ്തമസ്സ്എന്നി മൂന്നു ഗുണങ്ങളെ ആശ്രയിച്ച് ബ്രഹ്മ-വിഷ്ണു- മഹേശ്വരരൂപങ്ങളെകൈക്കൊണ്ടവനും സ്ഥുലസുക്ഷ്മകാരണാത്മകമായ മൂന്നുവിധ ശരീരത്തേയും-അഥവ- മുപ്പൊരങ്ങളേയും – നശിപ്പിച്ചവനും പാര്‍വ്വതിദേവിയുടെ തപഫലവും സത്യസ്വരൂപിയും ലോകാനുഗ്രഹത്തിന്നായി ആദ്യമായിത്തന്നെ കഡുംബിയായിത്തീര്‍ന്നവനും യോഗീശ്വരന്മാരുടെ മനസ്സി‍ല്‍ ചിത്‍സ്വരൂപത്തി‍ല്‍ പ്രത്യക്ഷമാവുന്നവനും യോഗമായബലത്താ‍ല്‍ പ്രപഞ്ചത്തെ സൃഷ്ടിച്ചവനും ഉപനിഷത്തുകളിലെല്ലാമന്തര്‍ഭവിച്ചു സ്ഥിതിചെയ്യുന്നവനും സന്ധ്യാനടനത്തില്‍ അതിവാഞ്ഛയോടുകൂടിയവനും ജടധാരിയുമായിരിക്കുന്ന ശ്രീ ശംഭുവിന്നായ്ക്കൊണ്ട് നമസ്കാരം.

നിത്യം സ്വോദരപോഷണായ സകലാനുദ്ദിശ്യ വിത്താശയാ
വ്യര്‍ത്ഥം പര്യടനം കരോമി ഭവതഃ സേവ‍ാം ന ജാനേ വിഭോ |
മജ്ജന്മാന്തരപുണ്യപാകബലതസ്ത്വം ശര്വ സര്‍വ്വാന്തര-
സ്തിഷ്ഠസ്യേവ ഹി തേന വാ പശുപതേ തേ രക്ഷനീയോഽസ്മ്യഹം|| 57 ||

നിത്യം – ദിവസേനസ്വോദരപൂരണായ – തന്റെ വയറുനിറപ്പാന്‍വേണ്ടിവിത്താശയാ – പണത്തിലുള്ള ആശകൊണ്ട്സകലാന്‍ ഉദ്ദിശ്യ – സത്തുക്കളും ദുഷ്ടന്മാരുമടക്കം എല്ലാവരുടെ അടുക്കലുംവ്യര്‍ത്ഥം – യാതൊരു ഫലവുമില്ലാതെ;പര്‍യ്യടനം കരോമി – ഞാ‍ന്‍ അലഞ്ഞുതിരിഞ്ഞുകൊണ്ടിരിക്കുന്നു;വിഭോ! – എല്ലാടവും നിറഞ്ഞ പരമാത്മാവേ!ഭവതഃ സേവ‍ാം ന ജാനേ – നിന്തിരുവടിയെ പരിചരിക്കുന്നതെങ്ങിനെയെന്ന് എനിക്കറിഞ്ഞുകൂടപശുപതേ! ശര്‍വ്വ! – ലോകനാഥനായിരിക്കുന്ന ഭക്തസംരക്ഷക!ഹി ത്വം – യാതൊന്നുകൊണ്ട് നിന്തിരുവടി;മജ്ജന്മാന്തരപുണ്യപാകബലതഃ – എന്റെ പൂര്‍വജന്മങ്ങളിലെ പുണ്യപരിപാകത്തിന്റെ ബലത്താ‍ല്‍ സര്‍വ്വാന്തരഃ – പ്രാണികള്‍ എല്ലാറ്റിന്നുമുള്ളി‍ല്‍; തിഷ്ഠസി ഏവ – സ്ഥിതിചെയ്യുന്നുവോതേന വാ – അതുകൊണ്ടെങ്കിലുംഅഹം തേ – ഞാ‍ന്‍ നിന്തിരുവടിക്ക്;രക്ഷണീയഃ അസ്മി – രക്ഷിക്കപ്പെടത്തക്കവനായിരിക്കുന്നുണ്ട്.
ഞാന്‍ എന്റെ വയറുനിറപ്പാന്‍വേണ്ടി പണത്തി‍ല്‍ ആര്‍ത്തി പിടിച്ചവനായി ആര്‍ തരുംആര്‍ തരില്ല എന്നൊന്നും നോക്കാതെ കണ്ടവരോടെല്ല‍ാം ഇരന്നുകൊണ്ട് അലഞ്ഞുനടന്നിട്ടും യാതൊരു ഫലവുമില്ലാതിരിക്കുകയാണ്. ഹേ സര്‍വ്വവ്യാപീയായുള്ളോവേ ! നിന്തിരുവടിയെ സേവിക്കുന്നതിന്നെനിക്കറിഞ്ഞുകൂടഭക്തരക്ഷക! എന്റെ പൂര്‍വ്വപുണ്യപരിപാകത്താ‍ല്‍ നിന്തിരുവടി ഓരോ പ്രാണികളുടെ ഉള്ളിലും സ്ഥിതിചെയ്യുന്ന സര്‍വ്വന്തര്‍യ്യാമിയാണെന്ന് എനിക്കു മനസ്സിലായി. അതിനാല്‍ ഇനിയെങ്കിലും എന്നെ കാത്തു രക്ഷിച്ചുകൂടെ ?

ഏകോ വാരിജബാന്ധവഃ ക്ഷിതിനഭോ വ്യാപ്തം തമോമണ്ഡലം
ഭിത്ത്വാ ലോചനഗോചരോഽപി ഭവതി ത്വം കോടിസൂര്യപ്രഭഃ |
വേദ്യഃ കിന്ന ഭവസ്യഹോ ഘനതരം കീദൃഗ്ഭവേന്മത്തമ-
സ്തത്സ‍വ്വം വ്യപനീയ മേ പശുപതേ സാക്ഷാത് പ്രസന്നോ ഭവ || 58 ||

പശുപതേ! – ലോകേശ!വാരിജബാന്ധവഃ – ആദിത്യ‍ന്‍; ഏകഃ ഒരുവന്‍തന്നെക്ഷിതിനഭോവ്യാപ്തം – ഭൂമിയിലും ആകാശത്തിലും വ്യാപിച്ചുകിടക്കുന്നതമോമണ്ഡലം ഭിത്വാ ഇരുളിന്‍കൂട്ടത്തെ നശിപ്പിച്ച്ലോചനഗോചരഃ – കണ്ണിന്നു കാണ്മാന്‍ കഴിവുള്ളവനായിഭവതി – ഭവിക്കുന്നു ത്വംകോടിസൂര്‍യ്യപ്രഭഃ അപി – നിന്തിരുവടി അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായീരുന്നിട്ടുംവേദ്യ – അറിയപ്പെടാവുന്നവനായി;കിം ന ഭവസി? – എന്തുകൊണ്ടു ഭവിക്കുന്നില്ല?; അഹോ! – വലിയ ആശ്ചര്‍യ്യംതന്നെ!ഘനതരം മത്തമഃ – ഏറ്റവും വമ്പിച്ച എന്റെ കൂരിരുട്ട്കീദൃക്‍ ഭവേത്? – എങ്ങിനെയുള്ളതായിരിക്കും?; തത് സര്‍വ്വം വ്യപനീയ – അത് എല്ലാറ്റിനേയും ദൂരികരിച്ച്മേ സാക്ഷാത് -എനിക്കു പ്രത്യക്ഷനായിപ്രസന്നഃ ഭവ -തെളിഞ്ഞുകാണാറാകേണമേ.
ഏകനായ ആദിത്യന്‍ ഭൂമിമുത‍ല്‍ ആകാശംവരെ വ്യാപിച്ചു കിടക്കുന്ന ഇരുള്‍കൂട്ടത്തെ പാടെ നീക്കംചെയ്ത് പ്രത്യക്ഷനായി പ്രകാശിക്കുന്നു. അനേകായിരം ആദിത്യന്മാരുടെ പ്രഭയുള്ളവനായിരുന്നിട്ടും നിന്തിരുവടി എനിക്ക് അറിയപ്പെടാവുന്നവനായി കൂടി ഭവിക്കുന്നില്ലഎന്താശ്ചര്‍യ്യം. എന്റെ ഹൃദയത്തിലുള്ള കൂരിരുട്ടു എത്രമേല്‍ കടുത്തതായിരിക്കണം! ഹേ ലോകേശ! അതിനാല്‍ ഈ ഇരുളാകമാനം തുടച്ചുനീക്കി എന്റെ മനോദൃഷ്ടിക്കു തെളിഞ്ഞു കാണപ്പെടാവുന്നവനായി ഭവിക്കേണമേ.

ഹംസഃ പദ്മവനം സമിച്ഛതി യഥാ നീല‍ാംബുദം ചാതകഃ
കോകഃ കോകനദപ്രിയം പ്രതിദിനം ചന്ദ്രം ചകോരസ്തഥാ |
ചേതോ വാഞ്ഛതി മാമകം പശുപതേ ചിന്മാര്‍ഗ്ഗമൃഗ്യം വിഭോ
ഗൌരീനാഥ ഭവത്പദാബ്ജയുഗലം കൈവല്യസൌഖ്യപ്രദം || 59 ||

പശുപതേ! വിഭോ! – ലോകേശനായി സര്‍വ്വവ്യാപിയായിരിക്കുന്ന;ഗൗരീനാഥ! – പാര്‍വ്വതിവല്ലഭ!ഹംസഃ പദ്മവനം – അരയന്നം താമരപ്പിയ്ക്കയേയുംചാതകഃ നീല‍ാംബുദം – ചാതകപ്പക്ഷി കാര്‍മേഘത്തേയുംകോകഃ -ചക്രവാകം;കോകാനദപ്രിയംഅരവിന്ദബന്ധുവി – (ആദിത്യ)നേയും;ചകോരഃചന്ദ്രം – ചകോരം ചന്ദ്രനേയുംപ്രതിദിനം യഥാ ദിനംതോറും ഏതുവിധംസമിച്ഛരി കൊതിച്ചുകൊണ്ടിരിക്കുന്നുവോതഥാ മാമകം ചേതഃ -അപ്രകാരം എന്റെ മനസ്സുചിന്മാര്‍ഗമൃഗ്യം – ജ്ഞാനമാര്‍ഗ്ഗത്താ‍ല്‍ തിരഞ്ഞു പിടിക്കേണ്ടതായുംകൈവല്യസൗഖ്യപ്രദം – കൈവല്യസുഖത്തെ നല്‍ക്കുന്നതായുമിരിക്കുന്നഭവത്പദാബ്‍ജയുഗളം – അങ്ങയുടെ താമരക്കു തുല്യമായ ചേവടികളെവാഞ്ഛതി – അതിയായി ആഗ്രഹിച്ചുകൊണ്ടിരിക്കുന്നു.
ഹേ പാര്‍വ്വതീനാഥ! അരയന്നം താമരപ്പൊയ്മയേയും ചാതകം കാര്‍മേഘത്തേയും ചക്രവാകം ആദിത്യനേയും ചകോരം ചന്ദ്രനേയും പ്രതിദിനവും ആശിച്ചുകൊണ്ടിരിക്കുന്നതുപോലെ ജ്ഞാനമാര്‍ഗ്ഗത്താ‍ല്‍ തിരഞ്ഞുപിടിക്കേണ്ടതും കൈവല്യസുഖത്തെ നല്‍ക്കുന്നതുമായ അങ്ങയുടെ പൊല്‍ത്താരടികളെ എന്റെ മനസ്സ് ഏതു സമയത്തിലും ആഗ്രഹിച്ചു കൊണ്ടുതന്നെയിരിക്കുന്നു.

രോധസ്തോയഹൃതഃ ശ്രമേണ പഥികശ്ഛായ‍ാം തരോര്‍ വൃഷ്ടിതോ
ഭീതഃ സ്വസ്ഥഗൃഹം ഗൃഹസ്ഥമതിഥിര്‍ദീനഃ പ്രഭും ധാര്‍മ്മികം |
ദീപം സന്തമസാകുലശ്ച ശിഖിനം ശീതാവൃതസ്ത്വം തഥാ
ചേതഃ സര്‍വ്വഭയാപഹം വ്രജ സുഖം ശംഭോഃ പദ‍ാംഭോരുഹം || 60 ||

ചേതഃ! – അല്ലേ ഹൃദയമേ!തോയഹൃതഃരോധഃ – നീരൊഴുക്കി‍ന്‍ വേഗത്താ‍ല്‍ വലിച്ചിസുക്കപ്പെട്ടവന്‍ തീരത്തേയുംപഥികഃ ശ്രമേണ വഴിനടക്കുന്നവ‍ന്‍ ക്ഷീണത്താ‍ല്‍ തരോഃ ഛായ‍ാം – മരത്തിന്റെ നിഴലിനേയുംവൃഷ്ടിതഃ ഭീതഃ – മഴയില്‍നിന്നു ഭയമാര്‍ന്നവ‍ന്‍ ;സ്വസ്ഥഗൃഹം – സുഖകരമായ ഭവനത്തേയുംഅതിഥിഃഗൃഹസ്ഥം വിരുന്നുകാര‍ന്‍ വീട്ടുകാരനേയുംദീനഃധാര്‍മികംപ്രഭും – ദരിദ്രന്‍ ദര്‍മ്മിഷ്ഠനായ ദാതവിനേയുംസതമസാകുലഃ – കൂരിരുട്ടിനാ‍ല്‍ കഷ്ടപ്പെടുന്നവ‍ന്‍ ദീപം – ദീപത്തേയുംശീതവൃതഃ തണുപ്പുകൊണ്ട് കുഴങ്ങുന്നവന്‍; ശിഖിനം തു – തീയ്യിനേയുംയഥാ തഥാ ത്വം – എപ്രകാരമോ അപ്രകാരം നീസര്‍വ്വഭയാപഹം എല്ലാവിധ ഭയത്തേയും നീക്കംചെയ്യുന്നതും സുഖംശംഭോ സുഖപ്രദവുമായ പരമശിവന്റെപാദ‍ാംഭോരുഹം പാദാരവിന്ദത്തെവ്രജ – ശരണം പ്രാപിച്ചുകൊള്‍ക.
അല്ലേ ഹൃദയമേ! ജലപ്രവാഹത്തില്‍പെട്ട് ഒലിച്ച്പോകുന്ന ഒരുവ‍ന്‍ നദീതീരത്തേയുംവഴിനടന്നു ക്ഷീണിച്ച ഒരുവന്‍ വൃക്ഷച്ഛായയേയുംമഴകൊണ്ടു മതിയായവന്‍ സുഖകരമായ ഭവനത്തേയുംഅതിഥി ഗൃഹസ്ഥനേയുംദരിദ്രന്‍ ധര്‍മ്മിഷ്ഠനായ ദാതാവിനേയുംകൂരിരുട്ടില്‍ കഷ്ടപ്പെടുന്നവന്‍ ദീപത്തേയും,തണുത്തു വിറയ്ക്കുന്നവന്‍ തീയ്യിനേയുംഏതുവിധത്തി ല്‍ ശരണം പ്രാപിക്കുന്നുവോ അതുപോലെ നീയ്യും എല്ലാവിധ ഭയത്തേയും വേരോടെ നശിപ്പിക്കുന്നതും പരമസൗഖ്യത്തെ നല്‍ക്കുന്നതുമായ ശ്രീ ശംഭുവിന്റെ പാദാരവിന്ദത്തെ ശരണംപ്രാപിച്ചുകൊള്ളുക.
അങ്കോലം നിജബീജസന്തതിരയസ്കാന്തോപലം സൂചികാ
സാധ്വീ നൈജവിഭും ലതാ ക്ഷിതിരുഹം സിന്ധുഃ സരിദ്വല്ലഭം |
പ്രാപ്നോതീഹ യഥാ തഥാ പശുപതേഃ പാദാരവിന്ദദ്വയം
ചേതോവൃത്തിരുപേത്യ തിഷ്ഠതി സദാ സാ ഭക്തിരിത്യുച്യതേ || 61 ||

ഇഹ – ഈ ലോകത്തി‍ല്‍; നിജബീജസന്തതിഃ – തന്റെ വിത്തുകളുടെ സമൂഹംഅങ്കോലം – അങ്കോലമെന്ന വൃക്ഷത്തേയുംസൂചികാ സുചി അയസ്കന്തോപലം – അയസ്കാന്തക്കല്ലിനേയുംസാദ്ധ്വീ പാതിവ്രത്യമുള്ളവ‍ള്‍ നൈജവിഭും – തന്റെ ഭര്‍ത്താവിനേയും;ലതാ ക്ഷിതിരുഹം – വള്ളി മരത്തിനേയുംസിന്ധുഃ സരിദ്വല്ലഭം നദി സമുദ്രത്തേയുംയഥാ പ്രാപ്നോതി – ഏതുവിധത്തി‍ല്‍ പ്രാപിക്കുന്നുവോതഥാ പ്രാപ്നോതി – അതുപോലെ മനസ്സിന്റെ വ്യാപാരംതഥാ ചേതോവൃത്തിഃ – അതുപോലെ മനസ്സിന്റെ വ്യാപാരംപശുപതേഃ – സര്‍വ്വേശ്വരനായ ശംഭുവിന്റെ;പാദാരവിന്ദദ്വയം – പദകമലങ്ങ‍ള്‍ രണ്ടിനേയുംഉപേത്യ സദാ പ്രാപിച്ചിട്ട് ഏതുകാലത്തുംതിഷ്ഠതി – സാ സ്ഥിതിചെയ്യുന്നു എന്ന അതാണ്ഭക്തിഃ ഇതി ഉച്യതേ – ഭക്തി എന്ന് പറയപ്പെടുന്നത്.
ഞെട്ടറ്റുവീണ അങ്കോലമരത്തിന്റെ(മൂത്തുപഴുത്ത) കായ്കള്‍ വീണ്ടും അവയുടെ പഴയസ്ഥാനത്തേക്കുതന്നെ കുതിച്ചെത്തുന്നതെങ്ങിനേയോസൂചി അയസ്മാന്തത്തിലേക്കു ആകര്‍ഷിക്കപ്പെടുന്നതെങ്ങിനേയൊഒരു പതിവൃതതന്റെ ഭര്‍ത്താവിനേയും ഒരു ലത വൃക്ഷത്തേയും നദി സമുദ്രത്തേയും പ്രാപിക്കുന്നതെങ്ങിനേയോ അതുപോലെതന്നെ മനുഷ്യന്റെ ചിത്തവൃത്തി ഈശ്വരോന്മുഖമായിതീര്‍ന്ന് സ്വയമേവ ഭഗവച്ചരണാരാവിന്ദങ്ങളെ പ്രാപിച്ചിട്ട് എല്ലായ്പോഴും അവിടെതന്നെ സ്ഥിതിചെയ്യുന്നുവെങ്കില്‍ അതു തന്നെയാണ് യഥാര്‍ത്ഥമായ ഭക്തി എന്ന് പറയപ്പെടുന്നത്.

ആനന്ദാശ്രുഭിരാതനോതി പുളകം നൈ‍ര്‍മ്മല്യതഃ ഛാദനം
വാചാ ശംഖമുഖേ സ്ഥിതൈശ്ച ജഠരാപൂര്‍ത്തിം ചരിത്രാമൃതൈഃ |
രുദ്രാക്ഷൈര്‍ഭസിതേന ദേവ വപുഷോ രക്ഷ‍ാം ഭവദ്ഭാവനാ 
പര്യങ്കേ വിനിവേശ്യ ഭക്തിജനനീ ഭക്താര്‍ഭകം രക്ഷതി || 62 ||

ദേവ! – ഹേ പ്രഭോ!ഭക്തിജനനീ – ഭക്തിയാകുന്ന മാതാവ്;ഭക്താര്‍ഭകം – ഭക്തനാവുന്ന കുട്ടിയെഭവദ്ഭാവനാപര്‍യ്യങ്കേ നിന്തിരുവടിയുടെ ധ്യാനമാകുന്ന കട്ടിലില്‍; വിനിവേശ്യ – കിടത്തി;ആനന്ദാശ്രുഭിഃ പുളകം – ആനന്ദത്താ‍ല്‍ പൊഴിഞ്ഞ കണ്ണുനീര്‍കൊണ്ട് രോമാഞ്ചമുണ്ടാക്കുകയുംനൈര്‍മല്യതഃ മനസ്സിന്റെ കളങ്കമില്ലായ്മകൊണ്ട്ഛാദനം – പുതിപ്പിക്കുകയും;വാചാശംഖമുഖേസ്ഥിതൈഃ – (വേദം തുടങ്ങിയ) വാക്കാകുന്ന ശംഖുകളില്‍ നിറയ്ക്കപ്പെട്ടിരിക്കുന്നചരിത്രാമൃതൈഃ ഭവചാരിതമാകുന്ന അമൃതുകൊണ്ട്ജഠരാപൂര്‍ത്തിഃ – വയറു നിറയ്ക്കുകയുംരുദ്രാക്ഷൈഃ – രുദ്രാക്ഷങ്ങള്‍കൊണ്ടുംഭസിതേന വിപുഷഃ – ഭസ്മംകൊണ്ടും ശരീരത്തിന്ന്രക്ഷ‍ാം ആതനോതി രക്ഷയെ ചെയ്യുകയും ചെയ്യുന്നുരക്ഷതി – നോക്കി രക്ഷിക്കുകയും ചെയ്യുന്നു.
ഹേ പ്രഭോ! ഭക്തിയെന്ന അമ്മ ഭക്തനാവുന്ന ശിശുവിനെ ഭഗവദ്ധ്യാനമാകുന്ന കട്ടിലില്‍ കിടത്തി ആനന്ദബാഷ്പം പൊഴിച്ച് ആ ശിശുവിനെ കൊള്‍മയിര്‍കൊള്ളിക്കുന്നു;മനോനൈര്‍മ്മല്യമാകുന്ന പുതപ്പുകൊണ്ട് പുതപ്പിക്കുന്നു;വേദശാസ്ത്രാദികളാകുന്ന ശംഖി‍ല്‍ നിറയ്ക്കപ്പെട്ട ഭഗവച്ചരിതാമൃതംകൊണ്ട് വിശപ്പു തീര്‍ക്കുന്നുരുദ്രാക്ഷംഭസ്മം എന്നിവകൊണ്ട് ദേഹരക്ഷയേയും ചെയ്ത് ആ ശിശുവിനെ സംരക്ഷിച്ചുവരുന്നു.

മാ‍ര്‍ഗ്ഗവര്‍ത്തിതപാദുകാ പശുപതേരംഗസ്യ കൂര്‍ച്ചായതേ
ഗണ്ഡൂഷ‍ാംബുനിഷേചനം പുരരിപോര്‍ദിവ്യാഭിഷേകായതേ |
കിംഞ്ചിദ്ഭക്ഷിതമ‍ാംസശേഷകബലം നവ്യോപഹാരായതേ
ഭക്തിഃ കിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ || 63 ||

പശുപതേഃ അംഗസ്യ – ഭഗവാന്റെ ശരീരത്തിന്ന്;മാര്‍ഗ്ഗാവര്‍ത്തിതപാടുകാ – വഴിനടന്നു തേഞ്ഞ ചെരുപ്പ്;കൂര്‍ച്ചായതേ പുരികങ്ങള്‍ക്കു നടുസ്ഥാനമായിതീരുന്നു;ഗണ്ഡുഷ‍ാംബുനിഷേചനം – വായി‍ല്‍ നിറച്ച വെള്ളംകൊണ്ടു നനയ്‍ക്കുന്നത്പുരരിപോഃ – മുപ്പുരാരിക്ക്ദിവ്യാഭിഷേകായതേ ദിവ്യമായ അഭിഷേകമായി ഭവിക്കുന്നുകിഞ്ചിദ്ഭക്ഷിത മ‍ാംസശേഷകബളം – ഏതാനും ഭക്ഷിച്ചു ശേഷിച്ചു മ‍ാംസഖണ്ഡം;നവ്യോപഹാരായതേ -പുതിയ നിവേദ്യമായി ഭവിക്കുന്നു;വനചരഃ – വേട‍ന്‍; ഭക്താവതംസായതേ ഉത്തമഭക്തനായിത്തീരുന്നുഭക്തിഃ കിം – ഭക്തി എന്തുതന്നെ;
ന കരോതി അഹോ! – ചെയ്യുന്നില്ല.
കാലിലിട്ട് വളരെദൂരം ചവിട്ടിനടന്ന് തേഞ്ഞ ചെരുപ്പ് പശുപതിയുടെ ദ്രൂമദ്ധ്യസ്ഥാനത്തിന്നു അടയാളമായി തീരുന്നു;വായില്‍ നിറച്ച ജലംകൊണ്ട് ദേവനെ അഭിഷേകം ചെയ്യുന്നു;അതിന്നുശേഷിച്ച മ‍ാംസക്കഷണംകൊണ്ട് നിവേദിക്കുന്നു. വേടന്‍ ഭക്തന്മാരിലത്യുത്തമനായിത്തീരുന്നുഭക്തി എന്തുതന്നെ ചെയ്യുന്നില്ല !
[വേട്ടയാടി ഉപജീവനം കഴിച്ചുവന്നിരുന്ന ഒരു കാട്ടാളന്‍ പണ്ട് കാളഹസ്തീശ്വര ക്ഷേത്രത്തിന്നടുത്തുള്ള ഒരു വനത്തില്‍ വസിച്ചിരുന്നു. അവന്‍ നീചനും ആചരങ്ങളൊന്നുമറിയാത്തവനുമായിരുന്നുവെങ്കിലും ഒരു വലിയ ശിവഭക്തനായിരുന്നു. അവന്‍ ദിവസേന പ്രസ്തുത ക്ഷേത്രത്തി‍ല്‍ വന്നു ഭഗവദ്ദര്‍ശനം ചെയ്തുവരിക പതിവാണ്. അവന്‍ വരുമ്പോ‍ള്‍ തന്റെ വായ നിറച്ചുകൊണ്ടുവരുന്ന ജലംകൊണ്ട് ദേവന്റെ ദിവ്യവിഗ്രഹത്തിലഭിഷേകം കഴിക്കുകയും കടിച്ചുതിന്നവശേഷിച്ച മ‍ാംസഖണ്ഡംകൊണ്ട് നിവേദിക്കുകയും ചെയ്തിട്ടാണ് ആ ദേവനെ പൂജിച്ചിരുന്നത്. ഇങ്ങിനെയിരിക്കെ ഒരിക്കല്‍ ഭഗവാന്‍ സ്വഭക്തന്റെ ഭക്തിയുടെ കുരുത്തെത്രയുണ്ടെന്നു പരീക്ഷിപ്പാനുറച്ചു. ഒരു ദിവസം ഭക്തന്‍‍, പതിവുപോലെ പൂജക്കായി അവിടെ വന്നുചേര്‍ന്നപ്പോ‍ള്‍ ഭഗവാന്റെ കണ്ണില്‍നിന്നു കണ്ണുനീ‍ര്‍ ധാരധാരയായി ഒഴുകിക്കൊണ്ടിരുന്ന തായി അവന്‍ കണ്ടു. ദേവന്റെ കണ്ണിന്നു എന്തോ കേടു സംഭവിച്ചുട്ടുണ്ടെന്നുറച്ച് ആ ഭക്തന്‍ വല്ലാതെ പരിഭ്രമിച്ച് തന്റെ കണ്ണു ചൂന്നെടുത്ത് ഭഗവാന്റെ കണ്ണിനു പകരമായി വെപ്പാന്‍ മുതിര്‍ന്നു. തന്റെ കണ്ണു പോയ്ക്കഴിഞ്ഞാല്‍ ഭഗവാന്റെ കണ്ണിന്റെ സ്ഥാനം നിര്‍ണ്ണയിപ്പാ‍ന്‍ കഴിയുകയില്ലല്ലോ എന്നുവെച്ച് അടയാളത്തിന്നായി അവന്‍ തന്റെ തേഞ്ഞ ചെരുപ്പുകളെ ആ ദിവ്യ വിഗ്രഹത്തിന്റെ നേത്രസ്ഥാനത്തുവെച്ച് തന്റെ കാല്‍കൊണ്ടു ചവിട്ടിനിന്നുതന്റെ കണ്ണിനെ ചൂന്നെടുക്കുവാനും തുടങ്ങി. ഭക്തന്റെ ആ ഭക്തിയുടെ നിലയറിഞ്ഞു ഭഗവാ‍ന്‍ പ്രസന്നനായി അവനെ അനുഗ്രഹിച്ചു. സ്വസുഖത്തെ ലേശവും ഗണിക്കാത്ത ആ ഭക്തിയുടെ പരമകാഷ്ഠയെ വിശദമാക്കുന്ന ഈ പുരാണകഥയാണ് പ്രസ്തുത ശ്ലോകത്തില്‍ സുചിപ്പിക്കപ്പെട്ടിരിക്കുന്നത്.]

വക്ഷസ്താഡനമന്തകസ്യ കഠിനാപസ്മാരസംമ്മര്‍ദനം
ഭൂഭൃത്പര്യടനം നമസ്സുരശിരഃകോടീരസംഘര്‍ഷണം |
കര്‍മേദം മൃദുലസ്യ താവകപദദ്വന്ദ്വസ്യ ഗൌരീപതേ
മച്ചേതോമണിപാദുകാവിഹരണം ശംഭോ സദ‍ാംഽഗീകുരു || 64 ||

ഗൗരീപതേ! – ശംഭോ!പാര്‍വ്വതീനാഥ! – മംഗളമൂര്‍ത്തേ!അന്തകസ്യ– യമന്റെവക്ഷസ്മാഡനം – മാറിടത്തി‍ല്‍ വചിട്ട‍ല്‍;കഠിനാപസ്മാര – സമ്മര്‍ദ്ദനം കഠിനമായിരിക്കുന്ന അപസ്മാരത്തെ പാടെ അടിച്ചമര്‍ത്തുകഭൂഭൃത്പര്യടനം – പര്‍വതസഞ്ചാരം;നമസ്തൂരശിരഃകോടീരസംഘര്‍ഷണം – നമസ്കരിക്കുന്ന ദേവന്മാരുടെ തലയിലുള്ള കിരീടത്തോടുരസുകഇദം എന്നിവയാണല്ലോമൃദുളസ്യ – ഏറ്റവും മൃദുവായിരിക്കുന്ന;താവകപദദ്വന്ദ്വസ്യ – നിന്തിരുവടിയുടെ രണ്ടു പാദങ്ങള്‍ക്കും;കര്‍മ്മ സദാ – പ്രവൃത്തി ഇനി എല്ലാ സമയത്തുംമച്ചേതോമണി പാദുകാവിഹരണം – എന്റെ ഹൃദയമാകുന്ന ഉത്തമമായ പാദുകയെ അണിഞ്ഞുകൊണ്ടുനടക്കുവാന്‍; അംഗീകുരു നിന്തിരുവടി സമ്മതിച്ചാലും.
പാര്‍വ്വതിവല്ലഭനായിരിക്കുന്ന ഭഗവ‍ന്‍ ! യമന്റെ കഠോരമായ മാറിടത്തില്‍ ചവിട്ടുകകഠിനമായിരിക്കുന്ന അപസ്മാരദേവതയെ ചവിട്ടിയമര്‍ത്തുകകല്ലും മുള്ളും നിറഞ്ഞ പര്‍വ്വതത്തി‍ല്‍ നടക്കുക,കാലില്‍ വീണു നമസ്കരിക്കുന്ന ദേവന്മാരുടെ കിരീടത്തോടു കൂട്ടിമുട്ടുകമുതലായവയാണല്ലോ ഏറ്റവും മൃദുലമായിരിക്കുന്ന നിന്തിരുവടിയുടെ കാലുകള്‍ക്കുള്ള പ്രവൃത്തി. എന്റെ ഹൃദയമാകുന്ന ഉത്തമ പാദുകയെ ഞാനിതാ കാഴ്ചവെക്കുന്നു. അതിനെ സ്വീകരിച്ച് ഇനിമേലിലെങ്കിലും അതിനെയണിഞ്ഞുകൊണ്ടു നടക്കുവാന്‍ അങ്ങയ്ക്കു തിരുവുള്ളമുണ്ടാവേണം.

വക്ഷസ്താഡനശങ്കയാ വിചലിതോ വൈവസ്വതോ നി‍ര്‍ജ്ജരാഃ
കോടീരോജ്ജ്വലരത്നദീപകലികാനീരാജനം കുര്‍വ്വതേ |
ദൃഷ്ട്വാ മുക്തിവധൂസ്തനോതി നിഭൃതാശ്ലേഷം ഭവാനീപതേ
യച്ചേതസ്തവ പാദപദ്മഭജനം തസ്യേഹ കിം ദുര്‍ല്ലഭം || 65 ||

ഭവാനീപതേ! – ഹേ ഭവാനീപതേ!യച്ചേതഃ തവ – ഏതൊരുവന്റെ മനസ്സു നിന്തിരുവടിയുടെപാദപദ്‍മഭജനം – പദകമലങ്ങളെ ഭജിക്കുന്നുവോതസ്യ ഇഹ – അവന്നു ഈ ലോകത്തില്‍ ദുര്‍ലഭം കിം ? – ലഭിക്കതിരിക്കുന്നതു എന്തൊന്നാണ് ?; വൈവസ്വതഃ – യമ‍ന്‍;വക്ഷസ്താഡനശങ്കയാവിചലിതഃ – മറിടത്തില്‍ വചിട്ടുകിട്ടിയേക്കുമോ എന്നുള്ള ഭയത്താ‍ല്‍ ഓടിക്കളയുന്നു;നിര്‍ജ്ജരാഃ – ദേവന്മാ‍ര്‍ ‍; കോടീരോജ്ജ്വല രത്നദീപകലികാ നീരാജനം കുര്‍വ്വതേ – കിരീടങ്ങളിലെ ഉജ്ജ്വലിക്കുന്ന രത്നങ്ങളാകുന്ന മണിവിളക്കുകളുടെ നാളങ്ങള്‍ കൊണ്ട് ആരാധനയെ ചെയ്യുകയായിമുക്തിവധൂഃ ദൃഷ്ട്വാ – മുക്തിയാകുന്ന പെണ്‍മണി ഇതുകൊണ്ട്നിഭൃതാശ്ലേഷം മുറുകൈയണച്ചുകൊണ്ടുള്ള ആലിംഗനത്തെതനോതി ചെയ്യുകയായി.
ഹേ ഭവാനീപതേ! അങ്ങയുടെ തൃപ്പാദപത്മത്തെ ഭജിക്കുന്ന ഒരുവന്നു ദുര്‍ലഭമായി ഈ ലോകത്തി‍ല്‍ യാതൊന്നും തന്നെയില്ല. അന്തകന്‍ ആ പാദസേവ ചെയ്യുന്നവനെ കാണുന്ന ക്ഷണത്തില്‍,മാറിടത്തില്‍ ചവിട്ടേറ്റ ആ പഴയ സംഭവം ഓര്‍മ്മയി‍ല്‍ വന്നവനായി കുതിച്ചു പായുകയായിദേവന്മാര്‍ തങ്ങളുടെ കിരീടങ്ങളില്‍ പതിച്ച ഉജ്ജ്വലിക്കുന്ന രത്നങ്ങളാകുന്ന ദീപങ്ങളാ‍ല്‍ നീരാജനം ചെയ്യുകയായി;(തെരുതെരെ നമസ്മരിക്കുകയായി എന്ന് ദ്യോതന.) ഇതെല്ല‍ാം കണ്ട് മുക്തിയാകുന്ന വധൂടി മോഹവിവശയായി ഇവനെ മുറുകിക്കെട്ടിയണച്ച് പുണരുകയായി.

ക്രീഡാര്‍ത്ഥം സൃജസി പ്രപഞ്ചമഖിലം ക്രീഡാമൃഗാസ്തേ ജനാഃ
യത്കര്‍മ്മാചരിതം മയാ ച ഭവതഃ പ്രീത്യൈ ഭവത്യേവ തത് |
ശംഭോ സ്വസ്യ കുതൂഹലസ്യ കരണം മച്ചേഷ്ടിതം നിശ്ചിതം
തസ്മാന്മാമകരക്ഷണം പശുപതേ കര്‍ത്തവ്യമേവ ത്വയാ || 66 ||

ശംഭോ! – ഹേ മംഗളവിഗ്രഹ!അഖിലം – പ്രപഞ്ചം എല്ലാ പ്രപഞ്ചത്തേയുംക്രീഡാര്‍ത്ഥംസൃജസി – കളിപ്പാന്‍ വേണ്ടിയാണ് സൃഷ്ടിക്കുന്നതുജനാഃ – ജനങ്ങളെല്ല‍ാംതേ ക്രീഡാമൃഗാഃ അങ്ങയുടെ ക്രീഡയ്ക്കുള്ള മൃഗങ്ങളാണ്മയാ – എന്നാല്‍ യത് കര്‍മ്മ – യാതൊരുമര്‍മ്മം ആചരിതം തത് ച – ചെയ്യപ്പെട്ടുവോ അതും ഭവതഃ നിന്തിരുവടിയുടെപ്രീത്യൈ ഏവ ഭവതി പ്രീതിക്കയ്ക്കൊണ്ടുതന്നെ ഭവിക്കുന്നുമച്ചേഷ്ടിതം – എന്റെ ചേഷ്ടിതംസ്വസ്യ കുതൂഹലസ്യ – തന്റെ സന്തോഷത്തിന്നുകരണം– നിശ്ചിതം നിദാനമാണെന്ന് നിശ്ചയംതന്നെയാണ്പശുപതേ! – ഹേ ലോകേശ!കസ്മാത് ത്വയാ – അതിനാല്‍ നിന്തിരുവടിയാ‍ല് ‍;മമകരക്ഷണം – എന്നെ രക്ഷിക്കുകയെന്നത്കര്‍ത്തവ്യം ഏവ ഒഴിച്ചുകൂടാത്ത കടമതന്നെ.
ഹേ ശംഭോ! പ്രപഞ്ചസൃഷ്ടിതന്നെ നിന്തിരുവടിയുടെ വിനോദത്തിന്നു വേണ്ടിയാണ്ജനങ്ങളെല്ല‍ാം അങ്ങയുടെ ക്രീഡാമൃഗങ്ങള്‍; അതിലൊരുവനായ എന്റെ ചേഷ്ടിതങ്ങളേയും നിന്തിരുവടി കണ്ടു രസിക്കുന്നു എന്നതിനാല്‍ എന്നെ രക്ഷിക്കുകയെന്നതും നിന്തിരുവടിയുടെ ഒഴിച്ചുകൂടാത്ത കടമതന്നെയാണ്.

ബഹുവിധപരിതോഷബാഷ്പപൂര-
സ്ഫുടപുളകാങ്കിതചാരുഭോഗഭൂമിം |
ചിരപദഫലകാങ്ക്ഷിസേവ്യമാന‍ാം
പരമസദാശിവഭാവന‍ാം പ്രപദ്യേ || 67 ||

ബഹുവിധപരിതോഷബാഷ്പപൂരസ്ഫുടപുളകാങ്കിത ചാരുഭോഗഭൂമിം – പലവിധത്തിലുള്ള സന്തോഷബാഷ്പത്തിന്റെ പ്രവാഹം തെളിഞ്ഞു കാണുന്ന രോമാഞ്ചം ഇവയുടെ അനുഭോഗസ്ഥാനമായുംചിരപദ ഫലക‍ാംക്ഷിസേവ്യമാന‍ാം ശാശ്വതസ്ഥാനമായ മോക്ഷമാകുന്ന ഫലത്തെ ക‍ാംക്ഷിക്കുന്നവരാല്‍ പരിസേവിക്കപ്പെടുന്നതായുമിരിക്കുന്നപരമസദാശിവ ഭാവന‍ാം എല്ലാറ്റിലുംവെച്ച് ഉല്‍കൃഷ്ടനായിരിക്കുന്ന സദാശിവന്റെ ധ്യാനത്തെപ്രപദ്യേ – ഞാന്‍ ആശ്രയിക്കുന്നു.
പലവിധത്തില്‍ പെരുകി ഒഴുകുന്ന സന്തോഷബാഷ്പത്തിന്റേയും അതിസ്പഷ്ടമായ രോമാഞ്ചരൂപത്തിലുള്ള ഭക്തിചിഹ്നത്തിന്റേയും രമണീയമായ ഉല്‍പത്തിസ്ഥാനമായും ശാശ്വതപദമായ മോക്ഷത്തെ ക‍ാംക്ഷിക്കുന്നവരാല്‍ സേവിക്കപ്പെട്ടതായുമിരിക്കുന്ന സര്‍വോല്‍കൃഷ്ടമായ സദാശിവഭാവനയെ ഞാന്‍ ശരണം പ്രാപിക്കുന്നു.

അമിതമുദമൃതം മുഹുര്‍ദുഹന്തീം
വിമലഭവത്പദഗോഷ്ഠമാവസന്തീം |
സദയ പശുപതേ സുപുണ്യപാക‍ാം
മമ പരിപാലയ ഭക്തിധേനുമേക‍ാം || 68 ||

സദയ! പശുപതേ! – കനിവുള്ളവനേ! ഹേ സര്‍വ്വേശ!;അമിതമുദമൃതം – അളവില്ലാത്ത സന്തോഷമൃതത്തെമുഹൂഃ ദുഹന്തിഃ – അടിക്കടി ചുരത്തുന്നതുംവിമലഭവത്പദഗോഷ്ഠം നിര്‍മ്മലമായ നിന്തിരുവടിയുടെ തൃപ്പാദമാകുന്ന തൊഴുത്തില്‍;ആവസന്തീം – വസിക്കുന്നതുംസുപുണ്യപാക‍ാം – മഹത്തായ പുണ്യത്തിന്റെ ഫലഭൂതമായിഏക‍ാം – ഒറ്റയായി നി‍‍ല്‍ക്കുന്നതുമായമമ ഭക്തിധേനും – എന്റെ ഭക്തിയാകുന്ന പശുവിനെപരിപാലയ കാത്തരുളിയാലും.
ഹേ കാരുണ്യശാലിയായ പശുപതേ! അളക്കുവാന്‍ കഴിയാത്ത ആനന്ദമാകുന്ന അമൃതത്തെ അടിക്കടി ചുരത്തുന്നതും അങ്ങയുടെ അതിസ്വച്ഛമായ തൃപ്പാദങ്ങളാകുന്ന തൊഴുത്തില്‍ അധിവസിക്കുന്നതും അതിവിമലമായ സുകൃതത്തിന്റെ പരിപാകം കൊണ്ട് എനിക്കു ലഭിച്ചിരിക്കുന്നതും ഒറ്റയ്ക്കു നി‍ല്‍ക്കുന്നതുമായ എന്റെ ഭക്തിയാകുന്ന കാമധേനുവിനെ അങ്ങ് കനിവാര്‍ന്നു കാത്തരുളേണമേ.

ജഡതാ പശുതാ കളങ്കിതാ
കുടിലചരത്വം ച നാസ്തി മയി ദേവ |
അസ്തി യദി രാജമൌലേ
ഭവദാഭരണസ്യ നാസ്മി കിം പാത്രം || 69 ||

ദേവ! – ഭഗവ‍ന്‍ !ജഡതാ പശുതാ – ജാഡ്യവും അരിവില്ലായ്മയും;കളങ്കിതാ – കളങ്കവുംകുടിലചരത്വംച – വക്രഗതിയുംമയൈ ന അസ്തി – എന്നി‍ല്‍ ഇല്ലരാജമൗലേ – ഹേ ചന്ദ്രശേഖര!അസ്തി യദി– ഉണ്ടെങ്കി‍ല്‍; ഭവദാഭരണസ്യപാത്രം – അങ്ങയുടെ ആഭരണത്തിന്നു പാത്രമായിന അസ്മി കിം – ഞാ‍ന്‍ തീരുകയില്ലയോ ?
ഹേ ചന്ദ്രചൂഡ! എന്നില്‍ ജഡത്വമില്ലവിവേകമില്ലയ്മയോ കളങ്കമോ കുടിലസ്വഭാവമോ എന്നിലല്പവുമില്ല;അങ്ങിനെയുണ്ടായിരുന്നുവെങ്കില്‍ ഈ ദോഷങ്ങളെല്ല‍ാം തികഞ്ഞിരിക്കുന്ന ചന്ദ്രനെ ആഭരണമാക്കിയിരിക്കുന്ന നിന്തിരുവടി എന്നേയും ഒരു ആഭരണമായി സ്വീകരിക്കുമായിരുന്നു. അതിനാല്‍ ഹേ ദേവ! നിര്‍ദോഷനായ എന്നി‍ല്‍ കനിഞ്ഞ് അനുഗ്രഹിച്ചരുളിയാലും.

അരഹസി രഹസി സ്വതന്ത്രബുദ്ധ്യാ
വരിവസിതും സുലഭഃ പ്രസന്നമൂര്‍ത്തിഃ |
അഗണിതഫലദായകഃ പ്രഭുര്‍മേ
ജഗദധികോ ഹൃദി രാജശേഖരോഽസ്തി || 70 ||

പ്രഭുഃ പ്രസന്നമൂര്‍ത്തിഃ – സമര്‍ത്ഥനും പ്രസന്നവിഗ്രഹനും;അഗണിത ഫലദായകഃ – അളവില്ലാത്ത ഫലത്തെ മീതെയായി സ്ഥിതിചെയ്യുന്നവനുമായ ചന്ദ്രശേഖരന്‍; മേ ഹൃദി – എന്റെ ഹൃദയത്തി‍ല്‍; അസ്തി – ഇരുന്നരുളുന്നുണ്ട്അരഹസി രഹസി പരസ്യമായും രഹസ്യമായുംസ്വതന്ത്രബുദ്ധ്യാ എനിക്കുസ്വാദീനനാണെന്ന ബുദ്ധിയാല്‍ വരിവസിതും ശുശ്രുഷിക്കുന്നതിന്നുസുലഭഃ – യാതൊരു പ്രയാസവുമില്ല.
സമര്‍ത്ഥനായികൃപാതിരേകത്താല്‍ പ്രസന്ന വിഗ്രഹനായി,എണ്ണിക്കണക്കാക്കുവാന്‍ കഴിയാത്തവിധത്തി‍ല്‍ അത്രയും ഫലത്തെ നല്‍ക്കുന്നവനായി പ്രപഞ്ചത്തിന്നതീതനായിരിക്കുന്ന സോമശേഖര‍ന്‍ എന്റെ ഹൃദയത്തില്‍ അധിവസിക്കുന്നുണ്ടു. പരസ്യമായും രഹസ്യമായും എനിക്കു സ്വാധീനനാണെന്ന നിലയി‍ല്‍ അടുത്തിരുന്നുപചരിക്കുന്നതിന്നു യാതൊരു വൈഷമ്യവുമില്ല.

ആരൂഢഭക്തിഗുണകുഞ്ചിതഭാവചാപ-
യുക്തൈഃ ശിവസ്മരണബാണഗണൈരമോഘൈഃ |
നിര‍ജിത്യ കില്ബിഷരിപൂന്‍ വിജയീ സുധീന്ദ്രഃ
സാനന്ദമാവഹതി സുസ്ഥിരരാജലക്ഷ്മീം || 71 ||

ആരൂഡഭക്തിഗുണകഞ്ചിതവചാപ യുക്തൈഃ – ഉള്ളിലെല്ല‍ാം വ്യാപിച്ച ഭക്തിയാകുന്ന ഞാണിനാല്‍ വളയ്ക്കപ്പെട്ട ബുദ്ധിയാകുന്ന വില്ലി‍ല്‍ തൊടുക്കപ്പെട്ടവയുംഅമോഘൈഃ നിഷ്ഫലമാവാത്തവയിമായശിവസ്മരണബാണഗണൈഃ ശിവന്റെ സ്മരണമാകുന്ന ബാണ ഗണങ്ങള്‍കൊണ്ട്;കില്‍ബിഷരിപൂ‍ന്‍ – പാപങ്ങളാകുന്ന ശത്രുക്കളെനിര്‍ജിത്യ വിജയീ പാടെ ജയിച്ച് വിജയിയായിസാനന്ദം – ആനന്ദത്തോടെ ഉറച്ച രാജലക്ഷിയെശിവസ്വാരൂപ്യത്തെസുസ്ഥിരാരാജലക്ഷ്മീം സുധീന്ദ്രാഃ – ആവഹതി ബുദ്ധിശാലികളി‍ല്‍വെച്ച് ശ്രേഷ്ഠനായിരിക്കുന്നവ‍ന്‍ പ്രാപിക്കുന്നു.
അതിബുദ്ധിശാലിയായിരിക്കുന്ന ഒരുവന്‍ ഭക്തിയാകുന്ന ഞാണേറ്റി വളക്കപ്പെട്ട ബുദ്ധിയാകുന്ന വില്ലില്‍ തൊടുത്ത നിഷ്പലമാവാത്ത ശിവസ്മരണമാകുന്ന ബാണഗണങ്ങള്‍കൊണ്ട് പാപങ്ങളാകുന്ന ശത്രുക്കളെയെല്ല‍ാം ജയിച്ച് വിജയിയായി പരമാനന്ദത്തോടെ സുസ്ഥിരമായിരിക്കുന്ന ശിവസ്വരൂപ്യത്തെ പ്രാപിക്കുന്നു.

ധ്യാനാഞ്ജനേന സമവേക്ഷ്യ തമഃപ്രദേശം
ഭിത്വാ മഹാബലിഭിരീശ്വരനാമമന്ത്രൈഃ |
ദിവ്യാശ്രിതം ഭുജഗഭൂഷണമുദ്വഹന്തി
യേ പാദപദ്മമിഹ തേ ശിവ തേ കൃതാര്‍ത്ഥാഃ || 72 ||

ശിവ! – യേ പരമശിവ! യാതൊരുവന്‍; ധ്യാനാഞ്ജനേന ധ്യാനമാകുന്ന അഞ്ജനംകൊണ്ട്സമവേഷ്യ – നന്നായി നോക്കികൊണ്ട്ഈശ്വരനമമന്ത്രൈഃ – ഈശ്വരന്റെ നാമമന്ത്രങ്ങളാകുന്നമഹാബലിഭിഃ – പൂജോപഹാരങ്ങളോടുകൂടി;തമഃപ്രദേശംഭിത്വാ – അജ്ഞാനമാകുന്ന ഇരുളടര്‍ന്നആവരക പ്രദേശത്തെ ഭേദിച്ച് (കഴിച്ചു)ദിവ്യാശ്രിതം ദിവ്യശക്തിയുള്ളവരാ‍ല്‍ സേവിക്ക(കാത്തുരക്ഷിക്കപ്പെട്ടതും);ഭുജഭൂഷണം – സര്‍പ്പത്താലലങ്കാരിക്കപ്പെട്ടതുമായ തേ നിന്തിരുവടിയുടെപാദപദ്മം – പാദപങ്കജമാകുന്ന നിധിയെഇഹ– ഈ ലോകത്തില്‍ ‍; ഉദ്വഹന്തി – പ്രാപിച്ച് അനുഭവിക്കുന്നുവോതേ കൃതാര്‍ത്ഥാഃ – അവരാണ് ഭാഗ്യശാലികള്‍ ‍.
അഞ്ജന(മഷി) നോക്കി നിധിയുള്ള സ്ഥലം കണ്ടറിഞ്ഞ് അതുകാക്കുന്ന ഭൂതങ്ങള്‍ക്കു ബലികൊടുത്തു അവരുടെ സഹായത്തോടെ ഇരുളാര്‍ന്ന ആവരകപ്രദേശത്തെ കുഴിച്ച് സര്‍പ്പങ്ങളാ‍ല്‍ ചുറ്റിപ്പിണയപ്പെട്ടു കിടക്കുന്ന നിധികംഭത്തെ എടുത്തുകൊണ്ടു വന്നനുഭവിക്കുന്നവര്‍തന്നെ ധന്യന്മാ‍ര്‍ ;അതുപോലെധ്യാനബലംകൊണ്ടു നോക്കിയറിഞ്ഞു ഈശ്വരനാമ ജപങ്ങളാകുന്ന പൂജാദ്രവ്യങ്ങളോടുകൂടി അജ്ഞാനത്തെ നീക്കംചെയ്തു ദേവന്മാരാല്‍ സേവിക്കപ്പെട്ടതും സര്‍പ്പഭൂഷിതവുമായ നിന്തിരുവടിയുടെ പാദപങ്കജത്തെ പ്രാപിക്കുന്നതാരോ അവര്‍തന്നെയാണ് ഭാഗ്യശാലിക‍ള്‍ .

ഭൂദാരതാമുദവഹദ്യദപേക്ഷയാ ശ്രീ-
ഭൂദാര ഏവ കിമതഃ സുമതേ ലഭസ്വ |
കേദാരമാകലിതമുക്തിമഹൌഷധീന‍ാം
പാദാരവിന്ദഭജനം പരമേശ്വരസ്യ | 73 ||

സുമതേ! – ശോഭനമായ മനസ്സേ!യദപേക്ഷയാ – യാതൊന്നിനെ ദര്‍ശിപ്പാന്‍വേണ്ടിശ്രീഭൂദാരഃ ഏവ ഭൂദാരത‍ാം ഉദവഹത് ലക്ഷ്മിയുടേയും നാഥനായ മഹാവിഷ്ണുകൂടി പന്നിയുടെ വേഷത്തെ ധരിച്ചുവോഅതഃ കിഃ – അതിന്നുമീതെയായി എന്തുണ്ടു?; ആകലിതമുക്തി മഹൗഷധീന‍ാം – ആഗ്രഹിക്കപ്പെടുന്ന മുക്തിയാകുന്ന ദിവ്യൗഷധികളുടെകേദാരം – വിളഭൂമിയായ പരമേശ്വരസ്യപാദാരവിന്ദഭജനം – ഭഗവത് പദപങ്കജങ്ങളുടെ ഭജനത്തെലഭസ്വ – പ്രാപിക്കുക.
ശോഭനബുദ്ധേ! യാതൊരു പാദപങ്കജങ്ങളെ ദര്‍ശിപ്പാ‍ന്‍ വേണ്ടി ശ്രീഭൂപതിയായ നാരായണമൂര്‍ത്തികൂടി വരാഹവേഷം ധരിച്ചുവോ അത്രയും മഹിമയാര്‍ന്നതും ആഗ്രഹിക്കപ്പെടുന്ന മുക്തിയാകുന്ന ദിവ്യൗഷധികളുടെ വിളഭൂമിയായിരിക്കുന്നതുമായ ഭഗവത് പദപങ്കജങ്ങളെ ഭജിച്ചുകൊള്‍ക.

ആശാപാശക്ലേശദുര്വാസനാദി-
ഭേദോദ്യുക്തൈ‍ര്‍ദിവ്യഗന്ധൈരമന്ദൈഃ |
ആശാശാടീകസ്യ പാദാരവിന്ദം
ചേതഃപേടീം വാസിത‍ാം മേ തനോതു || 74 ||

ആശാശാടീകസ്യ – ആശകളെ (ദിക്കുകളെ) വസ്ത്രങ്ങളാല്‍ ധരിച്ചിരിക്കുന്ന മഹേശ്വരന്റെപാദാരവിന്ദം – പാദമാകുന്ന ചെന്താമരആശാപാശക്ലേശദുര്‍വാസനാദിഭേദദ്യുക്തൈഃ ആശാപാശംഅവിദ്യാഅസ്മിതംരാഗംദ്വേഷംഅഭിനിവേശം എന്ന പഞ്ചക്ലേശങ്ങള്‍ മുതലായ ദുര്‍വാസനകളെ അകറ്റുന്നവ‍ര്‍ കഴിവുള്ളവയുംഅമന്ദൈഃ – അധികരിച്ചവയുമായദിവ്യഗന്ധൈഃ– ദിവ്യങ്ങളായ ഗന്ധങ്ങളെക്കൊണ്ട്മേ ചേതഃ പേടീം – എന്റെ മനസ്സാകുന്ന പെട്ടിയെവാസിത‍ാംതനോതു വാസനയുള്ളതാക്കിത്തീര്‍ക്കട്ടെ.
ദിഗംബരനായ മഹേശ്വരന്റെ പാദപങ്കജം മണ്ണാശ തുടങ്ങിയ ആശാപാശങ്ങള്‍ അവിദ്യ തുടങ്ങിയ പഞ്ചക്ലേശങ്ങള്‍ എന്നീ ദുഷിച്ച വാസനകളെ നീക്കംചെയ്പാന്‍ കഴിവുള്ളവയും മഹിമയേറിയവയുമായ ദിവ്യഗന്ധങ്ങളെക്കൊണ്ട് എന്റെ മനസ്സാകുന്ന പെട്ടിയെ സുഗന്ധിയാക്കിത്തീര്‍ക്കട്ടെ.

കല്യാണിന‍ാം സരസചിത്രഗതിം സവേഗം
സര്‍വ്വേംഗിതജ്ഞമനഘം ധ്രുവലക്ഷണാഢ്യം |
ചേതസ്തുരംഗമധിരുഹ്യ ചര സ്മരാരേ
നേതഃ സമസ്തജഗത‍ാം വൃഷഭാധിരൂഢ || 75 ||

വൃഷഭാധിരൂഢ! – കാളപ്പുറത്തു കയറി നടക്കുന്നവനും;സമസ്തജഗത‍ാം – എല്ലാ ലോകങ്ങളുടേയുംനേതഃ! സ്മരാരേ! നേതാവുമായിരിക്കുന്ന മന്മഥരിപോ!കല്യാണിന‍ാം ശുഭലക്ഷണങ്ങളുള്ളതുംസരസചിത്രഗതിം – ഭംഗിയോടെ പലവിധത്തില്‍ നടക്കുന്നതുംസവേഗം – വളരെ വേഗതയുള്ളതും സര്‍വ്വേംഗിതജ്ഞം അഭിപ്രായങ്ങളെല്ലാമറിയുന്നതും അനഘം ദോഷമില്ലാത്തതും ധ്രുവലക്ഷണാഢ്യം സുസ്ഥിരങ്ങളായ ചുഴി മുതലായ വിശേഷരേഖകള്‍കൊണ്ട ശോഭിക്കുന്നതുമായ ചേതസ്തുരംഗം എന്റെ മനസ്സാകുന്ന കുതിരപ്പുറത്തു അധിരുഹ്യ ചര കയറി സഞ്ചരിച്ചാലും.
ഹേ വൃഷഭവാഹന! ശുഭലക്ഷണങ്ങളെല്ല‍ാം തികഞ്ഞതും ഭംഗിയാര്‍ന്ന ഗതിവിശേഷങ്ങളോടുകൂടിയതും നല്ല വേഗതയുള്ളതും മനസ്സിന്റെ ഭാവങ്ങളെല്ലാമറിയുന്നതും ചുഴി മുതലായ സ്ഥിരലക്ഷണങ്ങള്‍ ശോഭിക്കുന്നതുമായ എന്റെ മനസ്സാകുന്ന കുതിരയി‍ല്‍ കയറി നിന്തിരുവടി സഞ്ചരിച്ചുകൊണ്ടാലും. (ലോകങ്ങള്‍ക്കെല്ല‍ാം ഈശനും സ്മരാരിയുമായ ഭവാന്ന് ഈ മന്ദഗാമിയായ വൃഷഭം വാഹനത്തിന്നു പറ്റിയതല്ല. വേഗതയുള്ളതും കാമഗവും ശുഭകരവുമായ എന്റെ ഹൃദയമാകുന്ന തുരഗത്തേ സ്വീകരിച്ചുകൊള്‍ക എന്നു ഭാവം.)

ഭക്തി‍മഹേശപദപുഷ്കരമാവസന്തീ
കാദംബിനീവ കുരുതേ പരിതോഷവര്‍ഷം |
സംപൂരിതോ ഭവതി യസ്യ മനസ്തടാക-
സ്തജ്ജന്മസസ്യമഖിലം സഫലം ച നാഽന്യത് || 76 ||

ഭക്തിഃ – ഭക്തിയെന്നത്മഹേശപദപുഷ്കരം – ഈശ്വരന്റെ പാദമാകുന്ന ആകാശത്തില്‍; അവസന്തീ – വസിക്കുന്നതായി;കാദംബിനീ – ഇവ മേഘസമൂഹംപോലെപരിതോഷവര്‍ഷം ആനന്ദമാകുന്ന മഴകുരുതേ – പൊഴിക്കുന്നുയസ്യ മനസ്തടാകഃ യാതൊരുവന്റെ മനസ്സാകുന്ന തടാകംസംപൂരിതഃഭവതി നിറയ്ക്കപ്പെട്ടതായിത്തീരുന്നുവോതജ്ജന്മസസ്യം – അവന്റെ ജന്മമാകുന്നസസ്യം അഖിലം സഫലം – ഫലത്തോടുകൂടിയതായി ഭവിക്കുന്നുഅന്യത് ച – മറ്റൊന്നുംതന്നെന അങ്ങിനെയായിത്തീരുന്നില്ല.
പ്രേമമയിയായ ഭക്തി ഭഗവത് പാദമാകുന്ന ആകാശത്തില്‍ സ്ഥിതിചെയ്തുകൊണ്ട് കാര്‍മേഘസമൂഹമെന്നപോലെ ആനന്ദവൃഷ്ടി ചൊരിയുന്നു. ഈ വര്‍ഷത്താ‍ല്‍ ഏതൊരുവ‍ന്‍ മനസ്സാകുന്ന തടാകം നിറയുന്നുവോ അവന്റെ ജന്മമാകുന്ന സസ്യം ഫലവത്തായി തീരുന്നു. അങ്ങിനെയല്ലാത്തവന്റെ ജന്മം നിഷ്പലം തന്നെ.

ബുദ്ധിഃസ്ഥിരാ ഭവിതുമീശ്വരപാദപദ്മ-
സക്താ വധൂര്‍വിരഹിണീവ സദാ സ്മരന്തീ |
സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി
സംമോഹിതേവ ശിവമന്ത്രജപേന വിന്തേ || 77 ||

വിരഹിണീ – (ഭര്‍ത്താവിനെ) വിട്ടുപിറിഞ്ഞവധുഃ ഇവ -കുലസ്ത്രീ യെന്നതുപോലെഈശ്വരപാദപദ്മസക്താ – ഭഗവത് പദപങ്കജത്തി‍ല്‍ ആസക്തയായിസദാ സ്മരന്തി -എല്ലായ്പോഴും അതിനെതന്നെ സ്മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബുദ്ധി;സമ്മോഹിതാ – ഇവ മോഹിക്കപ്പെട്ടതായിട്ട് എന്നതുപോലെ;സ്ഥിരാ ഭവിതും – സ്ഥിരയായിത്തന്നെ ഇരിക്കുവാന്‍വേണ്ടി;ശിവമന്ത്രജപേന – ശിവ,ശിവ എന്ന നാമജപംകൊണ്ട്;സദ്ഭാവനാസ്മരണദര്‍ശനകീര്‍ത്തനാദി – ഏകാഗ്രമായ ധ്യാനം,സ്മരിക്കല്‍‍, മനസ്സില്‍ ദര്‍ശിക്കുകകീര്‍ത്തിക്കുക എന്നിവയെ;വിന്തേ – വിചാരിച്ചുകൊണ്ടിരിക്കുന്നു.
തന്റെ പ്രാണനാഥനോടു വേര്‍പിറിഞ്ഞ് അദ്ദേഹത്തെ തന്നെ സ്മരിക്കുന്ന പതിവ്രതാരത്നമെന്നപോലെ ഭഗവത്പാദപങ്കജങ്ങളില്‍ ആസക്തയായി അനുനിമിഷവും അവയെ തന്നെ അനുസ്മരിച്ചുകൊണ്ടിരിക്കുന്ന എന്റെ ബുദ്ധി സമ്മോഹിതയായിട്ടോ എന്നു തോന്നുമാറ്സ്ഥൈര്‍യ്യമുള്ളതായി തീരുവാന്‍വേണ്ടി ശിവശിവ എന്നു ജപിച്ചുകൊണ്ട് ഗുണഗണങ്ങളെ അനുസ്മരിക്കുകയും,കീര്‍ത്തിക്കുകയും ഒരു നോക്കു കാണ്മനെന്തുവേണ്ടു എന്നു വിചാരിക്കുകയും ചെയ്തുകൊണ്ടും കാലംകഴിക്കുന്നു.

സദുപചാരവിധിഷ്വനുബോധിത‍ാം
സവിനയ‍ാം സഹൃദയം സദുപാശ്രിത‍ാം |
മമ സമുദ്ധര ബുദ്ധിമിമ‍ാം പ്രഭോ
വരഗുണേന നവോഢവധൂമിവ || 78 ||

പ്രഭോ!സദുപചാരവിധിഷു – ഈശ്വര! സത്തായിരിക്കുന്ന പാദ ശുശ്രൂഷാ വിധികളില്‍; അനുബോധിത‍ാം – ശിക്ഷിക്കപ്പെട്ടതായും;സുഹൃദം – ശുദ്ധമനസ്സോടുകൂടിയതായുംസമുപാശ്രിത‍ാം വഴിപോലെ ആശ്രയിക്കുന്നതായുംസവിനയം വിനയത്തോടുകൂടിയതായും ഇരിക്കുന്നമമ ഇമ‍ാം – ബുദ്ധിം എന്റെ ഈ ബുദ്ധിയെവരഗുണേന – ഉത്തമഗുണങ്ങളുടെ ഉപദേശത്താല്‍ ‍; നവോഢവധൂംഇവ – പുതുതായി വിവാഹം കഴിഞ്ഞ വധുവിനെ എന്നതുപോലെസമുദ്ധര – ഉദ്ധരിച്ചാലും.
ഹേ പ്രഭോ! ഉല്‍കൃഷ്ടമായിരിക്കുന്ന പരിചാര്‍യ്യവിധികളെ നല്ലപോലെ അഭ്യസിച്ചിട്ടുള്ളതും വിനയത്തോടുകൂടിയതും പരിപാവനയുമായിരിക്കുന്ന എന്റെ ഈ ബുദ്ധിയെ പുതുതായി വിവാഹം കഴിഞ്ഞിരിക്കുന്ന ഗുണവിശിഷ്ടയായ പെണ്‍മണിയെയെന്നതുപോലെ സദുപദേശം ചെയ്തു ഉദ്ധരിച്ചാലും.

നിത്യം യോഗിമനഃ സരോജദലസഞ്ചാരക്ഷമസ്ത്വത്ക്രമഃ
ശംഭോ തേന കഥം കഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ |
അത്യന്തം മൃദുലം ത്വദംഘ്രിയുഗളം ഹാ മേ മനശ്ചിന്തയ-
ത്യേതല്ലോചനഗോചരം കുരു വിഭോ ഹസ്തേന സംവാഹയേ || 79 ||

ശംഭോ! ത്വത്ക്രമഃ – ഹേ ഭഗവ‍ന്‍ ! അങ്ങയുടെ അടിവെപ്പ്നിത്യം എല്ലായ്പോഴുംയോഗിമനഃസരോജദളസഞ്ചാരക്ഷമഃ യോഗികളുടെ മനസ്സാകുന്ന താമരയിതളുകളില്‍ നടന്നു പരിചയിച്ചതാണ് തേന – ആ കാല്‍വെപ്പുകൊണ്ട്;കഠോരയമരാഡ്വക്ഷഃകവാടക്ഷതിഃ – അന്തകന്റെ കഠിനമായ മാറിടമാകുന്ന വാതില്‍ ചവിട്ടിപ്പൊളിച്ചത്കഥം – എങ്ങിനെ?;അത്യന്തം മൃദുളം – ഏറ്റവും മൃദുവായത്വദംഘ്രിയുഗളം നിന്തിരുവടിയുടെ കാലിണകളെമേ മനഃ ചിന്തയതി – എന്റെ മനസ്സ് സ്മരിക്കുന്നുഹാ വിഭോ! ഏതത് ഹേ സര്‍വ്വവ്യാപിന്‍ ! – ഈ പദയുഗളത്തെലോചനഗോചരം – ദൃഷ്ടിക്കു വിഷയമാക്കികുരു ചെയ്താലുംഹസ്തേന -കൈകൊണ്ട്സംവാഹയേ – ഞാ‍ന്‍ തലോടട്ടെ.
ഹേ ദേവ! യോഗികളുടെ മനസ്സാകുന്ന താമരയിതളുകളില്‍ നടന്നു പരിചയിച്ച സുകുമാരങ്ങളായ ആ കാലടികള്‍ കൊണ്ടല്ലെ അന്തകന്റെ കഠിനമായ മാറിടത്തെ വാതിലിനെയെന്നപോലെ ചവിട്ടിപ്പൊളിച്ചത് അവ ഏറ്റവും മൃദുലമാണല്ലോ എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അല്ലേ സര്‍വ്വവ്യാപി‍ന്‍! ആ ചരണകമലങ്ങളെ എനിക്ക് കനിവാര്‍ന്നു ഒന്നു കാണിച്ചുതന്നലും ഞാന്‍ അവയെ വേദന തീരുമാറ് കൈകൊണ്ട് തലോടിക്കൊള്ളട്ടെ.

ഏഷ്യത്യേഷ ജനിം മനോഽസ്യ കഠിനം തസ്മിന്നടാനീതി മ-
ദ്രക്ഷായൈ ഗിരിസീമ്നി കോമലപദന്യാസഃ പുരാഽഭ്യാസിതഃ |
നോചേദ്ദിവ്യഗൃഹാന്തരേഷു സുമനസ്തല്പേഷു വേദ്യാദിഷു
പ്രായഃ സത്സു ശിലാതലേഷു നടനം ശംഭോ കിമര്ഥം തവ || 80 ||

ശംഭോ! ഏഷഃ – മംഗളപ്രദ! ഇവന്‍; ജനിം ഏഷ്യതി -ജനിക്കുംഅസ്യ മനഃ – കഠിനം ഇവന്റെ മനസ്സ് കഠിനമായതാണ്തസ്മിന്‍ നടാനി അതില്‍ നടനം ചെയ്യ‍ാംഇതി – എന്ന് വിചാരിച്ചിട്ടാണോ;മദ്രക്ഷായൈ – എന്റെ രക്ഷക്കായ്ക്കൊണ്ട്ഗിരിസീമ്നി പുരാ പര്‍വ്വതപ്രദേശത്തി‍ല്‍ പണ്ടുതന്നെകോമളപദന്യാസഃ കോമളങ്ങളായ കാല്‍വെപ്പുക‍ള്‍; അഭ്യാസിതഃ പരിശീലിക്കപ്പെട്ടത്നോ ചേത് – അല്ലെങ്കി‍ല്‍; ദിവ്യഗൃഹാന്തരേഷു ഭംഗിയേറിയ ഗൃഹാന്തര്‍ഭാഗങ്ങളുംസുമനസ്തല്പേഷു പൂമെത്തകളുംവേദ്യാദിഷു – മണിത്തര മുതലായവയുംപ്രായഃ സത് സു – മിക്കസ്ഥലങ്ങളിലും ഉണ്ടായിരുന്നിട്ടുംശിലാതലേഷു പാറപ്പുറത്ത്തവ നടനം കിമര്‍ത്ഥം? – നിന്തിരുവടിക്കു നൃത്തമെന്തിന്ന് ?
ഹേ മംഗളപ്രദ! ഈ ഞാന്‍ ജനിക്കുമെന്നും എന്റെ ഹൃദയം കഠിനമായിരിക്കുമെന്നും അതില്‍ ഭവാന്നു നടനം ചെയ്യേണ്ടിവരുമെന്നും നിന്തിരുവടി എന്റെ ജനനത്തിന്നു മുമ്പുതന്നെ തീര്‍ച്ചപ്പെടുത്തിയിട്ടാണല്ലോ എന്നെ അനുഗ്രഹിപ്പാന്‍ വേണ്ടി ഈ കഠിനമായ പര്‍വ്വതപ്രദേശത്ത് കോമളവും മൃദുവുമായിരിക്കുന്നു കാലുകള്‍ കൊണ്ടു നടന്നു പരിചയിച്ചത്. അല്ലെങ്കില്‍ ഇത്ര വളരെ ഭംഗിയാര്‍ന്ന ഭവനങ്ങളും പുതുമല‍ര്‍ നിറഞ്ഞ പൂമെത്തകളും മനോഹരങ്ങളായ മണിത്തറകളും മിക്കസ്ഥലങ്ങളിലും ഭവാന്ന് സ്വാധീനമായി ഉണ്ടായിരിക്കെ അങ്ങയ്ക്ക് ഈ പാറപ്പുറത്തുള്ള നൃത്തം എന്തിന് ?

കഞ്ചിത്കാലമുമാമഹേശ ഭവതഃ പാദാരവിന്ദാര്‍ച്ചനൈഃ
കഞ്ചിദ്ധ്യാനസമാധിഭിശ്ച നതിഭിഃ കംചിത്കഥാകര്‍ണ്ണനൈഃ |
കഞ്ചിത് കഞ്ചിത് കഞ്ചിദവേക്ഷനൈശ്ച നുതിഭിഃ കഞ്ചിദ്ദശാമീദൃശീം
യഃ പ്രാപ്നോതി മുദാ ത്വദര്‍പ്പിതമനാ ജീവന്‍ സ മുക്തഃ ഖലു || 81 ||

ഉമാമഹേശ! – ഉമാസഹിതനായ ഈശ!കഞ്ചിത് കാലം ഭവതഃ കുറെ സമയം നിന്തിരുവടിയുടെപാദാരവിന്ദാര്‍ച്ചനൈഃ പൊല്‍ത്താരടികളുടെ പൂജകൊണ്ടുംകഞ്ചിത് – കുറെ സമയം;ധ്യാനസമാധിഭിഃ ച – ധ്യാനനിഷ്ഠകളെകൊണ്ടുംകഞ്ചിത് നതിഭിഃ അല്പസമയം നമസ്കാരങ്ങളെക്കൊണ്ടുംകഞ്ചിത് – കുറെ സമയം;അവേക്ഷണൈഃ ച – ദര്‍ശനംകൊണ്ടുംകഞ്ചിത് നുതിഭിഃ – കുറെ സമയം സ്തുതികള്‍കൊണ്ടുംകഞ്ചിത് – കുറെക്കാലംഈദൃശീം ദശ‍ാം – ഇപ്രകാരമുള്ള ദിനചര്‍യ്യയെയഃ മുദാ – ആരാണോ സന്തോഷത്തോടെത്വദര്‍പ്പിതമനാഃ – അങ്ങയില്‍ അര്‍പ്പിച്ച ഹൃദയത്തോടെപ്രാപ്നോതി – പ്രാപിക്കുന്നതുസഃ ഖലു ജീവമുക്തഃ – അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍ .
ഹേ സ‍ാംബമൂര്‍ത്തേ! യാതൊരുവന്‍ അങ്ങയിലര്‍പ്പിച്ച ഹൃദയത്തോടെ അങ്ങയുടെ തൃപ്പാദപൂജധ്യാനംനമസ്കാരംകഥാ ശ്രവണംദര്‍ശനംകീര്‍ത്തനം എന്നീ നിയമപൂര്‍വ്വകമായ ദീനചര്‍യ്യയെ സന്തോഷത്തോടെ അനുഷ്ഠിക്കുന്നുവോ,അവന്‍തന്നെയാണ് ജീവന്മുക്ത‍ന്‍ .

ബാണത്വം വൃഷഭത്വമര്‍ദ്ധവപുഷാ ഭാര്യാത്വമാര്‍യ്യാപതേ
ഘോണിത്വം സഖിതാ മൃദംഗവഹതാ ചേത്യാദി രൂപം ദധൌ |
ത്വത്പാദേ നയനാര്‍പ്പണം ച കൃതവാന്‍ ത്വദ്ദേഹഭാഗോ ഹരിഃ
പൂജ്യാത്പൂജ്യതരഃ സ ഏവ ഹി ന ചേത് കോ വാ തദാന്യോഽധികഃ | 82 ||

ആര്‍യ്യപതേ! – പാര്‍വ്വതീപതേ!ഹരിഃ ഹി – വിഷ്ണുഭഗവാ‍ന്‍ യാതൊന്നു ഹേതുവായിട്ട്ബാണത്വം – വൃഷഭത്വം (നിന്തിരുവടിയുടെ) ബാണമെന്ന അവസ്ഥയേയുംഅര്‍ദ്ധവപുഷാ പകുതി ശരീരത്താ‍ല്‍; ഭാര്‍യ്യാത്വം – പത്നിയെന്ന അവസ്ഥയേയും;ഘോണിത്വം – പന്നിയായിരിക്കുക എന്ന അവസ്ഥയേയുംസഖിതാ– സഖിയുടെ ഭാവത്തേയുംമൃദംഗവഹാതാച – മൃദംഗം ചുമക്കുന്നവന്റെ അവസ്ഥയേയുംഇത്യാദി – എന്നിങ്ങിനെയുള്ള;രൂപം ദധൗ ച – രൂപത്തേയും ധരിച്ചുവോ എന്നല്ലത്വദ്പാദേ നിന്തിരുവടിയുടെ കാലടികളി‍ല്‍ നയനാര്‍പ്പണംകൃതവാന്‍ കണ്ണുകളേയും അര്‍പ്പിച്ചുവോത്വദ്ദേഹഭാഗഃ സഃ ഏവ ഹി നിന്തിരുവടിയുടെ ശരീരാര്‍ദ്ധത്തോടുകൂടിയവനായ അദ്ദേഹംതന്നെപൂജ്യാത് – പൂജിക്കത്തക്കവരിലുംവെച്ച്;പൂജ്യതരഃ – ഏറ്റവും പൂജിക്കപ്പെ ടേണ്ടവനായിന ചേത് തദന്യഃ ഭവിക്കുന്നില്ലെങ്കി‍ല്‍ അദ്ദേഹത്തേക്കാ‍ള്‍; അധികഃ കഃ വാ പ്രശസ്തനായവന്‍ – ആര്‍തന്നെയാണ് ?
ഹേ ഉമാവല്ലഭ! ശ്രീമഹാവിഷ്ണു മുപ്പുരങ്ങളേയും ചുട്ടെരിച്ച നിന്തിരുവടിയുടെ ശരഭാവത്തെ കൈക്കൊണ്ടുനിന്തിരുവടിയുടെ വാഹനമായ വൃഷഭമായി ചമഞ്ഞുഅങ്ങയുടെ ശരീരാര്‍ദ്ധമായി പത്നീഭാവത്തേയുംനിന്തിരുവടിയുടെ തൃപ്പാദങ്ങളെ കണ്ടെത്തുവാന്‍ വേണ്ടി വരാഹരൂപത്തേയും സ്വീകരിച്ചു;മോഹിനീരൂപത്തില്‍ സഖിയായി ക്രീഡിച്ചുപ്രദോഷനൃത്തം ചെയ്യുന്ന അവസരത്തില്‍ മൃദംഗകൊട്ടുന്നവനായിഎന്നല്ല അങ്ങയുടെ പൊല്‍ത്താരടികളെ ഉള്ളം കുളിരുമാറ് ദര്‍ശിക്കുകയും ചെയ്തു. ഈ കാരണങ്ങള്‍കൊണ്ട് അദ്ദേഹമാണല്ലോ ഏറ്റവും പൂജനീയ‍ന്‍ ! അദ്ദേഹത്തേക്കാള്‍ ശ്രേഷ്ഠനായി വേറെ ആര്‍തന്നെയാണുള്ളത് ?

ജനനമൃതിയുതാന‍ാം സേവയാ ദേവതാന‍ാം
ന ഭവതി സുഖലേശഃ സംശയോ നാസ്തി തത്ര |
അജനിമമൃതരൂപം സ‍ാംബമീശം ഭജന്തേ
യ ഇഹ പരമസൌഖ്യം തേ ഹി ധന്യാ ലഭന്തേ || 83 ||

ജനനമൃതിയുതാന‍ാം – ജനനവും മരണവുമുള്ളവരായദേവതാന‍ാം സേവയാ – മറ്റുള്ള ദേവന്മാരുടെ ഭജനംകൊണ്ട്സുഖലേശഃ ന ഭവതി – സുഖമല്പമെങ്കിലും ഭവിക്കുന്നില്ലതത്ര – ഇതി‍ല്‍ ;സംശയഃ ന അസ്തി – സംശയമേയില്ലഅജനിം ജനനമില്ലാത്തവനുംഅമൃതരൂപം നാശമില്ലാത്തസ്വരൂപത്തോടുകൂടിയവനുംസ‍ാംബം ഈശം അംബികാസമേതനുമായ ഈശ്വരനെഇഹ യേ ഭജന്തേ – ഈ ജന്മത്തില്‍ യതൊരുവ‍ന്‍ ഭജിക്കുന്നുവോതേ ഹി ധന്യാഃ അവര്‍തന്നെയാണ് ഭാഗ്യവാന്മാരായിപരമസൗഖ്യം – ലഭന്തേ പരമാനന്ദത്തെ പ്രാപിക്കുന്നത്.
ജന്മനാശാദികളുള്ളവരായ അന്യദേവന്മാരെ ഭജിക്കുന്നതുകൊണ്ട് അല്പമെങ്കിലും സുഖം ലഭിക്കുകയില്ലെന്നത് തീര്‍ച്ചതന്നെ. ആദ്യന്തരഹിതനും അംബികാസമേതനുമായ ലോകേശ്വരനെ ആരൊരുവര്‍ ഈ ജന്മത്തി‍ല്‍ ഭജിക്കുന്നുവോഅവന്‍തന്നെയാണ് അതിഭാഗ്യവാന്മാരായി ഉത്കൃഷ്ടമായ സൗഖ്യത്തെ അനുഭവിക്കുന്നത്.

ശിവ തവ പരിചര്യാസന്നിധാനായ ഗൌര്‍യ്യാ
ഭവ മമ ഗുണധുര്‍യ്യ‍ാം ബുദ്ധികന്യ‍ാം പ്രദാസ്യേ |
സകലഭുവനബന്ധോ സച്ചിദാനന്ദസിന്ധോ
സദയ ഹൃദയഗേഹേ സര്വദാ സംവസ ത്വം || 84 ||

ശിവ! – സര്‍വ്വമംഗളപ്രദനായി ഭവ! ജഗത്കാരണനായിരിക്കുന്നോവേ!ഗൗര്‍യ്യാ തവ പാര്‍വ്വതീദേവിയോടുകൂടിയ നിന്തിരുവടിക്കു;പരിചര്‍യ്യാസന്നിധാനായ – അടുത്തിരുന്നുപചരിക്കുന്നതിന്നായി;ഗുണധൂര്‍യ്യ‍ാം – സദ്ഗുണവതിയായമമ ബുദ്ധികന്യ‍ാം – എന്റെ ബുദ്ധിയാകുന്ന കന്യകയെപ്രദാസ്യേ – തന്നേയ്ക്ക‍ാം;സകലഭുവനബന്ധോ – ലോകങ്ങള്‍ക്കെല്ല‍ാം ബന്ധുവായി;സച്ചിദാനന്ദസിന്ധോ – സത്ചിത്ആനന്ദം ഇവയ്ക്കിരിപ്പിടമായ;സദയ – കാരുണ്യശാലിയായിരിക്കുന്നദേവ! ത്വം സര്‍വ്വദാ നിന്തിരുവടി എല്ലായ്പോഴുംഹൃദയഗേഹേ – എന്റെ ഹൃദയമാകുന്ന വസതിയി‍ല്‍ ‍; സംവസ – പാര്‍ത്തുകൊണ്ടാലും.
ഹേ സര്‍വമംഗളപ്രദനായ ലോകേശ! പാര്‍വ്വതീസമേതനായ ഭവാനെ അടുത്തിരുന്നു ഉപചരിക്കുന്നതിന്നായി ഗുണങ്ങളെല്ല‍ാം തികഞ്ഞ എന്റെ ബുദ്ധിയായ കന്യകയെ ഞാന്‍ നല്‍കിക്കൊള്ള‍ാം. ലോകബാന്ധവനും സച്ചിദാനന്ദസ്വരൂപിയായ ദയാനിധേ! ഭവാന്‍ എന്റെ മനോമന്ദിരത്തി‍ല്‍ വാസമുറപ്പിച്ചുകൊണ്ടാലും.

ജലധിമഥനദക്ഷോ നൈവ പാതാളഭേദീ
ന ച വനമൃഗയായ‍ാം നൈവ ലുബ്ധഃ പ്രവീണഃ |
അശനകുസുമഭൂഷാവസ്ത്രമുഖ്യ‍ാം സപര്യ‍ാം
കഥയ കഥമഹം തേ കല്പയാനീന്ദുമൌലേ || 85 ||

ഇന്ദുമൗലേ! – അഹം ചന്ദ്രചൂഡാ! ഞാന്‍ ‍; ജലധിമഥനദക്ഷഃ സമുദ്രത്തെ കടയുന്നതില്‍ ‍; സമര്‍ത്ഥ‍ന്‍ ന ഏവ – അല്ലതന്നെ;പാതാളഭേദി ച ന – പാതാളത്തെ പിളര്‍ക്കുന്നതി‍ല്‍ ചതുരനുമല്ല;വനമൃഗയായ‍ാം – കാടുകളി‍ല്‍ വേട്ടയാടുന്നതില്‍; പ്രവീണഃ ലുബുധാഃ ന ഏവ – സമര്‍ത്ഥനായ കാട്ടാളനും അല്ലതേ ആസനകുസുമ ഭൂഷാവസ്രമുഖ്യ‍ാം സപര്‍യ്യ‍ാം – നിന്തിരുവടിക്ക് ആഹാരംപുഷ്പംആഭരണംവസ്ത്രംഎന്നിവകൊണ്ടുള്ള പ്രധാനമായ പൂജയെകഥം കല്പയാമി – എങ്ങിനെയാണ് ചെയ്യേണ്ടതു?; കഥയ – അരുളിച്ചെയ്താലും.
ഹേ ചന്ദ്രപൂഡ! ഭവാന്റെ ആഹാരം വിഷം! തലയില്‍ ചൂടുന്നതു ചന്ദ്ര‍ന്‍ ഇവ രണ്ടും ലഭിപ്പാന്‍ ഒരു പാലാഴിമഥനം തന്നെ കഴിക്കേണം. ആഭരണം ഉരഗങ്ങള്‍ ‍, അവയെ പാതളം ഭേദിച്ച് അവിടെനിന്നുതന്നെ കൊണ്ടുവരേണം. ഉടയാട പുലിത്തോല്‍ വനചരനായ വേടന്നു മാത്രമേ അത് ലഭിക്കുകയുള്ളു. ഇങ്ങിനെയിരിക്കെ സമുദ്രമഥനത്തിന്നോപാതാളഭേദനത്തിന്നോ,വേട്ടയാടുന്നതിന്നോ പാടവമില്ലാത്തവനായ ഞാന്‍ എന്തൊന്നിനെയാണ് അങ്ങയ്ക്കു നിവേദിച്ച് പൂജിക്കുന്നത് ?അരുളിച്ചെയ്താലും(എന്നു ഭക്തന്റെ ഇച്ഛാഭംഗം).

പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ
പക്ഷിത്വം ന ച വാ കിടിത്വമപി ന പ്രാപ്തം മയാ ദു‍ര്‍ല്ലഭം |
ജാനേ മസ്തകമംഘ്രിപല്ലവമുമാജാനേ ന തേഽഹം വിഭോ
ന ജ്ഞാതം ഹി പിതാമഹേന ഹരിണാ തത്ത്വേന തദ്രൂപിണാ || 86 ||

ഉമാജാനേ – ഉമാപതേ!പൂജാദ്രവ്യസമൃദ്ധയോ വിരചിതാഃ പൂജ‍ാം കഥം കുര്‍മ്മഹേ – പുജാദ്രവ്യങ്ങളെല്ല‍ാം ധാരാളം ശേഖരിച്ചു ആരാധനയേ എങ്ങിനെയാണ് ചെയ്യേണ്ടത് ?; ദുര്‍ലഭം ലഭിക്കപ്പെടുവാ‍ന്‍ കഴിയാത്തപക്ഷിത്വം ന ച വാ കിടത്വം അപി മയാ ന പ്രാപ്തം – പക്ഷിയാവുക എന്ന അവസ്ഥയോ എന്നല്ല പന്നിയാവുക എന്ന സ്ഥിതിയോ എന്നാ‍ല്‍ പ്രാപിക്കപ്പെട്ടിട്ടില്ല;വിഭോ ഹേ സര്‍വ്വേശ്വര! അഹം തേ മസ്തകം – ഞാ‍ന്‍ ഭവാന്റെ ശിരസ്സിനേയും അംഘ്രിപല്ലവം – കാല്‍ത്തളിരിനേയുംന ജാനേ അറിയുന്നില്ലതത്വേന തദ്രുപിണാ പിതാമഹേന – വാസ്തവത്തി‍ല്‍ ആ സ്വരൂപത്തെതന്നെ ധരിച്ച ബ്രഹ്മാവിനാലുംഹരിണാ വിഷ്ണുവിനാലും കൂടിന ജ്ഞാതം ഹി – അറിയപ്പെട്ടിട്ടില്ലല്ലോ.
ഹേ ഉമാജാനേ! ഒരുവിധം പണിപ്പെട്ടു പൂജാദ്രവ്യങ്ങളെല്ല‍ാം ശേഖരിക്കുന്നുവെങ്കിലും ഞാനെങ്ങിനെയാണ് അങ്ങയെ പൂജിക്കേണ്ടത് അങ്ങയുടെ ശിരസ്സെവിടെയെന്നറിയുവാന്‍ പരിശ്രമിക്കാവുന്ന വിധത്തി‍ല്‍ ഒരു(ഹംസ) പക്ഷിയുടെ രൂപമോ,പാദങ്ങളറിയാവുന്നവിധം ഒരു പന്നിയുടെ സ്വരൂപമോ ധരിപ്പാന്‍ ഞാ‍ന്‍ ശക്തനുമല്ല. വാസ്തവത്തില്‍ ആ രൂപങ്ങളെ കൈക്കൊണ്ട ബ്രഹ്മദേവന്‍ മഹാവിഷ്ണു എന്നിവരുംകൂടി ആ സ്ഥാനങ്ങ‍ള്‍ കണ്ടു പിടിക്കുവാന്‍ കഴിയാത്തവരായിട്ടാണല്ലോ പിന്‍വാങ്ങിയത്?


അശനം ഗരളം ഫണീ കലാപോ
വസനം ചര്‍മ്മ ച വാഹനം മഹോക്ഷഃ |
മമ ദാസ്യസി കിം കിമസ്തി ശംഭോ
തവ പാദ‍ാംബുജഭക്തിമേവ ദേഹി || 87 ||

ശംഭോ തവ ഹേ ഭഗവ‍ന്‍ ! – നിന്തിരുവടിയുടെഅശനം ഗരളം ആഹാരമാവട്ടെ വിഷമാണ്കലാപഃ ഫണീ – ആഭരണമോ സര്‍പ്പം;വസനം ച ചര്‍മ – വസ്ത്രമാണെങ്കില്‍ തോ‍ല്‍; വാഹനം മഹോക്ഷഃ വാഹനം കാളയുംമമ കിം ദാസ്യസി? – എനിക്ക് എന്തൊന്നാണ് തന്നരുളുക?; കിം അസ്തി? – എന്തൊന്നാണ് തരുവാനുള്ളത് ?; തവ പാദ‍ാംബുജഭക്തിം ഏവ ദേഹി – നിന്തിരുവടിയുടെ പദപങ്കജത്തിലുള്ള ഭക്തിയെതന്നെ തന്നരുളിയാലും.
ഹേ ദേവ! അങ്ങാവട്ടെ വിഷം ഭക്ഷിച്ചുപജീവിക്കുന്നവന്‍ ,അങ്ങയുടെ ആഭരണം സര്‍പ്പംഉടയാട പുലിത്തോ‍ല്‍ വാഹനമോ ഒരു കാള. ഇങ്ങിനെ ജീവിക്കുന്ന ഭവാന്റെ പക്കല്‍ എനിക്കു തരുവാനെന്തൊന്നാണുള്ളതു അതിനാല്‍ അനുനിമിഷവും അങ്ങയെതന്നെ ഭജിക്കുന്ന എനിക്ക് അങ്ങയുടെ പാദഭക്തിയെതന്നെ അനുഗ്രഹിച്ചരുളിയാലും.

യദാ കൃത‍ാംഭോനിധിസേതുബന്ധനഃ
കരസ്ഥലാധഃകൃതപര്‍വ്വതാധിപഃ |
ഭവാനി തേ ലംഘിതപദ്മസംഭവഃ
തദാ ശിവാര്‍ച്ചാസ്തവഭാവനക്ഷമഃ || 88 ||

ശിവ! യദാ ഹേ മംഗളമൂര്‍ത്തേ! – യാതൊരു സമയത്ത്;കൃത‍ാംഭോനിധി സേതുബന്ധനഃ – സമുദ്രത്തി‍ല്‍ അണകെട്ടിയവനും;കരസ്ഥാലാധഃകൃതപര്‍വ്വതാധിപഃ – ഉള്ളംകൈകൊണ്ട് അമര്‍ത്തപ്പെട്ട പര്‍വ്വതത്തോടുകൂടിയവനുംലംഘിതപദ്മസംഭവഃ– ബ്രഹ്മാവിനെ അതിക്രമിച്ചവനുമായി ഞാന്‍ ആയ്‌ത്തീരുമോതദാ തേ – അപ്പോ‍ള്‍ നിന്തിരുവടിയെഅര്‍ച്ചസ്തവ ഭാവനക്ഷമഃ അര്‍ച്ചിക്കുകസ്തുതിക്കുകധ്യാനിക്കുക എന്നിവകൊണ്ട് പൂജിക്കുന്നതില്‍ സമര്‍ത്ഥനായിഭവാനി – ഭവിക്കുമായിരുന്നു.
സമുദ്രത്തില്‍ സേതുബന്ധിച്ച ശ്രീരാഘവനായോവിന്ധ്യാചലത്തെ ഉള്ളംകൈകോണ്ടമര്‍ത്തിയ അഗസ്ത്യമഹര്‍ഷിയായോ,സൃഷ്ടികര്‍മ്മം നടത്തുന്ന ബ്രഹ്മദേവനായോ ഞാനായിത്തീരുന്ന പക്ഷംഅങ്ങയെ ആരാധിക്കുകയുംകീര്‍ത്തിക്കുകയും,ധ്യാനിക്കുകയും ചെയ്യുന്നതില്‍ സമര്‍ത്ഥനായിത്തീരുമായിരുന്നു.

നതിഭി‍ര്‍ന്നുതിഭിസ്ത്വമീശപൂജാ-
വിധിഭിര്‍ധ്യാനസമാധിഭിര്‍ന്ന തുഷ്ടഃ |
ധനുഷാ മുസലേന ചാശ്മഭിര്‍വാ
വദ തേ പ്രീതികരം തഥാ കരോമി || 89 ||

ഈശ! ത്വം – ജഗദീശ്വര! നിന്തിരുവടിനതിഭിഃ നമസ്മാരങ്ങളെക്കൊണ്ടുംനുതിഭിഃ – സ്ത്രോത്രങ്ങളെക്കൊണ്ടും;പൂജാവിധിഭിഃ – പുജാവിധികള്‍കൊണ്ടുംധ്യാനസമാധിഭിഃ ധ്യാനം സമാധി എന്നിവകൊണ്ടുംനതു തുഷ്ടഃ – സന്തുഷ്ടനായിട്ടില്ല;ധനുഷാ മുസലേന ച – വില്ലുകൊണ്ടൊ ഉലയ്ക്കകൊണ്ടോ;അശ്മഭിഃ വാ തേ – കല്ലുകള്‍കൊണ്ടൊ നിന്തിരുവടിക്കുപ്രീതികരം വദ തഥാ കരോമി – സന്തോഷപ്രദമായിരിക്കുന്നത് പറഞ്ഞുതന്നാലും അപ്രകാരം ചെയ്തുകൊള്ള‍ാം.
ഹേ ദേവ! നമസ്കാരംസ്ത്രോത്രംപൂജധ്യാനംസമാധി എന്നിവകൊണ്ടൊന്നും നിന്തിരുവടി സന്തുഷ്ടനാവുന്നില്ല. വില്ലുകൊണ്ടോകല്ലുകള്‍കൊണ്ടൊ ഉലക്കകൊണ്ടൊ യാതൊന്നു കൊണ്ടാണ് ഞാ‍ന്‍ അങ്ങയെ പൂജിക്കേണ്ടത് പറഞ്ഞരുളിയാലും.
[എത്രയോ കഠിനമായ തപസ്സുചെയ്തിട്ടും അര്‍ജ്ജുനന്നു പ്രത്യക്ഷനാവാതിരുന്ന ദേവന്‍ വില്ലുകൊണ്ടുള്ള അടിയേറ്റപ്പോഴേ സന്തുഷ്ടനായി വരം നല്കിയുള്ളു. പരമഭക്തയായിരുന്ന ബിംബസ്സാരികയെന്ന വൃദ്ധയെ പരീക്ഷിപ്പാന്‍ വേണ്ടി കാപാലിക വേഷം ധരിച്ചുചെന്ന ദേവനെ ഭജിച്ചുഭജിച്ചു മടുത്തിരുന്ന അവള്‍ ഉലയ്ക്കകൊണ്ടടിച്ചപ്പോഴാണ് അവള്‍ക്കു സായൂജ്യം ലഭിച്ചത്. വേറൊരു ഭക്തശിഖാമണിയായ വേടന്‍ ഭഗവാനെ കണ്ട്,പിടികൂടുന്നതിന്നായി പിന്‍തുടര്‍ന്നു. പിടിക്കുവാന്‍ വിഷമമാണെന്നു കണ്ടപ്പോ‍ള്‍ കവണയി‍ല്‍ കല്ലിട്ടെറിഞ്ഞ് ദേവന്റെ കാലൊടിച്ചു. ദേവന്‍ പ്രസാദിച്ച് അവന്നും മുക്തി നല്‍കി. പ്രസ്തുത പുരാണ കഥകളാണ് ഈ ശ്ലോകത്തില്‍ സൂചിപ്പിക്കുന്നത്.]

വചസാ ചരിതം വദാമി ശംഭോ-
രഹമുദ്യോഗവിധാസു തേഽപ്രസക്തഃ |
മനസാ കൃതിമീശ്വരസ്യ സേവേ
ശിരസാ ചൈവ സദാശിവം നമാമി || 90 ||

അഹം തേ – ഞാ‍ന്‍ നിന്തിരുവടിയുടെഉദ്യോഗവിധാസു അപ്രസക്തഃ – ഏകാഗ്രമായ ധ്യാനവിദികളില്‍ പരിചയമില്ലാത്തവ‍ന്‍ വചസാ ശംഭോഃ – വാക്കുകൊണ്ട് ശ്രീശംഭുവിന്റെചരിതം വദാമി – ചരിതത്തെ വര്‍ണ്ണിച്ചുകൊള്ളുന്നുമനസാ – ഈശ്വരസ്യ മനസ്സുകൊണ്ട് ഈശ്വരന്റെആകൃതിഃ സേവേ – സ്വരൂപത്തെ ധ്യാനിച്ചുകൊള്ളുന്നുശിരസാ – ശിരസ്സുകൊണ്ട്സദാശിവം ഏവ സദാശിവനെത്തന്നെനമാമി ച – നമസ്കരിക്കുകയും ചെയ്തുകൊള്ളുന്നു.
അങ്ങയുടെ പരിചാര്‍യ്യവിധികളി‍ല്‍ എനിക്ക് അല്പവും പരിചയം പോരാഅതിനാല്‍ വാക്കുകള്‍കൊണ്ട് ഭഗവച്ചരിതങ്ങളെ വര്‍ണ്ണിച്ച് കീര്‍ത്തിക്കുകയും മനസ്സുകൊണ്ട് അങ്ങയുടെ സ്വരൂപത്തെ ധ്യാനിക്കുകയും ശിരസ്സുകൊണ്ട് അങ്ങയെ നമസ്കരിക്കുകയും ചെയ്തുകൊള്ളുന്നു.

ആദ്യാഽവിദ്യാ ഹൃദ്ഗതാ നിര്‍ഗ്ഗതാസീ-
ദ്വിദ്യാ ഹൃദ്യാ ഹൃദ്ഗതാ ത്വത്പ്രസാദാത് |
സേവേ നിത്യം ശ്രീകരം ത്വത്പദാബ്ജം
ഭാവേ മുക്തേര്‍ഭാജനം രാജമൌലേ || 91 ||

രാജമൗലേ ചന്ദ്രചൂഡ! ഹൃദ്ഗതാ – ഹൃദയത്തി‌ല്‍ കുടികൊണ്ടിരുന്ന ആദ്യാഅവിദ്യാ – ആദിയിലുണ്ടായിരുന്ന അജ്ഞാനംത്വത് പ്രസാദാത് – അങ്ങയുടെ പ്രസാദംകൊണ്ട്നിര്‍ഗ്ഗതാ ആസീത് വിട്ടകന്നുപോയിഹൃദ്യ വിദ്യാ – മനോഹരമായ ജ്ഞാനം;ഹൃദ്ഗതാ – ഹൃദയത്തി‍ല്‍ പ്രവേശിച്ചുകഴിഞ്ഞുശ്രീകരം ഐശ്വര്‍യ്യത്തെ നല്‍ക്കുന്നതുംമുക്തേഃ ഭാജനം – മുക്തിക്ക് ഇരിപ്പിടവുമായത്വത് പദാബ്ജം – നിന്തിരുവടിയുടെ തൃപ്പാദപദ്മത്തെഭാവേ നിത്യം സേവേ – മനസ്സി‍ല്‍ എപ്പോഴും സേവിച്ചുകൊള്ളുന്നു.
ഹേ രാജമൗലേ! ആദ്യമുണ്ടായിരുന്ന അജ്ഞാനം അടിയോടെ വിട്ടകന്നുകഴിഞ്ഞു. നിതാന്തസുന്ദരവും അതിനിര്‍മ്മലവുമായ ജ്ഞാനം ഹൃദയത്തില്‍ പ്രവേശിച്ചുകഴിഞ്ഞുഐശ്വര്‍യ്യപ്രദവും മോക്ഷത്തിന്നു നിദാനവുമായ നിന്തിരുവടിയുടെ തൃച്ചേവടികളെ സേവിച്ചുകൊള്ളുന്നു.

ദൂരീകൃതാനി ദുരിതാനി ദുരക്ഷരാണി
ദൌ‍ഭാഗ്യദുഃഖദുരഹംകൃതിദുര്‍വച‍ാംസി |
സാരം ത്വദീയചരിതം നിതര‍ാം പിബന്തം
ഗൌരീശ മാമിഹ സമുദ്ധര സത്കടാക്ഷൈഃ || 92 ||

ഗൗരീശ! ദുരക്ഷരാണി ഉമാവല്ലഭ! – ദുരക്ഷരങ്ങള്‍കൊണ്ടു സൂചിപ്പിക്കപ്പെട്ടിരിക്കുന്നതായുംദുരിതാനി – ദുരിതങ്ങളാ‍ല്‍ വന്നു ചേര്‍ന്നിരിക്കുന്നവയുമായ;ദൗര്‍ഭാഗ്യദുഃഖദുരഹംകൃതിദിര്‍വച‍ാംസി – ദൗര്‍ഭാഗ്യംദുഃഖം,ദുരഹങ്കാരംദുര്‍ഭാഷണം എന്നിവയെല്ല‍ാംദൂരികൃതാനി നീക്കംചെയ്യപ്പെട്ടിരിക്കുന്നുസാരം – അതിശ്രേഷ്ഠമായിരിക്കുന്ന;ത്വദീയചരിതം – അങ്ങയുടെ ചരിതാമൃതത്തെനിതര‍ാം പിബന്തം ഇടവിടാതെ പഠനംചെയ്തുകൊണ്ടിരിക്കുന്നമ‍ാം ഇഹ – എന്നെ ഈ ജന്മത്തില്‍തന്നെസത്കടാക്ഷൈഃ – കരുണാകടാക്ഷങ്ങള്‍കൊണ്ട്;സമുദ്ധര – കരകയറ്റിയാലും.
ഹേ ദേവ! ബ്രഹ്മാവിനാല്‍ എഴുതപ്പെട്ടിരിക്കുന്നവയും ദുരിതഫലമായി വന്നുചേര്‍ന്നിരിക്കുന്നവയുമായ ദൗര്‍ഭാഗ്യം,വ്യസനംഅഹങ്കാരംദുര്‍ഭഷണം എന്നിവയെല്ല‍ാം നീങ്ങിപ്പോയിരിക്കുന്നുഅത്യുത്തമമായ അങ്ങയുടെ ചരിതാമൃതത്തെ അനുനിമിഷവും പാനംചെയ്തുകൊണ്ടിരിക്കുന്ന എന്നെ കരുണയോടെ കടാക്ഷിച്ചരുളിയാലും.

സോമകലാധരമൌലൌ
കോമളഘനകന്ധരേ മഹാമഹസി |
സ്വാമിനി ഗിരിജാനാഥേ
മാമകഹൃദയം നിരന്തരം രമത‍ാം || 93 ||

സോമകലാധരമൌലൌ – മൗലിയി‍ല്‍ ചന്ദ്രക്കല ചാര്‍ത്തിയവനും;കോമളഘനകന്ധരേ – കാര്‍മുകില്‍പോലെ കമനീയമായ കഴുത്തോടുകൂടിയവനുംമഹാമഹസി – അതിതേജസ്വിയുമായ;ഗിരിജാനാഥേ – പാര്‍വ്വതി പതിയായ സ്വാമിനി ദേവനി‍ല്‍ ;മാമകഹൃദയം – എന്റെ മനസ്സ്നിരന്തരം രമത‍ാം – ഇടവിടാതെ രമിക്കട്ടെ.
മൗലിയില്‍ ചന്ദ്രകലയണിഞ്ഞവനും നീലകണ്ഠനും തേജോനിധിയുമായ പാര്‍വ്വതീപതിയില്‍ എന്റെ ഹൃദയം എല്ലായ്പോഴും രമിക്കട്ടെ.

സാ രസനാ തേ നയനേ
താവേവ കരൌ സ ഏവ കൃതകൃത്യഃ |
യാ യേ യൌ യോ ഭര്‍ഗ്ഗം
വദതീക്ഷേതേ സദാര്‍ച്ചതഃ സ്മരതി || 94 ||

യാ – യാതൊരു നാവ്സദാ – എല്ലായ്പോഴുംഭര്‍ഗ്ഗം വദതി പരമശിവനെ സ്തുതിക്കുന്നുവോസാ – അതുതന്നെയാണ്രസനാ നാവ്യേ ഈക്ഷേതേ – യാതൊരു കണ്ണുകള്‍ ദര്‍ശിക്കുന്നുവോതേ നയനേ – അവതന്നെയാണ് കണ്ണുകള്‍ യൗ അര്‍ച്ചതഃ – യാതൊരു കൈക‍ള്‍ പൂജിക്കുന്നുവോതൗ ഏവ കരൗ – അവതന്നെയാണ് കൈക‍ള്‍ ‍; യഃ സ്മരതി – യാതൊരുവന്‍ സ്മരിക്കുന്നുവോച സഃ ഏവ – അവ‍ന്‍ തന്നെയാണ്കൃതകൃത്യഃ – കൃതകൃത്യതയെ പ്രാപിച്ചവ‍ന്‍‍ .
ഭഗവനേ സ്ത്രോത്രംചെയ്യുന്ന രസനയും ഭഗവദ്ദര്‍ശനം ചെയ്യുന്ന നേത്രങ്ങളും പൂജിക്കുന്ന ധ്യാനിക്കുന്ന ദേഹവും ആണ് കൃതകൃത്യതയെ പ്രാപിക്കുന്നത്.

അതിമൃദുലൌ മമ ചരണാ-
വതികഠിനം തേ മനോ ഭവാനീശ |
ഇതി വിചികിത്സ‍ാം സംത്യജ
ശിവ കഥമാസീദ്ഗിരൌ തഥാ പ്രവേശഃ || 95 ||

ഭവാനീശ! – ഭവാനീപതേ!മമ ചരണൗ – എന്റെ കാലിണക‍ള്‍ ;അതിമൃദുലൗ – മാര്‍ദ്ദവമേറിയവതേ മനഃ – അതികഠിനം നിന്റെ മനസ്സ് ഏറ്റവും കഠിനമായത് ഇതിവിചികിത്സ‍ാം – എന്നുള്ള സംശയത്തെസന്ത്യജ – വിട്ടൊഴിച്ചാലും ശിവ! ദേവ!ഗിരൗ തഥാ വേശഃ – പര്‍വ്വതത്തി‍ല്‍ അപ്രകാരമുള്ളസഞ്ചാരം കഥം ആസീത് ? –എങ്ങിനെ സംഭവിച്ചു?
ഹേ ദേവ! നിന്തിരുവടിയുടെ അതിമൃദുലമായ കാല്‍കൊണ്ട് കാഠിന്യമേറിയ എന്റെ ഹൃദയത്തില്‍ സഞ്ചരിക്കുന്നതെങ്ങിനെ എന്ന വിചാരമുണ്ടായിരിക്ക‍ാം. പര്‍വ്വതസഞ്ചാരിയായ ഭവാന്ന് അങ്ങിനെ ഒരു വിചാരമേ ആവശ്യമുള്ളതായി കാണപ്പെടുന്നില്ല.

ധൈര്യാങ്കുശേന നിഭൃതം
രഭസാദാകൃഷ്യ ഭക്തിശൃംഖലയാ |
പുരഹര ചരണാലാനേ
ഹൃദയമദേഭം ബധാന ചിദ്യന്ത്രൈഃ || 96 ||

പുരഹര! – മുപ്പുരങ്ങളേയും നശിപ്പിച്ചവനേ!ഹൃദയമഭേദം മനസ്സാകുന്ന മദിച്ച മാതംഗത്തെധൈര്‍യ്യങ്കുശേന – ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട്രഭസാത് ആകൃഷ്യ – വേഗത്തി‍ല്‍ ആകര്‍ഷിച്ച്;ഭക്തിശൃംഖലയാ – ഭക്തിയാകുന്ന ചങ്ങലകൊണ്ട്ചരണാളാണേ നിന്തിരുവടിയുടെ പാദപങ്കജമാകുന്ന കെട്ടുതറയില്‍; ചിദ്യന്ത്രൈഃ ബ്രഹ്മജ്ഞാനമാകുന്ന യന്ത്രങ്ങളാ‍ല്‍; നിഭൃതം ബധാന – മുറുകെ ബന്ധിച്ചാലും.
മുപ്പുരാരേ! മദമിളകിയ എന്റെ മനസ്സാകുന്ന ആനയെ ധൈര്‍യ്യമാകുന്ന തോട്ടികൊണ്ട് അടക്കി ഭക്തിയാകുന്ന ചങ്ങലകൊണ്ടു നിന്തിരുവടി തൃപ്പാദത്തോടു ചേര്‍ത്തു മുറുകെ ബന്ധിച്ചരുളിയാലും.

പ്രചരത്യഭിതഃ പ്രഗല്ഭവൃത്ത്യാ
മദവാനേഷ മനഃ കരീ ഗരീയാന്‍ |
പരിഗൃഹ്യ നയേന ഭക്തിരജ്ജ്വാ
പരമ സ്ഥാണുപദം ദൃഢം നയാമും || 97 ||

പരമ! – പരമേശ്വര!മദവാന്‍ ഗരീയാ‍ന്‍ – മദിച്ചതും വമ്പിച്ചതുമായ;ഏഷഃ മനുഃകരീ – ഈ എന്റെ മനസ്സാകുന്ന ആനപ്രഗല്‍ഭവൃത്യാ തടുപ്പാ‍ന്‍ കഴിയാത്തവിധംഅഭിതഃ പ്രചരതി – ചുറ്റും ഓടിനടക്കുന്നുഅമും ഭക്തിരജ്ജ്വാ – ഇതിനെ ഭക്തിയാകുന്ന കയറുകൊണ്ട്നയേന പരിഗൃഹ്യ – നയത്തി‍ല്‍ പിടിച്ചുകെട്ടി;സ്ഥാണു പദം – സുസ്ഥിരമായ സ്ഥാനത്തേക്ക്ദൃഢം നയ പിടിയില്‍നിന്നും വിട്ടുപോകാത്തവിധം ബലമായി നയിക്കേണമേ.
ഹേ ഈശ! മദംകൊണ്ടതും വമ്പിച്ചതുമായ എന്റെ മനസ്സാകുന്ന ഈ കുലയാന അടക്കുവാന്‍ കഴിയാത്തവിധം ഇതാചുറ്റും ഓടിത്തിരിയുന്നുഇതിനെ ഭക്തിയാകുന്ന കയറുകൊണ്ട് ചാതുര്‍യ്യത്തോടെ പിടിച്ചുകെട്ടി ശാശ്വതമായ സ്ഥാനത്തേക്കു ദൃഢമായി പിടിച്ചുകൊണ്ടുപോയി ചേര്‍ത്തേണമേ.

സര്‍വ്വാലങ്കാരയുക്ത‍ാം സരലപദയുത‍ാം സാധുവൃത്ത‍ാം സുവര്‍ണ്ണം
സദ്ഭിഃസംസ്തൂയമാന‍ാം സരസഗുണയുത‍ാം ലക്ഷിത‍ാം ലക്ഷണാഢ്യ‍ാം |
ഉദ്യദ്ഭൂഷാവിശേഷാമുപഗതവിനയ‍ാം ദ്യോതമാനാര്‍ത്ഥ രേഖ‍ാം
കല്യാണീം ദേവ ഗൌരീപ്രിയ മമ കവിതാകന്യക‍ാം ത്വം ഗൃഹാണ || 98 ||

ഗൗരീപ്രിയ ദേവ – ഉമാകാന്തനായ ഈശ്വ!സര്‍വ്വാലങ്കാരയുക്ത‍ാം ഉപമ മുതലായ എല്ലാവിധ അലങ്കാരങ്ങളോടുകൂടിയതുംഎല്ലാ ആഭരണങ്ങളോടുകൂടിയതുംസരളപ്രദയുത‍ാം മൃദുപദങ്ങളോടുകൂടിയതുംമൃദുവായ കാലുകളോടുകൂടിയവളുംസാധുവൃത്ത‍ാം ആര്‍യ്യ – മുതലായ നല്ല വൃത്തങ്ങളോടുകൂടിയതുംസച്ചരിതയും സുവര്‍ണ്ണ‍ാം മൃദുക്കളായ അക്ഷരങ്ങളോടുകൂടിയതും നല്ല നിറത്തോടുകൂടിയവളുംസംസ്‍തൂയമാന‍ാം – സ്തുരിക്കപ്പെട്ടതും,സ്തുതിക്കപ്പെട്ടവളുംസരസഗുണയുത‍ാം ശൃംഗാരം – തുടങ്ങിയ രസങ്ങളിണങ്ങിയമാധൂര്‍യ്യം – മുതലായ ഗുണങ്ങളോടുകൂടിയതും,ശൃംഗാരാദിരസങ്ങളോടുംഔദാര്‍യ്യം – മുതലായ ഗുണങ്ങളോടും കൂടിയവളുംലക്ഷിത‍ാം പ്രതിപാദ്യവസ്തുവോടുകൂടിയതും,കന്യാര്‍ത്ഥികളാ‍ല്‍ വരണിയയായ് നിശ്ചയിക്കപ്പെട്ടവളും;ലക്ഷണാഢ്യ‍ാം – കാവ്യലക്ഷണങ്ങളോടുകൂടിയതും സ്ത്രീലക്ഷണങ്ങളെല്ല‍ാം തികഞ്ഞവളുംഉദ്യത്‍ഭൂഷാവിശേഷ‍ാം പ്രകാശിക്കുന്ന ശബ്ദാലങ്കാരങ്ങളോടുകൂടിയതുംസൗശില്യാദി ഗുണവിശേഷങ്ങളര്‍ന്നവളുംഉപഗതവിനയ‍ാം കവിവിനയത്തോടുകൂടിയതുംവിനയഗുണത്തോടുകൂടിയവളും;ദ്യോതമാനര്‍ത്ഥരേഖ‍ാം – പ്രാകാശിക്കുന്ന അര്‍ത്ഥപാരംപര്‍യ്യത്തോടു കൂടിയതുംപ്രകാശിക്കുന്ന ധനരേഖയോടുകൂടിയവളുംകല്യാണീം അര്‍ത്ഥപുഷ്ടിയോടുകൂടിയതും,കല്യാണഗുണങ്ങളോടുകൂടിയവളും ആയമമ കവിതാകന്യ‍ാം എന്റെ കവിതാകന്യയെത്വ‍ാം ഗൃഹാണ് – നിന്തിരുവടി കൈകോണ്ടരുളിയാലും.
ഹേ ഉമാപതേ! നന്നായലങ്കരിക്കപ്പെട്ടവളും സരസപദ വിന്യാസത്തോടുകൂടിയവളും സാധുവൃത്തയും വര്‍ണ്ണഗുണമിണങ്ങിയവളും സജ്ജനസത്കൃതയും സരസഗുണങ്ങളാര്‍ന്നവളും എല്ലാവരാലും ലക്ഷീകരിക്കപ്പെട്ടവളും സകലവിധ ലക്ഷണങ്ങളുമുള്ളവളും വിശിഷ്ടാലങ്കാരങ്ങളാല്‍ അഴകാര്‍ന്ന് വിളങ്ങുന്നവളും വിനയഗുണസമ്പന്നയും തെളിഞ്ഞുകാണുന്ന ശുഭരേഖയോടുകൂടിയവളും മംഗളവിഗ്രഹയുമായ എന്റെ കവിതയാകുന്ന കന്യകയെ അവിടുന്നു സ്വീകരിച്ചരുളിയാലും.

ഇദം തേ യുക്തം വാ പരമശിവ കാരുണ്യജലധേ
ഗതൌ തിര്‍യ്യഗ്‍രൂപം തവ പദശിരോദര്‍ശനധിയാ |
ഹരിബ്രഹ്മാണൌ തൌ ദിവി ഭുവി ചരന്തൌ ശ്രമയുതൌ
കഥം ശംഭോ സ്വാമിന്‍ കഥയ മമ വേദ്യോഽസി പുരതഃ || 99 ||

കാരൂണ്യജലധേ! – കരുണാസിന്ധോ!പരമശിവ! – തവ മംഗളമൂര്‍ത്തേ! നിന്തിരുവടിയുടെപദശിരോദര്‍ശനധിയാ പാദവും ശിരസ്സും കാണേണമെന്ന ആഗ്രഹത്തോടെതിര്‍യ്യഗ്‍രൂപം ഗതൗ – തിര്‍യ്യക്‍സ്വരൂപത്തെ ധരിച്ചതൗ ഹരിബ്രാഹ്മണൗ – ആ വിഷ്ണുവും ബ്രഹ്മദേവനുംദിവി ഭുവി – ആകാശത്തിലും ഭൂമിയിലുംചരന്തൗ – സഞ്ചരിക്കുന്നവരായിശ്രമയുതൗ – ഓട്ടേറേ കഷ്ടപ്പെട്ടു സ്വാമിന്‍ ശംഭോ! ലോകേശ! മമ പുരതഃ – എന്റെ മുമ്പി‍ല്‍ കഥം വേദ്യഃ – അസിഎങ്ങിനെയാണ് പ്രത്യക്ഷനായിത്തീരുകകഥയ പറഞ്ഞാലുംതേ ഇദം യുക്തം വാ? –അങ്ങക്ക് ഇത് യോജിച്ചതായിരിക്കുമോ?
ഹേ ദേവ! അങ്ങയുടെ തൃപ്പാദത്തേയും തിരുമുടിയേയും ദര്‍ശിക്കേണമെന്ന ഉല്‍കണ്ഠയോടേ തീര്‍യ്യക്കുകളുടെ രൂപം ധരിച്ച് മഹാവിഷ്ണുവും ബ്രഹ്മദേവനും ഭൂമിയിലും ആകാശത്തിലും സഞ്ചരിച്ചുകൊണ്ട് ഒട്ടേറെ കഷ്ടപ്പെട്ടു. എന്നിട്ടും അതിന്ന് സാധിക്കാതെ പിന്‍താങ്ങി. ഇത് അങ്ങക്ക് അനുയോജിച്ചതാണോ?ഇങ്ങിനെയിരിക്കെ ഈ ഏറ്റവും ഏളിയവനായ എനിക്ക് എങ്ങിനെയാണ് അവിടുന്ന് ദര്‍ശനം നല്‍കുക?

സ്തോത്രേണാലമഹം പ്രവച്മി ന മൃഷാ ദേവാ വിരിഞ്ചാദയഃ
സ്തുത്യാനം ഗണനാപ്രസംഗസമയേ ത്വാമഗ്രഗണ്യം വിദുഃ |
മാഹാത്മ്യാഗ്രവിചാരണപ്രകരണേ ധാനാതുഷസ്തോമവ-
ദ്ധൂതാസ്ത്വ‍ാം വിദുരുത്തമോത്തമഫലം ശംഭോ ഭവത്സേവകാഃ || 100 ||

ശംഭോ! – അല്ലേ ഭഗവ‍ന്‍ !സ്ത്രോത്രേണ അലം – സ്തുരിവചനങ്ങ‍ള്‍ പരിപൂര്‍ണ്ണമായിഅഹം – ഞാ‍ന്‍ മൃഷാ ന പ്രവച്മി പഴുതായൊന്നും പറയുന്നില്ലഭവത്സേവകാഃ – അങ്ങയുടെ പാദഭക്തന്മാരായവിരിഞ്ചാദയഃ – ബ്രഹ്മാവു മുതലായദേവാഃ ദേവന്മാര്‍ സ്തുത്യാന‍ാം – സ്ത്രോത്രം ചെയ്പാ‍ന്‍ അര്‍ഹതയുള്ളവരെ ഗണനാപ്രസംഗസമയേ എണ്ണിക്കണക്കാക്കുവാ‍ന്‍ ആരംഭിച്ചപ്പോള്‍ ത്വ‍ാം നിന്തിരുവടിയെയാണ്അഗ്രഗണ്യം വിദുഃ – അഗ്രഗണ്യനായി തീരുമാനിച്ചിരിക്കുന്നതു മഹാത്മ്യാഗ്രവിചാരണപ്രകരണേ മാഹാത്മ്യത്തിന്റെ ഒന്നാമത്തെ ആലോചനയില്‍ ;ധാനാതുഷസ്തോമവത് – ചെറിയ ധാന്യങ്ങളുടെ ഉമിപോലെ;ധൂതാഃ – പറപ്പിക്കപ്പെട്ട്ത്വ‍ാം – നിന്തിരുവടിയെ;ഉത്തമോത്തമഫലം വിദുഃ – എല്ലാറ്റിലുംവെച്ച് ശ്രേഷ്ഠമായ ഫലമെന്ന് തീര്‍ച്ചപ്പെടുത്തിയിരിക്കുന്നു.
ഹേ ഭഗവന്‍ ! ഞാന്‍ വെറുതെയൊന്നും പറയുന്നില്ലസ്തുതിച്ചതും മതിയാക്കുകയാണ് ത്വത്പാദഭക്തന്മാരായ നാന്മുഖന്‍ മുമ്പായ ദേവകളെല്ല‍ാം അങ്ങയെത്തന്നെയാണ് സ്തുത്യര്‍ഹന്മാരില്‍ അഗ്രഗണ്യനായി തിരഞ്ഞെടുത്തിരിക്കുന്നത്. മഹാത്മാക്കളില്‍വെച്ച് പ്രഥമസ്ഥാനവും അങ്ങയ്ക്കുതന്നെയാണ് നല്കിയിരിക്കുന്നതും.

|| ഇതി ശ്രീമച്ഛങ്കരാചാര്യവിരചിത ശിവാനന്ദലഹരീ സംപൂര്‍ണ്ണം ||  |

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...