അമരാവതി
ദേവരാജാവായ ഇന്ദ്രന്റെ നഗരമാണ് അമരാവതി. ഇതിന്റെ സ്ഥാനനിർണ്ണയം ദേവീഭാഗവതത്തിൽ ഇങ്ങനെ കാണുന്നു. മഹാമേരു പർവ്വതത്തിന്റെ പതിനായിരം യോജന വിസ്തീർണ്ണത്തിൽ ബ്രഹ്മാവിന്റെ ലോകം സ്ഥിതി ചെയ്യുന്നു. ഈ ബ്രഹ്മപുരിയുടെ എട്ടു ഭാഗങ്ങളിലുമായി രണ്ടായിരത്തിയഞ്ഞുറു യോജന വീതം വിസ്താരത്തിൽ അഷ്ടദിക പാലന്മാരുടെ പൂരികൾ ഉണ്ട്. ഇങ്ങനെ മഹാമേരുവിന്റെ മുകളിൽ ആകെ ഒൻപതു പുരികളാണുള്ളത്.
1. മദ്ധ്യത്തിൽ ബ്രഹ്മാവിന്റെ മനോവതി എന്ന പട്ടണം.
2. മനോവതിയുടെ കിഴക്കുഭാഗത്ത് ഇന്ദ്രന്റെ അമരാവതി.
3. തെക്കുകിഴക്കേ മൂലയിൽ അഗ്നിയുടെ തേജോവതി എന്ന നഗരം.
4. തെക്കുഭാഗത്തു യമനഗരമാകുന്ന സംയമനി.
5. തെക്കുപടിഞ്ഞാറെ മൂലയിൽ നിരൃതിയുടെ പട്ടണമാകുന്ന കൃഷ്ണാഞ്ജന.
6. പടിഞ്ഞാറ് വരുണന്റെ ശ്രദ്ധാവതി എന്ന നഗരം.
7. വടക്കുപടിഞ്ഞാറെ മൂലയിൽ വായുവിന്റെ ഗന്ധവതി എന്ന നഗരം.
8. വടക്കു കുബേരന്റെ മഹോദയ പട്ടണം.
9. വടക്കുകിഴക്കേ മൂലയിൽ ശിവന്റെ യശോവതി എന്ന നഗരം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ