ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

56 ശക്തി പീഠങ്ങൾ




56 ശക്തി പീഠങ്ങൾ
ആദി ശക്തിയെ സതിയുടെ ശരീര പിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. ദേവി സതിയുടെ മൃതശരീരം സുദർശന ചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തി പീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.
ഐതിഹ്യം
ॐ➖➖➖➖ॐ➖➖➖➖ॐ
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീകാര്യമല്ലായിരുന്നു. എന്നാൽ ശിവനും സതിയുമായുള്ള വിവാഹം സംഭവിക്കുകതന്നെ ചെയ്തു.
ശിവന്റെയും സതിയുടെയും വിവാഹം ദക്ഷന് ശിവനോടുള്ള വിരോധത്തെ ഇല്ലാതാക്കുകയല്ല മറിച്ച് വർദ്ധിപ്പിക്കുകയാണ് ചെയ്തത്. ദക്ഷന്റെ പ്രിയപുത്രിയായിരുന്ന സതി തന്റെ ഇച്ഛയ്ക്ക് വിരുദ്ധമായി ഒരു യോഗിയായ ശിവനെ വിവാഹം ചെയ്തതിൽ, ദക്ഷന് സതിയോടും നീരസമുണ്ടായി.
ഒരിക്കൽ മഹായാഗം നടത്തുവാൻ ദക്ഷൻ തീരുമാനിച്ചു. ശിവനും സതിയും ഒഴികെയുള്ള സമസ്ത ദേവീ ദേവന്മാർക്കും ഋഷിവര്യന്മാർക്കും ദക്ഷൻ തന്റെ യജ്ഞത്തിൽ സംബന്ധിക്കുവാൻ ക്ഷണപത്രിക അയച്ചു. എങ്കിലും തന്റെ ഭവനത്തിൽ വെച്ചുനടക്കുന്ന യജ്ഞത്തിൽ സമ്മേളിക്കുവാനുള്ള ആഗ്രഹം സതി ശിവനെ അറിയിച്ചു. ക്ഷണമില്ലാത്ത യജ്ഞത്തിൽ പങ്കെടുക്കുന്നത് യജ്ഞം നടത്തുന്നവരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ശിവൻ പറഞ്ഞു. സതിയെ യജ്ഞത്തിന് അയക്കാതിരിക്കുവാൻ ശിവൻ പരമാവധി ശ്രമിച്ചുവെങ്കിലും സതി തന്റെ നിശ്ചയത്തിൽനിന്നും അണുവിട അനങ്ങിയില്ല. നിർബന്ധിതനായ ശിവൻ തന്റെ വാഹനമായ നന്തിയേയും ഗണങ്ങളേയും സതിയുടെകൂടെ അയച്ചു.
എന്നാൽ സതിക്ക് തന്റെ ഗൃഹത്തിൽ ഒരാദരവും ദക്ഷൻ നൽകിയില്ല. ദക്ഷൻ ശിവനെ അപമാനിക്കുകയും ചെയ്തു. എന്നാൽ തന്റെ പതിയ്ക്കുനേരെയുള്ള അപമാനം സതിക്ക് സഹനീയമായിരുന്നില്ല. ദാക്ഷയനിയായതാണ് താൻ ചെയ്ത അപരാധം എന്ന് സതി പറഞ്ഞു. യജ്ഞഭൂമിയിൽ വെച്ച് തന്റെ യോഗശക്തിയിൽ നിന്നുദ്ഭവിച്ച അഗ്നിയിൽ സതി പ്രാണത്യാഗം ചെയ്തു.
സതിയുടെ പ്രാണത്യാഗത്തെ തുടർന്ന് കുപിതനും ദുഃഖിതനുമായ ഭഗവാൻ ശിവൻ ദക്ഷനെ വധം ചെയ്ത് യജ്ഞത്തെ ഇല്ലാതാക്കുവാൻ വീരഭദ്രനെ ദക്ഷ ഭവനത്തിലേക്കയച്ചു. വീരഭദ്രൻ ദക്ഷന്റെ ശിരസ്സ് ഛേദിച്ചു. ദക്ഷന്റെ ഭവനത്തിലെത്തിയ ശിവൻ ദക്ഷപത്നിയായ പ്രസൂതിയുടെയും മറ്റു പരിവാരങ്ങളുടേയും അപേക്ഷമാനിച്ച് ദക്ഷനെ പുനഃർജീവിപ്പിക്കാൻ ശിവൻ നിശ്ചയിച്ചു. ഒരു ആടിന്റെ ശിരസ്സ് നൽകി ശിവൻ ദക്ഷനെ പുനഃർജീവിപ്പിച്ചു. അജ്ഞതമൂലം താൻ ചെയ്ത അപരാധങ്ങൾക്കെല്ലാം ശിവനോട് ദക്ഷൻ ക്ഷമയാചിച്ചു. സതിയുടെ നിഷ്പ്രാണ ശരീരം കണ്ട് വികാരാധീതനായ ശിവൻ സതിയുടെ ശരീരവും കയ്യിലേന്തി സഞ്ചരിക്കുവാൻ തുടങ്ങി. ഭഗവാൻ വിഷ്ണു ശിവനെ തന്റെ ദുഃഖത്തിൽ നിന്നും മോചിപ്പിക്കുന്നതിനായി സുദർശനചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഖണ്ഡങ്ങൾ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവർത്തനം ചെയ്യപ്പെട്ടത്.
ശിവന്റെ ഒരു അവതാരമായ കാലഭൈരവന്റെ സഹിതമാണ് ശക്തിപീഠങ്ങളിൽ ആദിശക്തി വിരാജിക്കുന്നത്.
നാല് ആദി ശക്തിപീഠങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ശിവപുരാണം, ദേവീഭാഗവതം തുടങ്ങിയ ചില ഗ്രന്ഥങ്ങളിൽ നാല് പ്രധാനപ്പെട്ട ആദിശക്തിപീഠങ്ങളെകുറിച്ച് പരാമർശിക്കുന്നുണ്ട്. ബിമല, താരാ തരിണി, കാമാഖ്യ, ദക്ഷിണ കാലിക എന്നിവയാണവ
സംഖ്യ, സ്ഥാനം, ശരീരഭാഗം, ആഭരണം, ശക്തി [എന്ന ക്രമത്തിൽ]
ॐ➖➖➖➖ॐ➖➖➖➖ॐ
1, ഒഡീഷയിലെപുരി ജഗന്നാഥക്ഷേത്ര മന്ദിര സമുച്ചയത്തിൽ പാദം ബിമല
2,ബെറാമ്പുർ, ഒഡീഷസ്തന ഖണ്ഡം താരാ തരിണി
3,ഗുവാഹട്ടി, ആസാം യോനീ ഖണ്ഡം കാമാഖ്യ
4,കൊൽക്കത്ത,പശ്ചിമ ബംഗാൾ മുഖ ഖണ്ഡം ദക്ഷിണ കാലിക
56 ശക്തിപീഠങ്ങൾ
ॐ➖➖➖➖ॐ➖➖➖➖ॐ
ക്രമ സംഖ്യ, സ്ഥാനം, ശരീരഭാഗം, ആഭരണം, ശക്തി, കാലഭൈരവൻ [എന്നീ ക്രമത്തിൽ]
1, കാഞ്ചീപുരം, കാമാക്ഷി ക്ഷേത്രം Ottiyana കാമാക്ഷികാല ഭൈരവൻ
2, Nainativu (Manipallavam), നല്ലൂർ, വടക്കൻ പ്രവിശ്യ, ശ്രീ ലങ്ക ചിലമ്പ് (പാദസരം) ഇന്ദ്രാക്ഷി (നാഗഭൂഷണി,ഭുവനേശ്വരി) രക്ഷശേഷ്വർ
3, ശിവാഹർകരായ്, കറാച്ചി, പാകിസ്താൻ നേത്രങ്ങൾ മഹിഷാസുര മർദ്ധിനിക്രോധീഷ്
4, സുഗന്ധ, ശിഖർപുർ, ബംഗ്ലാദേശ് നാസിക സുഗന്ധ ത്രയംബക്
5, അമർനാഥ്, കാശ്മീർ, ഇന്ത്യ കണ്ഠം മഹാമായ ത്രിസന്ധ്യേശ്വർ
6, ജ്വാലാമുഖി, കാംഗ്ര, ഇന്ത്യ നാക്ക് സിദ്ധിധ(അംബിക)ഉന്മത്ത ഭൈരവൻ
7, അംബാജി, അനർത്, ഗുജറാത്ത്,ഇന്ത്യ ഹൃദയം അംബാജി
8, നേപ്പാൾ, പശുപതിനാഥ ക്ഷേത്രത്തിനു സമീപം.ഇരു മുട്ടുകളും മഹാശിരകപാലി
9, തിബറ്റിലെ മാനസസരോവരം വലതുകൈ ദാക്ഷായണി അമർ
10, ബർധമാൻ, പശ്ചിമ ബംഗാൾ, ഇന്ത്യ നാഭി മാതാ സർവമംഗളാ ദേവിഭഗവാൻ ശിവൻ/ മഹാദേവൻ
11, ഗന്ധകി, പൊക്ഗാറ, നേപ്പാൾ നെറ്റി ഗണ്ഡകി ചണ്ഡിചക്രപാണി
12, ബഹുല, അജയ് നദീതീരത്ത്, ബർദ്വാൻ, പശ്ചിമ ബംഗാൾ, ഇന്ത്യ ഇടതുകരം ബഹുലാ ദേവിഭിരുക്
13, ഉജ്ജനി, പശ്ചിമ ബംഗാൾ, ഇന്ത്യ ദക്ഷിണ മണിബന്ധം മംഗള ചണ്ഡിക കപിലാംബരൻ
14, ഉദയ്പുർ, ത്രിപുരയിലെ വലതു കാൽ ത്രിപുര സുന്ദരി ത്രിപുരേശ്വരൻ
15, ചന്ദ്രനാഥ് മലകൾ, ചിറ്റഗോങ്, ബംഗ്ലാദേശ്.വലതു കരം ഭവാനിചന്ദ്രശേഖരൻ
16, ജല്പേഷ് ക്ഷേത്രത്തിന് സമീപം, ജൽപൈഗുരി, പശ്ചിമ ബംഗാൾ, ഇന്ത്യ ഇടതു കാൽ ബ്രാമരിഅംബർ
17, കാംഗിരി, ഗുവാഹത്തിക്കു സമീപം നീലാചല പർവതത്തിലെ കാമാഖ്യ, ആസാം, ഇന്ത്യ ജനനേന്ദ്രിയം കാമാഖ്യ ഉമാനന്ദ്
18, ഗിർഗ്രാം, ബർദ്വാൻ ജില്ല, പശ്ചിമബംഗാൾ, ഇന്ത്യ പെരുവിരൽ (ദക്ഷിണം)ജുഗാദ്യക്ഷീർ കന്ധക്
19, കാളീപീഠം, (കാളിഘട്ട്, കൊൽക്കത്ത), ഇന്ത്യ വലതു കാല് വിരലുകൾ കാളികനകുലേശ്വർ
20, പ്രയാഗ്, ഉത്തർപ്രദേശ്, ഇന്ത്യ വിരലുകൾമാധവേശ്വരിഭാവ
21, നാർതിയാങ്, മേഘാലയ, ഇന്ത്യ. This Shakti Peetha is locally known as the Nartiang Durga Temple.ഇടതു തുട ജയന്തിക്രമധീശ്വർ
22, കിരീട്, മുർഷിദാബാദ് ജില്ല, പശ്ചിം ബംഗാ, ഇന്ത്യ കിരീടം വിമല Sanwart
23, കാശിയിൽ ഗംഗാതീരത്ത് മണികർണികാ ഘാട്ട്, ഉത്തർ പ്രദേശ്, ഇന്ത്യ കർണാഭരണം വിശാലാക്ഷി/ മണികർണി കാലഭൈരവൻ
24, കന്യാശ്രം, കന്യാകുമാരി, തമിഴ് നാട്, ഇന്ത്യ ( ബംഗ്ലാദേശിലെ ചിറ്റഗോങിലാണെന്നും കരുതപ്പെടുന്നു.) പിൻഭാഗം സർവാണിനിമിഷ്
25, ഇന്നത്തെ കുരുക്ഷേത്ര നഗരം/ തനേശ്വർ, ഹരിയാന, ഇന്ത്യ കണങ്ങാലിലെ അസ്ഥി സാവിത്രി/ ഭദ്രകാളിസ്ഥാനു
26, മണിബന്ധ്, അജ്മീർ രാജസ്ഥാൻ, ഇന്ത്യ രണ്ട് കങ്കണങ്ങൽ\ഗായത്രി സർവാനന്ദ്
27, ശ്രീ ഷൈൽ, ദക്ഷിൺ സുർമാ, ബംഗ്ലാദേശ് കഴുത്ത് മഹാലക്ഷ്മി സാമ്പാർ നാഥ്
28, കങ്കലിതല, ബിർബം ജില്ല പശ്ചിം ബംഗാ, ഇന്ത്യ അസ്ഥി ദേവ്ഘർഭരുണു
29, കാൽമാധവ്, ഷോൻ നദീതീരത്ത്, മധ്യപ്രദേശ്, ഇന്ത്യ വാമ പൃഷ്ഠം കാളി അസിതങ്ക്
30, ഷൊന്ദേശ്, നർമദാ നദിയുടെ ഉദ്ഭവസ്ഥാനത്ത്, മദ്യപ്രദേശ്, ഇന്ത്യ ദക്ഷിണ പൃഷ്ഠം നർമ്മദ\ഭദ്രസെൻ
31, രാംഗിരി, തിത്രകൂട, ഉത്തർപ്രദേശ്, ഇന്ത്യ ദക്ഷിണ സ്തനം ശിവാനിചന്ദ്ര
32, വൃന്ദാവൻ, ഉത്തർപ്രദേശ്, ഇന്ത്യ Ringlets of hair ഉമഭൂതേഷ്
33, കന്യാകുമാരി തിരുവനന്തപുരം റോഡിൽ നിന്നും 11കി.മീ അകലെ ശുചീന്ദ്രം, തമിഴ് നാട്, ഇന്ത്യ മേല്പല്ലുകൾ നാരായണിസങ്കർ
34, പഞ്ച് സാഗർ (ഹരിദ്വാറിനുസമീപം എന്ന് കരുതപ്പെടുന്നു)കീഴ്പല്ലുകൾ വരാഹിമഹാരുദ്രൻ
35, ഭവാനിപുർ യൂണിയൻ ബോഗ്രാ ജില്ല, ബംഗ്ലാദേശ് Left anklet(ornament)അർപണവാമൻ
36, ഡ്രീ പർവത്, ലഡാക്, കാശ്മീർ, ഇന്ത്യ. മറ്റൊരഭിപ്രായം: ശ്രീശൈലം, ആന്ധ്രാപ്രദേശ്, ഇന്ത്യ Right anklet (ornament)ശ്രീസുന്ദരി സുന്ദരാനന്ദ്
37, വിഭാഷ് , പൂർവ്വ മേദിനിപുർ, പശ്ചിം ബംഗാ, ഇന്ത്യ ഇടതു കണങ്കാൽ കപാലിനി (ഭീമരൂപ)സർവാനന്ദ്
38, സോമനാഥ് ക്ഷേത്രത്തിനു സമീപം, പ്രഭാസ്, ജുനഗർ ജില്ല, ഗുജറാത്ത്, ഇന്ത്യ വയർ ചന്ദ്രഭാഗവക്രതുണ്ട്
39, ഭൈരവ് പർവതത്തിൽ ക്ഷിപ്രാനദീതീരത്ത് , ഉജ്ജയിനിക്കു സമീപം, മധ്യപ്രദേശ്, ഇന്ത്യ മേൽചുണ്ട് അവന്തിലംബകർണ
40, നാസിക, മഹാരാഷ്ട്ര, ഇന്ത്യvകവിളുകൾ ഭ്രമരി വികൃതാക്ഷ്
41, ഗോദാവരീ തീരത്തെ കോടിലിംഗേശ്വര ക്ഷേത്രം,രാജമണ്ട്രി, ആന്ധ്രാപ്രദേശ്, ഇന്ത്യ കവിളുകൾ രാകിനി/ വിശ്വേശ്വരിവത്സ്നാഭ്/ ദണ്ഡപാണി
42, വിരാട്, ഭരത്പുരിനു സമീപം, രാജസ്ഥാൻ, ഇന്ത്യ ഇടതു പെരുവിരൽ അംബിക അമൃതേശ്വർ
43, രത്നാകർ നദീതീരത്തെ രത്നാവലി,ഹൂഗ്ലി ജില്ല, പശ്ചിമ ബംഗാൾ, ഇന്ത്യ വലത് തോൾ കുമാരിശിവൻ
44, മിഥില,ഇന്ത്യ നേപ്പാൾ അതിർത്തിക്കു സമീപം ഇടത് തോൾ ഉമമഹോദർ
45, നൽഹാതി, ബിർബം ജില്ല, പശ്ചിമ ബംഗാൾ, ഇന്ത്യ Vocal chord with part of the tracheae കാളിക ദേവിയോഗേഷ്
46, കർണാട്, കാംഗ്രാ, ഹിമാചൽ പ്രദേശ്, Karnat,ഇരു കർണങ്ങൾ ജയദുർഗ അഭിരു
47, ബക്രേശ്വർ , സിയൂരി, ബിർബം പശ്ചിമ ബംഗാൾ, ഇന്ത്യ പുരികങ്ങൾക്കിടയിലുള്ള ഭാഗം മഹിഷാസുര മർദ്ദിനിവക്രനാഥ്
48, ജെസ്സോരേശ്വരി, ഈശ്വരിപുർ, ശ്യാം നഗർ, ബംഗ്ലാദേശ്.ഹസ്തം, soles of the feet ജഷോരേശ്വരിചന്ദ്ര
49, അട്ടഹാസ് ഗ്രാമം, ബർദമാൻ ജില്ല, പശ്ചിമ ബംഗാൾ, ഇന്ത്യ അധരങ്ങക്ക് Phullara വിശ്വേശ്
50, സൈന്ത്യ, ബിർബം ജില്ല, പശ്ചിമ ബംഗാൾ, ഇന്ത്യ  കണ്ഠാഭരണം നന്ദിനി നന്ദികേശ്വർ
51, ഹിംഗ്ലജ്, തെക്കൻ ബലൂചിസ്ഥാൻ, പാകിസ്താൻ Bramharandhra (Part of the head) കോടരിഭീമലോചനൻ
52, ധനേശ്വരി, ജഗ്ദല്പുർ, ഛത്തീസ്ഖഡ്, ഇന്ത്യ ദന്തം ദന്ദേശ്വരികപാലഭൈരവൻ
53, വജ്രേശ്വരി, കാംഗ്ര ഇടതു സ്തനം (teeth)വജ്രേശ്വരികാലഭൈരവൻ
53, പത്മാവതിപുരി ധാം, മധ്യപ്രദേശ്,പാദം പദ്മാവതികപാലഭൈരവൻ
54, താരാപീഠം, ഭിർഭം ജില്ല, പശ്ചിമ ബംഗാൾ, ഇന്ത്യ തൃക്കണ്ണ് താര
55, ചണ്ഡികാസ്ഥാൻ, ഗംഗാതീരത്ത്, ബീഹാർ, ഇന്ത്യ ഇടതു കണ്ണ്ചണ്ഡിക/ ചണ്ഡി ദേവിബോലേ ശങ്കർ
56, പാട്ന, ബീഹാർ, ഇന്ത്യ വലതു തുട Badi Patan Devi/chhoti Patan Devi ഭൈരവൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഹൈന്ദവ പ്രശ്നോത്തരി

ഹൈന്ദവ പ്രശ്നോത്തരി Q1. അര്‍ജ്ജുനന്‍ വിവാഹം കഴിച്ച നാഗകന്യകയുടെ പേര്? ഉലൂപി Q2. ശ്രീകൃഷ്ണന്‍റെ എത്ര പര്യായശബ്ദങ്ങള്‍ ഗീതയില്‍ ഉപയോഗിച്ചിട്ടുണ്ട് ? 18 Q3. ജ്യോതിഷത്തില്‍ രാഹുവിന്റെ അധിദേവതയായി കണക്കാക്കുന്നത് ആരെയാണ്? നാഗദൈവങ്ങളെ Q4. സര്‍പ്പക്കാവുകളില്‍ ആരാധിക്കുന്ന കല്ലിനു പറയുന്ന പേര്? ചിത്രകൂടക്കല്ല് Q5. ഭഗവത്ഗീതയില്‍ മധ്യവര്‍ത്തിയായി നിലകൊള്ളുന്ന അത്യന്തം നിഗൂഢമായ അധ്യായം ഏത് ? ഒന്‍പതാം അധ്യായമായ രാജവിദ്യാദിരാജഗുഹ്യയോഗം Q6. ഏതു രത്നത്തിനു വേണ്ടിയാണ് കൃഷ്ണന്‍ ജാംബവാനുമായി യുദ്ധത്തില്‍ ഏർപ്പെട്ടത് ? സ്യമന്തകം Q7. ഗീതയെ സ്മൃതിഎന്ന് പറയാന്‍ കാരണം എന്ത് ? ഇതിഹാസമായ മഹാഭാരതത്തിന്‍റെ ഭാഗമാകയാല്‍ Q8. ഭഗവത്‌ഗീതയില്‍ ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍ ആണ് നിലകൊള്ളുന്നത് ? ആചാര്യ ശിഷ്യഭാവം Q9. ദ്രോണര്‍ ആരുടെ പുത്രനാണ് ? ഭരദ്വാജ മഹര്‍ഷിയുടെ. Q10. ഭഗവാൻ ഗീതാതത്വം ആദ്യമായി ആരെയാണ് ഉപദേശിച്ചത് ? സൂര്യന് Q11. മാദ്രിയുടെ മക്കള്‍ ആരെല്ലാം ? നകുലന്‍, സഹദേവന്‍ Q12. വ്യാസന്റെ മാതാവ് ആരു ? സത്യവതി Q13. ദുര്യോധനന്‍റെ നിര്‍ദേശ പ്രകാരം ആരാണ് അരക്കില്ലം ...

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം

രാമായണം പ്രശ്നോത്തരി 3. ആരണ്യകാണ്ഡം Q 1 . ദണ്ഡകാരണ്യത്തില്‍ പ്രവേശിച്ച ഉടനെ ശ്രീരാമാദികളെ എതിരിട്ട രാക്ഷസന്‍ ആരായിരുന്നു ? വിരാധന്‍ Q 2. ശ്രീരാമസന്നിധിയില്‍ വച്ച് ദേഹത്യാഗം ചെയ്ത് മോക്ഷം ലഭിച്ച മഹര്‍ഷി ആരായിരുന്നു ? ശരഭംഗഋഷി Q 3. ശ്രീരാമന്‍ മഹര്‍ഷിമാരുടെ രക്ഷക്കായി എന്ത് ചെയ്യാമെന്നാണ് സത്യം ചെയ്തത് ? സര്‍വ്വരാക്ഷസവധം Q 4. കുംഭസംഭവന്‍ എന്ന് പേരുള്ള മഹര്‍ഷിആരായിരുന്നു ? അഗസ്ത്യന്‍ Q 5. സുതീഷ്ണമഹര്‍ഷി ആരുടെ ശിഷ്യന്‍ ആയിരുന്നു ? അഗസ്ത്യന്‍ Q 6. ഖരദൂഷണശിരാക്കളെ ശ്രീരാമന്‍ വധിച്ചവാര്‍ത്തയറിഞ്ഞ മഹര്‍ഷിമാര്‍ ലക്ഷ്മണന്റെ കയ്യില്‍ എന്തെല്ലാം വസ്തുക്കള്‍ കൊടുത്തു ? അംഗുലീയം , ചൂഡാരത്നം , കവചം Q 7. ജംഭാരി - ഏതുദേവന്റെ പേരായിരുന്നു ? ദേവേന്ദ്രന്‍. Q 8. അഗസ്ത്യമഹര്‍ഷി ശ്രീരാമന് കൊടുത്തആയുധങ്ങള്‍ എന്തെല്ലാം ? വില്ല് ,ആവനാഴി ,വാള്‍ Q 9. അഗസ്ത്യന്‍ ശ്രീരാമന് കൊടുത്ത വില്ല് അവിടെ വെച്ചിരുന്നത് ആരായിരുന്നു ? ദേവേന്ദ്രന്‍ Q10. ജടായുവിന്റെ സഹോദരന്‍ ആരായിരുന്നു ? സമ്പാതി Q11. ജടായു ആരുടെ പുതനായിരുന്നു ? സൂര്യസാരഥിയായ അരുണന്റെ Q12. സീതാലക്ഷമിസമേതനായി ശ്രീരാമന്‍ ആശ്രമം പ...

ഭഗവത്ഗീത പ്രശ്നോത്തരി -1-50

ഭഗവത്ഗീത പ്രശ്നോത്തരി -1 ''ഈ പുരാണ പ്രശ്നോത്തരിയില്‍ എന്തെങ്കിലും തെറ്റുകള്‍  ഞങ്ങളുടെ ഭാഗത്തുനിന്നും വന്നീട്ടുണ്ടെങ്കില്‍ ദയവുചെയ്ത്  അത് ഞങ്ങളെ  അറിയിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു'' 1.ഭഗവത്ഗീത എന്ന വാക്കിന്‍റെ അര്‍ഥം ?   >ബഗവാനാല്‍ ഗാനം ചെയ്യപ്പെട്ടത് 2.ഭഗവത്ഗീതയുടെ മുഴുവന്‍ പേര് ?   >ഭഗവത്ഗീതോപനിഷത്ത് 3.ഭഗവത്ഗീതയുടെ കര്‍ത്താവ് ആര് ?   >വേതവ്യാസന്‍ 4.മഹാഭാരതത്തിലെ ഏതു പാര്‍വത്തിലാണ് ഭഗവത്ഗീത     ഉള്‍പെട്ടിട്ടുള്ളത് ?    >ഭീഷമപാര്‍വത്തിലെ 830 മുതല്‍ 1531 വരെയുള്ള ശ്ലോകങ്ങള്‍      ആണ് ഗീത  5.ഭഗവത്‌ഗീതയില്‍ എത്രഅധ്യായങ്ങള്‍ ഉണ്ട് ?   >പതിനെട്ട് 6. ഭഗവത്‌ഗീതയുടെ പാശ്ചാത്തലം എന്താണ് ?   >കുരുക്ഷേത്രഭൂമിയിലെ കൌരവപാണ്ഡവയുദ്ധാരംഭം 7. ഭഗവത്‌ഗീത ആര്തമ്മിലുള്ള സംവാദമാണ് ?   >ശ്രീകൃഷ്ണനും അര്‍ജുനനും  8. ഭഗവത്‌ഗീതയില്‍  ശ്രീകൃഷ്ണനും അര്‍ജുനനും ഏതുഭാവത്തില്‍     ആണ് നിലകൊള്ളുന്നത് ?   >ആചാര്യ ശിഷ...