മലയാളമാസങ്ങളുടെ പൗരാണിക സങ്കല്‍പം
മലയാളമാസങ്ങളുടെ പൗരാണിക സങ്കല്‍പം
മലയാളമാസങ്ങളുടെ പേരുകളുടെ ആവിര്‍ഭാവത്തിന് കാരണമായ ചില സങ്കല്‍പ്പങ്ങളുണ്ട്. ഭൂമി സൂര്യനെ ചുറ്റിത്തിരിയുന്നതിന് 12 മാസം വേണം. ഭൂമിയുടെ ഭ്രമണ മാര്‍ഗത്തെ ഈ പന്ത്രണ്ടുമാസവും അനന്തവിസ്തൃതമായ ശൂന്യാകാശത്തിന്റെ ഓരോ ഭാഗങ്ങളിലുള്ള നക്ഷത്രങ്ങള്‍ അഭിമുഖീകരിക്കുന്നു. ഈ നക്ഷത്രങ്ങളുടെ സ്ഥാനരൂപമനുസരിച്ചാണ് ഓരോ മാസത്തിനും പേര് ലഭിച്ചിട്ടുള്ളത്.
ചിങ്ങമാസം
ചിങ്ങമാസത്തില്‍ ഭൂമിയെ അഭിമുഖീകരിക്കുന്ന നക്ഷത്രമണ്ഡലം സിംഹത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്നു. അതുകൊണ്ട് ആ മാസത്തിന് സിംഹം അഥവാ ചിങ്ങം എന്ന പേരുണ്ടായി.

തുലാംമാസം
ഒരു ത്രാസ്സിന്റെ ആകൃതിയില്‍ നക്ഷത്രമണ്ഡലം ദൃശ്യമാകുന്നതുകൊണ്ട് ആ മാസത്തിന് തുലാംമാസം എന്ന പേര് ലഭിച്ചു.

വൃശ്ചികമാസം
വൃശ്ചികം എന്നാല്‍ തേള്‍ എന്നാണ് അര്‍ത്ഥം. ആ മാസത്തില്‍ കടന്നുപോകുന്ന രാശിക്ക് തേളിന്റെ ആകൃതിയാണ്. അതുകൊണ്ട് ഈ മാസത്തിന് വൃശ്ചികം എന്ന പേരു കിട്ടി.

ധനുമാസം
ധനുമാസത്തില്‍ കാണപ്പെടുന്ന രാശിക്ക് ധനുസ്സിന്റെ അഥവാ വില്ലിന്റെ രൂപമാണ്. അതുകൊണ്ട് അത് ധനുമാസമായി.

മകരമാസം
മകരമാസത്തിലേത് മകരമത്സ്യത്തിന്റെ ആകൃതിയായതുകൊണ്ട് മകരമാസമായി.

കുംഭമാസം
കുംഭം എന്നാല്‍ കുടം എന്നര്‍ത്ഥം. കുംഭമാസത്തിൽ കാണപ്പെടുന്ന രാശിക്ക് കുംഭത്തിന്റെ രൂപമാണ്.

മീനമാസം
മീനമെന്നാല്‍ മത്സ്യം എന്നര്‍ത്ഥം. മീനമാസത്തിൽ കാണപ്പെടുന്ന രാശിക്ക് മത്സ്യത്തിന്റെ രൂപമാണ്.

മേടമാസം
മേടമാസത്തില്‍ ദൃശ്യമാകുന്ന നക്ഷത്ര മണ്ഡലരാശി ആടിന്റെ രൂപത്തിലാണ്. മേഷം എന്നാല്‍ ആട് എന്നാണ് അര്‍ത്ഥം. അങ്ങനെ മേടമാസമായി.

ഇടവമാസം
ഇടവമാസത്തില്‍ കടന്നുപോകുന്ന നക്ഷത്രരാശി കാളയുടെ രൂപമാണ്. ഋഷഭം എന്നാല്‍ കാള എന്നര്‍ത്ഥം. അതിന്റെ ഉദ്ഭവമാണ് ഇടവം. അങ്ങനെ ഇടവമാസം ഉണ്ടായി.

മിഥുനമാസം
മിഥുനമാസം യുവമിഥുനങ്ങളെ (സ്തീപുരുഷന്മാരെ) കുറിക്കുന്നു. നക്ഷത്രരാശി, യുവമിഥുനങ്ങള്‍ ഒന്നിച്ചിരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നതുകൊണ്ട് മിഥുനമാസം എന്ന പേരും ഉണ്ടായി.

കര്‍ക്കടകമാസം
കര്‍ക്കടകം എന്നാല്‍ ഞണ്ട് എന്നാണ് അര്‍ത്ഥം. കര്‍ക്കടകത്തില്‍ കാണുന്ന നക്ഷത്രമണ്ഡലരാശി ഞണ്ടിന്റെ ആകൃതി കാണിക്കുന്നു. അതുകൊണ്ട് ഈ മാസത്തിന് കര്‍ക്കടകം എന്ന പേരുണ്ടായി.

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ