ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഹൈന്ദവ പുരാണങ്ങളില്‍ അനസൂയ




അനസൂയ

അനസൂയ

1. ഹൈന്ദവ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള പതിവ്രതാ രത്നമായ വനിത. സപ്തര്‍ഷികളില്‍ ഒരാളായ അത്രിമഹര്‍ഷിയുടെ ഭാര്യ. തുടരെ പത്തു വര്‍ഷം മഴ പെയ്യാതെ ലോകം തപിച്ചപ്പോള്‍ അനസൂയ തപഃശക്തിയും പാതിവ്രത്യശക്തിയും കൊണ്ട് കായ്കനികള്‍ നിര്‍മിച്ച് ജീവജാലങ്ങളെ പോറ്റിപ്പുലര്‍ത്തുകയും വറ്റിപ്പോയ ഗംഗാനദിയില്‍ ജലപ്രവാഹമുണ്ടാക്കുകയും ചെയ്തു. ശീലാവതി സ്വഭര്‍ത്താവായ ഉഗ്രശ്രവസ്സിനെ രക്ഷിക്കാന്‍ പാതിവ്രത്യപ്രഭാവംകൊണ്ടു സൂര്യോദയം തടഞ്ഞുവച്ച് കാലഗതിയെ സ്തംഭിപ്പിച്ചപ്പോള്‍ പരിഭ്രാന്തരായ ത്രിമൂര്‍ത്തികള്‍ അനസൂയയെയും കൂട്ടിക്കൊണ്ട് ശീലാവതിയുടെ അടുത്തെത്തുകയും അനസൂയ ശീലാവതിയെക്കൊണ്ട് ശാപം പിന്‍വലിപ്പിക്കയും ചെയ്തതായി കഥയുണ്ട്. ഈ ഉപകാരത്തിന് എന്തു വരം വേണമെങ്കിലും ചോദിച്ചുകൊള്ളാന്‍ ത്രിമൂര്‍ത്തികള്‍ പറഞ്ഞതനുസരിച്ച്, അവര്‍ തന്റെ പുത്രന്‍മാരായി ജനിക്കണമെന്ന വരം അനസൂയ ചോദിച്ചു. അങ്ങനെ മഹാവിഷ്ണു ദത്താത്രേയനായും ശിവന്‍ ദുര്‍വാസാവായും ബ്രഹ്മാവ് ചന്ദ്രനായും അനസൂയയില്‍ ജനിച്ചു.
രാമലക്ഷ്മണന്‍മാര്‍ വനവാസകാലത്ത് സീതാസമേതം അത്ര്യാശ്രമം സന്ദര്‍ശിച്ചപ്പോള്‍ അനസൂയ ഭര്‍ത്താവോടൊത്ത് അവരെ ആദരപൂര്‍വം സ്വീകരിക്കയും സല്ക്കരിക്കയും ചെയ്തതായി രാമായണത്തില്‍ പറഞ്ഞു കാണുന്നു. അനസൂയ സീതയ്ക്ക് അനര്‍ഘങ്ങളായ ഉപദേശങ്ങള്‍ക്കു പുറമേ ദിവ്യമായ ഒരു മാലയും വസ്ത്രാഭരണങ്ങളും എന്നും സൌന്ദര്യം നിലനിര്‍ത്തുന്ന അംഗരാഗവും നല്കി (വാ.രാ. അയോ. കാ. അധ്യായങ്ങള്‍ 117, 118).

2. കാളിദാസന്റെ അഭിജ്ഞാനശാകുന്തളത്തില്‍ ശകുന്തളയുടെ രണ്ടു തോഴിമാരില്‍ ഒരാളുടെ പേര് അനസൂയ എന്നാണ്. കാര്യങ്ങള്‍ ജാഗ്രതയോടെ നോക്കിക്കാണുകയും അവസരത്തിനൊത്തു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മിതഭാഷിണിയാണ് ഇവര്‍. കണ്വാശ്രമപ്രാന്തത്തിലെത്തിയ വിശിഷ്ടാതിഥിയെ ഉപചാരപൂര്‍വം സ്വീകരിക്കുന്നതിനു മുന്‍കൈയെടുക്കുന്നതും അദ്ദേഹം ദുഷ്യന്തനാണെന്ന് ചോദിച്ചറിയുന്നതും ശകുന്തളയുടെ പൈതൃകകഥ ഇദ്ദേഹത്തിനു വിവരിച്ചുകൊടുക്കുന്നതും അനസൂയയാണ്. ദുഷ്യന്തവിഷയകമായ മദനാഗതവൃത്താന്തം, ശകുന്തളയോട് ആരാഞ്ഞറിയുകയും ശകുന്തള മാത്രമായിരിക്കും തന്റെ പട്ടമഹിഷി എന്ന് ദുഷ്യന്തനെക്കൊണ്ട് വാഗ്ദാനം ചെയ്യിക്കുകയും കോപിഷ്ഠനായ ദുര്‍വാസാവിന്റെ അടുത്തേക്ക് പ്രിയംവദയെ നിയോഗിച്ച് ശാപത്തിന്റെ കാഠിന്യം കുറപ്പിക്കുകയും ചെയ്ത അസൂയാവിഹീനയായ തോഴിയാണ് അനസൂയ. ശാകുന്തളത്തില്‍, സ്വകപോലകല്പിതമായി, കാളിദാസന്‍ സന്നിവേശിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളില്‍, പ്രായോഗിക ബുദ്ധിയാല്‍ പ്രശോഭിതയാണ് അനസൂയ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...