ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്?





ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്?

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ്?
താപസ്സിയായ ഒരു ബ്രാഹ്മണന്‍ യാഗത്തിനായി തീ ഉണ്ടാക്കാന്‍ അരണിക്കോല്‍ കടയുന്ന സമയത്ത് അതൊരു മാനിന്‍റെ കൊമ്പില്‍ കുരുങ്ങാന്‍ ഇടയായി..!
മാന്‍ പേടിച്ച് പാഞ്ഞു പോയി ..! അഗ്നിഹോത്രം ചെയ്യാന്‍ അരണി വേണം എന്നതിനാല്‍ ബ്രാഹ്മണന്‍ അതിന് പുറകെ ഓടി ..!
കിട്ടാതെ വന്നപ്പോള്‍ പാണ്ഡവന്‍ മാരോട് പറയുകയും അവര്‍ അത് തേടി പോകുകയും ചെയ്തു ..!
അങ്ങനെ വനത്തില്‍ അരണി തേടിയെത്തിയ അവര്‍ അലഞ്ഞു ക്ഷീണിതരായി..!
അങ്ങനെ ഒരു പൊയ്കയില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ കുന്തീ പുത്രന്മാര്‍ ഓരോരുത്തരും മരിച്ചു വീണു ..! അവസാനം യുധിഷ്ഠിരന്‍ മാത്രം അവശേഷിച്ചു ..!
*വീരന്മാരായ അവരെ കൊല്ലാന്‍ നിസ്സാരന്മാര്‍ക്ക് കഴിയില്ല എന്ന് മനസിലാക്കിയ യുധിഷ്ഠിരനോട് പക്ഷിയുടെ രൂപത്തില്‍ യമന്‍ ചോദിച്ച അനേകം ചോദ്യങ്ങളില്‍ ഒന്നാണിത്*!
ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കൃത്യമായി പറഞ്ഞപ്പോള്‍ ബാക്കിയുള്ളവരെ യമന്‍ ജീവിപ്പിക്കുകയും ചെയ്തു..!
ആ ചോദ്യങ്ങളും ഉത്തരങ്ങളും മഹാഭാരതത്തിലെ ഏറ്റവും പ്രമുഖമായ പ്രസ്ഥാവ്യങ്ങളില്‍ ഒന്നാണ് എന്ന് മനസിലാക്കണം..!
❓ യമന്‍:- ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം എന്താണ് ..?.
👉 ഉത്തരം :- ദിനം പ്രതി ജീവജാലങ്ങള്‍ ചത്തൊടുങ്ങുന്നു ..! ഉറ്റവരും ബന്ധുക്കളും ഓരോരുത്തരായി മരിക്കുന്നു. പക്ഷെ ബാക്കിയുള്ളവര്‍ തങ്ങള്‍ക്കു മരണമില്ലന്നും ഇവിടെ ഈ ഭൂമിയില്‍ സ്ഥിരമായി കഴിയാമെന്നും കരുതി ഓരോരോ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുന്നു ..! ഈ ചിന്തയാണ് ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം .!"
❓യമന്‍: "സുഖലോലുപനും ബുദ്ധിമാനും ലോകരാല്‍ മാനിക്കപ്പെടുന്നവനുമായ ഒരാള്‍ ശ്വസിക്കുന്നുന്ടെങ്കിലും ജീവിക്കുന്നില്ല എന്തുകൊണ്ട് ..?
👉 ഉത്തരം :- ദേവതകള്‍ അതിഥികള്‍, ഭൃത്യന്മാര്‍, പിതൃക്കള്‍ എന്നിവര്‍ക്കും, എന്നിവരോട് ആദരവും കരുണയും ഇല്ലാത്തവരും, അശരണരെ സഹായിക്കാത്തവരും ശ്വസിക്കുന്നെന്ടെങ്കിലും ജീവിക്കുന്നില്ല
❓യമന്‍:- ഭൂമിയെക്കാള്‍ ഗുരുവായത് എന്ത് ..?
ഉത്തരം :- ഭൂമിയെക്കാള്‍ ഗുരുവായത് 👉 അമ്മ .!
❓ യമന്‍:- ആകാശത്തേക്കാള്‍ ഉയരമെറിയത്‌ എന്ത് ..?
👉 ഉത്തരം :- ആകാശത്തേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അച്ഛന്‍ ..!
❓ യമന്‍: കാറ്റിനെക്കാള്‍ വേഗം ഏറിയത് എന്ത് ..?
👉 ഉത്തരം :- കാറ്റിനെക്കാള്‍ വേഗം ഏറിയത് മനസ്സ് ..!!
❓ യമന്‍: പുല്ലിനെക്കാള്‍ വ്യാപകമായത് എന്ത് ..?
👉 ഉത്തരം :- പുല്ലിനേക്കാള്‍ വ്യാപകമായത് ചിന്ത
❓യമന്‍: ഏകനായി നില്‍ക്കുന്നതാര് ..?
👉 ഉത്തരം :- സൂര്യനാണ് ഏകന്‍..!
❓ യമന്‍: ജനിച്ചിട്ട്‌ വീണ്ടും ജനിക്കുന്നതാര് ..?
👉 ഉത്തരം :- ജനിച്ചിട്ട്‌ ജനിക്കുന്നവന്‍ ചന്ദ്രന്‍ ..!
❓ യമന്‍: തണുപ്പിന്‍റെ ഔഷധം എന്ത് ..?
👉 ഉത്തരം :- തണുപ്പിന്‍റെ ഔഷധം അഗ്നി ..!
❓ യമന്‍: വിളയുടെ മഹത്വം ആര്‍ക്ക്..?
👉 ഉത്തരം :- വിളയുടെ മഹത്വം ഭൂമിക്ക്..!
❓ യമന്‍: ധര്‍മ്മം ,യശസ്സ് , സ്വര്‍ഗ്ഗം, സുഖം എന്നിവ എന്തിനെ ആശ്രയിച്ചു നില്‍ക്കുന്നു ..?
👉 ഉത്തരം:- "അറിവ് ധര്‍മ്മത്തിന്‍റെയും, ദാനം യശസ്സിന്‍റെയും സത്യം സ്വര്‍ഗ്ഗത്തിന്‍റെയും ശീലം സുഖത്തിന്‍റെയും ആശ്രയസ്ഥാനങ്ങളാണ്..!
❓ യമന്‍: പരമമായ ധര്‍മ്മം എന്ത് ..?
👉 ഉത്തരം:- അന്യനെ ദ്രോഹിക്കാതിരിക്കുന്നത് പരമമായ ധര്‍മ്മം ..!
❓ യമന്‍: സദാ ഫലജമായ ധര്‍മ്മം എന്ത്..?
👉 ഉത്തരം :- സദ്ഫലജം ഈശ്വരനെ മുന്‍ നിര്‍ത്തിയുള്ള കര്‍മ്മം ..!
❓ യമന്‍: എന്തിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..?
👉 ഉത്തരം :- മനസിനെ കീഴടക്കിയാല്‍ ദുഃഖം നശിക്കും ..!
❓ യമന്‍: ഒരിക്കലും നശിക്കാത്ത ബന്ധം എന്ത് ..?
👉 ഉത്തരം :- സജ്ജനങ്ങളോടുള്ള ബന്ധം ഒരിക്കലും നശിക്കില്ല ..!
❓ യമന്‍: ലോകത്തെ ആവരണം ചെയ്തിരിക്കുന്നത് എന്ത് ..?
👉 ഉത്തരം:- അറിവില്ലായ്മ ലോകത്തെ ആവരണം ചെയ്തിരിക്കുന്നു ..!
❓ യമന്‍: എന്തുകൊണ്ട് പ്രകാശം ഉണ്ടാകുന്നു ..?
👉 ഉത്തരം :- ബുദ്ധി ഉണ്ടാകുമ്പോള്‍ പ്രകാശവും ഉണ്ടാകുന്നു ..!
❓ യമന്‍: സ്നേഹിതര്‍ വേര്‍പെടുന്നത് എപ്പോള്‍..?
👉 ഉത്തരം :- സ്വാര്‍ഥത ഉണ്ടാകുമ്പോള്‍ സ്നേഹിതര്‍ പിരിയുന്നു ..!
ഇങ്ങനെ അനേകം ചോദ്യങ്ങള്‍ ..!! അവയ്ക്കെല്ലാം ഉത്തരങ്ങള്‍..!!
വ്യാസഭഗവാന്‍ പറഞ്ഞത് തന്നെ ഞാന്‍ പറയട്ടെ ..
*യദി ഹാസ്തി തദന്യത്ര യന്നോ ഹസ്തി ന തത്ക്വജിത്*
മഹാഭാരതത്തില്‍ ഉള്ളതെല്ലാം ലോകത്തിലുണ്ട് ..!
ഇതില്‍ ഇല്ലാത്തത് ഇനിയൊന്നും ലോകത്തില്‍ ഉണ്ടാകാനും പോകുന്നില്ല...!
ഇനി നിങ്ങള്‍ പറയൂ.....
ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം മനുഷ്യമനസ്സോ ..?
അതോ
മഹാഭാരതമോ ..? 
എന്‍റെ ഉത്തരം ഇതാണ് 
രണ്ടും അത്ഭുതം തന്നെ.!!

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...